വി​ല​ങ്ങു​മാ​യി പോ​ലീ​സ്..! കാ​മ്പ​സു​ക​ള്‍ വ​ഴി പു​റ​ത്തേ​ക്ക് പ​ട​രു​ന്ന സം​ഘ​ര്‍​ഷം;   കടുത്ത നടപടിക്കൊരുങ്ങി പോലീസ്

കോ​ഴി​ക്കോ​ട് : കോ​വി​ഡി​നെ തു​ട​ര്‍​ന്ന് അ​ട​ച്ചി​ട്ടി​രു​ന്ന സ്‌​കൂ​ള്‍- കോ​ള​ജു​ക​ള്‍ വീ​ണ്ടും പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ കാ​മ്പ​സു​ക​ള്‍ വ​ഴി പു​റ​ത്തേ​ക്ക് പ​ട​രു​ന്ന സം​ഘ​ര്‍​ഷ​ത്തി​ന് വി​ല​ങ്ങി​ടാ​ന്‍ പോ​ലീ​സ്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം പ​ല​പ്പോ​ഴും കോ​ള​ജ്‌​വി​ട്ട് പു​റ​ത്തേ​ക്ക് എ​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കാ​നു​മാ​യി ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​രു​കൂ​ട്ട​ര്‍​ക്കും പ​രാ​തി​യി​ല്ലെ​ങ്കി​ലും ഇ​നി പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കും. സു​മോ​ട്ടോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ലൂ​ടെ പു​റ​ത്ത് വ​ച്ച് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നും സാ​ധി​ക്കി​ല്ല.

നി​യ​മ​ന​ട​പ​ടി​യി​ലൂ​ടെ മാ​ത്ര​മേ ഇ​ത്ത​രം കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. കാ​മ്പ​സു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ലു​ണ്ടാ​വു​ന്ന സം​ഘ​ര്‍​ഷം പു​റ​ത്തേ​ക്കെ​ത്തി​യാ​ല്‍ രാ​ഷ്ട്രീ​യ സം​ഘ​ര്‍​ഷ​ത്തി​നും മ​റ്റും കാ​ര​ണ​മാ​യി മാ​റി​യേ​ക്കാ​മെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​ട​പെ​ടു​ന്ന​ത്. കാ​മ്പ​സി​ന​ക​ത്തു​ള്ള പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ പോ​ലീ​സി​ന് ഇ​ട​പെ​ട​ണ​മെ​ങ്കി​ല്‍ കോ​ള​ജധികൃത​രു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്.

അ​തേ​സ​മ​യം വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​മ്പ​സ് വി​ട്ട് പു​റ​ത്തേ​ക്കി​റ​ങ്ങി പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന പ​ക്ഷം കേ​സെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം.

Related posts

Leave a Comment