അമ്പരപ്പിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു സൈക്കിള്‍ യാത്രിക ഒരു വീടിന്റെ മുമ്പിലെത്തി മലവിസര്‍ജനം നടത്തുന്ന വീഡിയോയാണിത്. വീട്ടുടമ തന്നെയാണ് യുവതിയുടെ മോശം പ്രവൃത്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീടിന്റെ സുരക്ഷാ ക്യാമറ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ക്കുണ്ടായ ഞെട്ടലാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് അവര്‍ കുറിച്ചത്. ഓസ്ട്രേലിയയിലെ വിക്ടോറിയയിലെ ബ്രൈറ്റണില്‍ നിന്നുള്ള ഇവാന് സിയയാണ് തന്റെ വീടിനു മുന്‍വശത്തെ മുറ്റത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യുന്ന സ്ത്രീയുടെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സ്ത്രീയെ തിരിച്ചറിയാന്‍ സഹായിക്കാന്‍ അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായ വീഡിയോയില്‍ നീല ബൈക്കര്‍ ഹെല്‍മറ്റും ഒരു ജോടി വെള്ള ഗൂച്ചി സ്നീക്കറുകളും ധരിച്ച സ്ത്രീയെ കാണാം. അവര്‍ തുറന്ന ഗേറ്റിലൂടെ ഇവാന്റെ വസ്തുവിലേക്ക് പോകുന്നത് കാണാം. ശേഷം ബേര്‍ഡ്ബാത്തിന് സമീപം ചെന്ന് പാന്റ് താഴ്ത്തി…
Read MoreDay: October 25, 2021
യാഥാർഥ്യമാകുമോ..? അട്ടപ്പാടി ബദൽ റോഡെന്ന ആശയത്തിന് അവകാശികളായി രണ്ട് എംഎൽഎ മാർ; ആശങ്കയിൽ ജനങ്ങൾ
ഉണ്ണികൃഷ്ണൻ മണ്ണാർക്കാട് മണ്ണാർക്കാട് : അട്ടപ്പാടി ബദൽ റോഡ് രാഷ്ട്രീയ തർക്കമായതോടെ ജനങ്ങളിൽ ആശങ്കക്ക് വഴിതെളിക്കുന്നു. കഴിഞ്ഞ ദിവസം കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി പൂഞ്ചോല വഴി അട്ടപ്പാടി ബദൽ റോഡ് യാഥാർത്ഥ്യമാക്കാൻ ചർച്ച നടത്തിയിരുന്നു. ഇതോടെ ഇത് തന്റെ ആശയമാണെന്ന അവകാശവാദവുമായി മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീനും രംഗത്തെത്തി. ഇതോടെ ബദൽ റോഡിനായി രാഷ്ട്രീയ വടംവലിയായിട്ടുണ്ട്. ഇതാണ് ജനങ്ങളുടെ ആശങ്കക്ക് കാരണം. ജില്ലയിലെ തന്നെ ഏറ്റവും വലിയ ആദിവാസി മേഖലയായ അട്ടപ്പാടിയിൽ 192 ആദിവാസി ഉൗരുകളിലായി ആയിരക്കണക്കിന് ആദിവാസി കുടംബങ്ങളും കൂടാതെ കുടിയേറ്റക്കാരുമുണ്ട്. എന്നാൽ എന്ത് ആവശ്യങ്ങൾക്കും മണ്ണാർക്കാട് വന്ന് പോകേണ്ട അവസ്ഥയാണ് അട്ടപ്പാടിക്കാർക്ക്. നിലവിലെ റോഡിന്റെ അവസ്ഥ കാരണം യാത്ര ദുരിതം പേറി വരുന്നത് ഇവിടെത്തെ ജനങ്ങളെ ഏറെ കഷ്ടത്തിലാക്കുന്നു. 2019 ലും 2020 മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ദിവസങ്ങളോളം ചുരം റോഡ് അടച്ചിടേണ്ടി വന്നു.അട്ടപ്പാടിയിലേക്ക്…
Read Moreഅനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ ! കേരളത്തില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഇവരുടെ പ്രതികരണമിങ്ങനെ…
അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രാപ്രദേശിലുള്ള ദമ്പതികളെന്നു വിവരം. നിയമപരമായ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയാണു കേരളത്തിലെ ശിശുക്ഷേമ സമിതി വഴി ദത്തെടുത്തതെന്നും കുഞ്ഞ് സുരക്ഷിതമായി, സന്തോഷത്തോടെ തങ്ങള്‍ക്കൊപ്പമുണ്ടെന്നും ഒരു ചാനലിനോട് അവര്‍ വ്യക്തമാക്കി. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളും മാധ്യമങ്ങളിലൂടെ അറിഞ്ഞതായി ഇവര്‍ പറയുന്നു. വിവാദമായ സംഭവമായതിനാല്‍ മാധ്യമങ്ങളോട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ദമ്പതികള്‍ വ്യക്തമാക്കി. വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ നാലുവര്‍ഷം മുന്‍പാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. അതിനായി ഔദ്യോഗിക വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നു. കേരളത്തില്‍നിന്നും കുട്ടിയെ ലഭിച്ചപ്പോള്‍ സന്തോഷമായിരുന്നെന്നും അവര്‍ പറഞ്ഞു. ഓഗസ്റ്റ് ഏഴിനാണു കുഞ്ഞിനെ താല്‍ക്കാലികമായി ആന്ധ്ര ദമ്പതികള്‍ക്കു ദത്തു നല്‍കിയത്. ശിശുക്ഷേമസമിതി ഉള്‍പ്പെടെ കേസിലെ കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായി നിലപാട് അറിയിച്ചതിനെത്തുടര്‍ന്ന് വഞ്ചിയൂര്‍ കുടുംബക്കോടതി ഇന്ന് അന്തിമവിധി പറയും. കുഞ്ഞിന്റെ അമ്മ ജീവിച്ചിരിക്കുന്ന വിവരം കേരളസര്‍ക്കാര്‍ അറിയിച്ചതിനാല്‍…
Read Moreറയൽ ക്ലാസിക്കോ
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അരങ്ങേറിയ എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനു ജയം. ബാഴ്സലോണയുടെ തട്ടകമായ കാന്പ് നൗവിൽ വച്ച് 1-0ന് ആയിരുന്നു റയലിന്റെ ജയം. 32-ാം മിനിറ്റിൽ പ്രതിരോധതാരം ഡേവിഡ് അലാബ നേടിയ ഗോളാണു റയലിന്റെ ജയം കുറിച്ചത്. റോഡ്രിഗോ ആയിരുന്നു അസിസ്റ്റ് ചെയ്തത്. വിവിധ ചാന്പ്യൻഷിപ്പുകളിലായി ബാഴ്സലോണയ്ക്കെതിരായി തുടർച്ചയായ നാലാം മത്സരത്തിലാണു റയൽ ജയം സ്വന്തമാക്കുന്നത്. 1965നുശേഷം ആദ്യമായാണു റയൽ ബാഴ്സയ്ക്കെതിരേ തുടർച്ചയായ നാലു ജയം സ്വന്തമാക്കുന്നത്. ലാ ലിഗയിൽ കഴിഞ്ഞ തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് റയലിനെതിരേ ബാഴ്സയ്ക്കു ജയം അന്യമായത്, ഒരു സമനിലയും നാല് തോൽവിയും. 2008നുശേഷം ഒരു എതിരാളിക്കെതിരേ ജയമില്ലാതെ ബാഴ്സലോണ ഇത്രയും മത്സരങ്ങൾ ലാ ലിഗയിൽ പൂർത്തിയാക്കുന്നതും ഇതാദ്യം.
Read More13ൽ ഇന്ത്യ വീണു; ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ പാക്കിസ്ഥാനോട് തോറ്റു
ദുബായ്: റിക്കാർഡുകൾ തിരുത്താനുള്ളതാണെന്ന് ഇന്ത്യക്കെതിരായ ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിനു മുന്‍പ് പാക് ക്യാപ്റ്റൻ ബാബർ അസം പറഞ്ഞത് അക്ഷരംപ്രതി ശരിയായി. ഐസിസി ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയെ ഇതുവരെ കീഴടക്കാനായില്ലെന്ന ചരിത്രം പാക്കിസ്ഥാൻ തിരുത്തി. ബാബറിന്റെ നേതൃത്വത്തിൽ നടന്ന പടയോട്ടത്തിൽ അവർ ഇന്ത്യയെ കീഴടക്കി, അതും 10 വിക്കറ്റിന്. 13 പന്ത് ബാക്കിനിൽക്കേയായിരുന്നു പാക്കിസ്ഥാന്റെ ചരിത്ര ജയം. സ്കോർ: ഇന്ത്യ 20 ഓവറിൽ 151/7. പാക്കിസ്ഥാൻ 17.5 ഓവറിൽ 152/0. മുഹമ്മദ് റിസ്വാനും (55 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും അടക്കം 79 നോട്ടൗട്ട്) ബാബൻ അസമും (52 പന്തിൽ രണ്ട് സിക്സും ആറ് ഫോറും അടക്കം 68 നോട്ടൗട്ട്) ചേർന്നാണ് പാക്കിസ്ഥാന് 10 വിക്കറ്റ് ജയമൊരുക്കിയത്. രോഹിത് ശർമ, കെ.എൽ. രാഹുൽ എന്നിവരെ തുടക്കത്തിലേയും ഒടുവിൽ വിരാട് കോഹ്ലിയെയും വീഴ്ത്തിയ ഷഹീൻ…
Read Moreകോഴികളെ കഴുത്തറത്ത് കൊന്നു പോസ്റ്റിൽ കെട്ടിത്തൂക്കിയ ക്രൂരത ; കോഴിയുടെ പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടർമാർ ആ കാര്യം കണ്ട് ഞെട്ടി; കോഴികളുടെ ഉടമയേയും കെട്ടിത്തൂക്കുമെന്ന് ഭീക്ഷണികത്തും
വടക്കഞ്ചേരി: പാളയത്ത് വിലകൂടിയ നായ്ക്കളേയും കോഴികളെയും കൊന്ന് പാതയോരത്തെ വൈദ്യുതി പോസ്റ്റിൽ കെട്ടി തൂക്കിയ സംഭവത്തിൽ കോഴികളെ കഴുത്തറുത്ത് കൊന്നത് ഒരാഴ്ചയോളം പട്ടിണിക്കിട്ട ശേഷമാണെന്നു കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിലാണ് കോഴികളെ ഇത്തരത്തിൽ നിഷ്ക്കരുണം കൊന്നതായി കണ്ടെത്തിയത്. ടൗണിനടുത്ത് പാളയം കരിപ്പാലി റോഡിൽ പാളയം ആണ്ടവന്റെ വീട്ടിലെ മിണ്ടാപ്രാണികളോടാണ് ഈ ക്രൂരത കാട്ടിയത്. കോണ്‍ഗ്രസ് പ്രവർത്തകനായ ആണ്ടവന്റെ മകൻ സുരേഷ്കുമാറാണ് ഇവയെ വീട്ടിൽ വളർത്തുന്നത്. വീടിനോട് ചേർന്ന് വഴിക്കു സമീപമാണ് ഇവയുടെ കൂടുകൾ. ജർമ്മൻ ഷെപ്പേർഡ്, ലാബ്രഡോർ എന്നീ ഇനങ്ങളിലുള്ള രണ്ടു നായ്ക്കൾക്ക് വിഷം നൽകി കൊന്നതിനു പിന്നാലെ കൂട്ടിൽ നിന്നും അഞ്ച് കോഴികളെയാണ് കൂട് തകർത്ത് കൊണ്ടുപോയത്. ഈ കോഴികളെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച കഴുത്തറുത്ത് കൊന്ന് റോഡിലെ പോസ്റ്റിൽ കെട്ടി തൂക്കിയത്. വിപണിയിൽ മോഹവിലയുള്ള മുന്തിയ ഇനം കോഴികളെയാണ് കൊണ്ട് പോയത്. കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയോടെയാണ് നായ്ക്കൾക്ക് വിഷംകൊടുത്തു…
Read Moreആ ഫോട്ടോയില്‍ എന്റെ ശരീരത്തിന്റെ ഏത് ഭാഗമാണ് കാണുന്നത് ? വിവാദമുണ്ടാക്കിയത് ഫേക്ക് ഐഡികള്‍; സോഷ്യല്‍ മീഡിയയിലെ ഗ്ലാമര്‍ താരം നിമിഷ ബിജോ മനസുതുറക്കുന്നു…
ഷിബിന്‍ ബാബു സോഷ്യല്‍ മീഡിയയിലെ ഒരു താരമായിരുന്നു നിമിഷ ബിജോ. പള്ളിയോടത്തില്‍ ചെരിപ്പിട്ടു കയറി ഫോട്ടോ എടുത്തതോടെയാണ് വിവാദങ്ങളില്‍പ്പെടുന്നത്. ആ വിവാദങ്ങളെല്ലാം തനിക്ക് ഗുണമായെന്ന് പറയുകയാണ് നിമിഷ ബിജോ. സോഷ്യല്‍ മീഡിയയിലെ ഗ്ലാമര്‍ താരം നിമിഷ രാഷ്ട്രദീപികയോട് മനസുതുറക്കുന്നു… സെലിബ്രറ്റി പദവി ആസ്വദിക്കുന്നു സെലിബ്രറ്റി താരമായത് ഞാന്‍ ഒരുപാട് ആസ്വദിക്കുന്നുണ്ട്്. മാത്രമല്ല സിനിമാ, സീരിയല്‍, മേഖലകളില്‍ സെലിബ്രറ്റിയാകാനാണ് ആഗ്രഹിച്ചത്. പക്ഷേ പള്ളിയോടം വിഷയത്തിലാണ് ഞാന്‍ സെലിബ്രറ്റി ആയതും. ആ സംഭവം ഞാന്‍ മനപൂര്‍വം ഉണ്ടാക്കിയതല്ല, എല്ലാവരുംകൂടി അതൊരു വിഷയമാക്കിയതാണ്. എനിക്ക് അറിയിയില്ലായിരുന്നു ഇങ്ങനെയൊരു വിഷയം. കോട്ടയംകാരിയാണ്, പക്ഷെ അച്ചായത്തിയല്ല ഞാന്‍ കോട്ടയംകാരിയാണ്, അച്ചായന്മാരുടെ നാടാണ്, പക്ഷേ ഞാന്‍ അച്ചായത്തിയല്ല. മുണ്ടക്കയം പറത്താനം എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചത്. ഏഴാം ക്ലാസുവരെയാണ് ഞാന്‍ അവിടെ ഉണ്ടായിരുന്നുള്ളു. പിന്നെ ഫാമിലിയായി ചാലക്കുടിയ്ക്ക് വരുകയാണ് ഉണ്ടായത്. ഇവിടെയായിരുന്നു ബാക്കി പഠനവും ഡാന്‍സ്…
Read Moreആരുടെ താല്പര്യം സംരക്ഷിക്കാൻ; വഴിയിൽ ജിഎസ്ടി പരിശോധന: പ്രതിഷേധിച്ച് സ്വർണാഭരണ തൊഴിലാളികൾ
തൃശൂർ: സ്വർണാഭരണ നിർമാണ തൊഴിലാളികളെ ദേഹപരിശോധന നടത്തിയ ജിഎസ്ടി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കടകളടച്ച് പ്രതിഷേധിച്ചു. പുത്തൻപള്ളി പരിസരങ്ങളിൽ റോഡിലൂടെ നടന്നു പോകുന്ന സ്വർണപ്പണിക്കാരെ തെരഞ്ഞുപിടിച്ചു സ്വർണം കണ്ടെത്താനായി ദേഹപരിശോധന നടത്തിയതിനെതിരേയാണു പ്രതിഷേധം. ജിഎസ്ടി പിരിക്കലിനെതിരല്ല അതു പിരിക്കപ്പെടേണ്ടിടത്തല്ല പരിശോധനകൾ നടത്തുന്നതെന്നതാണു തൊഴിലാളികളുടെ പരാതി. ഒരു സ്വർണാഭരണ തൊഴിലാളി ഏതൊക്കെ രേഖകൾ കൈവശം വയ്ക്കണമെന്ന് കൃത്യമായി ജിഎസ്ടി ഉദ്യോഗസ്ഥർക്ക് പറയാൻ സാധിക്കുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. ജിഎസ്ടി ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടൽ തുടർന്നാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് തൊഴിലാളികളുടെ തീരുമാനം. നിർമാണശാലകളും മറ്റു അനുബദ്ധ ശാലകളും, മൊത്ത വിതരണ റീട്ടേയിൽ വ്യാപാരികളും കടകളടച്ച് പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു. സ്വർണാഭരണ നിർമാണസ്ഥാപനങ്ങൾ അടച്ചിട്ടുതൃശൂർ: ജിഎസ്ടി ഉദ്യോഗസ്ഥർ സ്വർണാഭരണ നിർമാണസ്ഥാപനങ്ങളിൽ മിന്നൽ പരിശോധനയ്ക്കെത്തിയതു തൊഴിലാളികളും സ്ഥാപന ഉടമകളും ചേർന്നു തടഞ്ഞതു സംഘർഷത്തിനു കാരണമായി. അന്യായമായി…
Read Moreനെൽപാടങ്ങൾ നികത്തിയുള്ള മാസ്റ്റർ പ്ലാൻ; അരണാട്ടുകര വില്ലേജിലെ രേഖകൾ മുക്കി; അന്വേഷിക്കാൻ ഉത്തരവിട്ടു മന്ത്രി
സ്വന്തംലേഖകൻതൃശൂർ: നെൽപാടങ്ങൾ വ്യാപകമായി നികത്തി എലഗന്റ് സിറ്റിയടക്കം നിർമിക്കാൻ പദ്ധതിയിട്ടിരിക്കുന്ന മാസ്റ്റർ പ്ലാനിനുവേണ്ടി അരണാട്ടുകര വില്ലേജിലെ ബേസിക് ടാക്സ് രജിസ്റ്റർ(ബിടിആർ) രേഖകൾ മുക്കിയതായി സൂചന. ഈ പ്രദേശത്ത് വീടുകൾക്ക് അനുമതി തേടി വില്ലേജിലെത്തിയവരോട് ബിടിആർ രേഖകൾ കാണാനില്ലെന്ന് പറഞ്ഞ് മടക്കിയതോടെയാണു കോർപറേഷനിലെ ഉന്നതരുടെ നിർദേശത്തിൽ ബിടിആർ രേഖകൾ മുക്കിയതായി പരാതി ഉയർന്നിരിക്കുന്നത്. റവന്യു മന്ത്രി കെ. രാജനോടു പലരും പരാതി പറഞ്ഞതിനെ തുടർന്ന് രഹസ്യമായി അന്വേഷിക്കാൻ നിർദേശിച്ചിരിക്കയാണ്.വീടിന്റെ അനുമതി വാങ്ങുന്നതിനുമുന്പ് സ്ഥലം തണ്ണീർത്തടമാണോ കര ഭൂമിയാണോ എന്നറിയാൻ ബിടിആർ പരിശോധിക്കണം. എന്നാൽ ഈ രേഖകൾ വില്ലേജ് ഓഫീസിലില്ലെന്നാണ് ജീവനക്കാരുടെ മറുപടി. വർഷങ്ങൾ പഴക്കമുള്ളതിനാൽ രേഖകൾ നശിച്ചു പോയിരിക്കാമെന്നും പറയുന്നുണ്ട്. പക്ഷേ, എത്ര വർഷം പഴക്കമുള്ളവയാണെങ്കിലും രേഖകൾ കാണാതെ വരില്ലെന്നു പ്രദേശ വാസികളും പറയുന്നു. മാസ്റ്റർ പ്ലാൻ പദ്ധതിയുടെ പേരിൽ അരണാട്ടുകര വില്ലേജിലാണ് ഏറ്റവും കൂടുതൽ വീടുകൾ പോകുന്നതും…
Read Moreഹുസൈനെ കണ്ടപ്പോഴെ പോലീസിന് സംശയം, പരിശോധിച്ചപ്പോൾ കിട്ടിയത് ഒന്നേകാൽ കിലോ കഞ്ചാവ്; ചോദ്യം ചെയ്യലിൽ രണ്ടുപേരെകൂടി കാട്ടി തന്നപ്പോൾ കിട്ടിയത് 6കിലോ കഞ്ചാവ്
കഴക്കൂട്ടം: ആറു കിലോ കഞ്ചാവുമായി മൊത്തവിതരണക്കാരനടക്കം മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കാട്ടാക്കട കുളത്തുമ്മൽ തലക്കോണം കോളനി കൈരളി നഗർ നാലിൽ ഹുസൈൻ (മിട്ടു ,25),വർക്കല ഒറ്റൂർ മൂങ്ങോട്ട് പാണൻ വിള റോബിൻസൺ (40),കഠിനംകുളം അണക്ക്പിള്ള പാലത്തിനുസമീപം ആറ്റരികത്ത് വീട്ടിൽ മുഹമ്മദ് ഹാരിസ്(23) എന്നിവരെയാണ് കഴക്കൂട്ടം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. അണ്ടൂർക്കോണത്ത് വാഹന പരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയാണ് ബൈക്കിൽ എത്തിയ ഹുസൈനെ എക്സൈസ് സംഘം പിടികൂടിയത്. തുടർന്ന് ഇയാളുടെ ബാഗിൽ നിന്നും ഒന്നേകാൽകിലോ കഞ്ചാവ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു കച്ചവടക്കാരെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് എക്സൈസ് സംഘം ചാന്നാങ്കരയിലെ വീട്ടിൽ നിന്നും റോബിൻസണെയും മുഹമ്മദ് ഹാരിസിനെയും പിടികൂടിയത്.ഇവരിൽ നിന്നും നാലേമുക്കാൽ കിലോ കഞ്ചാവും പിടികൂടി.ഒരാൾ ഓടി രക്ഷപ്പെട്ടു.
Read More