മാന്നാർ: സ്റ്റാർ ടിവിയിൽ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും അവതരിപ്പിച്ചിരുന്ന “കോൻ ബനേഗാ ക്രോർപതി’ മത്സരത്തിലേക്ക് ക്ഷണം കിട്ടിയ ആദ്യ മലയാളികളിൽ ഒരാളും മാന്നാറിലെ ആദ്യ പൊതുമേഖലാ ഗ്യാസ് ഏജൻസിയുടെ ഉടമയുമായ മാന്നാർ കുട്ടന്പേരൂർ ജയശ്രീയിൽ സഞ്ജയ് (59) യാത്രയായി. കോൻ ബനേഗാ ക്രോർപതിയിൽ ഷാരൂഖിന് മുന്നിലെ ഹോട്ട് സീറ്റിൽ ഇരുന്നത് മുണ്ട് ഉടുത്തായിരുന്നു. ഒന്ന് അന്പരന്ന ഷാരൂഖ് ഖാനും മുണ്ടുടുത്തായിരുന്നു പിന്നീട് പരിപാടി അവതരിപ്പിച്ചത്. ഷാരൂഖ് ഖാനെ മുണ്ടുടുക്കാൻ പഠിപ്പിച്ചത് സഞ്ജയ് ആയിരുന്നു. ദേശീയ മാധ്യമങ്ങളിൽ അത് വാർത്തയായിരുന്നു. അന്ന് നല്ല വിജയം നേടിയ സഞ്ജയനെ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് കൊടുത്താണ് ഖാൻ യാത്രയാക്കിയത്. മാന്നാറിലെ ആദ്യ ഗ്യാസ് ഏജൻസി ഇദ്ദേഹത്തിന്റേതായിരുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുന്‍പ് എംബിഎ ഉയർന്ന നിലയിൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും പാസായ മാന്നാറിലെ ആദ്യ…
Read MoreDay: October 20, 2021
സഹപാഠികളായിരുന്ന യുവാവും യുവതിയും സ്വന്തം വീടുകളില്‍ ജീവനൊടുക്കിയ നിലയില്‍ ! ദുരൂഹതകളില്ലെന്ന് പോലീസ്…
മുമ്പ് സഹപാഠികളായിരുന്ന യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ കുറമ്പക്കര ഉദയഗിരി പുത്തന്‍ വീട്ടില്‍ ജെബിന്, പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടില്‍ സോന മെറിന് മാത്യു എന്നിവരാണ് മരിച്ചത്. സ്വന്തം വീടുകളിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെയാണ് ജെബിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെയാണ് സോനയേയും സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരത്ത് മാനൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഇരുവരും ഒരേ ക്ലാസിലായിരുന്നു പഠിച്ചത്. ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഉപരിപഠനത്തിന്റെ ഭാഗമായി ജെബിന് ബാംഗ്ലൂരും സോന അടൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലുമാണ് പഠിച്ചിരുന്നത്. ഇരുവരുടേയും മരണങ്ങളില്‍ ദുരൂഹതയില്ലെന്നും പോലീസ് പറയുന്നു. മരണങ്ങള് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യണമെന്നും പോലീസ് വ്യക്തമാക്കി.
Read Moreപാലം പണിതിട്ട് വർഷങ്ങൾ; അപ്രോച്ച് റോഡുമാത്രമില്ല; റോഡിൽ വാഴയും ചേമ്പും ചേനയും നട്ടു പ്രതിഷേധം
പാലോട്: കാൽനട പോലും അസാധ്യമായതിനെ തുടർന്ന് റോഡിൽ വാഴയും ചേമ്പും ചേനയും നട്ടു നാട്ടുകാർ പ്രതിഷേധിച്ചു. ചെല്ലഞ്ചി പാലത്തിന്റെ പരപ്പിൽ ഭാഗത്തേക്കുള്ള അപ്രോച്ചു റോഡിലാണ് നാട്ടുകാരുടെ ഈ പ്രതിഷേധം. പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടുവർഷത്തോളമായിട്ടും അപ്രോച്ച് റോഡ് പണി തുടങ്ങിയിട്ടില്ല. ഇതിൽ കല്ലറ പഞ്ചായത്തിലെ പരപ്പിൽ ജംഗ്ഷനെ ബന്ധിപ്പിക്കുന്ന റോഡ് ഇന്നും ചെമ്മൺ പാതയായിതന്നെ അവശേഷിക്കുന്നു. വശങ്ങൾ കുഴികളായി തീർന്ന റോഡിൽ കുറേക്കാലമായി വാഹനങ്ങളൊന്നും കടന്നുവരുന്നില്ല. കല്ലറ, നന്ദിയോട് പഞ്ചായത്തുകളിലായി റോഡിനെ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങളുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് റോഡ് ചെളിക്കുളമായി മാറി. കാൽനട യാത്ര പോലും ദുസ്സഹമായതോടെ ജനങ്ങളുടെ പ്രതിഷേധം അണപൊട്ടുകയായിരുന്നു. പാലത്തിൽ നിന്നും പരപ്പിൽ ജംഗ്ഷനുമായി 500 മീറ്റർ പോലും ദൂരമില്ലെന്നിരിക്കെയാണ് ജനങ്ങളെ ഇങ്ങനെ ദുരിതത്തിലാക്കുന്നത്. അരനൂറ്റാണ്ടോളം ഉയർന്ന ആവശ്യമായിരുന്നു ചെല്ലഞ്ചി പാലം. കോടികൾ ചെലവഴിച്ച അത് യാഥാർഥ്യമായെങ്കിലും…
Read Moreചുരുങ്ങിയ ചെലവില്‍ കാനനസൗന്ദര്യം നുകരാം! മലക്കപ്പാറയിലേക്കു പാലായില്‍നിന്നു കെഎസ്ആര്‍ടിസിയുടെ ടൂര്‍ ബസ്; യാത്ര മുൻകൂർ റിസർവ് ചെയ്യാം; പ്രത്യേകതകള്‍ ഇങ്ങനെ…
കോട്ടയം: ആളും ബഹളവും കാഴ്ചകളും ഓർമകളും ഒരേ താളത്തിൽ ഒഴുകുന്ന അനുഭവം കിട്ടാൻ വലിയ കാറോ എസിയുടെ തണുപ്പോ കട്ടയ്ക്ക് പാട്ടോ ഒന്നും വേണ്ട. ആരും ശല്യപ്പെടുത്താത്ത സുരക്ഷിതമായ കെഎസ്ആർടിസി ബസിന്റെ വിൻഡോ സൈഡ് സീറ്റ് മാത്രം മതി. ചുരുങ്ങിയ ചിലവിൽ കാനന സൗന്ദര്യം നുകരാൻ പാലാക്കാർക്കും ഇനി കെഎസ്ആർടിസിയുടെ ടൂർ ബസ്. വെറും 525 രൂപ മുടക്കിയാൽ ചാലക്കുടി, വാഴച്ചാൽ, അതിരപ്പള്ളി വഴി മഞ്ഞണിഞ്ഞ മലക്കപ്പാറ കേരള അതിർത്തിയിലെ കാനന കഴ്ച്ചകൾ മനം കുളിർക്കെ കണ്ടു യാത്ര ചെയ്യാം. ഡീലക്്സ് ബസിലാകും യാത്ര. എല്ലാ ഞായറാഴ്ചയും രാവിലെ 6.30നു പുറപ്പെടും വിധമാണു സർവീസ്. യാത്രക്കാർ നൽകിയ നിവേദനത്തെയും ഇടപെടലുകളെയും തുടർന്നാണു ടൂർ ബസ് സൗകര്യം ലഭ്യമാക്കിയത്. യാത്ര മുൻകൂർ റിസർവ് ചെയ്യാം. ആതിരപ്പള്ളി വ്യു പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽകുത്ത് ഡാം റിസർവോയർ, ആനക്കയം പാലം,…
Read Moreമക്കളേ നിങ്ങളറിഞ്ഞോ ജയനാശാന് പെട്ടു ! കെഎസ്ആര്‍ടിസി വെള്ളക്കെട്ടില്‍ ഇറക്കിയ ഡ്രൈവറുടെ ലൈസന്‍സ് സസപെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു…
ഈരാറ്റുപേട്ട പൂഞ്ഞാറില്‍ നിരുത്തരപരമായ രീതിയില്‍ വെള്ളക്കെട്ടിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇറക്കിയ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടി മോട്ടോര്‍ വാഹനവകുപ്പ് തുടങ്ങി. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്കാന് അദ്ദേഹത്തിനു നിര്‍ദേശം നല്കി. മോട്ടോര്‍ വാഹന വകുപ്പ് 184ാം വകുപ്പ് പ്രകാരമാണു നടപടി. യാത്രക്കാരുടെ ജീവന് അപകടത്തിലാക്കും വിധം ബസോടിച്ചതിന് ജയദീപിനെ മന്ത്രി ആന്റണി രാജു നേരിട്ട് ഇടപെട്ട് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്പെന്‍ഷനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ജയദീപ് രംഗത്തെത്തിയിരുന്നു.പൂഞ്ഞാര്‍ ഭാഗത്തുനിന്ന് ഈരാറ്റുപേട്ടയിലേക്കു പോയ ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്നു പുറെത്തത്തിക്കുകയായിരുന്നു. എന്നാല്‍ യാത്രക്കാരെ താനാണ് ജീവന്‍പണംയം വെച്ച് രക്ഷിച്ചതെന്നായിരുന്നു ഡ്രൈവറുടെ വാദം. ഇതിനു പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Read Moreഡിവൈഎഫ് ഐ നേതാവിനും എസ്എഫ്ഐ വനിതാ നേതാവിനും വിവാഹിതരാകാതെ കുഞ്ഞുണ്ടായി; സിപിഎം നേതാക്കളായ മാതാപിതാക്കൾ കുഞ്ഞിനെ ഒളിപ്പിച്ചു; പേരൂർക്കടയിൽ നടന്ന സംഭവ കഥയിങ്ങനെ…
പേരൂർക്കട: വീട്ടുകാരുടെ എതിര്‍പ്പു മറികടന്നു വിവാഹിതയായ യുവതിയുടെ കുഞ്ഞിനെ ഒളിപ്പിച്ചതിനു മാതാപിതാക്കള്‍ക്കെതിരേ പേരൂർക്കട പോലീസ് കേസെടുത്തു. പേരൂര്‍ക്കട സ്വദേശി അനുപമയുടെ പിതാവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രനും ബ്രാഞ്ച് കമ്മിറ്റിയംഗമായ മാതാവ് സ്മിതാ ജയിംസിനുമെതിരേയാണു കേസെടുത്തത്. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റായ അജിത്തും എസ്എഫ്ഐ നേതാവായ അനുപമയും ഒരു വര്‍ഷം മുൻപു നല്കിയ പരാതിയിലാണു കേസെടുത്തത്. വിവാഹിതരാവാതെ ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ പ്രസവിച്ചു മൂന്നു ദിവസം കഴിഞ്ഞയുടനെ കുഞ്ഞിനെ അച്ഛനും അമ്മയും സഹോദരിയും ചേര്‍ന്നു നിര്‍ബന്ധപൂര്‍വം മാറ്റിയെന്നായിരുന്നു ഒരു വര്‍ഷം മുന്‍പ് അനുപമ നല്കിയ പരാതി. മുഖ്യമന്ത്രിക്കും സിപിഎം ഉന്നതനേതാക്കള്‍ക്കും വരെ പരാതി നല്‍കിയിരുന്നു. അനുപമയുടെ അനുമതിയില്ലാതെ ശിശുക്ഷേമ സമിതിക്കു കൈമാറിയ കുഞ്ഞിനെ ദത്ത് നല്‍കിയെന്നാണു ലഭിക്കുന്ന വിവരമെന്നു അനുപമ പറയുന്നു. ഏറെനാള്‍ പോലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങിയശേഷം കുഞ്ഞിന് ഒരു വയസു തികയുന്ന വേളയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
Read Moreവണ്ടിപ്പെരിയാറിൽ വീണ്ടും ബാലികാപീഡനം! പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രം പകർത്തിയത് 43കാരൻ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്…
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ വീണ്ടും ബാലികാപീഡനം. 16 കാരിയെ ഭീഷണിപ്പെടുത്തിയ 43 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പശുമല സ്വദേശി ഷിബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പശുമല തവരാണ ലയത്തിൽ താമസിക്കുന്ന ഷിബു തൊഴിലാളി ലയത്തിൽ താമസിക്കുന്ന 16 കാരിയെ ഭീഷണിപ്പെടുത്തി മൊബൈലിൽ കുട്ടിയുടെ നഗ്നചിത്രം പകർത്തുകയായിരുന്നു. ആറുമാസം മുന്‍പാണ് സംഭവം. അന്ന് ഫോട്ടോ ഷിബു ചിലരെ കാണിക്കുകയും ചെയ്തു. ഇതോടെയാണ് വിവരം പുറത്തുവന്നത്. തുടർന്ന് ഇടുക്കി ചൈൽഡ് ലൈൻ കുട്ടികൾക്കെതിരായ അതിക്രമത്തിൽ കേസെടുക്കുകയും വണ്ടിപ്പെരിയാർ പോലീസിനു കൈമാറുകയും ചെയ്തു. പിന്നീടാണ് പ്രതിയെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്. 17 കാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ നെടുങ്കണ്ടം: വിവാഹ വാഗ്ദാനം നൽകി പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പത്തിനിപ്പാറ മുട്ടുങ്കൽമറ്റം അൻവർ…
Read Moreകഞ്ചാവ് റെയ്ഡിനെത്തിയ പോലീസിനുനേരെ ബോംബെറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അറസ്റ്റിലായ രണ്ടുപേരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാൾ
തിരുവനന്തപുരം: കഞ്ചാവ് കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിനു നേരേ കിള്ളിപ്പാലത്ത് ബോംബെറിഞ്ഞു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പ്രതികളായ രണ്ടുപേർ അറസ്റ്റിലായി. മണക്കാട് കുന്നുംപുറം യോഗീശ്വരാലയം വീട്ടിൽ രജീഷ് (22) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെട്ട രണ്ടു പേർക്കായി തെരച്ചിൽ ഊർജിതമാക്കി. അഞ്ചു കിലോ കഞ്ചാവ്, മയക്കുമരുന്നുകളായ എംഡിഎംഎ, മൂന്ന് എയർ പിസ്റ്റലുകൾ, വെട്ടുകത്തി എന്നിവ പോലീസ് പിടിച്ചെടുത്തു. പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് കിള്ളിപ്പാലത്തുളള കിള്ളി ടൂറിസ്റ്റ്ഹോമിൽ രാവിലെ 11.20 ഓടെ റെയ്ഡിനെത്തിയത്. പോലീസ് എത്തിയതോടെ നാടൻ പടക്കമെറിഞ്ഞശേഷം രണ്ടുപേർ ബാൽക്കണി വഴി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്നു സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യംമൂലം സിറ്റിയിൽ അടുത്തിടെ പല കൊലപാതകങ്ങൾ നടന്നു. ഇതേ തുടർന്നാണ് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സ്പെഷൽ ടീം അന്വേഷണം…
Read Moreഒരുനിമിഷം വൈകിയിരുന്നെങ്കിൽ…! തന്റെ ജീവൻ കൈയിലെടുത്ത് എൻഡിആർഫ് ഉദ്യോഗസ്ഥന് ഓടിക്കടന്ന പാലത്തിൽ കാഴ്ചകാണാൻ അവനെത്തി… മൂന്നു വർഷത്തിനുശേഷം…
ചെറുതോണി: 2018 ഓഗസ്റ്റ് 15-ന് ഉച്ചകഴിഞ്ഞ് മൂന്നോടടുത്തപ്പോൾ ചെറുതോണി പാലത്തിലൂടെ എൻഡിആർഫ് ഉദ്യോഗസ്ഥന്റെ മാറിൽ പതിഞ്ഞുകിടന്ന് ജീവിതത്തിലേക്ക് ഓടിക്കയറിയ സൂരജ് മൂന്നുവർഷത്തിനുശേഷം ചെറുതോണി ഡാം വീണ്ടും തുറന്നപ്പോൾ വെള്ളമൊഴുകുന്ന കാഴ്ചകാണാൻ പിതാവിനോടൊപ്പം അതേ പാലത്തിലെത്തി. അന്ന് ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഉയർത്തി വെള്ളം ചെറുതോണി പുഴയിലൂടെ കുതിച്ചു പായുന്പോഴാണ് ഗാന്ധിനഗർ കോളനിയിലെ താമസക്കാരനായ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിന്റെയും മഞ്ജുവിന്റെയും മകൻ സൂരജിന് തുള്ളിവിറയ്ക്കുന്ന പനി ഉണ്ടായത്. ഒപ്പം ശ്വാസതടസവും. അണക്കെട്ട് തുറന്നവിവരം അറിയാമെങ്കിലും കുഞ്ഞിനെ എത്രയുംവേഗം ഇടുക്കി ജില്ലാ ആശുപത്രിയിൽ എത്തിക്കണം. മറ്റൊന്നും ആലോചിച്ചില്ല. കുട്ടിയേയും എടുത്ത് വിജയരാജ് ചെറുതോണി പാലത്തിലൂടെ മറുകരയിലേക്ക് ഓടാൻ ശ്രമിച്ചു. പെട്ടെന്ന് എൻഡിആർഎഫിന്റെ ഒരു ഉദ്യോഗസ്ഥൻ കുട്ടിയെ ബലമായി പിടിച്ചുവാങ്ങി നിങ്ങൾ പിന്നാലെ വന്നാൽ മതി എന്നുപറഞ്ഞ് വെള്ളം കവിഞ്ഞൊഴുകുന്ന പാലത്തിലൂടെ മറുകരയിലേക്ക് ഓടി. പിന്നാലെ വിജയരാജും. പാലത്തിലപ്പോൾ കാൽപാദം…
Read Moreഭിന്നശേഷിക്കാരനും പക്ഷാഘാതം ബാധിച്ച് 15 വർഷം കിടപ്പിലും; ഭർത്താവിനെ കഴുത്തറുത്ത് കൊന്നത് താനെന്ന് ഭാര്യ; പോലീസിനോട് വൃദ്ധ പറഞ്ഞതിങ്ങനെ…
‘നെയ്യാറ്റിന്‍കര : ഭിന്നശേഷിക്കാരനും പക്ഷാഘാതം ബാധിച്ച് കിടപ്പുരോഗിയുമായ വയോധികന് വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍. വീടിനപ്പുറത്തെ കുളത്തിനു സമീപം ബോധരഹിതയായി കാണപ്പെട്ട ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യം നിര്‍വഹിച്ചത് താനാണെന്ന് ഭാര്യ മൊഴി നല്‍കിയതായി പോലീസ്. ആനാവൂര്‍ ഒലിപ്പുറം കാവുവിള വീട്ടില്‍ ജ്ഞാനദാസ് എന്ന ഗോപി (74) യെയാണ് ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ നിലത്ത് കഴുത്തറുത്ത നിലയില്‍ കാണപ്പെട്ടത്. പിതാവിന് ആഹാരവുമായി വീട്ടിലെത്തിയ മകന് സുനില്‍ദാസ് വിവരം നാട്ടുകാരെ അറിയിച്ചു. ഇതിനിടയില്‍ തൊട്ടപ്പുറത്തെ കുളത്തിനു സമീപം ഗോപിയുടെ ഭാര്യ സുമതിയെ ബോധരഹിതയായും കണ്ടെത്തി. സുമതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . പക്ഷാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ 15 വര്‍ഷമായി ശയ്യാവലംബിയായിരുന്ന ഗോപിയെ പരിചരിച്ചിരുന്നത് ഭാര്യ സുമതിയാണ്. കുടുംബവീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സമീപത്തെ ഒറ്റമുറി വീട്ടിലായിരുന്നു ഗോപിയും സുമതിയും കഴിഞ്ഞത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടറോടാണ് സുമതി…
Read More