ടെഹ്റാൻ: ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയ യുവതിയെ മോചിപ്പിച്ചു. ബ്രിട്ടീഷ് കൗൺസിലിന്റെ ലണ്ടൻ ഓഫീസിലെ ജീവനക്കാരിയായ അരസ് അമിരിയെയാണ് മോചിപ്പിച്ചത്. ഇവരെ ഇറാൻ സുപ്രീം കോടതി കുറ്റവിമുക്തയാക്കി. 2018-ൽ മുത്തശ്ശിയെ കാണാനെത്തിയപ്പോഴാണ് അമിരി അറസ്റ്റിലായത്. ചാരവൃത്തി ആരോപിച്ച് 2019ൽ യുവതിയെ പത്ത് വർഷത്തെ തടവിന് റവല്യൂഷനറി കോടതി ശിക്ഷിച്ചു. സാംസ്കാരിക തലത്തിൽ ഇറാനെ സ്വാധീനിക്കാൻ യുവതി കലാ-നാടക ഗ്രൂപ്പുകളുമായുള്ള ബന്ധം ഉപയോഗിച്ചെന്നായിരുന്നു ആരോപണം. എന്നാൽ അമിരിയും ബ്രിട്ടീഷ് കൗൺസിലും ആരോപണങ്ങൾ നിഷേധിച്ചിരുന്നു. കോടതി മോചിപ്പിച്ച അമിരി ഇപ്പോൾ യുകെയിൽ തിരിച്ചെത്തിയതായി ബ്രിട്ടീഷ് കൗൺസിൽ അറിയിച്ചു.
Read MoreDay: January 13, 2022
ആറര മണിക്കൂര്‍, 51 പേജ് രഹസ്യമൊഴി! അറിയാവുന്നതെല്ലാം പറഞ്ഞെന്ന് ബാലചന്ദ്രകുമാർ; മൊഴി രേഖപ്പെടുത്തിയ ശേഷം ബാലചന്ദ്രകുമാര്‍ പറഞ്ഞത് ഇങ്ങനെ…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയാണ് കോടതി രേഖപ്പെടുത്തിയത്. കേസിലെ അന്വേഷണ സംഘം നല്കിയ അപേക്ഷ പരിഗണിച്ചാണ് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്താന്‍ സിജെഎം കോടതി മജിസ്ട്രേറ്റിനു നിര്‍ദേശം നല്‍കിയത്. ബാലചന്ദ്രകുമാറിനെ സമന്‍സ് അയച്ച് വിളിച്ചുവരുത്തുകയായിരുന്നു. മൊഴി രേഖപ്പെടുത്തല്‍ ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങി രാത്രി എട്ടിനാണ് അവസാനിച്ചത്. 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ ആറര മണിക്കൂര്‍ നീണ്ടു. ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക് അറിയാമായിരുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചതായും മൊഴി രേഖപ്പെടുത്തിയ ശേഷം ബാലചന്ദ്രകുമാര്‍ പറഞ്ഞു.
Read Moreഒമിക്രോണ്‍ അപകടകരമാണ്, പ്രത്യേകിച്ച് വാക്സിൻ എടുക്കാത്തവർക്ക്! ലോകാരോഗ്യ സംഘടന മേധാവി പറയുന്നത് ഇങ്ങനെ…
ജനീവ: ഒമിക്രോണ്‍ അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). പ്രത്യേകിച്ച് കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാത്തവർക്കാണ് ഒമിക്രോണ്‍ അപകടകരമാകുന്നതെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആഗോളതലത്തിൽ കേസുകളുടെ വൻ കുതിച്ചുചാട്ടത്തിന് കാരണം ഒമിക്രോണ്‍ ആണ്. ഡെൽറ്റയേക്കാൾ തീവ്രത കുറഞ്ഞ രോഗമാണ് ഒമിക്രോണ്‍. എന്നാൽ വാക്സിൻ എടുക്കാത്തവർക്ക് ഇത് അപകടകരമായ വൈറസ് ആണ്. നിരവധി പേർ വാക്സിനെടുക്കാത്തപ്പോൾ ഇതിനെ നിസാരമായി കാണരുത്. ആഫ്രിക്കയിൽ 85 ശതമാനം ആളുകൾക്ക് ഇതുവരെ ഒരു ഡോസ് വാക്സിൻ പോലും ലഭിച്ചിട്ടില്ല. ഈ വിടവ് നികത്താൻ സാധിച്ചില്ലെങ്കിൽ ഈ രോഗത്തെ കീഴടക്കാൻ കഴിയില്ല. എല്ലാ രാജ്യങ്ങളും ഈ വർഷം പകുതിയോടെ ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്സിൻ നൽകണമെന്നും ടെഡ്രോസ് പറഞ്ഞു. എന്നാൽ 90 രാജ്യങ്ങൾ ഇപ്പോഴും വാക്സിനേഷൻ 40 ശതമാനത്തിൽ എത്തിയിട്ടില്ല. 36 രാജ്യങ്ങൾ ഇപ്പോഴും പത്ത് ശതമാനത്തിൽ താഴെയാണ് വാക്സിൻ…
Read More