റസിയ എന്ന പേര് എനിക്ക് ഇഷ്ടമാണ് പക്ഷെ റസിയ ആയി ജീവിക്കാന്‍ യാതൊരു താല്‍പര്യവുമില്ല ! രാധിക റസിയ എന്ന പേരിനെക്കുറിച്ച് രാധിക പറയുന്നതിങ്ങനെ…

ലാല്‍ജോസ്-പൃഥിരാജ് കൂട്ടുകെട്ടില്‍ പിറന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നായ ക്ലാസ്‌മേറ്റ്‌സില്‍ റസിയ എന്ന കഥാപാത്രമായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് രാധിക. സംഗീത ആല്‍ബങ്ങളിലൂടെ മലയാളത്തില്‍ ഒരു സമയത്ത് മിന്നും താരമായിരുന്ന രാധിക. പിന്നീട് സിനിമയിലും താരം മികവു തെളിയിക്കുകയായിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ്ലാല്‍ ഒരുക്കിയ സുപ്പര്‍ഹിറ്റ് ചിത്രം വിയറ്റ്നാം കോളനിയില്‍ ബാലതാരമായി തുടക്കം കുറിച്ച താരമാണ് രാധിക. തുടര്‍ന്ന് ഇരുപത്തഞ്ചിലധികം സിനിമകളില്‍ നടി അഭിനയിച്ചു. നായികയായും സഹനടിയായും ചെറിയ റോളുകളിലുമൊക്കെ രാധിക മോളിവുഡില്‍ എത്തിയിരുന്നു. പിന്നീട് മലയാളത്തില്‍ നായികയായും സഹനടിയായും സജീവമായിരുന്ന താരത്തിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായിരുന്നു ക്ലാസ്മേറ്റ്‌സ്. ലാല്‍ജോസ് സംവിധാനം ചെയ്ത ഈ ക്യാമ്പസ് ചിത്രത്തില്‍ പ്രാധാന്യമുളള റോളില്‍ തന്നെയായിരുന്നു രാധിക അഭിനയിച്ചത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടെയാണ് നടി ഇന്നും അറിയപ്പെടുന്നത്. സുകുവിനും…

Read More

 ക്ലാസിൽ കയറാതെ അവർ എങ്ങോട്ട് പോയി?  കൊ​ട്ടി​യ​ത്തു നി​ന്നും കൂ​ട്ടു​കാ​രി​ക​ളാ​യ ര​ണ്ട് യു​വ​തി​ക​ളെ കാ​ണാ​താ​യി

കൊ​ട്ടി​യം: കൊ​ല്ല​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പ​ഠി​ക്കാ​ൻ പോ​യ കൂ​ട്ടു​കാ​രി​ക​ളാ​യ ര​ണ്ട് യു​വ​തി​ക​ളെ കാ​ണാ​താ​യി. ഉ​മ​യ​ന​ല്ലൂ​ർ വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി പ​തി​നെ​ട്ടു​കാ​രി​യെ​യും കൂ​ട്ടു​കാ​രി പെ​രു​മ്പു​ഴ സ്വ​ദേ​ശി 21 കാ​രി​യെ​യു​മാ​ണ് കാ​ണാ​താ​യ​ത്. ഇ​രു​വ​രും 23-ന് ​രാ​വി​ലെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് പോ​കാ​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​താ​ണ്. വീ​ട്ടി​ലെ​ത്തു​ന്ന പ​തി​വു സ​മ​യം ക​ഴി​ഞ്ഞി​ട്ടും എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ സ്ഥാ​പ​ന​ത്തി​ലും മ​റ്റും അ​ന്വേ​ഷി​ച്ചു. ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് കൊ​ട്ടി​യം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു.പ​രാ​തി​യി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് കൊ​ട്ടി​യം പോ​ലീ​സ് പ​റ​ഞ്ഞു.

Read More

125 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും നിലനിര്‍ത്തുന്നതില്‍ ന്യായീകരണമില്ല ! ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ക്യാമ്പെയ്‌നുമായി പൃഥിരാജും…

കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനുമേല്‍ ജലബോംബ് പോലെ നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു മാറ്റാന്‍ ക്യാമ്പെയ്‌നുമായി നടനും സംവിധായകനുമായ പൃഥിരാജ് സുകുമാരന്‍. #DecommissionMullaperiyaarDam എന്ന ഹാഷ് ടാഗില്‍ ആണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ തന്റെ കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്. നാല്‍പതുലക്ഷം ജീവനുകള്‍ക്ക് വേണ്ടിയെന്ന കാപ്ഷന്‍ അടങ്ങിയ ചിത്രത്തിനോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വസ്തുതകളും കണ്ടെത്തലുകളും എന്തൊക്കെ തന്നെയായാലും 125 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തത് ആണെന്ന് പൃഥ്വിരാജ് പറഞ്ഞു. പൃഥിയുടെ വാക്കുകള്‍ ഇങ്ങനെ…’വസ്തുതകളും കണ്ടെത്തലുകളും എന്തൊക്കെയായാലും ഇനി എന്തൊക്കെ ആണെങ്കിലും, 125 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും നിലനിര്‍ത്തുന്നതില്‍ ന്യായീകരണമില്ല. രാഷ്ട്രീയവും സാമ്പത്തികവും മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സയമമാണ് ഇത്. നമുക്ക് നമ്മുടെ ഭരണകൂടത്തെ വിശ്വസിക്കാനേ കഴിയൂ. ശരിയായ തീരുമാനം കൈക്കൊള്ളാന്‍ നമ്മുടെ ഭരണകൂടത്തിന് കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം’…

Read More

ദുഃ​ഖ​ങ്ങ​ൾ​ക്കും സ​ങ്ക​ട​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മു​ണ്ടാ​കും; ധീരജവാന്‍റെ കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​മേ​കാ​ൻ കേ​ന്ദ്ര സ​ഹ​മ​ന്ത്രി എത്തി

കൊ​ട്ടാ​ര​ക്ക​ര: വീ​ര​മൃ​ത്യു വ​രി​ച്ച ധീ​രജ​വാ​ൻ ഓ​ട​നാ​വ​ട്ടം കു​ട​വ​ട്ടൂ​ർ ശി​ൽ​പാ​ല​യ​ത്തി​ൽ വൈ​ശാ​ഖി​ന്‍റെ കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​മേ​കാ​ൻ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ വൈ​ശാ​ഖി​ന്‍റെ വീ​ട്ടി​ലെ​ത്തി. രാ​ജ്യ​ത്തി​ന് വേ​ണ്ടി​യാ​ണ് വൈ​ശാ​ഖ് ജീ​വ​ത്യാ​ഗം ചെ​യ്ത​തെ​ന്നും കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ങ്ങ​ൾ​ക്കും സ​ങ്ക​ട​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും വി. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. മാ​താ​പി​താ​ക്ക​ളാ​യ ബീ​നാ​കു​മാ​രി, ഹ​രി​കു​മാ​ർ, സ​ഹോ​ദ​രി ശി​ല്പ എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.45നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ വൈ​ശാ​ഖി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. വൈ​ശാ​ഖി​ന്‍റെ സ്മൃതി കുടീരത്തിൽ പു​ഷ്‌​പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം മാ​താ​പി​താ​ക്ക​ളെ ക​ണ്ട് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ചെ​യ്യു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ബി. ഗോ​പ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ശ്രീ​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി​ പ​ത്മ​കു​മാ​രി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ വ​യ​യ്ക്ക​ൽ സോ​മ​ൻ, ബി​ജു പു​ത്ത​യം, സ​തീ​ഷ് മ​ഞ്ജ​ല്ലൂ​ർ, സം​സ്ഥാ​ന സ​മി​തി അം​ഗം ബി. ​രാ​ധാ​മ​ണി, കെ. ​ആ​ർ.…

Read More

കടത്തിലാണെങ്കിലും ജോലി ചെയ്യുന്നവർക്ക് ശമ്പളം;  പൊ​തു​പ​ണി​മു​ട​ക്ക് ദി​വ​സ​ത്തെ ശ​മ്പ​ളം കെഎ​സ്ആ​ർടിസിയും ​കൊ​ടു​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻചാ​ത്ത​ന്നൂ​ർ: ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ മാ​ത്രം പ​റ​യു​ന്ന കെ ​എ​സ് ആ​ർ ടി ​സി മാ​നേ​ജ്മെ​ന്‍റ് പൊ​തു​പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ശ​മ്പ​ളം ന​ല്കാ​ൻ തീ​രു​മാ​നി​ച്ചു.​ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 29-ന് ​ന​ട​ത്താ​യ പ​ണി​മു​ട​ക്ക് ദി​വ​സ​ത്തെ വേ​ത​ന​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.​ സം​സ്ഥാ​ന ഭ​ര​ണം ന​ട​ത്തു​ന്ന ഇ​ട​തു മു​ന്ന​ണി കൂ​ടി പ​ങ്കെ​ടു​ത്ത സ​മ​ര​മാ​യി​രു​ന്നു ന​ട​ന്ന​ത്. സി​വി​ൽ സ​ർ​ജ​ന്‍റെ റാ​ങ്കി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യി​ട്ടു​ള്ള​വ​ർ​ക്ക് വേ​ത​നം ന​ല്കാം എ​ന്ന തീ​രു​മാ​ന​മാ​ണ് ഇ​പ്പോ​ൾ മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഹാ​ജ​ർ ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി ഹാ​ജ​രാ​കാ​ത്ത ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം ഹാ​ജ​രാ​യി ക​ണ​ക്കാ​ക്കാ​നും അ​ന്ന​ത്തെ വേ​ത​നം വി​ത​ര​ണം ചെ​യ്യാ​നു​മാ​ണ് ഉ​ത്ത​ര​വ്. ഇ​തി​ന് ശേ​ഷ​മു​ള്ള അ​വ​ധി​ക​ൾ ഇ​ൻ​ക്രി​മെ​ന്‍റ് ഗ്രേ​ഡ് പ്ര​മോ​ഷ​ൻ തു​ട​ങ്ങി​യ ആ​നു​കു​ല്യ​ങ്ങ​ൾ താ​ത്ക്കാ​ലി​ക​മാ​യി അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.​ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ക്ര​മീ​ക​രി​ക്കു​ന്ന​തും തി​രി​കെ ഈ​ടാ​ക്കേ​ണ്ട പ​ക്ഷം തു​ട​ർ​ന്നു​ള്ള വേ​ത​ന​ത്തി​ൽ നി​ന്നും കു​റ​വ് ചെ​യ്യു​ന്ന​താ​ണെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഈ ​പൊ​തു​പ​ണി​മു​ട​ക്ക് ദി​വ​സം…

Read More

കാലാവസ്ഥാ വ്യതിയാനം യുവാക്കളെ ആശങ്കാകുലരാക്കുകയും വിഷാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു ! പുതിയ സര്‍വേ ഫലം ചര്‍ച്ച ചെയ്യേണ്ടത്…

കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ചിന്തിച്ച് യുവാക്കള്‍ കടുത്ത വിഷാദത്തിനും കുറ്റബോധത്തിനും അടിമപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. കൂടാതെ ലോക നേതാക്കള്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുമെന്നുള്ള ആശങ്കകളും യുവജനങ്ങളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള 2015 പാരീസ് ഉടമ്പടി എങ്ങനെ നടപ്പാക്കാമെന്നതിനെ സംബന്ധിച്ച് ഈ മാസാവസാനം ആരംഭിക്കുന്ന ഗ്ലാസ്‌ഗോയിലെ യുഎന്‍ ചര്‍ച്ചകള്‍ക്ക് (2021 United Nations Climate Change Conference)മുന്നോടിയായി ചില ഗവേഷണങ്ങളും നടത്തിയിരുന്നു. ഓണ്‍ലൈന്‍ പ്രചാരണ ശൃംഖലയായ ആവാസിന്റെ ധനസഹായത്തോടെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ഓഫ് ബാത്തിന്റെ നേതൃത്വത്തിലുള്ള പഠനത്തിലെ സര്‍വ്വേയിലായിരുന്നു ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഈ മേഖലയില്‍ ഇന്നുവരെയുള്ള ഏറ്റവും വലിയ പഠനങ്ങളിലൊന്നായ ഇതില്‍ 10 രാജ്യങ്ങളിലായി 16-25 വയസ് പ്രായമുള്ള 10,000 യുവാക്കളെ പങ്കെടുപ്പിച്ചുക്കൊണ്ടാണ് സര്‍വേ നടത്തിയത്. സെപ്റ്റംബറില്‍ സര്‍വ്വേ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഭാവി ഭീതിജനകമായിരിക്കുമെന്നാണ് സര്‍വേയില്‍…

Read More

തൊ​ഴു​ത്തി​ൽ കെ​ട്ടി​യ  ലക്ഷങ്ങൾ വിലവരുന്ന ര​ണ്ടു കാ​ള​ക​ളെ മോഷ്ടിച്ചു കടത്തി; അപരിചിതരെ കണ്ടിട്ടും കാളകൾ ശബ്ദിക്കാതിരുന്നതിൽ സംശയം

വ​ണ്ടി​ത്താ​വ​ളം: വീ​ടി​ന്‍റെ തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന ര​ണ്ടു വി​ല​ക്കൂ​ടി​യ കാ​ള​ക​ളെ കാ​ണാ​താ​യ​താ​യി ഉ​ട​മ മീ​നാ​ക്ഷി​പു​രം പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി.വ​ണ്ടി​ത്താ​വ​ളം അ​യ്യ​പ്പ​ൻ​കാ​വ് റ​ഷീ​ദാ​ണ് പ​രാ​തി​ക്കാ​ര​ൻ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ പ​തി​വു​പോ​ലെ ഉ​ട​മ തൊ​ഴു​ത്തി​ൽ ചെ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ലു​ള്ള ഒ​രു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​യി​ൽ സം​ശാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​ത്ത​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് പാ​ഞ്ഞു പോ​വു​ന്ന​ത് കാ​ണ​പ്പെ​ടു​ന്നു​ണ്ട്. ടാ​ർ​പോ​ളി​ൻ കൊ​ണ്ട് പി​ൻ​ഭാ​ഗം പൂ​ർ​ണ്ണ​മാ​യും മ​റ​ച്ച നി​ല​യി​ലാ​ണു​ള്ള​ത്. പു​ല​ർ​ച്ചെ 1.35നാ​ണ് വാ​ഹ​നം ക​ട​ന്നി​രി​ക്കു​ന്ന​ത്. നാ​ൽ​ക്കാ​ലി മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലി​സി​നു പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.ടൗ​ണി​ൽ അ​ജ്ഞാ​ത വാ​ഹ​നം ക​ട​ക്കു​ന്ന​തി​നു സെ​ക്ക​ന്‍റു​ക​ൾ​ക്കു മു​ന്നി​ൽ മു​ന്നു ബൈ​ക്കു​ക​ളും പോ​വു​ന്നു​ത് സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സ​വാ​രി വ​ണ്ടി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ടു കാ​ള​ക​ൾ​ക്ക് ഒ​രു ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ വി​ല ക​ണ​ക്കാ​ക്കു​ന്നു​ണ്ട്. ബ​സ് സ്റ്റോ​പ്പി​നു മു​ന്നി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലാ​ണ് റ​ഷീ​ദി​ന്‍റെ വി​ട്. വെ​റും പ​ത്ത​ടി വ്യ​ത്യാ​സ​ത്തി​ലാ​ണ് തൊ​ഴു​ത്തി​ൽ മൂ​ന്നു കാ​ള​ക​ളെ കെ​ട്ടി​യി​രു​ന്ന​ത്. അ​വ​യി​ൽ…

Read More

ചെ​റു​പ്രാ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​കു​ന്ന​ത് ന​ല്ല​ത​ല്ല! അ​വ​നു ന​ല്ല ഭാ​വി​യു​ണ്ട്, ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി​ലാ​ക്ക​ണം.. ഷാ​രൂ​ഖി​നോ​ട് കേ​ന്ദ്ര​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ആ​ര്യ​ൻ ഖാ​നെ ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ. ചെ​റു​പ്രാ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​കു​ന്ന​ത് ന​ല്ല​ത​ല്ലെ​ന്നും ഏ​താ​നും മാ​സ​ത്തേ​ക്ക് അ​വ​നെ ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നു​മാ​ണ് ഷാ​രൂ​ഖ് ഖാ​നോ​ട് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശം. ആ​ര്യ​ന് ന​ല്ല ഭാ​വി​യു​ണ്ട്. അ​വ​നെ ജ​യി​ലി​ൽ ഇ​ടു​ന്ന​തി​ന് പ​ക​രം ഒ​ന്നോ ര​ണ്ടോ മാ​സം ല​ഹ​രി വി​മു​ക്ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് മാ​റ്റേ​ണ്ട​ത്. ഈ ​രാ​ജ്യ​ത്ത് ഇ​തി​നാ​യി ഒ​ട്ടേ​റെ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. അ​പ്പോ​ൾ അ​വ​ന്‍റെ എ​ല്ലാ ശീ​ല​വും മാ​റി​ക്കൊ​ള്ളും- കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. എ​ൻ​സി​ബി സോ​ണ​ൽ ഡ‍​യ​റ​ക്ട​ർ സ​മീ​ർ വാ​ങ്ക​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം മൂ​ന്നി​നാ​ണ്, മും​ബൈ തീ​ര​ത്ത് ന​ങ്കൂ​ര​മി​ട്ട ആ​ഡം​ബ​ര ക​പ്പ​ലി​ൽ റെ​യ്ഡ് ന​ട​ത്തി ആ​ര്യ​ൻ ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ളെ അ​റ​സ്റ്റ്ചെ​യ്ത​ത്. ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മും​ബൈ ആ​ർ​ത​ർ റോ​ഡ് ജ​യി​ലി​ൽ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി തു​ട​രു​ക​യാ​ണ് ആ​ര്യ​ൻ.

Read More

ക​ളി​യാ​ക്ക​ലു​ക​ൾ, സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്തി..! കു​റി​ച്ചി​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ 10 വ​യ​സു​കാ​രി​യു​ടെ പി​താ​വ് ജീ​വ​നൊ​ടു​ക്കി​യ​തി​ൽ കു​ടും​ബം പറയുന്നത് ഇങ്ങനെ…

കോ​ട്ട​യം: കു​റി​ച്ചി​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പ​ത്ത് വ​യ​സു​കാ​രി​യു​ടെ പി​താ​വ് ജീ​വ​നൊ​ടു​ക്കി​യ​ത് സ​മീ​പ​വാ​സി​ക​ളു​ടെ ക​ളി​യാ​ക്ക​ലി​നെ തു​ട​ർ​ന്നെ​ന്ന് ബ​ന്ധു​ക്ക​ൾ. പീ​ഡ​ന പ​രാ​തി​ക്ക് ശേ​ഷം പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത രീ​തി​യി​ൽ സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്തി​യ​താ​യി പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം പ​റ​യു​ന്നു. കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ പ​ണം വാ​ങ്ങി​യെ​ന്ന് ചി​ല​ർ പ്ര​ചാ​ര​ണം ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​വും വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ സം​ശ​യ​ത്തോ​ടെ​യാ​ണ് ആ​ളു​ക​ൾ നോ​ക്കി​യ​ത്. ഇ​തൊ​ക്കെ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന് വ​ലി​യ മ​നോ​വി​ഷ​മ​മു​ണ്ടാ​ക്കി​യെ​ന്നും തു​ട​ർ​ന്നാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യെ ഒ​രു മാ​സ​ത്തോ​ളം പീ​ഡി​പ്പി​ച്ച പ​ല​ച​ര​ക്ക് ക​ട​യു​ട​മ ശ​നി​യാ​ഴ്ച​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​റി​ച്ചി സ്വ​ദേ​ശി യോ​ഗി​ദാ​സ​ൻ (74) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​പ​ല​ച​ര​ക്ക് ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ ക​ട​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച​ത്. ‌‌‌‌‌ കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തി​ല്‍ മാ​റ്റം തോ​ന്നി​യ മാ​താ​പി​താ​ക്ക​ള്‍ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തി​നു ശേ​ഷം ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു പി​താ​വ്.

Read More

മു​ല്ല​പ്പെ​രി​യാ​റി​ൽ കു​ഴ​പ്പ​മൊ​ന്നു​മി​ല്ല; സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു; അ​നാ​വ​ശ്യ ഭീ​തി പ​ര​ത്ത​രു​തെന്ന് മു​ഖ്യ​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ നി​ല​വി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ഇ​പ്പോ​ൾ പ്ര​ത്യേ​ക​മാ​യൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ക്കു​ക​യാ​ണ്. അ​നാ​വ​ശ്യ ഭീ​തി പ​ര​ത്ത​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 136 അ​ടി ആ​യ​തോ​ടെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന പ്ര​കൃ​തി ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളി​ൽ ഭീ​തി നി​ഴ​ലി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സ​തീ​ശ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഇ​ക്കാ​ര്യം ഫോ​ണി​ൽ സം​സാ​രി​ച്ചു. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നും, സു​ര​ക്ഷ​യ്ക്കും ഹ്ര​സ്വ കാ​ല​ത്തേ​ക്കും ദീ​ർ​ഘ​കാ​ല​ത്തേ​ക്കു​മു​ള്ള പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More