മക്കളേ നിങ്ങളറിഞ്ഞോ ജയനാശാന്‍ പെട്ടു ! കെഎസ്ആര്‍ടിസി വെള്ളക്കെട്ടില്‍ ഇറക്കിയ ഡ്രൈവറുടെ ലൈസന്‍സ് സസപെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു…

ഈരാറ്റുപേട്ട പൂഞ്ഞാറില്‍ നിരുത്തരപരമായ രീതിയില്‍ വെള്ളക്കെട്ടിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇറക്കിയ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി മോട്ടോര്‍ വാഹനവകുപ്പ് തുടങ്ങി.

രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹത്തിനു നിര്‍ദേശം നല്‍കി. മോട്ടോര്‍ വാഹന വകുപ്പ് 184ാം വകുപ്പ് പ്രകാരമാണു നടപടി. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കും വിധം ബസോടിച്ചതിന് ജയദീപിനെ മന്ത്രി ആന്റണി രാജു നേരിട്ട് ഇടപെട്ട് സസ്പെന്‍ഡ് ചെയ്തിരുന്നു.

എന്നാല്‍ സസ്പെന്‍ഷനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ജയദീപ് രംഗത്തെത്തിയിരുന്നു.
പൂഞ്ഞാര്‍ ഭാഗത്തുനിന്ന് ഈരാറ്റുപേട്ടയിലേക്കു പോയ ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്.

തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്നു പുറെത്തത്തിക്കുകയായിരുന്നു. എന്നാല്‍ യാത്രക്കാരെ താനാണ് ജീവന്‍പണംയം വെച്ച് രക്ഷിച്ചതെന്നായിരുന്നു ഡ്രൈവറുടെ വാദം. ഇതിനു പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Related posts

Leave a Comment