പൊറത്തിശേരി: തട്ടിപ്പിനെത്തുടർന്നു സാന്പത്തികസ്ഥിതി ബുദ്ധിമുട്ടിലായ കരുവന്നൂർ സഹകരണ ബാങ്കിനെ സാമൂഹികക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ പൊറത്തിശേരി മേഖലകളിൽ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നതു കരുവന്നൂർ ബാങ്കാണ്. എന്നാൽ, ബാങ്ക് അധികൃതർ നടത്തിയ കോടികളുടെ തട്ടിപ്പിനെത്തുടർന്ന് ഇടപാടുകാർക്ക് അവരുടെ നിക്ഷേപം തിരികെ കൊടുക്കുവാൻ പോലും പറ്റാത്ത അവസ്ഥയാണ്. അതിനാൽ ബാങ്ക് പൂർവ അവസ്ഥയിൽ ആകുന്നതുവരെ കരുവന്നൂർ ബാങ്ക് നടത്തിവന്ന പെൻഷൻ വിതരണം മുനിസിപ്പൽ പരിധിയിലുള്ള മറ്റേതെങ്കിലും സഹകരണബാങ്കിനെ ഏൽപ്പിക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തളിയക്കോണം പഞ്ചായത്ത് കിണറിനു സമീപം ചേർന്ന സായാഹ്നധർണ മഹിളാ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിനി ഉദ്ഘാടനം ചെയ്തു. സിന്ധു അജയൻ അധ്യക്ഷത വഹിച്ചു. ആന്റോ പെരുന്പുള്ളി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി.എൻ. സുരേഷ്, ശിവരാമൻനായർ, രഘുനാഥ് കണ്ണാട്ട്, സന്തോഷ് വില്ലടം, എം.എസ്. സന്തോഷ്, ഷാന്റോ പള്ളിത്തറ, സുബീഷ്…
Read MoreDay: October 13, 2021
വെള്ളത്തിനു മുകളിൽ ശ്വാസംപിടിച്ചു കിടക്കുന്ന രണ്ടാം ക്ലാസുകാരി! ഏഴുവയസുകാരി നാദിയ ബിനോയി ചില്ലറക്കാരിയല്ല….
ചങ്ങനാശേരി: ഏഴുവയസുകാരി നാദിയ ബിനോയി ചില്ലറക്കാരിയല്ല, യോഗാഭ്യാസത്തിൽ ബഹുമിടുക്കിയാണ്. വെള്ളത്തിനു മുകളിൽ ശ്വാസംപിടിച്ചു കിടക്കുന്ന ഫ്ളോട്ടിംഗ് പത്മാസനം ഇനത്തിൽ റിക്കാർഡ് നേടാൻ ഒരുങ്ങുകയാണ് രണ്ടാം ക്ലാസുകാരി നാദിയ എന്ന ബാലിക. യോഗാമുറയിൽ പ്ലാവിനി പ്രാണായാമം എന്നറിയപ്പെടുന്ന മുറ ഒരുമണിക്കൂർ അനുഷ്ഠിക്കാൻ ഇതിനോടകം ഈ ബലിക പരിശീലനം നേടിയിട്ടുണ്ട്. ഈ അഭ്യാസം പൊതുജനമധ്യത്തിൽ അവതരിപ്പിക്കാനാണ് നാദിയയുടെ പുതിയ ഉദ്യമം. 17ന് ഉച്ചകഴിഞ്ഞ് 3.30ന് ചങ്ങനാശേരി എസ്ബി ഹയർസെക്കൻഡറി സ്കൂളിനടുത്തുള്ള സുമി സിറിയക് അക്കാഡമിയിലെ സ്വിമ്മിംഗ് പൂളിലാണ് നാദിയ റിക്കാർഡിനുള്ള പ്രദർശനം നടത്തുന്നത്. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ സന്ധ്യാ മനോജ് ഉൾപ്പെടെ നിരവധി ജനപ്രതിനിധികൾ കാണികളായെത്തും. ഉദ്യമത്തിനായി ആളുകളെ ക്ഷണിച്ചുകൊണ്ട് നാദിയ കത്തും തയാറാക്കിയിട്ടുണ്ട്. യോഗാ പരിശീലകൻ കൊല്ലം തെങ്ങിലഴകം ബിനോയി മാത്യു-മാമ്മൂട് പാറുകണ്ണി നിമ്മി മാത്യു ദന്പതികളുടെ മകളാണ് നാദിയ. കരാട്ടെയിൽ ബ്ലൂബെൽറ്റ്…
Read Moreനടന്നു നടന്ന്, ലിഫ്റ്റ് ചോദിച്ച്…! രോഹൻ സഞ്ചരിച്ചത് 15 സംസ്ഥാനങ്ങൾ; രോഹന്റെ സ്വപ്ന യാത്ര ഒരു രൂപ പോലും മുടക്കാതെ
തൊടുപുഴ: സഞ്ചാരം നൽകുന്ന അറിവാണ് രോഹൻ അഗർവാളെന്ന പത്തൊന്പതുകാരന്റെ സന്പാദ്യം. അതുകൊണ്ടാണ് റോഡ് തന്റെ സർവകലാശാലയും വഴിയിൽ കാണുന്നവരും പരിചയപ്പെടുന്നവരും തന്റെ സ്വാഭാവിക അധ്യാപകരെന്നും രോഹൻ പറയുന്നത്. മഹാരാഷ്ട്ര നാഗ്പൂർ സ്വദേശിയായ രോഹൻ കഴിഞ്ഞ വർഷം ഓഗസ്റ്റ് 26നാണ് തന്റെ സ്വപ്ന യാത്ര തുടങ്ങിയത്. ഇതിനോടകം പിന്നിട്ടത് കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങൾ. സൈബീരിയയിലെ തണുപ്പ് ആസ്വദിക്കണമെന്നുള്ള ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് തുടരുന്നത്. ഇന്നലെ തൊടുപുഴയിലെത്തിയ രോഹൻ വിവിധയിടങ്ങൾ സന്ദർശിച്ചതിനു ശേഷം കൊച്ചിയിലേക്ക് തിരിച്ചു. നാഗ്പൂരിലെ കർഷക കുടുംബത്തിലെ അംഗമാണ് രോഹൻ. നാഗ്പൂരിൽ കൃഷിയും കടയുമായി ഉപജീവനം നടത്തുന്ന രമേശ്-സീമ ദന്പതികളുടെ മൂത്തമകൻ. സഞ്ചാരത്തോടുള്ള അഭിനിവേശംമൂലം ബികോം പഠനം ആരംഭഘട്ടത്തിൽ അവസാനിപ്പിച്ചു. ചെറുപ്പം മുതൽ സ്വപ്നം കാണുന്ന സ്ഥലങ്ങളെല്ലാം സന്ദർശിക്കണമെന്നാണ് രോഹന്റെ ആഗ്രഹം. അങ്ങനെയാണ് രോഹൻ നാടു ചുറ്റാനിറങ്ങിയത്. ഇതിന്റെ ഭാഗമായാണ് കേരളത്തിലും ഇടുക്കിയിലുമെത്തിയത്. ചെല്ലുന്നിടം വീടും കാണുന്നവരൊക്കെ…
Read Moreതനിച്ച് താമസിക്കുന്ന വയോധികയ്ക്ക് 14571 രൂപയുടെ വെള്ളക്കരം; പരാതിപ്പെട്ടപ്പോൾ ജല അതോറിറ്റി ഉദ്യോഗസ്ഥരിൽ നിന്നും മോശം പെരുമാറ്റം; തലസ്ഥാനത്ത് നടന്ന സംഭവം ഇങ്ങനെ….
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് 14571 രൂപയുടെ വെള്ളക്കരത്തിന്റെ ബിൽ നൽകിയതിനെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ജല അഥോറിറ്റി പേരൂർക്കട അസിസ്റ്റന്റ് എൻജിനിയർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ശാസ്തമംഗലം സൂര്യഗാർഡൻസിൽ താമസിക്കുന്ന പത്മജ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി. പൈപ്പിൽ ലീക്കുണ്ടെന്ന പേരിലാണ് വൻ തുകയുടെ ബിൽ നൽകിയതെന്ന് പരാതിയിൽ പറയുന്നു.മേലുദ്യോഗസ്ഥരെ കണ്ട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. താൻ നൽകിയ പരാതിയിൽ തീർപ്പുണ്ടാകുന്നത് വരെ കണക്ഷൻ വിച്ഛേദിക്കരുതെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. സ്ത്രീയായ തന്നോട് മോശമായി പെരുമാറിയ ജല അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
Read Moreകണ്ടാല്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച മാന്യന് ! മാര്‍ക്കറ്റിലെത്തി മീനും ചിക്കനും മട്ടനും വാങ്ങിയ ശേഷം ‘ഗൂഗിള്‍ പേ’ ഉണ്ടോയെന്ന് ചോദിച്ച് ഒറ്റ മുങ്ങല്‍…
മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ വാങ്ങിയ ശേഷം ഗൂഗിള്‍ പേ ഉണ്ടോയെന്നു ചോദിച്ച് ആള് മുങ്ങിയതായി പരാതി. മമ്പറം ടൗണിലെ ഇറച്ചി – മത്സ്യ മാര്‍ക്കറ്റിലെത്തിയ ആളാണ് പണം നല്‍കാതെ സാധനവുമായി കടന്നത്. രണ്ട് കിലോ അയക്കൂറയും ഒന്നര കിലോ നാടന്‍ കോഴിയിറച്ചിയും ഒരു കിലോ ആട്ടിറച്ചിയുമാണ് ഇയാള്‍ വാങ്ങിയതെന്ന് പോലീസില്‍ നല്കിയ പരാതിയില്‍ വ്യാപാരികള്‍ പറയുന്നു. മാര്‍ക്കറ്റിലെത്തിയ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചയാളാണ് കബളിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു ഇയാള്‍ വ്യാപാരികളെ പറ്റിച്ചത്. ആദ്യം രണ്ട് കിലോ അയക്കൂറ തൂക്കിയപ്പോള്‍ ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ചു ഇല്ലെന്നു വ്യാപാരി പറഞ്ഞപ്പോള്‍ കാറില്‍ പൈസയുണ്ടെന്നും എടുത്തു തരാമെന്നും ഇയാള്‍ പറഞ്ഞു. മത്സ്യം കൂടാതെ കുറച്ച് ഐസ് കട്ടകളും ഇയാള്‍ മത്സ്യവ്യാപാരിയില്‍ നിന്ന് വാങ്ങിയിരുന്നു. സമീപത്തെ ഇറച്ചിക്കടയില്‍ നിന്നാണ് മട്ടനും ചിക്കനും വാങ്ങിയത്. ഇവിടേയും…
Read Moreകാണാതായ യുവതിയെ തിരയുന്നതിനിടയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി! മുൻ കാമുകൻ പറയുന്നത് ഇങ്ങനെ…
ലോസ് ആഞ്ചലസ്: ജൂണ്‍ 28 മുതൽ കാണാതായ മുപ്പതു വയസുള്ള ലോറൻ ചൊയെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിനിടയിൽ തിരിച്ചറിയാനാവാത്ത വിധം അഴുകിയ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി സാൻ ബർനാർഡിനൊ കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്റ് ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ക്രോസ് കണ്ട്രി ട്രിപ്പിനു ന്യൂജേഴ്സിയിൽ നിന്നും കൂട്ടുകാരുമായി പുറപ്പെട്ടതായിരുന്നു. യുക്കൊവാലിയിൽ ആളൊഴിഞ്ഞ മരുഭൂമിയിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതു കാണാതായ ലോറന്േറതാണോ എന്ന് വ്യക്തമല്ലെന്നും, തിരിച്ചറിയലിനു ആഴ്ചകൾ വേണ്ടിവരുമെന്നും അധികൃതർ പറയുന്നു. ലോറന്റെ കുടുംബാംഗങ്ങൾ ദുഃഖകരമായ വാർത്തയാണ് പ്രതീക്ഷിക്കുന്നതെന്നും, നീണ്ടുനിന്ന അന്വേഷണം അവസാനിപ്പിച്ചതായും പറയുന്നു. ലോറൻ നല്ലൊരു ഗായിക ആയിരുന്നുവെന്ന് ഇവർ പറഞ്ഞു. ന്യുജേഴ്സിയിൽ നിന്നുള്ള ലോറണ്‍ സുഹൃത്തുക്കളും മുൻ കാമുകൻ ജോഷ്വായും ട്രി നാഷനൽ പാർക്കിൽ നിന്നും 12 മൈൽ ദൂരെയുള്ള യുക്കൊവാലിയിലാണ് താമസിച്ചിരുന്നത്. ജൂണ്‍ 28ന് ഇവർ തനിയെ വീട്ടിൽ നിന്നും ഇറങ്ങി പോയെന്നും, സ്വകാര്യ വസ്തുക്കൾ ഒന്നും…
Read Moreഒരു കഥ സൊല്ലട്ടുമാ..! തമിഴ്നാട്ടിൽ നിന്ന് ഒന്നരവർഷം മുമ്പ് മോഷണം പോയ വാഹനം കണ്ടെത്തി കേരളാ പോലീസ്; ആ സംഭവം ഇങ്ങനെ…
തമിഴ്നാട്ടിൽ നിന്ന് ഒന്നരവർഷം മുന്‍പ് മോഷണംല പോയ വാഹനം കണ്ടെത്തി കേരളാ പോലീസ്. സോഷ്യൽ മീഡിയയിലാണ് വാഹനം കണ്ടെത്തിയ സംഭവം പോലീസ് പങ്കുവച്ചത്. തൃശൂർ നഗരത്തിലെ ഒരു പാർക്കിംഗ് സ്ഥലത്തുനിന്നാണ് വാഹനം കണ്ടെത്തിയത്. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ എ.കെ. ശരതിന്റെ സംശയവും പിന്നാലെ നടത്തിയ അന്വേഷണവുമാണ് തമിഴ്നാട് സ്വദേശിയായ ധ്യാനേഷിന് വാഹനം തിരികെ ലഭിക്കാൻ കാരണം പോസ്റ്റിന്റെ പൂർണരൂപം ഒരു കഥ സൊല്ലട്ടുമാ😜തൃശൂർ നഗരത്തിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തു നിർത്താറുള്ള റോഡരികിലെ ഒരു സ്ഥലം. രാവിലെ ആളുകൾ അവിടെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്ത് വിവിധ സ്ഥലങ്ങളിൽ ജോലികൾക്കായി പോകും. വൈകീട്ട് എപ്പോഴോ, വാഹനങ്ങളെടുത്ത് അവർ വീട്ടിലേക്ക് മടങ്ങും. ഒരു ദിവസം അവിടെ ട്രാഫിക് ഡ്യൂട്ടി നിർവ്വഹിച്ച സിവിൽ പോലീസ് ഓഫീസർ എ.കെ. ശരത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കിടയിൽ തമിഴ്നാട് രജിസ്ട്രേഷനുള്ള…
Read Moreഗോമതിയമ്മയെ ബാലകൃഷ്ണൻ നായർക്ക് സംശയമായിരുന്നു; വീട്ടിലെ ഉരുളി കാണാതായതിനെ സംബന്ധിച്ചുണ്ടായ തർക്കം കൊലയിലേക്ക്…
തിരുവനന്തപുരം: ഭാര്യയെ മേശയുടെ കാൽ കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തം തടവ്. ഭാര്യ ഗോമതിഅമ്മ (58)യെ കൊലപ്പെടുത്തിയ പേരൂർക്കട മണ്ണാമൂല രേവതിയിൽ ബാലകൃഷ്ണൻ നായരെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതി ജഡ്ജി സി.ജെ. ഡെന്നിയുടെയാണ് വിധി. 2018 ഫെബ്രുവരി 15 നാണു സംഭവം.വീട്ടിലെ ഉരുളി കാണാതായതിനെ സംബന്ധിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി ആയുധവും രക്തം അടങ്ങിയ വസ്ത്രങ്ങളും വീട്ടുവളപ്പിൽ കുഴിച്ചിട്ട ശേഷം വീടു പൂട്ടി പോയി. പ്രതി വർക്കലയിലുള്ള തന്റെ സഹോദരിയുടെ വീട്ടിൽ ചെന്നു സംഭവം പറഞ്ഞതിനെ തുടർന്ന് മകനെ വിവരമറിയിക്കുകയായിരുന്നു. ഇവർ വീട്ടിലെത്തിയ പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഗോമതി അമ്മയെ കണ്ടത്. ഗോമതി അമ്മയെ ഭർത്താവിനു സംശയമായിരുന്നു എന്ന് അയൽവാസി മൊഴി നൽകിയിരുന്നു. പ്രതിയുടെ ഉപദ്രവം കാരണം മക്കളോടൊപ്പം താമസിച്ചിരുന്ന ഗോമതി…
Read Moreവൈക്കം തേന്‍കെണി! രഞ്ജിനി കുടുങ്ങാന്‍ കാരണം കൂടെ താമസിക്കുന്ന യുവാവിന്റെ ആര്‍ത്തി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
വൈക്കം: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയായ 57 കാരനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ പ്രതികൾ പോലിസ് പിടിയിലാകുന്നതിലേക്കു നയിച്ചത് യുവതിക്കൊപ്പം താമസിക്കുന്ന യുവാവിന്റെ പണത്തോടുള്ള ആർത്തി. ഹണി ട്രാപ്പിലെ മുഖ്യപ്രതിയായ കാസർകോഡ് ഹോസ്ദുർഗ് ഗുരുപുരം സ്വദേശിയായ രഞ്ജിനി ( 28 ) ഭർത്താവുമായി പിരിഞ്ഞ ശേഷം എരുമേലി സ്വദേശി സുബിനൊ (35) പ്പമാണിപ്പോൾ താമസിക്കുന്നത്. വൈക്കം സ്വദേശിയെ കെണിയിൽപ്പെടുത്തി135000 രൂപ കൈക്കലാക്കിയ ശേഷവും കൂടുതൽ പണത്തിനായി വൈക്കം സ്വദേശിയെ ബ്ലാക്ക്മെയിൽ ചെയ്തതോടെയാണ് സംഭവം വഷളായത്. ഭേദപ്പെട്ട തുക ലഭിച്ചതോടെ പിൻവാങ്ങാമെന്ന് യുവതി നിർബന്ധിച്ചെങ്കിലും യുവതിയുമായി മധ്യവയസ്കൻ നടത്തിയ ചാറ്റിംഗിലെ എരിവും പുളിയും ചേർത്തല ഒറ്റപുന്ന ലോഡ്ജിലെ ചൂടൻ രംഗങ്ങളും കൂടുതൽ പണം ലഭിക്കാൻ പര്യാപ്തമാണെന്ന നിലപാടിലായിരുന്നു സുബിൻ. സുബിൻ കൂട്ടാളിയായ എറണാകുളം വൈപ്പിൻ സ്വദേശിയായ ജസ് ലിൻ ജോസിയുമായി ചേർന്ന് കൂടുതൽ പണം…
Read Moreവിഷം പാമ്പിനോ…? പാമ്പ് കടിയേറ്റുള്ള മരണം സ്വാഭാവികമോ, അപകടമോ, കൊലപാതകമോ ? സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണങ്ങൾ അന്വേഷിക്കും
തിരുവനന്തപുരം: ഉത്രവധക്കേസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പാന്പ് കടിയേറ്റുള്ള മരണങ്ങൾ ഇനി അന്വേഷിക്കും. ഇത് പരിശോധിക്കാൻ പോലീസ് മാനദണ്ഡങ്ങൾ തയാകാക്കുന്നു. പാന്പ് കടിയേറ്റുള്ള മരണം സ്വാഭാവികമോ, അപകടമോ, കൊലപാതകമോ എന്ന് പരിശോധിക്കാനുള്ള മാനദണ്ഡങ്ങളാണ് തയാറാക്കുന്നത്. സംസ്ഥാന പോലീസ് മേധാവി അനിൽകാന്താണ് ഇതിനായി നിർദേശം നൽകിയിരിക്കുന്നത്. ഉത്രക്കേസ് ആവർത്തിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പോലീസ് തീരുമാനം. അതേസമയം ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ശിക്ഷ ഇന്നു വിധിക്കും. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. കൊല്ലം അഡീഷല്‍ സെഷന്‍സ് കോടതി ജഡ്ജി എ. മനോജാണ് ശിക്ഷ പ്രഖ്യാപിക്കുക. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍ തുടങ്ങി പ്രോ സിക്യൂഷൻ ചുമത്തിയ അഞ്ചിൽ നാല് കുറ്റങ്ങളും സംശയാതീതമായി തെളിയിക്കപ്പെട്ടിരുന്നു. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം-വന്യജീവി ആക്ട് (115) എന്നിവ പ്രകാരമാണ്…
Read More