പരിചയമില്ലാത്ത വീടിന്റെ ഉമ്മറത്ത് വന്ന് മലവിസര്‍ജനം നടത്തി യുവതി ! സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് വീട്ടുടമ…

അമ്പരപ്പിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു സൈക്കിള്‍ യാത്രിക ഒരു വീടിന്റെ മുമ്പിലെത്തി മലവിസര്‍ജനം നടത്തുന്ന വീഡിയോയാണിത്.

വീട്ടുടമ തന്നെയാണ് യുവതിയുടെ മോശം പ്രവൃത്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീടിന്റെ സുരക്ഷാ ക്യാമറ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ക്കുണ്ടായ ഞെട്ടലാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് അവര്‍ കുറിച്ചത്.

ഓസ്ട്രേലിയയിലെ വിക്ടോറിയയിലെ ബ്രൈറ്റണില്‍ നിന്നുള്ള ഇവാന്‍ സിയയാണ് തന്റെ വീടിനു മുന്‍വശത്തെ മുറ്റത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യുന്ന സ്ത്രീയുടെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സ്ത്രീയെ തിരിച്ചറിയാന്‍ സഹായിക്കാന്‍ അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായ വീഡിയോയില്‍ നീല ബൈക്കര്‍ ഹെല്‍മറ്റും ഒരു ജോടി വെള്ള ഗൂച്ചി സ്നീക്കറുകളും ധരിച്ച സ്ത്രീയെ കാണാം.

അവര്‍ തുറന്ന ഗേറ്റിലൂടെ ഇവാന്റെ വസ്തുവിലേക്ക് പോകുന്നത് കാണാം. ശേഷം ബേര്‍ഡ്ബാത്തിന് സമീപം ചെന്ന് പാന്റ് താഴ്ത്തി കാര്യം സാധിക്കുന്നതാണ് വീഡിയോയില്‍.

നിമിഷ നേരം കൊണ്ടുതന്നെ അവര്‍ മലമൂത്ര വിസര്‍ജ്ജനം കഴിഞ്ഞ ശേഷം അവിടെ നിന്നും സ്ഥലം കാലിയാക്കുന്നതും വീഡിയോയില്‍ കാണാം.വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.

Related posts

Leave a Comment