വടക്കഞ്ചേരി: കുതിരക്കൊപ്പമാണ് പുതുക്കോട് മണപ്പാടം കുതിരപ്പറന്പ് സ്വദേശി സന്ദീപിന്റെ ജീവിതം.സന്ദീപ് എവിടെപ്പോകുന്പോഴും ഒപ്പം കുതിരയുമുണ്ടാകും. ദൂരകൂടുതലുള്ള സ്ഥലത്തേക്കാണെങ്കിൽ വണ്ടികെട്ടി കുതിരയെ തെളിച്ചാകും യാത്ര. 80 കിലോമീറ്റർ വരെ വേഗതയിൽ കുതിര ഓടുമെന്നാണ് യാത്ര അനുഭവങ്ങളിലൂടെ സന്ദീപ് പറയുന്നത്.മഞ്ഞപ്ര ചിറ സ്കൂളിൽ ഹൈസ്കൂൾ പഠനകാലത്ത് കുതിരപ്പുറത്താണ് സന്ദീപ് സ്കൂളിൽ എത്തിയിരുന്നത്. സ്കൂളിനടുത്ത് പറന്പുകളിൽ കുതിരയെ മേയ്ക്കാൻ വിട്ടാണ് സന്ദീപ് ക്ലാസിൽ കയറുക. ഇടക്ക് വെള്ളം കൊടുക്കാൻ സമീപത്തെ വീട്ടുക്കാരെ ഏർപ്പാടാക്കും. രാജകീയമായ യാത്രക്കായിരുന്നില്ല ഈ സാഹസം. കുതിരയോടും മറ്റു മിണ്ടാപ്രാണികളോടുമുള്ള സ്നേഹം മൂത്ത് അങ്ങനെ ആയതാണെന്ന് സന്ദീപ് പറയുന്നു. ഈ കുതിര സ്നേഹം ഇപ്പോഴും തുടരുകയാണ്. സന്ദീപിന് ഇപ്പോൾ മൂന്ന് കുതിരകളുണ്ട്. രണ്ടു കുതിരകൾ റെയ്സിംഗിനുള്ളതാണ്. ആറു വയസുള്ള ഝാൻസി എന്ന പെണ്‍കുതിരയാണ് സന്ദീപിന്റെ പ്രിയപ്പെട്ട കുതിര. വണ്ടി വലിക്കാനാണ് ഉയരം കുറഞ്ഞ ഈ കുതിരയെ ഉപയോഗിക്കുന്നത്. പുതുക്കോട്…
Read MoreDay: November 18, 2021
നെയിംബോർഡുകൾ ഒരുക്കി ഓരോ പ്രതിനിധിക്കും ഇരിപ്പിടങ്ങൾ; പതിവിന് വിപരീതമായ കാഴ്ചകളുമായി സിപിഎം സമ്മേളനം…
വടക്കഞ്ചേരി: ന്യൂനപക്ഷ, ഭൂരിപക്ഷ വർഗ്ഗീയത ഒരേപോലെ അപകടകരമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ.സിപിഎം വടക്കഞ്ചേരി ഏരിയാ സമ്മേളനം പുതുക്കോട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നത്. വിവിധ സന്നദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഇത്തരക്കാർ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണെന്നും ബാലൻ പറഞ്ഞു. ടി.കണ്ണൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി.എം. ശശി റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി.ചെന്താമരാക്ഷൻ, ഇ.എൻ സുരേഷ്ബാബു, ജില്ലാകമ്മിറ്റി അംഗങ്ങളായ സി.ടി കൃഷ്ണൻ, സി.കെ ചാമുണ്ണി എന്നിവർ പ്രസംഗിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും. സമ്മേളന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി.എം.ശശി തന്നെ ഏരിയ സെക്രട്ടറിയായി തുടരാനാണ് സാധ്യത. 21 അംഗ എരിയ കമ്മിറ്റിയിലേക്ക് മാത്രമാകും തെരഞ്ഞെടുപ്പ്…
Read Moreസംഗീത സംവിധായകനാകണമന്ന മോഹവുമായി ലിയോ മുംബൈയിലേക്കു വണ്ടികയറി..! ‘കുറുപ്പി’ന്റെ അണിയറയിൽ തിളങ്ങി ഉപ്പുതറയിലെ സഹോദരങ്ങൾ
ഉപ്പുതറ: കുറുപ്പെന്ന സിനിമയിലൂടെ ഉപ്പുതറയിലെ സഹോദരങ്ങളും വൈറാലാകുകയാണ്. ഉപ്പുതറ വാലുമ്മേൽ ടോമിയുടെ ഇളയ മകൻ അലൻ ടോമാണ് സിനിമയിൽ പാട്ടിന്റെ രചന നിർവഹിച്ചത്. ജ്യേഷ്ഠൻ ലിയോ ടോമാണ് പാട്ട് ചിട്ടപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധിയിൽ മാസങ്ങളോളം അടഞ്ഞുകിടന്ന തീയറ്ററുകൾ തുറന്നപ്പോൾ ആദ്യമെത്തിയ മലയാള സിനിമയാണ് കുറുപ്പ്. ഈ സിനിമയിലെ ഒരു പാട്ടാണ് അലനെയും ലിയോയെയും ശ്രദ്ധേയരാക്കിയത്. ബിരുദ പഠനം പൂർത്തിയാക്കിയശേഷം സംഗീത സംവിധായകനാകണമന്ന മോഹവുമായി ലിയോ മുംബൈയിലേക്കു വണ്ടികയറി. അവിടെ 10 വർഷത്തോളം പരസ്യ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. തിരികെ എറണാകുളത്ത് എത്തിയപ്പോൾ ബിരുദ പഠനം പൂർത്തിയാക്കിയ അനുജനെയും ഒപ്പം കൂട്ടി. പരസ്യ ചിത്രങ്ങളിലും സീ കേരളം ചാനൽ പരിപാടികളിലും സജീവമായിരിക്കുന്പോഴാണ് ദുൽഖർ സൽമാൻ നായകനായ ദുൽഖറിന്റെ കന്പിനി നിർമിച്ച് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പിലെ ഒരു പാട്ട് എഴുതാനും ചിട്ടപ്പെടുത്താനും അവസരം ലഭിച്ചത്. പാട്ട്…
Read Moreവാങ്ങിയത് സൈബീരിയന്‍ ഹസ്ക്കിയെ ! ‘നായക്കുട്ടി’ വളര്‍ന്നതോടെ ഉറക്കം നഷ്ടപ്പെട്ടത് പരിസരത്തെ കോഴികള്‍ക്ക്…
സൈബീരിയന്‍ ഹസ്ക്കിയെന്നു കരുതി ഓമനിച്ച് വളര്‍ത്തിയത് കുറുക്കനെ. പെറുവിലാണ് സംഭവം. മാരിബെല്‍ സൊട്ലൊയും കുടുംബവും സെന്‍ട്രല്‍ ലിമയിലുള്ള ഒരു ചെറിയ പെറ്റ് ഷോപ്പില്‍ നിന്നാണ് സൈബീരിയന്‍ ഹസ്കി ഇനത്തില്‍പ്പെട്ട നായക്കുട്ടിയെ വാങ്ങിയത്. കാഴ്ചയില്‍ ചെന്നായയെപ്പോലെ ഇരിക്കുന്ന ഇനമാണ് സൈബീരിയന്‍ ഹസ്കി.വാങ്ങിയ ആദ്യനാളുകളിലൊന്നും വീട്ടുകാര്‍ക്ക് നായ്ക്കുട്ടിയുടെ പെരുമാറ്റത്തില്‍ യാതൊരു സംശവും തോന്നിയില്ല. എന്നാല്‍ റണ്‍റണ്‍ എന്നു പേരിട്ട നായ്ക്കുട്ടി വളര്‍ന്നതോടെ തനിസ്വഭാവം കാണിച്ചു തുടങ്ങി. അയല്‍ക്കാരുടെ കോഴികളെയും താറാവുകളെയും ഓടിച്ചിട്ടു പിടിച്ചു കൊന്നു തിന്നതോടെയാണ് തങ്ങള്‍ വളര്‍ത്തിയത് നായ്ക്കുട്ടിയെ അല്ല കുറുക്കനെയാണെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്. നീണ്ട കാലുകളും കൂര്‍ത്ത ചെവിയും രോമങ്ങള്‍ നിറഞ്ഞ വാലും കൂര്‍ത്ത മുഖവുമുള്ള ആന്‍ഡിയന്‍ ഫോക്്സ് ഗണത്തില്‍ പെട്ട കുറുക്കനെയാണ് കുടുംബം ഹസ്ക്കിയെന്നു കരുതി ഓമനിച്ചു വളര്‍ത്തിയത്. ആദ്യകാലത്ത് നായ്ക്കുട്ടികളെപ്പോലെ തന്നെയായിരുന്നു റണ്‍റണ്‍ കുരച്ചിരുന്നതെന്നും അതുകൊണ്ട്തന്നെ കണ്ടപ്പോള്‍ സംശയമൊന്നും തോന്നിയിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. ലിമയില്‍…
Read Moreഒരു മഴ പെയ്താൽ മതി, യാത്രക്കാരെ വലയ്ക്കും ഈ ‘വഴിമുടക്കിപ്പാലം’; വിതുര- തെന്നൂർ റോഡിലെ പൊന്നാംചുണ്ട് പാലത്തിന് സംഭവിച്ചത്…
വിതുര: വിതുര- തെന്നൂർ റോഡുകളെ ബന്ധിപ്പിക്കുന്ന പൊന്നാംചുണ്ട് പാലം മഴ കണ്ടാൽ ‘വഴിമുടക്കി’യാകുന്നു. ഒന്നോ രണ്ടോ മണിക്കൂർ മഴ തുടർന്നാൽ പാലം വെള്ളത്തിനടിയിലാകും. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എട്ടു തവണയാണ് ഇതു വഴിയുള്ള ഗതാഗതം നിലച്ചത്. കഴിഞ്ഞ ദിവസം ഇക്ബാൽ കോളജിൽ നിന്നും വിതുരയിലേക്ക് വന്ന കെഎസ്ആർടിസി ബസിന് പെന്നാംചുണ്ട് പാലം കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് ആ ബസ് തെന്നൂർ – ചെറ്റച്ചൽ വഴി വിതുരയിൽ എത്തിച്ചേർന്നു.ഉച്ചവരെ പാലത്തിൽ വെള്ളം ഇല്ലായിരുന്നു. അതിനു ശേഷം പെയ്ത മഴയിലാണ് പാലത്തിൽ വെള്ളം കയറിയത്. വാമനപുരം, അരുവിക്കര നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അധികം ഉയരമില്ലാതെ ചപ്പാത്ത് മാതൃകയിൽ നിർമിച്ചതാണ് അപാകമായത്. ചെറിയമഴയത്തു പോലും പാലം മുങ്ങുന്നത് പതിവാകുന്നതോടെ വാഹനങ്ങള്‍ ഏറെ ചുറ്റി നന്ദിയോട്- പാലോട് റോഡിലൂടെയാണ് പെരിങ്ങമ്മലയിലും തെന്നൂരും എത്തുക. വീതിക്കുറവും കൈവരിയില്ലാത്തും പ്രശ്നം…
Read Moreഒരു ഫീസും നല്‍കേണ്ടതില്ല, പെണ്‍കുട്ടിയെ വിളിക്കൂ, അവള്…! നടി നിമിഷ ബിജോയുടെ പേരില്‍ ഡേറ്റിംഗ് ആപ്പില്‍ പരസ്യം; പരാതിയുമായി താരം
നടിയും മോഡലുമായ നിമിഷ ബിജോയുടെ പേരില്‍ ഡേറ്റിംഗ് ആപ്പില്‍ പരസ്യം. ഒരു പ്രമുഖ ഡേറ്റിംഗ് ആപ്പിലാണ് നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്. ”ഒരു ഫീസും നല്‍കേണ്ടതില്ല, പെണ്‍കുട്ടിയെ വിളിക്കൂ, അവള് നിങ്ങളുടെ സ്ഥലത്ത് എത്തും, രാത്രി മുഴുവന്‍ അവളെ ആസ്വദിക്കാന്‍ നിങ്ങളെ അനുവദിക്കും” എന്നിങ്ങനെയുള്ള പരസ്യവാചകത്തിനൊപ്പമാണ് നിമിഷയുടെ ചിത്രം പ്രചരിപ്പിക്കുന്നത്. സംഭവത്തില്‍ നിമിഷ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റ് പെണ്‍കുട്ടികള്‍ക്ക് ഈ ഗതി വരാതിരിക്കാന്‍ സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാവേണ്ടതുണ്ടെന്ന് നിമിഷ വ്യക്തമാക്കുന്നു.
Read Moreപാട്ടിയമ്മയ്ക്ക് പ്രായം 105; പിൻതലമുറക്കാർ 120 പേർ! പ്രായത്തെ വെല്ലുന്ന കരുത്തിന്റെ കാരണത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…
ചെറുതോണി: തേവി രാമൻ എന്ന ആദിവാസി മുത്തശ്ശി നൂറ്റിയഞ്ചാം വയസിലും പ്രായത്തെ വെല്ലുന്ന കരുത്തുമായി ഇപ്പോഴും പ്രവർത്തനനിരതയാണ്. പാട്ടിയമ്മ എന്നു നാട്ടുകാർ വിളിക്കുന്ന ഇവർ കരിന്പൻ മണിപ്പാറ കാനത്തിലാണു താമസം. അഞ്ചു തലമുറയെ കാണാൻ ഭാഗ്യംലഭിച്ച ഈ മുത്തശ്ശിക്ക് മക്കളും മക്കളുടെ മക്കളും കൊച്ചുമക്കളുമായി 120 പേർ പിൻമുറക്കാരായുണ്ട്. വനത്തിൽ ജനിച്ച് കാട്ടുകിഴങ്ങും തേനും കാട്ടുമൃഗങ്ങളുടെ ഇറച്ചിയും കഴിച്ച് കാട്ടിൽ വളർന്ന ഈ വനമുത്തശ്ശിക്ക് പ്രായത്തെ വെല്ലുന്ന കരുത്തു നൽകുന്നതും മായമില്ലാത്ത ഇവരുടെ ഭക്ഷണ സാധനങ്ങളാണെന്ന് ഇവരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു. മന്നാൻ സമുദായത്തിൽ ജനിച്ച ഇവർക്ക് കാടിന്റെയും കാട്ടുമക്കളുടെയും ഭാഷയാണു വശം. കോവിൽമല രാജാവാണ് ഇവരുടെ ഗോത്ര തലവൻ. 25 വർഷം മുൻപ് ഭർത്താവ് രാമൻ മരിച്ചു. ഏഴു മക്കളാണിവർക്ക്. അഞ്ചു പെണ്ണും രണ്ടാണും. ഇതിൽ ഒരു മകനും മരിച്ചു. മറ്റൊരു മകൻ മാങ്കുളം താളുംകണ്ടത്ത്…
Read Moreആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം;ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് എത്തിയപ്പോൾ ഗവൺമെന്റ് ആശുപത്രിയിൽ കണ്ടറിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ചകളും വിവരങ്ങും…
പേരൂർക്കട: ഗവ. ജില്ലാ ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജ് മിന്നൽ സന്ദർശനം നടത്തി. ഇന്നലെ രാവിലെ 8.20ന് ആശുപത്രിയിലെത്തിയ മന്ത്രി രണ്ട് മണിക്കൂറോളം ചെലവഴിച്ചു. അത്യാഹിത വിഭാഗം, വിവിധ ഒപികള്‍, വാര്‍ഡുകള്‍, പേ വാര്‍ഡുകള്‍, ഇസിജി റൂം എന്നിവ സന്ദര്‍ശിക്കുകയും രോഗികളുടേയും ജീവനക്കാരുടേയും പരാതികള്‍ കേള്‍ക്കുകയും ചെയ്തു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറോടൊപ്പം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മന്ത്രി ആശുപത്രിയിലെത്തിയത്. രാവിലെ ആയതിനാല്‍ ആശുപത്രിയില്‍ തിരക്കായിരുന്നു. ആദ്യം ഒപി വിഭാഗങ്ങളിലായിരുന്നു സന്ദര്‍ശനം. ഒഫ്ത്താല്‍മോളജി ഒപിയും, ഡെന്റല്‍ ഒപിയും ഒഴികെ മറ്റ് വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നില്ല. ധാരാളം പേര് മെഡിസിന് ഒപിയില്‍ ഡോക്ടറെ കാത്തിരുന്നെങ്കിലും ആ വിഭാഗത്തില്‍ ആരും ഇല്ലായിരുന്നു. അവിടെ നിന്ന് ഓര്‍ത്തോ വിഭാഗത്തില്‍ എത്തിയപ്പോഴും ഇതായിരുന്നു അവസ്ഥ. ഏഴു പേരുള്ള ഗൈനക്കോളജി വിഭാഗത്തില്‍ ഒപി ഇല്ലെന്ന് ബോര്‍ഡ് വച്ചിരുന്നു. ഗൈനക്കോളജി ഓപ്പറേഷന് തിയറ്ററിലും ലേബര്‍…
Read Moreശുദ്ധവായൂ ശ്വസിച്ചു അവർ പഠിക്കട്ടെ… കാര്യവട്ടം കാമ്പസിനുള്ളിലെ യാത്രയ്ക്ക് ഇനി സൈക്കിളും ഇലക്ട്രിക് റിക്ഷയും
കഴക്കൂട്ടം : വായുമലിനീകരണം കുറയ്ക്കുന്നതിനു മാതൃകയായി കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ കാര്‍ബണ്‍മുക്ത കാമ്പസ് പദ്ധതി തുടങ്ങി. കാമ്പസിനുള്ളിലെ യാത്രകള്‍ക്ക് സൈക്കിളുകളും ഇലക്ട്രിക് ബഗ്ഗിയും (ബാറ്ററിച്ചാര്ജിലോടുന്ന നീളന്‍ റിക്ഷ) ഏര്‍പ്പെടുത്തി. പദ്ധതിയുടെ ഒന്നാം ഘട്ടം ബുധനാഴ്ച ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. പെട്രോളും ഡീസലും ഉപയോഗിക്കുന്ന വാഹനങ്ങള്‍ കാമ്പസിലോടുന്നതു കുറയ്ക്കാനാണ് ഈ പദ്ധതി. രണ്ട് ഇലക്ട്രിക് ബഗ്ഗികളാണ് ഇവിടെ ഉണ്ടായിരിക്കുക. അതിലൊന്നും എഴുപത്തഞ്ചോളം സൈക്കിളുകളും കാമ്പസില്‍ എത്തിക്കഴിഞ്ഞു. കാമ്പസിലെ പഠനവിഭാഗങ്ങളും പൂര്‍വവിദ്യാര്‍ഥികളും മറ്റുമാണ് ഇവ വാങ്ങി നൽകിയത്.സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ക്ക് പ്രധാന ഗേറ്റിനടുത്ത് അവ പാര്‍ക്ക് ചെയ്യാം. തുടര്‍ന്ന് കാമ്പസിനുള്ളിലെ സവാരിക്ക് സെക്യൂരിറ്റിവിഭാഗത്തെ സമീപിച്ച് സൈക്കിളെടുക്കാം. അല്ലെങ്കില്‍, ബഗ്ഗി വരുമ്പോള്‍ അതില്‍ കയറാം. ഉദ്ഘാടനച്ചടങ്ങില്‍ വൈസ് ചാന്‍സലര്‍ വി.പി.മഹാദേവന് പിള്ള അധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാന്‍സലര്‍ പി.പി.അജയകുമാര്‍, രജിസ്ട്രാര്‍ കെ.എസ്.അനില്‍ കുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ…
Read Moreനാളെ മറ്റൊരു കുട്ടിക്കും ദുരനുഭവം ഉണ്ടാകരുത്..! അനുപമയ്ക്ക് ആശ്വാസം; കുട്ടിയെ തിരികെ എത്തിക്കണമെന്ന് ഉത്തരവ്
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നിർണായക നടപടി. കുഞ്ഞിനെ അഞ്ച് ദിവസത്തിനുള്ളിൽ തിരികെ എത്തിക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യൂസി). ഇക്കാര്യം ചൂണ്ടിക്കാട്ടി ശിശുക്ഷേമ സമിതിക്ക് സിഡബ്ല്യൂസി ഉത്തരവ് കൈമാറി. ബുധനാഴ്ച രാത്രിയാണ് ഉത്തരവ് ഇറങ്ങിയത്. നിലവിൽ ആന്ധ്രാപ്രദേശിലെ ദമ്പതികൾക്കൊപ്പമാണ് കുഞ്ഞുള്ളത്. കുടുംബക്കോടതി ശനിയാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് നടപടി. ഉത്തരവ് കൈപ്പറ്റാൻ ഇന്ന് രാവിലെ 11 ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിലെത്തണമെന്ന് കുട്ടിയുടെ അമ്മ അനുപമയ്ക്കു നിർദേശം ലഭിച്ചു. എന്നാൽ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി എടുക്കുംവരെ സമരം തുടരുമെന്ന് അനുമപ പറഞ്ഞു. നാളെ മറ്റൊരു കുട്ടിക്കും ദുരനുഭവം ഉണ്ടാകരുത്. കുറ്റക്കാരായവരെ സ്ഥാനങ്ങളിൽനിന്നും മാറ്റുകയും നടപടി സ്വീകരിക്കുകയും വേണം. അതുവരെ സമരം തുടരുമെന്നും അവർ പറഞ്ഞു. കുഞ്ഞിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് ശിശുക്ഷേമ സമിതി ഉടൻ തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ട്. കേരളത്തിലെത്തിച്ച്…
Read More