കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയാലത്തെ അവസ്ഥ ഏവര്‍ക്കും അറിയാം. എന്നാല്‍ നമ്മള് വെച്ചിരിക്കുന്ന കണ്ണട കുരങ്ങന് അടിച്ചുമാറ്റിയാലത്തെ അവസ്ഥ എന്താവും. ഇത്തരത്തില്‍ കുരങ്ങന് അടിച്ചുമാറ്റിയ കണ്ണട തിരികെവാങ്ങാന്‍ യുവാവ് പ്രയോഗിച്ച തന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൈയ്യില്‍ കണ്ണടയുമായി ഇരുമ്പു ചട്ടക്കൂടിന്റെ മുകളില്‍ ഇരിക്കുന്ന കുരങ്ങന്, തന്റെ കണ്ണടയ്ക്കുവേണ്ടി താഴെ കാത്തു നില്ക്കുന്ന യുവാവിനെയും കാണാം. ശേഷം യുവാവ് ജ്യൂസ് കുടിക്കന്നത് പോലെ കാണിച്ച ശേഷം ജ്യൂസ് പാക്കറ്റ് കുരങ്ങന്റെ നേര്‍ക്ക് നീട്ടി. കുരങ്ങന് ജ്യൂസ് പാക്കറ്റ് വാങ്ങുകയും കണ്ണട താഴെ ഇടുകയും ചെയ്തു. ആദ്യം കണ്ണട ഇരുമ്പ് ചട്ടക്കൂടില്‍ കുരുങ്ങി എന്നാല്‍ കുരങ്ങന് തന്നെ അത് തട്ടി യുവാവിന്റെ കയ്യിലേക്ക് ഇട്ടുകൊടുക്കുകയും ചെയ്തു.രൂപിന് ശര്‍മ്മ ഐപിഎസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
Read MoreDay: October 30, 2021
വിലങ്ങുമായി പോലീസ്..! കാമ്പസുകള്‍ വഴി പുറത്തേക്ക് പടരുന്ന സംഘര്‍ഷം; കടുത്ത നടപടിക്കൊരുങ്ങി പോലീസ്
കോഴിക്കോട് : കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്കൂള്‍- കോളജുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതിന് പിന്നാലെ കാമ്പസുകള്‍ വഴി പുറത്തേക്ക് പടരുന്ന സംഘര്‍ഷത്തിന് വിലങ്ങിടാന്‍ പോലീസ്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം പലപ്പോഴും കോളജ്വിട്ട് പുറത്തേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്തും ക്രമസമാധാന പ്രശ്നങ്ങള്‍ ഇല്ലാതാക്കാനുമായി കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കും പരാതിയില്ലെങ്കിലും ഇനി പോലീസ് സ്വമേധയാ കേസെടുക്കും. സുമോട്ടോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ പുറത്ത് വച്ച് പ്രശ്നം പരിഹരിക്കാനും സാധിക്കില്ല. നിയമനടപടിയിലൂടെ മാത്രമേ ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ സാധിക്കുകയുള്ളൂ. കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടാവുന്ന സംഘര്‍ഷം പുറത്തേക്കെത്തിയാല്‍ രാഷ്ട്രീയ സംഘര്‍ഷത്തിനും മറ്റും കാരണമായി മാറിയേക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് ഇടപെടുന്നത്. കാമ്പസിനകത്തുള്ള പ്രശ്നങ്ങളില്‍ പോലീസിന് ഇടപെടണമെങ്കില്‍ കോളജധികൃതരുടെ അനുമതി ആവശ്യമാണ്. അതേസമയം വിദ്യാര്‍ഥികള്‍ കാമ്പസ് വിട്ട് പുറത്തേക്കിറങ്ങി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന…
Read Moreകുതിച്ചുയർന്ന് ഇന്ധനവില; ഒരു മാസത്തിനിടെ ഡീസലിന് 8.27 രൂപയുടെ വർധന; പെട്രോളിന് വർധിച്ചത് 7.35 രൂപ
കൊച്ചി: വിലക്കയറ്റിൽ പൊതുജനം നട്ടംതിരിയുന്നതിനിടെ കുതിച്ചുയർന്ന് ഇന്ധനവില. സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഡീസലിന് 8.27 രൂപയുടെയും പെട്രോളിന് 7.35 രൂപയും വര്‍ധനവാണ് ഉണ്ടായത്. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ഉയർന്നു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109.42 രൂപയും ഡീസലിന് 103.21 രൂപയുമായി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഏഴു ദിവസം മാത്രമാണ് ഇന്ധനവില വര്‍ധിക്കാത്തത്. പ്രതിദിനം ഇന്ധനവില കുതിച്ചുയരുകയാണുണ്ടായത്. ഈ മാസം ഒന്നിന് പെട്രോള്‍ ലിറ്ററിന് 102. 32 രൂപയായിരുന്നത് മുപ്പതു ദിവസം പിന്നിട്ടപ്പോള്‍ 109. 42 രൂപയായി ഉയര്‍ന്നു. ഡീസലിന്റെ കാര്യവും വ്യത്യസ്തമല്ല. മാസത്തിൽ ആദ്യം തന്നെ വില 95.34 രൂപയായിരുന്നു. സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ചു നോക്കിയാല്‍ കൊച്ചിയിലാണ് ഇന്ധനവിലയില്‍ കുറവുള്ളത്. ഇന്ധനവിലയിലെ വര്‍ധന സാധാരണക്കാരുടെ ജീവിത ബജറ്റ് താളം തെറ്റിക്കുകയാണ്. വരും ദിവസങ്ങളിലും ഇന്ധനവില വര്‍ധിക്കുമെന്നാണ് ഈ…
Read Moreതമ്പ്രാന്റെ മോന് മദ്യം കഴിച്ചാല്‍ അത് ‘കട്ടന്‍ചായ’ അടിയാന്റെ മകന് കഴിച്ചാല്‍ മാത്രം മദ്യം ! ‘ഡിങ്കിരി’യ്ക്കെതിരേ ഒളിയമ്പെയ്ത് അര്ജുന് ആയങ്കി…
കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം കിട്ടിയ വാര്‍ത്ത പുറത്തു വന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിലേക്കുള്ള കോടിയേരിയുടെ തിരിച്ചുവരവിന് കളമൊരുങ്ങുകയാണ്. ബിനീഷിന് ജാമ്യം കിട്ടിയതോടെ ഇയാള്‍ നിരപരാധിയാണെന്നും കുടുക്കപ്പെട്ടതാണെന്നുമുള്ള വ്യാഖ്യാനങ്ങളും പലരും നടത്തുന്നുണ്ട്. ഈ അവസരത്തില്‍ ബിനീഷിനെതിരേ ഒളിയമ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും മുന്‍ സി.പി.എമ്മുകാരനുമായ അര്ജുന് ആയങ്കി.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അര്ജുന് ആയങ്കിയുടെ ഒളിയമ്പ്. പോസ്റ്റ് ഇങ്ങനെ… ‘തമ്പ്രാന്റെ മോന് മദ്യംകഴിച്ചാല്‍ അത് കട്ടന്‍ചായ. കണ്ണുകെട്ടല്‍, വായ്മൂടിക്കെട്ടി മൗനംപാലിക്കല്‍. അടിയാന്റെ മോന് കട്ടന്‍ചായ കുടിച്ചാല്‍ അത് മദ്യം, ചാട്ടവാറടി, നോട്ടീസടിച്ച് വിതരണംചെയ്യല്‍, നാടുകടത്തല്‍’. ബിനീഷ് കോടിയേരിക്ക് ജാമ്യംകിട്ടിയ വാര്‍ത്ത വന്ന ശേഷമിട്ട പോസ്റ്റിനുചുവടെ നിരവധി വിവാദ കമന്റുകളും വന്നു. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ അര്ജുന് ആയങ്കിക്ക് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. ഡിവൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്ന ഇയാളെ കേസില്‍പ്പെട്ടതിനെത്തുടര്‍ന്ന്…
Read Moreതടവുകാരുടെ ‘സ്വാദ് ‘കൂട്ടി ആഭ്യന്തരവകുപ്പ് ; ഉലവയും ജീരകവും കടുകും കൂടുതല്‍ അനുവദിക്കണമെന്ന് ഡിജിപി
സ്വന്തംലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരെ സ്വാദ് കൂട്ടി “മയക്കാന്‍’ ജയില്‍വകുപ്പ്. രണ്ട് മാസം മുമ്പ് പുതുക്കിയ ഭക്ഷണക്രമത്തില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തിയാണ് ജയില്‍ വകുപ്പ് രുചി വര്‍ധിപ്പിച്ചത്. കടുക്, ജീരകം, ഉലുവ എന്നിവയുടെ അളവ് കൂടുതലാക്കി നല്‍കാനാണ് ജയില്‍ ഡിജിപി ഡോ.ഷേയ്ക്ക് ദര്‍വേഷ് സാഹിബ് ഉത്തരവിറക്കിയത്. കടുകും ജീരകവും ഉലുവയും നേരത്തെ അനുവദിച്ചിരുന്നെങ്കിലും മുമ്പുള്ള അളവിനേക്കാള്‍ 100 മില്ലിഗ്രാം അധികമായി ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ പരിഷ്കരിച്ച ഡയറ്റ് സ്കെയില്‍ പ്രകാരമാണ് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്. ഇത് പ്രകാരം ഉപ്പുമാവിന് ഗ്രീന്‍പീസ് കറിയും കുട്ടിക്കുറ്റവാളികള്‍ക്ക് ചായക്കൊപ്പം കൊഴുക്കട്ടയുമാണ് നല്കി വരുന്നത്. നേരത്തെ അനുവദിച്ച പഴത്തിന് പകരമാണ് ഉപ്പുമാവിന് ഗ്രീന്‍പീസ് കറി അനുവദിച്ചത്. ഡയറ്റ് പരിഷ്കരിച്ചത് വഴി ഒരു തടവുകാരന് 450 ഗ്രാം അരി നല്‍കിയിരുന്നത് 400 ഗ്രാമാക്കി കുറച്ചിരുന്നു. ചോറ് പാഴാകുന്നത് കണക്കിലെടുത്തായിരുന്നു തീരുമാനം.…
Read Moreമോന്സൺ കേസ്: ഹൈക്കോടതി വിമർശനം സർക്കാരിനെതിരെയുള്ള കുറ്റപത്രമെന്ന് വി.എം.സുധീരൻ
തിരുവനന്തപുരം: മോന്സണ് മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ അതിരൂക്ഷമായ വിമര്‍ശനം കേസന്വേഷണത്തിലെ അപാകതകളും അനൗചിത്യവും അതിഗുരുതരമായ വീഴ്ചകളും തുറന്നുകാണിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാണത്. മോന്‍സണുമായി ബന്ധപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ടു സംരക്ഷണവലയം ഒരുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം യഥാര്‍ത്ഥസ്ഥിതി പൂര്‍ണ്ണമായും പുറത്തുകൊണ്ടുവരുന്നതിനും കുറ്റം തെളിയിക്കുന്നതിനും അപര്യാപ്തമാണെന്ന് സാമാന്യബുദ്ധിയുള്ള ഏവര്‍ക്കും ബോധ്യപ്പെടുന്നകാര്യമാണ്. ഹൈക്കോടതി നിരീക്ഷണത്തില്‍ സിബിഐ.അന്വേഷണം നടക്കേണ്ടതിന്റെ അനിവാര്യതയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. തങ്ങള്‍ക്കൊന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ ഇനിയെങ്കിലും സിബിഐ അന്വേഷണത്തിന് നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും വി.എം.സുധീരൻ ആവശ്യപ്പെട്ടു.
Read Moreവെള്ളമില്ല, വൈദ്യുതിയില്ല,പകൽവീട് അടഞ്ഞുതന്നെ; അധികൃതരുടെ നിസംഗതയിൽ അണഞ്ഞുപോകുന്നത് വയോജനങ്ങളുടെ ശിഷ്ടകാല സന്തോഷം
കൊരട്ടി: ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി ഇരുപത്തിയഞ്ച് ലക്ഷം രൂപയോളം വിനിയോഗിച്ചു നിർമാണം പൂർത്തിയാക്കി 2020 മാർച്ചിൽ ഉദ്ഘാടനം ചെയ്ത പകൽ വീട് അടഞ്ഞുതന്നെ കിടക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷം പിന്നിട്ട കൊരട്ടി പഞ്ചായത്ത് വഴിച്ചാൽ 13-ാം വാർഡിലെ പകൽ വീടാണു ശാപമോക്ഷം കാത്തു കിടക്കുന്നത്. പകൽവീട്ടിലേക്കുള്ള വഴിയും അങ്കണവും കാടുപിടിച്ച നിലയിലാണ്. നാളിതുവരെ കെട്ടിടം വൈദ്യുതീകരിക്കാനോ ദൈനംദിന ആവശ്യങ്ങൾക്കുളള ജലലഭ്യത ഉറപ്പു വരുത്താനോ അധികൃതർക്കായിട്ടില്ല. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടന്നെങ്കിലും കെട്ടിടം പ്രവർത്തനസജ്ജമാക്കാൻ കഴിയാത്തതു പഞ്ചായത്തിന്റെ വീഴ്ചയായിട്ടാണ് നാട്ടുകാർ പറയുന്നത്. മാതാപിതാക്കളുടെ സ്മരണ നിലനിർത്താൻ വയോജനങ്ങളെ ചേർത്ത് പിടിച്ച്, ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ബൈജു ചന്പന്നൂർ സൗജന്യമായി നൽകിയ മൂന്നു സെന്റ് ഭൂമിയിലാണ് ഇരുനിലകളിലായി 900 ചതുരശ്ര അടി വിസ്തീർണത്തിൽ പകൽവീട് യാഥാർത്ഥ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് 13 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 11.5 ലക്ഷം രൂപയും ഇതിനായി…
Read Moreതന്നെ കെട്ടണമെന്ന് പറഞ്ഞ ധ്യാന്‍ മറുപടിയുമായി നവ്യനായര്‍ ! താരത്തിന്റെ മറുപടി ഇങ്ങനെ…
നടന് ശ്രീനിവാസനും കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അടുത്തിടെ ഈ താരകുടുംബത്തിന്റെ ഒരു പഴയ വീഡിയോ വൈറലായിരുന്നു. വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളാണ് ഏവരെയും ഞെട്ടിച്ചു കളഞ്ഞത്. 15 വര്‍ഷത്തിലധികം പഴക്കമുള്ള ആ വീഡിയോയില്‍ അന്നത്തെ ഏറ്റവും തിരക്കുള്ള നായികമാരിലൊരാളായിരുന്ന നവ്യ നായരോട് തനിക്ക് പ്രേമമാണെന്ന് ധ്യാന്‍ പറഞ്ഞിരുന്നു. ഈ പഴയ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് നവ്യ നായര്‍ പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാവുന്നത്.”സ്റ്റാര്‍” എന്ന സിനിമ കണ്ട് തിയേറ്ററില്‍ നിന്നിറങ്ങിവരുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ധ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് നവ്യ മറുപടി നല്‍കിയത്. ധ്യാനിന്റെ വീഡിയോ കണ്ടിരുന്നോ എന്നും എന്താണ് അഭിപ്രായം എന്നും ഒരു മാധ്യമപ്രവര്ത്തകന് ചോദിച്ചപ്പോള്‍ ”സന്തോഷം,” എന്ന് ഒറ്റവാക്കില്‍ ഒരു മറുപടിയാണ് നവ്യ ആദ്യം പറഞ്ഞത്. പിന്നീട് മറുപടിയുടെ ബാക്കിയും നവ്യ പറഞ്ഞു. ”ആ വീഡിയോ ക്ലിപ് കണ്ടിരുന്നു. എന്റെ…
Read Moreഏത് ഏടാകൂടമായാലും അതൊക്കെ നിസാര സംഭവമാണ് വർഗീസ് മാഷിന്; മാഷിന്റെ ഏടാകൂടങ്ങൾ ശരിയാക്കാനുള്ള ശ്രമത്തിൽ കുട്ടികളും
സ്വന്തംലേഖകൻതൃശൂർ: ഏടാകൂടത്തിന്റെ കാര്യമൊന്നും ഈ അധ്യാപകനോടു പറയേണ്ട. ഏത് ഏടാകൂടമായാലും അതൊക്കെ നിസാര സംഭവമാണ് ഈ മാഷിന്. ഏടാകൂടം സോൾവ് ചെയ്യുക മാത്രമല്ല പുതിയവ നിർമിക്കുകകൂടി ചെയ്യും. അതാണ് അളഗപ്പനഗർ ത്യാഗരാജാർ പോളിടെക്നിക്കിലെ കാർപെന്റർ വിഭാഗം അധ്യാപകനായ തലോർ സ്വദേശി വടക്കേത്തല വെമ്മത്ത് ജോസ് മകൻ വർഗീസ്. ഒന്നും രണ്ടുമല്ല 25 ഏടാകൂടങ്ങളാണു മാഷ് നിർമിച്ചിരിക്കുന്നത്. മൂന്നു മുതൽ 99 പീസുകൾ വരെയുള്ള ഏടാകൂടങ്ങൾ സ്വന്തമായി നിർമിച്ചിട്ടുണ്ട്. അവയൊക്കെ ശരിയാക്കാനും പഠിച്ചിട്ടുണ്ട്. ഇപ്പോൾ മാഷിന്റെ ഏടാകൂടങ്ങൾ ശരിയാക്കാനുള്ള ശ്രമത്തിലാണ് കുട്ടികൾ. ന്ധദുർഘടം പിടിച്ച കാര്യങ്ങൾ’ എന്ന അർഥത്തിലാണ് ഏടാകൂടം എന്ന വാക്ക് നമ്മുടെ മനസിലേക്കു വരിക. ഏടാകൂടം എന്നത് പുരാതന കാലഘട്ടത്തിലെ ഒരു കളിക്കോപ്പ് ആയിരുന്നു. ബുദ്ധിപൂർവമായ വ്യായാമത്തിനു വേണ്ടി പഴയ കാലത്തുപയോഗിച്ചിരുന്ന ഒരു കളിപ്പാട്ടം. അഴിച്ചെടുത്താൽ വീണ്ടും കൂട്ടിയോജിപ്പിക്കാൻ ഏറെ പ്രയാസപ്പെടുന്ന പലക കഷണങ്ങൾ ചേർത്തുവച്ച…
Read Moreവരാത്ത കുട്ടികൾക്ക് “അരി’യിടരുത്, സൂക്ഷിച്ചുവയ്ക്കണം..! സ്കൂൾ തുറക്കുന്ന ദിവസം തന്നെ ഉച്ചക്കഞ്ഞി വിതരണവും
സ്വന്തംലേഖകൻ തൃശൂർ: സ്കൂൾ തുറക്കുന്പോൾ എത്താത്ത കുട്ടികളുടെ അരി സൂക്ഷിച്ചു വയ്ക്കണമെന്നു പ്രധാന അധ്യാപകർക്കു നിർദേശം. സ് കൂൾ തുറക്കുന്ന ഒന്നാം തീയതി മുതൽ കുട്ടി കൾക്ക് ഉച്ചഭക്ഷണം നൽകണമെന്നാണു നിർദേശം. എത്ര കുട്ടികൾ സ്കൂളിലെത്തുമെന്ന കണക്കെടുക്കാൻ അധ്യാപകർക്കു നേര ത്തേ നിർദേശം നൽകിയിരുന്നു. കുട്ടികൾ വരുന്നില്ലെങ്കിൽ അവർക്കുള്ള 150 ഗ്രാം അരി സൂക്ഷിച്ചുവയ്ക്കാനാണു പറഞ്ഞിരിക്കുന്നത്. ഈ അരി പിന്നീട് എന്തു ചെയ്യണമെന്നു വ്യക്തമാക്കിയിട്ടില്ല. അതിനാൽ വരാത്ത കുട്ടികളുടെ അരി എത്രനാൾ സൂക്ഷിച്ചു വയ്ക്കണമെന്നോ, അതു പിന്നീട് എന്തു ചെയ്യണമെന്നോ പറഞ്ഞിട്ടില്ലത്രേ. കുട്ടികൾ എത്തുന്ന മുറയ്ക്ക് അരിയായി കൊടുത്തുവിടാനാണോ ഉദ്ദേശിക്കുന്നതെന്നും നിർദേശിച്ചിട്ടില്ല. അതിനാൽ അരി സൂക്ഷിച്ചുവയ്ക്കുന്നതും പ്രധാന അധ്യാപകർക്കു മറ്റൊരു വെല്ലുവിളിയായി മാറിയിരിക്കയാണ്. നേരത്തെ വരുന്ന കുട്ടികൾ അവരവർ കൊണ്ടുവരുന്ന ഭക്ഷണം മാത്രമേ കഴിക്കാവൂവെന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. പിന്നീടാണു സ്കൂളിൽ ഉച്ചഭക്ഷണം നൽകാൻ തീരുമാനിച്ചത്.
Read More