പഹയാ വല്ലാത്ത ബുദ്ധി തന്നെ അനക്ക് ! കുരങ്ങന്‍ അടിച്ചുമാറ്റിയ കണ്ണട തിരികെ നല്‍കാനായി യുവാവ് പ്രയോഗിച്ചത് കിടിലന്‍ തന്ത്രം;വീഡിയോ വൈറല്‍…

കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയാലത്തെ അവസ്ഥ ഏവര്‍ക്കും അറിയാം. എന്നാല്‍ നമ്മള്‍ വെച്ചിരിക്കുന്ന കണ്ണട കുരങ്ങന്‍ അടിച്ചുമാറ്റിയാലത്തെ അവസ്ഥ എന്താവും.

ഇത്തരത്തില്‍ കുരങ്ങന്‍ അടിച്ചുമാറ്റിയ കണ്ണട തിരികെവാങ്ങാന്‍ യുവാവ് പ്രയോഗിച്ച തന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൈയ്യില്‍ കണ്ണടയുമായി ഇരുമ്പു ചട്ടക്കൂടിന്റെ മുകളില്‍ ഇരിക്കുന്ന കുരങ്ങന്‍, തന്റെ കണ്ണടയ്ക്കുവേണ്ടി താഴെ കാത്തു നില്‍ക്കുന്ന യുവാവിനെയും കാണാം.

ശേഷം യുവാവ് ജ്യൂസ് കുടിക്കന്നത് പോലെ കാണിച്ച ശേഷം ജ്യൂസ് പാക്കറ്റ് കുരങ്ങന്റെ നേര്‍ക്ക് നീട്ടി. കുരങ്ങന്‍ ജ്യൂസ് പാക്കറ്റ് വാങ്ങുകയും കണ്ണട താഴെ ഇടുകയും ചെയ്തു.

ആദ്യം കണ്ണട ഇരുമ്പ് ചട്ടക്കൂടില്‍ കുരുങ്ങി എന്നാല്‍ കുരങ്ങന്‍ തന്നെ അത് തട്ടി യുവാവിന്റെ കയ്യിലേക്ക് ഇട്ടുകൊടുക്കുകയും ചെയ്തു.രൂപിന്‍ ശര്‍മ്മ ഐപിഎസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Related posts

Leave a Comment