വ​ണ്ടി​പ്പെ​രി​യാ​റി​ൽ വീ​ണ്ടും ബാ​ലി​കാ​പീ​ഡ​നം! പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ന​ഗ്ന ചി​ത്രം പ​ക​ർ​ത്തി​യത്‌ 43കാ​ര​ൻ; സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്…

വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​റി​ൽ വീ​ണ്ടും ബാ​ലി​കാ​പീ​ഡ​നം. 16 കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ 43 കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ശു​മ​ല സ്വ​ദേ​ശി ഷി​ബു​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൈ​ൽ​ഡ് ലൈ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്: പ​ശു​മ​ല ത​വ​രാ​ണ ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന ഷി​ബു തൊ​ഴി​ലാ​ളി ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന 16 കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ലി​ൽ കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്രം പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു.

ആ​റു​മാ​സം മു​ന്പാ​ണ് സം​ഭ​വം. അ​ന്ന് ഫോ​ട്ടോ ഷി​ബു ചി​ല​രെ കാ​ണി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

തു​ട​ർ​ന്ന് ഇ​ടു​ക്കി ചൈ​ൽ​ഡ് ലൈ​ൻ കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​ൽ കേ​സെ​ടു​ക്കു​ക​യും വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​നു കൈ​മാ​റു​ക​യും ചെ​യ്തു. പി​ന്നീ​ടാ​ണ് പ്ര​തി​യെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

17 കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ

നെ​ടു​ങ്ക​ണ്ടം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.

പ​ത്തി​നി​പ്പാ​റ മു​ട്ടു​ങ്ക​ൽ​മ​റ്റം അ​ൻ​വ​ർ റ​സാ​ഖി​നെ(21)​യാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.പെ​ണ്‍​കു​ട്ടി​യും പ്ര​തി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

17കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​മാ​യി പ്ര​തി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും പ്ര​തി​യു​ടെ കാ​റി​ൽ പെ​ണ്‍​കു​ട്ടി​യ നെ​ടു​ങ്ക​ണ്ടം-ഉ​ടു​ന്പ​ൻ​ചോ​ല റോ​ഡ​രി​കി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ചാ​ണ് പീ​ഡി​പ്പി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ ബ​ലാ​ത്സം​ഗം, പോ​ക്സോ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.

Related posts

Leave a Comment