സ്വന്തം ലേഖകൻതൃശൂർ: മണ്ഡലകാലത്തിനു തുടക്കമായതോടെ കറുത്ത മുണ്ടും മാലകളുമായി അയ്യപ്പഭക്തരുടെ വരവും പ്രതീക്ഷിച്ച് കച്ചവടക്കാർ കാത്തിരിക്കുന്നു. തൃശൂരിലെ പൂജാസാമഗ്രികളും അയ്യപ്പഭക്തർക്കുള്ള സാധന സാമഗ്രികളും വില്പന നടത്തുന്ന പതി വു സ്ഥാപനങ്ങളെല്ലാം വൃശ്ചികം ഒന്നിനു മുൻപു തന്നെ ഒരുങ്ങിക്കഴിഞ്ഞിരുന്നു. സാധാരണ തുലാം അവസാന ദിവസങ്ങളിൽ തന്നെ മാലകളും മുണ്ടുകളുമെല്ലാം വൻതോതിൽ വിറ്റുപോകാറുണ്ടെങ്കിലും ഇത്തവണ വില്പന അധികമുണ്ടായില്ല. വൃശ്ചികം പിറന്നിട്ടും കച്ചവടം മന്ദഗതിയിലാണെന്നു കച്ചവടക്കാർ പറയുന്നു. വരും ദിവസങ്ങളിൽ കച്ചവടം നല്ല രീതിയിൽ നടക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇത്തവണ ശബരിമല തീർത്ഥാടനം എങ്ങിനെയായിരിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാലും കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അയ്യപ്പഭക്തർ ശബരിമലയ് ക്കു പോകുമോ എന്ന ആശയക്കുഴപ്പവുമെല്ലാം കാരണം മുൻ കാലങ്ങളിലേതുപോലെ വൻതോതിൽ സാധനസാമഗ്രികളും മുണ്ടുകളും കച്ചവടക്കാർ സ്റ്റോക്കു ചെയ്തിട്ടില്ല. സാധാരണ തിരുപ്പൂർ, സേലം എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കൊണ്ടുവരാറുള്ള മുണ്ടുകളും മറ്റും ഇത്തവണ ഒഴിവാക്കി കേരളത്തിൽ നിന്നു…
Read MoreDay: November 18, 2021
മുമ്പ് രാജവെമ്പാല, ഇപ്പോള്‍ കൂറ്റന്‍ പെരുമ്പാമ്പ്..! പതിനേഴര കിലോഗ്രാം തൂക്കമുള്ള പെരുമ്പാമ്പിനെ പിടികൂടി
ചെറുപുഴ: കൃഷിയിടത്തിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. മീന്തുള്ളിയിലെ തുറുവേലിൽ ജോസഫിന്റെ കൃഷിയിടത്തിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പതിനേഴര കിലോഗ്രാം തൂക്കമുള്ളതാണ് പിടികൂടിയ പെരുമ്പാമ്പ്. ഇന്നലെ 10 ഓടെയാണ് പാമ്പിനെ കണ്ടത്. ഫോറസ്റ്റ് ഓഫീസർ സജേഷിന്റെ നേതൃത്വത്തിലാണു പാമ്പിനെ പിടികൂടിയത്. തുടർന്ന് ഫോറസ്റ്റ് അധികൃതർ പാമ്പിനെ കൊണ്ടുപോയി വനത്തിൽ വിട്ടു. മുന്‍പ് ഈ ഭാഗത്തു നിന്നും രാജവെമ്പാലയേയും പിടികൂടിയിരുന്നു. മീന്തുള്ളി പൊൻപുഴ തോടിനോടു ചേർന്നുള്ള സ്ഥലമാണിത്. കർണാടക ഫോറസ്റ്റിൽ നിന്നുമാണ് ഇവ ജനവാസ കേന്ദ്രങ്ങളിലെത്തുന്നതെന്നാണു കരുതുന്നത്.
Read Moreഇത്രയുംനാള്‍ തങ്ങള്‍ നോക്കി ഇനി ബിജ്മയുടെ വീട്ടുകാര്‍ നോക്കട്ടേ..! കാന്സര്ബാധിച്ച യുവതിയെ ധനസഹായത്തിന്റെ പേരില്‍ ഭര്‍ത്താവും പറ്റിച്ചു
കോഴിക്കോട്: ചികിത്സാസഹായമായി നാട്ടുകാർ നൽകിയ പണം ദുരുപയോഗം ചെയ്യുകയാണു ഭർത്താവെന്ന ആരോപണവുമായി കാൻസർ ബാധിതയായ യുവതി രംഗത്ത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിനിയായ ബിജ്മയാണ് ഭർത്താവിനെതിരെ വെള്ളയിൽ പോലീസില്‍ പരാതി നൽകിയത്. 2019 ജനുവരിയില്‍ ഒരു ആഘോഷ പരിപാടിയ്ക്കിടെ ബിജ്മയ്ക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ടെസ്റ്റുകൾക്കു ശേഷം ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ നിർദേശിച്ചു.ശസത്രക്രിയയ്ക്കു ശേഷമാണ് കാൻസറാണെന്ന റിപ്പോർട്ട് വന്നത്. ഇതോടെ ഇത്രയുംനാൾ തങ്ങൾ നോക്കിയെന്നും ഇനി ബിജ്മയുടെ വീട്ടുകാർ നോക്കട്ടേയെന്നുമുള്ള നിലപാടിലായിരുന്നു ഭർത്താവ് ധനേഷും കുടുംബവും. കാന്‍സര്‍ വിവരം പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങള്‍ വഴി പലരും സഹായിക്കാൻ തുടങ്ങി. ഇതോടെ ഭര്‍ത്താവും കുടുംബവും വീണ്ടും രംഗത്തു വന്ന് ചികിത്സാ സഹായമായി ലഭിച്ച പണം കൈകാര്യം ചെയ്യാൻ തുടങ്ങി. പലയിടങ്ങളിൽ നിന്നായി 35 ലക്ഷത്തിന് മുകളിൽ ലഭിച്ചിരുന്നു. എന്നാൽ ഈ പണം വീടുപണിക്കും മറ്റു സ്വകാര്യ…
Read More“വില്ലൻ ജോണി’ നായകനായി, രക്ഷപ്പെട്ടത് ഒരു ജീവൻ; ബസിലെ യാത്രക്കാരിക്കു നെഞ്ചുവേദന; ട്രിപ്പ് മുടക്കി നേരെ ആശുപത്രിയിലേക്ക്; അഭിനന്ദിച്ച് യാത്രക്കാരുടെ കൂട്ടായ്മ
ചാവക്കാട്/ പാവറട്ടി: “വില്ലൻ’ നായകനായി, ഒരു ജീവൻ രക്ഷിച്ചു.ചാവക്കാട് നിന്ന് പറപ്പൂർവഴി തൃശൂരിലേക്ക് സർവീസ് നടത്തുന്ന ജോണി ബ്രദേഴ് സിന്റെ “വില്ലൻ’ എന്ന ബസും അതിലെ ജീവനക്കാരുമാണ് നായകവേഷം കെട്ടിയത്. ഇന്നലെ രാവിലെ ചാവക്കാടുനിന്ന് പുറപ്പെട്ട ബസിലെ യാത്രക്കാരിക്കു പറപ്പൂരിൽവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. സഹയാത്രികർ വിവരം ജീവനക്കാരോടു പറഞ്ഞു. ട്രിപ്പ് കട്ട് ചെയ്ത് ബസ് നേരെ അമല ആശുപത്രിയിലേക്കു പാഞ്ഞു. ആംബുലൻസിന്റെ വേഗതയിൽ.അത്യാഹിത വിഭാഗത്തിൽ എത്തിക്കുക മാത്രമല്ല രോഗിക്ക് ആവശ്യമായ സഹായവും ചെയ്തുകൊടുത്താണു ബസ് ജീവനക്കാരായ റിബിൻ ബാലൻ, ഷംസീർ എന്നിവർ വീണ്ടും പതിവ് സർവീസിനായി നിരത്തിൽ ഇറങ്ങിയത്. ജീവൻ രക്ഷിക്കാൻ മാതൃകാപരമായി പ്രവർത്തിച്ച ബസ് ജീവനക്കാർക്ക് അന്നകര ബസ് യാത്രക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹോ പഹാരങ്ങൾ നൽകി.
Read Moreകൗമാരക്കാരിയെ കണക്കു ടീച്ചര്‍ ദുരുപയോഗം ചെയ്തത് നിരവധി തവണ !ഭാര്യയെ പോലീസിലേല്‍പ്പിച്ച് ഭര്‍ത്താവ്…
കൗമാരക്കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപയോഗിച്ച കണക്കു ടീച്ചറിന് ജയില്‍ശിക്ഷ. 35കാരിയായ എയ്മി ജോണ്‍സ് എന്ന അധ്യാപികയാണ് സ്വന്തം ക്ലാസിലെ വിദ്യാര്‍ത്ഥിനിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചത്. പെണ്‍കുട്ടിയ്ക്ക് 15 വയസ്സുള്ളപ്പോള്‍ മുതല്‍ ഇവര്‍ പീഡിപ്പിച്ചു വരുന്നതായും കുട്ടിക്ക് ഇപ്പോള്‍ 16 വയസ്സായതായും കോടതി കണ്ടെത്തി. കുട്ടിയെ കണ്ട നാള് മുതല്‍ അധ്യാപികയ്ക്ക് കുട്ടിയോട് ലൈംഗിക തൃഷ്ണ തോന്നിയിരുന്നതായും ഇവര്‍ കോടതിയില്‍ പറഞ്ഞു. ഭാര്യയുടെ ലൈംഗിക വൈകൃത്യം മനസ്സിലാക്കിയ സോഷ്യല്‍ വര്‍ക്കറായ ഇവരുടെ ഭര്‍ത്താവ് ജോണ്‍സാണ് ഇവരെ പൊലീസില്‍ ഏല്‍പ്പിച്ചത്. എയ്മി തന്റെ കാറിലും പാര്‍ക്കിലുമെല്ലാം എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും കോടതിയില്‍ തെളിഞ്ഞു. ഭാര്യ ബൈസെക്ഷ്വല്‍ ആയ ആളാണെന്ന് ഭര്‍ത്താവ് ജോണ്‍സും സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ സ്വന്തം വിദ്യാര്‍ത്ഥിനിയായ 15കാരിയുമായി അടുപ്പത്തിലാണെന്ന് ജോണ്‍സ് കണ്ടെത്തിയത്. ഇതോടെ ജോണ്‍സ് ഇവരെ തെളിവുസഹിതം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ സത്യം തെളിഞ്ഞതോടെ…
Read Moreസിസി ടിവി ദൃശ്യങ്ങളിൽ കണ്ടത് ചില സംശയത്തിനിടയാക്കി..! ജിജോയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആക്ഷൻ കൗണ്‍സിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
വൈക്കം: കുമരകത്തെ ബാറിനു പിന്നിലെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈക്കം വെച്ചൂർ അച്ചിനകം വാടപ്പുറത്ത് ആന്റണിയുടെ മകൻ ജിജോയുടെ (27) മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആക്ഷൻ കൗണ്‍സിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏഴിനു രാത്രി എട്ടോടെ സുഹൃത്ത് സുജിത്തിനൊപ്പം കുമരകത്തെ എടിഎം കൗണ്ടറിൽനിന്നു പണമെടുക്കാനെത്തിയ ജിജോ എടിഎമ്മിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ കൈകൊണ്ടടിച്ചിരുന്നു. വാഹനത്തിനുള്ളിൽ പോലീസാണെന്നു കണ്ടു ഭയന്ന ജിജോ സമീപത്തെ ബാറിലേക്കും സുഹൃത്ത് സമീപത്തെ റോഡിലേക്കും മറഞ്ഞു. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുമരകം പോലീസ് ടോർച്ചടിച്ച് നിരീക്ഷണം നടത്തി. രാത്രി 9.15 ന് ജിജോയുടെ പിതാവ് ആന്റണിയെ ഫോണിൽ വിളിച്ച കുമരകം പോലീസ് എസ്പിയുടെ വാഹനത്തിൽ ജിജോ കൈ കൊണ്ടടിച്ചെന്നും രാവിലെ മകനുമായി എത്തണമെന്നും അറിയിച്ചു. രാത്രി 10.30ന് ബാറിന്റെ മതിലിനു പുറത്തെ കനാലിൽ ജിജോയുടെ മൃതദേഹം കണ്ടെത്തിയിട്ടും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രേഖകളിൽ അജ്ഞാത…
Read Moreകണ്ടില്ലെന്നു നടിക്കല്ലേ… കാണേണ്ടിവരിക വൻദുരന്തം; കോർപറേഷൻ ഓഫീസിനോടു ചേർന്നു വിണ്ടുകീറി തകർന്നുവീഴാറായൊരു കെട്ടിടം
സ്വന്തം ലേഖകൻതൃശൂർ: തൃശൂർ കോർപറേഷൻ ഓഫീസിനോടു ചേർന്നുള്ള പഴയ കെട്ടിടം വിണ്ടുകീറി ഏതു നിമി ഷവും തകർന്നുവീഴുമെന്ന അവസ്ഥയിൽ ആളുകൾക്കു ഭീഷണിയാകുന്നു. കോർപറേഷൻ ഓഫീസിലേക്കുള്ള രണ്ടാം ഗേറ്റിന്റെ തൊട്ടടുത്താണ് ഈ ബഹുനില കെട്ടിടം. കാലപ്പഴക്കത്താൽ വിണ്ടുകീറിയ നിലയിലാണു കെട്ടിടം. പല ഭാഗത്തേയും കോണ്ക്രീറ്റുകൾ അടർന്നുപോയിട്ടുണ്ട്. ഈ കെട്ടിട സമുച്ചയത്തിന്റെ താഴത്തെ നിലയിൽ തുണിക്കടയും പ്രവർത്തിക്കുന്നുണ്ട്. വിണ്ടു കീറാത്ത ഭാഗങ്ങൾ ഈ കെട്ടിട സമുച്ചയത്തിലില്ലെന്നുതന്നെ പറയാം. തൊട്ടടുത്ത് വളർന്നുപടർന്ന് പന്തലിച്ചുനിൽക്കുന്ന മരമുള്ളതിനാൽ പെട്ടന്ന് ഈ കെട്ടിടത്തിന്റെ അപകടാവസ്ഥ ആരുടേയും ശ്രദ്ധയിൽ പെടില്ല. ഇടയ്ക്കിടെ കല്ലും സിമന്റു കട്ടയുമൊക്കെ താഴേക്ക് അടർന്നുവീഴുന്നുമുണ്ട്. നഗരത്തിലെ പഴക്കംചെന്ന അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിലൊന്നാണിത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന ഈ കെട്ടിടമുയർത്തുന്ന ഭീഷണി ചെറുതല്ല. താഴെ കച്ചവടസ്ഥാപനത്തിലും ഫുട്പാത്തിലുമെല്ലാം ധാരാളം ആളുകൾ എപ്പോഴുമുള്ള സ്ഥലമാണിത്. ഞായറാഴ്ചകളിൽ വഴിയോരക്കച്ചവടക്കാരും ഈ കെട്ടിടസമുച്ചയത്തിനു താഴെ…
Read Moreമാസപ്പടി, കൈക്കൂലി..! റോഡിലുടനീളം ഉദ്യോഗസ്ഥരുടെ വേട്ടയാടലിനെതിരേ പകൽമുഴുവൻ കുത്തിയിരുന്ന് ലോറിക്കാരുടെ സമരം
വടക്കഞ്ചേരി: റോഡിലുടനീളം വിവിധ വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന വേട്ടയാടലിനെതിരെ പന്തലാംപാടം നീലിപ്പാറ ദേശീയപാതയോരത്ത് ടെന്റ് കെട്ടി വാഹന ഉടമകളുടെയും ഡ്രൈവർമാരുടെയും പ്രതിഷേധം.ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ തുടങ്ങിയ പ്രതിഷേധം വൈകിട്ടും തുടർന്നു. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും ലോഡുമായി വന്ന നൂറിലേറെ ലോറികളാണ് വടക്കഞ്ചേരി മുതൽ നീലിപ്പാറ വരെയുള്ള ഏഴ് കിലോമീറ്ററോളം ദൂരം നിർത്തിയിട്ട് പ്രതിഷേധിച്ചത്. നീലിപ്പാറ ക്വാറിക്ക് സമീപം തൃശൂർ ലൈനിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ദേശീയപാതയിൽ ലോറികൾ പരിശോധിച്ച ഹൈവെ പോലീസ് എസ്ഐ ബഷീർ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ. രാവിലെ ഒന്പതിനു മുന്‍പ് ലോഡുമായി വന്ന ഏഴ് ടോറസുകൾ പരിശോധിച്ചതിൽ ഒന്നിനും കല്ലു കൊണ്ടുപോകാനുള്ള പാസ് ഉണ്ടായിരുന്നില്ല. വാഹനങ്ങളിലെല്ലാം ഓവർലോഡുമുണ്ടായിരുന്നു. വിവരം ജില്ലാ പോലീസ് സൂപ്രണ്ടിനെ അറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരി എസ്ഐ കെ.വി സുധീഷ് കുമാർ, എഎസ്ഐ ബിനോയ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ്…
Read Moreഅവള് പോലീസിനോട് എല്ലാം പറഞ്ഞു! മൊബൈൽഫോൺ വഴി നിരന്തരമായി ബന്ധപ്പെട്ട് പ്രണയം നടിച്ച് അവന് എല്ലാം കവര്‍ന്നു; ഒടുവില്‍…
കുറവിലങ്ങാട്: പ്രണയം നടിച്ച് പതിനാറുകാരിയായ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ കുറവിലങ്ങാട് പോലീസ് അറസ്റ്റു ചെയ്തു. തിടനാട് കൂട്ടപ്പുന്നയിൽ വിഷ്ണു (22)വാണ് അറസ്റ്റിലായത്. മൊബൈൽഫോൺ വഴി നിരന്തരമായി ബന്ധപ്പെട്ട് പ്രണയം നടിച്ച് കുട്ടിയുടെ നഗ്നചിത്രങ്ങൾ ഫോണിൽ എടുപ്പിച്ച് അയച്ചുവാങ്ങിയശേഷം അതു പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷത്തോളമായി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. രണ്ടുദിവസം മുന്‍പ് കാണാതായ പെൺകുട്ടിയെ പോലീസ് കണ്ടെത്തി വിശദമായി അന്വേഷിച്ചപ്പോഴാണു പീഡനവിവരം പുറത്താകുന്നത്. തിടനാട്ടുള്ള വീട്ടിൽനിന്നാണു പ്രതിയെ അറസ്റ്റു ചെയ്തത്. വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്റെ നിർദേശപ്രകാരം കുറവിലങ്ങാട് എസ്എച്ച്ഒ സജീവ് ചെറിയാൻ, എസ്ഐ തോമസുകുട്ടി ജോർജ്, എഎസ്ഐമാരായ സിനോയിമോൻ, ബി.പി. വിനോദ്, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പി.സി. അരുൺ, എം.കെ. സിജു, വി.എസ്. ഷുക്കൂർ എന്നിവരാണു പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Read Moreപ്രണയബന്ധം തകര്‍ന്നത് അതിക്രൂരമായിരുന്നു ! പിന്നീട് ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി കൃഷ്ണ ഷ്റോഫ്…
പ്രണയബന്ധങ്ങളുടെ തകര്‍ച്ച പലരെയും വിഷാദത്തിലേക്കും മറ്റും നയിക്കാറുണ്ട്.അതില്‍ നിന്നും കരകയറുന്നതിനായി ഏറെക്കാലമെടുക്കും. പലരും തങ്ങളുടെ ഇത്തരം അനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ തന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് ജാക്കി ഷ്റോഫിന്റെ മകള്‍ കൃഷ്ണ ഷ്റോഫ്. അതിക്രൂരമായ ഒരു ബ്രേക്ക് അപ്പിനു ശേഷമാണ് താന്‍ ഫിറ്റ്നസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും കൃഷ്ണ പറയുന്നു. ‘ഒരു മോശം ബന്ധം അവസാനിച്ചതിനു ശേഷമാണ് ഞാന്‍ ജിമ്മിലേക്കു പോകുന്നത്. എന്റെ ആദ്യ പ്രണയബന്ധമായിരുന്നു അത്. അവനായിരുന്നു എന്റെ ആദ്യത്തെ കാമുകന്. ആദ്യത്തെ അനുഭവം എനിക്ക് വലിയ പാഠമാണ് നല്‍കിയത്. എനിക്ക് എന്നെ പൂര്‍ണമായി നഷ്ടപ്പെട്ടു. ഞാന്‍ എന്നെക്കാള്‍ കൂടുതല്‍ പ്രാധാന്യം അവന് നല്കി. ‘എനിക്ക് സ്വയം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ആ അധ്യായം അടച്ചപ്പോള്‍ ഞാന്‍ എനിക്കു വേണ്ടി ചിലകാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചു. അതൊരു വലിയ മാറ്റമായിരുന്നു. ഫിറ്റ്നസായിരുന്നു എന്റെ ലക്ഷ്യം. ശാരീരികമായി മാത്രമല്ല, മാനസികമായും…
Read More