അവള്‍ പോലീസിനോട് എല്ലാം പറഞ്ഞു! മൊ​ബൈ​ൽ​ഫോ​ൺ വ​ഴി നി​ര​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ണ​യം ന​ടി​ച്ച് അവന്‍ എല്ലാം കവര്‍ന്നു; ഒടുവില്‍…

കു​റ​വി​ല​ങ്ങാ​ട്: പ്ര​ണ​യം ന​ടി​ച്ച് പ​തി​നാ​റു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

തി​ട​നാ​ട് കൂ​ട്ട​പ്പു​ന്ന​യി​ൽ വി​ഷ്ണു (22)വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൊ​ബൈ​ൽ​ഫോ​ൺ വ​ഴി നി​ര​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ണ​യം ന​ടി​ച്ച് കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഫോ​ണി​ൽ എ​ടു​പ്പി​ച്ച് അ​യ​ച്ചു​വാ​ങ്ങി​യ​ശേ​ഷം അ​തു പു​റ​ത്തു​വി​ടു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു​ദി​വ​സം മു​ന്പ് കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ പോ​ലീ​സ് ക​ണ്ടെ​ത്തി വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണു പീ​ഡ​ന​വി​വ​രം പു​റ​ത്താ​കു​ന്ന​ത്. തി​ട​നാ​ട്ടു​ള്ള വീ​ട്ടി​ൽ​നി​ന്നാ​ണു പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

വൈ​ക്കം ഡി​വൈ​എ​സ്പി എ.​ജെ. തോ​മ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കു​റ​വി​ല​ങ്ങാ​ട് എ​സ്എ​ച്ച്ഒ സ​ജീ​വ് ചെ​റി​യാ​ൻ, എ​സ്ഐ തോ​മ​സു​കു​ട്ടി ജോ​ർ​ജ്,

എ​എ​സ്ഐ​മാ​രാ​യ സി​നോ​യി​മോ​ൻ, ബി.​പി. വി​നോ​ദ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​സി. അ​രു​ൺ, എം.​കെ. സി​ജു,

വി.​എ​സ്. ഷു​ക്കൂ​ർ എ​ന്നി​വ​രാ​ണു പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെയ്തു.

Related posts

Leave a Comment