ഒരു ഫീസും നല്‍കേണ്ടതില്ല, പെണ്‍കുട്ടിയെ വിളിക്കൂ, അവള്‍…! നടി നിമിഷ ബിജോയുടെ പേരില്‍ ഡേറ്റിംഗ് ആപ്പില്‍ പരസ്യം; പരാതിയുമായി താരം

നടിയും മോഡലുമായ നിമിഷ ബിജോയുടെ പേരില്‍ ഡേറ്റിംഗ് ആപ്പില്‍ പരസ്യം. ഒരു പ്രമുഖ ഡേറ്റിംഗ് ആപ്പിലാണ് നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്.

”ഒരു ഫീസും നല്‍കേണ്ടതില്ല, പെണ്‍കുട്ടിയെ വിളിക്കൂ, അവള്‍ നിങ്ങളുടെ സ്ഥലത്ത് എത്തും, രാത്രി മുഴുവന്‍ അവളെ ആസ്വദിക്കാന്‍ നിങ്ങളെ അനുവദിക്കും” എന്നിങ്ങനെയുള്ള പരസ്യവാചകത്തിനൊപ്പമാണ് നിമിഷയുടെ ചിത്രം പ്രചരിപ്പിക്കുന്നത്.

സംഭവത്തില്‍ നിമിഷ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റ് പെണ്‍കുട്ടികള്‍ക്ക് ഈ ഗതി വരാതിരിക്കാന്‍ സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാവേണ്ടതുണ്ടെന്ന് നിമിഷ വ്യക്തമാക്കുന്നു.

Related posts

Leave a Comment