സം​ഗീ​ത സം​വി​ധാ​യ​ക​നാ​ക​ണ​മ​ന്ന മോ​ഹ​വു​മാ​യി ലി​യോ മും​ബൈ​യി​ലേ​ക്കു വ​ണ്ടി​ക​യ​റി..! ‘കു​റു​പ്പി’ന്‍റെ അ​ണി​യ​റ​യി​ൽ തി​ള​ങ്ങി ഉ​പ്പു​ത​റ​യി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ

ഉ​പ്പു​ത​റ: കു​റു​പ്പെ​ന്ന സി​നി​മ​യി​ലൂ​ടെ ഉ​പ്പു​ത​റ​യി​ലെ സ​ഹോ​ദ​ര​ങ്ങ​ളും വൈ​റാ​ലാ​കു​ക​യാ​ണ്.

ഉ​പ്പു​ത​റ വാ​ലു​മ്മേ​ൽ ടോ​മി​യു​ടെ ഇ​ള​യ മ​ക​ൻ അ​ല​ൻ ടോ​മാ​ണ് സി​നി​മ​യി​ൽ പാ​ട്ടി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ച​ത്. ജ്യേ​ഷ്ഠ​ൻ ലി​യോ ടോ​മാ​ണ് പാ​ട്ട് ചി​ട്ട​പ്പെ​ടു​ത്തി​യ​ത്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ മാ​സ​ങ്ങ​ളോ​ളം അ​ട​ഞ്ഞു​കി​ട​ന്ന തീ​യ​റ്റ​റു​ക​ൾ തു​റ​ന്ന​പ്പോ​ൾ ആ​ദ്യ​മെ​ത്തി​യ മ​ല​യാ​ള സി​നി​മ​യാ​ണ് കു​റു​പ്പ്.

ഈ ​സി​നി​മ​യി​ലെ ഒ​രു പാ​ട്ടാ​ണ് അ​ല​നെ​യും ലി​യോ​യെ​യും ശ്ര​ദ്ധേ​യ​രാ​ക്കി​യ​ത്. ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം സം​ഗീ​ത സം​വി​ധാ​യ​ക​നാ​ക​ണ​മ​ന്ന മോ​ഹ​വു​മാ​യി ലി​യോ മും​ബൈ​യി​ലേ​ക്കു വ​ണ്ടി​ക​യ​റി.

അ​വി​ടെ 10 വ​ർ​ഷ​ത്തോ​ളം പ​ര​സ്യ ചി​ത്ര​ങ്ങ​ൾ​ക്ക് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചു. തി​രി​കെ എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ​പ്പോ​ൾ ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​നു​ജ​നെ​യും ഒ​പ്പം കൂ​ട്ടി.

പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ലും സീ ​കേ​ര​ളം ചാ​ന​ൽ പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ​മാ​യി​രി​ക്കു​ന്പോ​ഴാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ ദു​ൽ​ഖ​റി​ന്‍റെ ക​ന്പി​നി നി​ർ​മി​ച്ച് ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്ത കു​റു​പ്പി​ലെ ഒ​രു പാ​ട്ട് എ​ഴു​താ​നും ചി​ട്ട​പ്പെ​ടു​ത്താ​നും അ​വ​സ​രം ല​ഭി​ച്ച​ത്.

പാ​ട്ട് വ​ൻ ഹി​റ്റാ​യ​തോ​ടെ ഇ​രു​വ​രു​ടെ​യും തി​ര​ക്കും വ​ർ​ധി​ച്ചു. ആ​ദ്യ സി​നി​മ​യി​ൽ ഒ​രു പാ​ട്ടു​മാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച സ​ഹോ​ദ​ര​ങ്ങ​ൾ സൗ​ബി​ൻ നാ​യ​ക​നാ​യ ജി​ത്തു കെ. ​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ക​ള്ള​ൻ ഡി​സൂ​സ എ​ന്ന ചി​ത്ര​ത്തി​ൽ മൂ​ന്നു ഗാ​ന​ങ്ങ​ളാ​ണ് എ​ഴു​തി ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പി​താ​വ് ടോ​മി​യു​ടെ​യും മാ​താ​വ് മാ​ഗി​യു​ടെ​യും പൂ​ർ​ണ പി​ന്തു​ണ​യാ​ണ് ഈ ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ പി​ന്നി​ലെ ശ​ക്തി.

Related posts

Leave a Comment