ബല്ലാത്ത ധൈര്യം തന്നെ പഹയന്മാരെ ! ഒരു ചക്രമില്ലാതെ കെഎസ്ആര്‍ടിയുടെ സാഹസിക യാത്ര ! ഏഴു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍…

പിന്നിലെ നാലുചക്രങ്ങളില്‍ ഒന്നില്ലാതെ ബസ് സര്‍വീസ് നടത്തിയ സംഭവത്തില്‍ ഏഴ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. കെഎസ്ആര്‍ടിസി നിലമ്പൂര്‍ ഡിപ്പോയിലെ ഏഴ് ജീവനക്കാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. മെക്കാനിക്കുമാരായ കെ പി സുകുമാരന്‍, കെ അനൂപ്, കെ ടി അബ്ദുള്‍ ഗഫൂര്‍, ഇ രഞ്ജിത്ത്‌ കുമാര്‍, എ പി ടിപ്പു മുഹ്‌സിന്‍, ടയര്‍ ഇന്‍സ്പെക്ടര്‍ എന്‍ അബ്ദുള്‍ അസീസ്, ഡ്രൈവര്‍ കെ സുബ്രഹ്മണ്യന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംഭവം ഉണ്ടായത്. 2021 ഒക്ടോബര്‍ ഏഴിന് നിലമ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ടിടി ഓര്‍ഡിനറി ബസിന്റെ പിന്നില്‍ വലതുഭാഗത്ത് ഒരു ടയര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ സി. ബാലന്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഏഴ് ജീവനക്കാരെ കെഎസ്ആര്‍ടിസി എം.ഡി സസ്‌പെന്‍ഡ് ചെയ്തത്. ഡ്രൈവറും കണ്ടക്ടറുമാണ് യാത്രക്കിടെ പിഴവ് കണ്ടെത്തിയത്.…

Read More

മക്കളേ നിങ്ങളറിഞ്ഞോ ജയനാശാന്‍ പെട്ടു ! കെഎസ്ആര്‍ടിസി വെള്ളക്കെട്ടില്‍ ഇറക്കിയ ഡ്രൈവറുടെ ലൈസന്‍സ് സസപെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു…

ഈരാറ്റുപേട്ട പൂഞ്ഞാറില്‍ നിരുത്തരപരമായ രീതിയില്‍ വെള്ളക്കെട്ടിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇറക്കിയ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി മോട്ടോര്‍ വാഹനവകുപ്പ് തുടങ്ങി. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹത്തിനു നിര്‍ദേശം നല്‍കി. മോട്ടോര്‍ വാഹന വകുപ്പ് 184ാം വകുപ്പ് പ്രകാരമാണു നടപടി. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കും വിധം ബസോടിച്ചതിന് ജയദീപിനെ മന്ത്രി ആന്റണി രാജു നേരിട്ട് ഇടപെട്ട് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്പെന്‍ഷനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ജയദീപ് രംഗത്തെത്തിയിരുന്നു.പൂഞ്ഞാര്‍ ഭാഗത്തുനിന്ന് ഈരാറ്റുപേട്ടയിലേക്കു പോയ ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്നു പുറെത്തത്തിക്കുകയായിരുന്നു. എന്നാല്‍ യാത്രക്കാരെ താനാണ് ജീവന്‍പണംയം വെച്ച് രക്ഷിച്ചതെന്നായിരുന്നു ഡ്രൈവറുടെ വാദം. ഇതിനു പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Read More

യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിന് സമ്മാനമായി ലഭിച്ചത് സസ്‌പെന്‍ഷന്‍ ! ശിക്ഷ തബല കൊട്ടി ആഘോഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍…

സസ്‌പെന്‍ഷന്‍ തബലകൊട്ടി ആഘോഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. പൂഞ്ഞാറിലെ വെള്ളക്കെട്ടില്‍ മുങ്ങിയ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനാണ് തന്റെ സസ്‌പെന്‍ഷന്‍ വ്യത്യസ്ഥമായി ആഘോഷിച്ചത്. യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിനാണ് തന്നെ കെഎസ്ആര്‍ടിസ് സസ്പെന്‍ഡ് ചെയ്തതെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. സസ്പെന്‍ഷന്‍ തബല കൊട്ടി ആഘോഷിക്കുന്ന വീഡിയോയും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചു. സസ്പെന്‍ഡ് ചെയ്ത വാര്‍ത്ത പങ്കുവച്ച് ജയദീപ് കുറിച്ചതിങ്ങനെ… ‘സൂപ്പര്‍ ഹിറ്റായ വാര്‍ത്ത പത്രത്തിലും. ഒരു അവധി ചോദിച്ചാല്‍ തരാന്‍ വലിയ വാലായിരുന്നവന്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കില്‍ അവന്‍ ഓടിക്കട്ടെ. അവനൊക്കെ റിട്ടയര്‍ ചെയ്തു കഴിയുമ്പോള്‍ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാല്‍ വല്ലോ സ്‌കൂള്‍ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാന്‍ വീട്ടുകാര്യങ്ങള്‍ നോക്കി TS No 50ല്‍ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ.’ https://www.facebook.com/jayadeep.sebastian/videos/1073102093501216/?t=0

Read More

ലഹരിപാനീയം വില്‍ക്കുന്നവരെ പിടിക്കാന്‍ അടിച്ചു പൂസായി എത്തിയ അസി. എക്‌സൈസ് എസ്‌ഐയെ നാട്ടുകാര്‍ കുടുക്കി; കോമഡി സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം നടന്നത് പൂക്കാട്ടുപടിയില്‍

ആലുവ: ഇതാണ് കോമഡി. ലഹരിപാനീയം വില്‍ക്കുന്നവരെ പിടിക്കാന്‍ അടിച്ചു പൂക്കുറ്റിയായെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടിയാല്‍ പിന്നെ എന്തു പറയണം. അനധികൃതമായി ലഹരി പാനീയം വില്‍ക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നന്ദകുമാര്‍ പൂക്കാട്ടുപടിയിലെത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ പൂക്കാട്ടുപടി വയര്‍ റോപ്‌സ് ജംഗ്ഷനിലെ ഹോട്ടലില്‍ എക്സൈസ് സി.ഐയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡ് പരിശോധനക്കെത്തിയത്. ഹോട്ടലില്‍ വില്‍ക്കുന്ന മുന്തിരി ജ്യൂസില്‍ ലഹരിയുണ്ടെന്നും ഇതിനെതിരെ കേസെടുക്കുമെന്നും പറഞ്ഞാണ് സ്‌ക്വാഡ് സിഐ ഉള്‍പ്പെടെയുള്ള അഞ്ചംഗ എക്‌സൈസ് സംഘം പരിശോധനക്കെത്തിയത്. ഇതിനിടയില്‍ പരിശോധനാ സംഘത്തിലെ ഒരാള്‍ മദ്യലഹരിയാണെന്ന വിവരം എങ്ങനെയോ ചോര്‍ന്നു. ഇത് പിടിവള്ളിയാക്കിയ ഹോട്ടലുടമയ്‌ക്കൊപ്പം നാട്ടുകാരും കൂടി ചേര്‍ന്നതോടെ എക്‌സൈസുകാരുടെ പണി പാളിയെന്നു പറഞ്ഞാല്‍ മതിയല്ലോ. തുടര്‍ന്ന് നാട്ടുകാര്‍ തന്നെയാണ് എടത്തല പോലീസില്‍ വിവരമറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചിരുന്നതായി തെളിയുകയും ചെയ്തു. സംഭവത്തില്‍…

Read More

ഓപ്പറേഷന്‍ ടേബിളില്‍ പൂര്‍ണ നഗ്നയായിക്കിടക്കുന്ന രോഗിയ്ക്കു ചുറ്റും ഡോക്ടര്‍മാരും നഴ്‌സുമാരും നൃത്തം ചെയ്ത് ആര്‍മാദിക്കുന്ന വീഡിയോ വൈറല്‍; തൊട്ടു പിന്നാലെ സസ്‌പെന്‍ഷനും

നൃത്തം മനോഹരമായ കലയാണ്. എന്നാല്‍ സമയവും സന്ദര്‍ഭവും നോക്കാതെ നൃത്തം ചെയ്താല്‍ എന്താ പറയുക. കൊളംബിയയിലെ ബൊളിവറിലുള്ള സാന്താക്രൂസ് ഡി ബൊകാഗ്രാന്‍ഡെ ആശുപത്രിയിലാണ് ഇത്തരമൊരു അനവസര നൃത്തം അരങ്ങേറിയത്. ഓപ്പറേഷന്‍ തീയറ്ററിലെ ടേബിളില്‍ രോഗിയെ പൂര്‍ണനഗ്നയാക്കി കിടത്തിയതിനു ശേഷമായിരുന്നു ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘനൃത്തം. നൃത്തത്തില്‍ പങ്കെടുക്കാത്ത ചിലരാണ് രംഗങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ഈ വിഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ നര്‍ത്തകര്‍ക്കെല്ലാം പണികിട്ടി. അഞ്ചു പേര്‍ക്കാണ് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ അടിച്ച് കൈയ്യില്‍ കിട്ടിയത്. പൂര്‍ണനഗ്നയായ രോഗി അബോധാവസ്ഥയില്‍ ഓപ്പറേഷന്‍ കാത്തുകിടക്കുമ്പോഴായിരുന്നു ഇവരുടെ കുട്ടിക്കളി. ഇതില്‍ നഴ്‌സുമാരും ഡോക്ടര്‍മാരും ചിരിച്ച് കൊണ്ട് എല്ലാം മറന്ന് രോഗിക്ക് ചുറ്റും നൃത്തം ചെയ്യുന്നത് കാണാം. എങ്ങനെയോ ഓണ്‍ലൈനനില്‍ ചോര്‍ന്ന ഈ വീഡിയോ പെട്ടെന്ന് വൈറലാവുകയായിരുന്നു. വീഡിയോയില്‍ കണ്ട അഞ്ച് ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹെല്‍ത്ത് പ്രോട്ടോക്കോളുകളും ലംഘിക്കുന്ന വീഡിയോ…

Read More