“വി​ല്ല​ൻ ജോണി’ നാ​യ​ക​നാ​യി, ര​ക്ഷ​പ്പെ​ട്ട​ത് ഒ​രു ജീ​വ​ൻ; ബ​സി​ലെ യാ​ത്ര​ക്കാ​രി​ക്കു  നെഞ്ചുവേദന;  ട്രിപ്പ് മുടക്കി നേരെ ആശുപത്രിയിലേക്ക്; അഭിനന്ദിച്ച് യാത്രക്കാരുടെ കൂട്ടായ്മ


ചാ​വ​ക്കാ​ട്‌/ പാ​വ​റ​ട്ടി: “വി​ല്ല​ൻ’ നാ​യ​ക​നാ​യി, ഒ​രു ജീ​വ​ൻ ര​ക്ഷി​ച്ചു.ചാ​വ​ക്കാ​ട് നി​ന്ന് പ​റ​പ്പൂ​ർവ​ഴി തൃ​ശൂ​രി​ലേ​ക്ക് സർവീസ് നടത്തുന്ന ജോ​ണി ബ്ര​ദേ​ഴ് സി​ന്‍റെ “വി​ല്ല​ൻ’ എ​ന്ന ബ​സും അ​തി​ലെ ജീ​വ​ന​ക്കാ​രു​മാ​ണ് നാ​യ​ക​വേ​ഷം കെ​ട്ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ചാ​വ​ക്കാ​ടു​നി​ന്ന് പു​റ​പ്പെ​ട്ട ബ​സി​ലെ യാ​ത്ര​ക്കാ​രി​ക്കു പ​റ​പ്പൂ​രി​ൽ​വ​ച്ച് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. സ​ഹ​യാ​ത്രി​ക​ർ വി​വ​രം ജീ​വ​ന​ക്കാ​രോ​ടു പ​റ​ഞ്ഞു.

ട്രി​പ്പ് ക​ട്ട് ചെ​യ്ത് ബ​സ് നേ​രെ അ​മ​ല ആ​ശു​പ​ത്രി​യി​ലേ​ക്കു പാ​ഞ്ഞു. ആം​ബു​ല​ൻ​സി​ന്‍റെ വേ​ഗ​ത​യി​ൽ.അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്കു​ക മാ​ത്ര​മ​ല്ല രോ​ഗി​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​വും ചെ​യ്തു​കൊ​ടു​ത്താ​ണു ബ​സ് ജീ​വ​ന​ക്കാ​രാ​യ റി​ബി​ൻ ബാ​ല​ൻ, ഷം​സീ​ർ എ​ന്നി​വ​ർ വീ​ണ്ടും പ​തി​വ് സ​ർ​വീ​സി​നാ​യി നി​ര​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് അ​ന്ന​ക​ര ബ​സ് യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹോ ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

Related posts

Leave a Comment