തിരുവനന്തപുരം: സർവകലാശാല കലോത്സവങ്ങൾ ഉൾപ്പെടെയുള്ളവയിൽ പങ്കെടുത്ത് ഇപ്പോൾ സെലിബ്രിറ്റികളായവർ യുവജനോത്സവങ്ങൾ ഉദ്ഘാടനം ചെയ്യാൻ പണം വാങ്ങരുതെന്ന് മന്ത്രി വി.ശിവൻ കുട്ടി. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെയാണ് മന്ത്രി നടി നവ്യ നായരെ വേദിയിൽ ഇരുത്തി ഇത്തരത്തിൽ പരാമർശം നടത്തിയത്. മന്ത്രിയുടെ പ്രസംഗം നടക്കുന്പോൾ തന്നെ നവ്യ ഇക്കാര്യത്തിലുള്ള തന്റെ അസ്വസ്ഥത പ്രകടമാക്കുന്നത് കാണാമായിരുന്നു.സിൻഡിക്കേറ്റ് അംഗം ഷിജുഖാൻ ഉൾപ്പെടെയുള്ളവരോട് ഇക്കാര്യം വേദിയിലിരുന്നു സംസാരിക്കുന്നതും കാണാമായിരുന്നു. മന്ത്രിയുടെ പ്രസംഗത്തിനു ശേഷം പ്രസംഗിക്കാനായി സംഘാടകർ നവ്യ നായരെ ക്ഷണിച്ചു. മന്ത്രിയെ തിരുത്തിക്കൊണ്ടായിരുന്നു നവ്യയുടെ പ്രസംഗം തുടങ്ങിയതു തന്നെ. താൻ ഒരു രൂപപോലും വാങ്ങാതെയാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതെന്നും നവ്യ കൂട്ടിച്ചേർത്തു. വന്നവഴി ഒരിക്കലും മറക്കില്ലെന്നും നവ്യ പരാമർശിച്ചു.
Read MoreTag: navya nair
“പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’; നൃത്തവീഡിയോയുമായി നവ്യ നായർ
കൊച്ചി: “നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന ടാഗ്ലൈനോടു കൂടി നടി നവ്യ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച നൃത്ത വീഡിയോ വൈറലാകുന്നു. തനിക്ക് നേരെ ഉയര്‍ന്ന് ആരോപണങ്ങളോട് പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടി. ഒരു നൃത്തവീഡിയോയോടൊപ്പമാണ് നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോഴും നൃത്തം ചെയ്യണം എന്ന കവിതാ ശകലം നവ്യ നായര്‍ പങ്കുവച്ചത്. “”നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ നൃത്തം ചെയ്യുക. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവില്‍ കെട്ടിയ ബാന്‍ഡേജ് നനഞ്ഞു കുതിര്‍ന്ന് രക്തം വാര്‍ന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയില്‍ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കുക.”-എന്നായിരുന്നു നവ്യ നായര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഐആര്‍എസ് ഉദ്യോഗസ്ഥന് സച്ചിന് സാവന്തിന്റെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് നടി നവ്യാ നായരെ കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. സാവന്തുമായി ബന്ധം കണ്ടെത്തിയതോടെയാണ് നവ്യയെ ചോദ്യം ചെയ്തത്. സച്ചിന് സാവന്ത് നടിക്ക് വിലകൂടിയ സമ്മാനങ്ങളും സ്വര്‍ണാഭരണങ്ങളും…
Read Moreഅനുജനെ തള്ളി താഴെയിട്ടു ! വീഴ്ചയില്‍ അവന്റെ ബോധം പോയി; അവന് മരിച്ചുവെന്ന് കരുതി ഞങ്ങളെ നോക്കാന്‍ നിന്ന ചേച്ചി എലിവിഷം കഴിച്ചു; കുട്ടിക്കാലത്തെ സംഭവം തുറന്നു പറഞ്ഞ് നവ്യ നായര്‍
മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായര്‍. ഒരിടവേളയ്ക്കു ശേഷം നടി അഭിനയജീവിതത്തില്‍ സജീവമായിരിക്കുകയാണിപ്പോള്‍ അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു. ഇന്ന് ഫോട്ടോഷൂട്ടുമൊക്കെയായി തിരക്കിലാണ് താരം. സോഷ്യല്‍മീഡിയയിലും നവ്യ സജീവമാണ്. ഇപ്പോഴിതാ കുട്ടിക്കാലത്തു നടന്ന ഒരു സംഭവത്തെക്കുറിച്ച് നവ്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് താന്‍ ഒപ്പിച്ച ഒരു കുസൃതി വലിയ ദുരന്തമായി മാറിയിരിന്നുവെന്നും തന്റെ അനുജന് ജനിച്ചപ്പോള്‍ തനിക്ക് വലിയ സന്തോഷമായിരുന്നുവെന്നും അവന് തന്നെ നന്നായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും നവ്യ പറയുന്നു. ഒരു ദിവസം വീട്ടില്‍ അച്ഛനും അമ്മയുമുണ്ടായിരുന്നില്ല. കണ്ണനെ നോക്കാന്‍ തന്നെയായിരുന്നു ഏല്‍പ്പിച്ചിരുന്നതെന്നും അവന് തന്റെ ബുക്കിലെല്ലാം കുത്തിവരച്ചിട്ടുവെന്നും അത് കണ്ടപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്നും അവനെ തള്ളി താഴേക്കിട്ടുവെന്നും അവന് ചെന്നുവീണത് ചെടിച്ചട്ടിക്കിടയിലേക്കായിരുന്നുവെന്നും നവ്യ പറയുന്നു. വീഴ്ചയില്‍ ചെടിച്ചട്ടിയില്‍ തലയിടിച്ച് ചോര വരാന്‍ തുടങ്ങി. അവന്റെ ബോധവും പോയി പിന്നീട്…
Read Moreതെറ്റു പറ്റാത്തവരായി ആരുണ്ട് ! എന്റെ അച്ഛനെയും അമ്മയെയും വരെ ആളുകള്‍ തെറിയാണ്; തുറന്നു പറച്ചിലുമായി നവ്യ നായര്‍…
മലയാള സിനിമയിലെ ജനപ്രിയ നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. മലയാളത്തിന്റെ ജനപ്രിയ നടന് ദിലീപ് നായകനായ ഇഷ്ടം എന്ന സിബി മലയില്‍ ചിത്രത്തില്‍ കൂടിയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. സ്കൂള്‍ കലോല്‍സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു നവ്യാനായര്‍ കലോല്‍സവ വേദികളില്‍ നിന്നും ആണ് സിനിമയിലേക്ക് എത്തിയത്. ഇഷ്ടത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ബാലാമണി എന്ന കഥാപാത്രമായി നവ്യാ നായര്‍ നിറഞ്ഞാടിയ നന്ദനം കൂടി എത്തിയതോടെ താരം മലയാളികളുടെ പ്രിയങ്കരിയായി മാറി. പിന്നീട് വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ താരം മിന്നിത്തിളങ്ങുന്ന കാഴ്ചയാണ് കണ്ടത്. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഈ അടുത്തയിടെയാണ് തിരികെയെത്തിയത്. മിനിസ്ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും തിരികെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ നവ്യ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തില്‍ ആയിരുന്നു രണ്ടാം വരവില്‍ ആദ്യം അഭിനയിച്ചത്. ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്. മലയാളത്തിന്റെ…
Read Moreഇഷ്ടമില്ലാത്ത പലകാര്യങ്ങളും കല്യാണത്തിന് ശേഷം ചെയ്യേണ്ടി വന്നു ! തുറന്നു പറഞ്ഞ് നവ്യാ നായര്‍…
മലയാള സിനിമയിലെ പ്രിയനായികമാരില്‍ ഒരാളാണ് നവ്യാ നായര്‍.ജനപ്രിയ നായകന് ദിലീപിന്റെ നായിക ആയി ഇഷ്ടം എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ രംഗത്ത് എത്തുന്നത്. സിനിമയ്ക്ക് വേണ്ടിയാണ് താരം തന്റെ ധന്യ വീണ എന്ന പേര് നവ്യാ നായര്‍ എന്നാക്കി മാറ്റിയത്. പിന്നീടെത്തിയ നന്ദനം എന്ന സിനിമയിവൂടെ നവ്യ നായര്‍ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. തുടര്‍ന്ന് താരത്തിന് കൈ നിറയെ അവസരങ്ങള്‍ ആയിരുന്നു ലഭിച്ചത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം താരം നായികാ വേഷത്തില്‍ തിളങ്ങി. ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടേയും യുവ നായകന്മാരുടേയും എല്ലാം നായികയായി നവ്യാ നായര്‍ എത്തി. സിനിമയില്‍ തിളങ്ങി നില്ക്കുമ്പോള് വിവാഹിതയായി നടി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തന്നെ മടങ്ങിയെത്തുക ആയിരുന്നു. ഇപ്പോള്‍ സെലക്ടീവായി സിനിമകള്‍ ചെയ്യുന്നതിന് ഒപ്പം മിനി സ്ക്രീന്‍ പ്രോഗ്രാമുകിലും നൃത്ത പരിപാടികളിലും എല്ലാം…
Read Moreഎനിക്ക് മുറിക്കാന്‍ ജാതിവാല് ഇല്ല ! തനിക്ക് ‘നവ്യ നായര്‍’ എന്ന പേരു വന്നതിനെപ്പറ്റി നടി നവ്യ
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് നവ്യ നായര്‍. സ്കൂള്‍ കലോത്സവവേദിയില്‍നിന്ന് സിനിമയിലേക്ക് എത്തിയ നവ്യ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായിരുന്നു. വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് താരം ഇടവേളയെടുത്തെങ്കിലും അടുത്തിടെയായി വീണ്ടും സിനിമയില്‍ സജീവമാകുകയാണ് താരം. സിനിമയ്ക്ക് പുറമെ ടിവി പരിപാടികളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിതാ, പേര് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്ന ചര്‍ച്ചകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നവ്യ. ‘എനിക്ക് മുറിക്കാന്‍ ജാതിവാല് ഇല്ല; ഞാന്‍ ഇപ്പോഴും ധന്യ വീണയാണ്’ നവ്യ വ്യക്തമാക്കുന്നു. ഔദ്യോഗിക പേര് നവ്യ നായര്‍ എന്നല്ലെന്നും അതിനാല്‍ ജാതിവാല് മുറിക്കാനാവില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നവ്യാനായര്‍ എന്നത് താന്‍ തെരഞ്ഞെടുത്ത പേരല്ല എന്നും സിബി അങ്കിളും(സംവിധായകന് സിബി മലയില്‍) മറ്റുള്ളവരും ഇട്ട പേരാണ് ഇതെന്നുമാണ് നവ്യാ നായര്‍ പറയുന്നത്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ സിനിമയിലെത്തുന്നത്. അന്ന് സംവിധായകരും…
Read Moreഅന്ന് മൈക്ക് വാങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല ! വിനായകന് പറഞ്ഞത് തെറ്റെന്നും മാപ്പു ചോദിക്കുന്നുവെന്നും നവ്യ നായര്‍…
ഒരുത്തി സിനിമയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിനിടെ നടന് വിനായകന് നടത്തിയ ലൈംഗിക പരാമര്‍ശം വന്‍ വിമര്‍ശനമാണ് ക്ഷണിച്ചു വരുത്തിയത്. ഇപ്പോഴിതാ സംഭവത്തില്‍ ക്ഷമ ചോദിച്ചിരിക്കുകയാണ് നടി നവ്യ നായര്‍. വിനായകന്റെ പരാമര്‍ശം വിവാദമായതോടെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര് തങ്ങളുടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിനായകനൊപ്പം സദസ്സില്‍ നവ്യ നായരും സംവിധായകന് വികെ പ്രകാശും ഒപ്പമുണ്ടായിരുന്നിട്ടും സംഭവത്തില്‍ നിശബ്ദത പാലിച്ചതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നവ്യ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം തൃപ്പൂണിത്തുറയില്‍ സിനിമ കാണാന്‍ എത്തിയതിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു നവ്യയുടെ പ്രതികരണം. വിനായകന്റെ പരാമര്‍ശം തെറ്റായിപ്പോയെന്ന് പറഞ്ഞ നവ്യ, അതില്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നെന്നും എന്നാല്‍ അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും സിനിമയില്‍ വിനായകനൊപ്പം അഭിനയിച്ച ആളെന്ന നിലയില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു. അന്നവിടെ ഒരു പുരുഷന് നടത്തിയ പരാമര്‍ശത്തില്‍ സ്ത്രീയാണ് ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും…
Read Moreവിവാഹം കഴിക്കണമെന്ന് എപ്പോള്‍ തോന്നുന്നുവോ അതാണ് വിവാഹപ്രായം ! ‘പക്ഷേ വേറൊരു കാര്യമുണ്ട്…നവ്യ നായര്‍ പറയുന്നതിങ്ങനെ…
കല്യാണം കഴിക്കണം എന്ന് എപ്പോള്‍ നമുക്കു തോന്നുന്നുവോ അതാണ് നമ്മുടെ വിവാഹപ്രായമെന്ന് നടി നവ്യ നായര്‍. എന്നാല്‍ താന്‍ അങ്ങിനെയല്ല ചെയ്തതെന്നും താരം പറയുന്നു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നവ്യയുടെ പ്രതികരണം. പക്ഷെ, ഞാന്‍ അങ്ങനെയല്ല ചെയ്തത്. എന്റെ ഫ്രണ്ട്സ് ഒക്കെ കല്യാണം കഴിച്ച്, അച്ഛനും അമ്മയും എന്നോട് കല്യാണം കഴിക്കാന്‍ പറഞ്ഞ സമയത്താണ് ഞാന്‍ കല്യാണം കഴിച്ചത്. എത്ര മനോഹരമായ ആചാരം. പറ്റിപ്പോയ് ആശാനേ പറ്റിപ്പോയി. ചേട്ടന് കേള്‍ക്കണ്ട. പക്ഷെ ചേട്ടന് അറിയാം,” ചിരിച്ചുകൊണ്ട് നവ്യ പറഞ്ഞു. ഇന്റര്‍വ്യൂകളില്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് തോന്നുന്നുണ്ടോ, എന്ന അവതാരകയുടെ ചോദ്യതിന് താരത്തിന്റെ മറുപടി ഇങ്ങനെ… ”എനിക്ക് അറിഞ്ഞൂട. ഇപ്പോള്‍ കുറച്ച് നാളായി ഇതിനെക്കുറിച്ച് റീ തിങ്ക് ചെയ്യാനുള്ള സമയമില്ല. ഫുള്‍ ടൈം ഇന്റര്‍വ്യൂ കൊടുക്കല്‍ ആണ്. ഞാന്‍ ഒരു…
Read Moreവിവാഹം കഴിയുന്നതോടെ നമ്മുടെ ശരീരമാകെ മാറും ! നൃത്തം ചെയ്യുമ്പോള്‍ നമ്മുടെ ശരീര ഭാഗങ്ങള്‍ കുലുങ്ങുന്നുണ്ടാകും;നവ്യ നായര്‍ പറയുന്നതിങ്ങനെ…
കലോല്‍സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തുകയും പിന്നീട് മലയാളികളുടെ പ്രിയ നടിയായി മാറുകയും ചെയ്ത താരമാണ് നവ്യ നായര്‍. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും ചെറിയ ഇടവേള എടുത്ത താരം പിന്നീട് സിനിമയിലേക്ക് തിരിച്ച് വന്നിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായ ദൃശ്യം 2ന്റെ തെലുങ്ക് റീമേക്കിലാണ് നവ്യാ നായര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ നവ്യാ നായര്‍ ടിവി പരിപാടികളിലും പങ്കെടുക്കാറുണ്ട്. ഫ്ളവേഴ്സ് ചാനലിലെ ഗെയിംഷോ ആയ സ്റ്റാര്‍ മാജിക് പരിപാടിയിലും നടി പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കവെ നവ്യാ നായര്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. നവ്യാ നായരുടെ വാക്കുകള്‍ ഇങ്ങനെ… കല്യാണം ഒക്കെ കഴിഞ്ഞിട്ട് നമ്മള് സ്ത്രീ എന്ന നിലയില്‍ ഒരുപാട് ഇന്‍ഹിബിഷന്‍സ് വരും. നമ്മള് ഒരു വിവാഹം ഒക്കെ കഴിഞ്ഞിട്ട്, നമ്മുടെ ശരീരം നമ്മള്…
Read Moreതന്നെ കെട്ടണമെന്ന് പറഞ്ഞ ധ്യാന്‍ മറുപടിയുമായി നവ്യനായര്‍ ! താരത്തിന്റെ മറുപടി ഇങ്ങനെ…
നടന് ശ്രീനിവാസനും കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അടുത്തിടെ ഈ താരകുടുംബത്തിന്റെ ഒരു പഴയ വീഡിയോ വൈറലായിരുന്നു. വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളാണ് ഏവരെയും ഞെട്ടിച്ചു കളഞ്ഞത്. 15 വര്‍ഷത്തിലധികം പഴക്കമുള്ള ആ വീഡിയോയില്‍ അന്നത്തെ ഏറ്റവും തിരക്കുള്ള നായികമാരിലൊരാളായിരുന്ന നവ്യ നായരോട് തനിക്ക് പ്രേമമാണെന്ന് ധ്യാന്‍ പറഞ്ഞിരുന്നു. ഈ പഴയ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് നവ്യ നായര്‍ പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാവുന്നത്.”സ്റ്റാര്‍” എന്ന സിനിമ കണ്ട് തിയേറ്ററില്‍ നിന്നിറങ്ങിവരുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ധ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് നവ്യ മറുപടി നല്‍കിയത്. ധ്യാനിന്റെ വീഡിയോ കണ്ടിരുന്നോ എന്നും എന്താണ് അഭിപ്രായം എന്നും ഒരു മാധ്യമപ്രവര്ത്തകന് ചോദിച്ചപ്പോള്‍ ”സന്തോഷം,” എന്ന് ഒറ്റവാക്കില്‍ ഒരു മറുപടിയാണ് നവ്യ ആദ്യം പറഞ്ഞത്. പിന്നീട് മറുപടിയുടെ ബാക്കിയും നവ്യ പറഞ്ഞു. ”ആ വീഡിയോ ക്ലിപ് കണ്ടിരുന്നു. എന്റെ…
Read More