ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് ഇ​റാ​ൻ ത​ട​വി​ലാ​ക്കി​യ അ​ര​സ് അ​മി​രി​ക്ക് മോ​ച​നം! അ​മി​രി അ​റ​സ്റ്റി​ലാ​യ​ത് 2018-ൽ ​മു​ത്ത​ശ്ശി​യെ കാ​ണാ​നെ​ത്തി​യ​പ്പോള്‍…

ടെ​ഹ്റാ​ൻ: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് ഇ​റാ​ൻ ത​ട​വി​ലാ​ക്കി​യ യു​വ​തി​യെ മോ​ചി​പ്പി​ച്ചു.

ബ്രി​ട്ടീ​ഷ് കൗ​ൺ​സി​ലി​ന്‍റെ ല​ണ്ട​ൻ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​യ അ​ര​സ് അ​മി​രി​യെ​യാ​ണ് മോ​ചി​പ്പി​ച്ച​ത്. ഇ​വ​രെ ഇ​റാ​ൻ സു​പ്രീം കോ​ട​തി കു​റ്റ​വി​മു​ക്ത​യാ​ക്കി.

2018-ൽ ​മു​ത്ത​ശ്ശി​യെ കാ​ണാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​മി​രി അ​റ​സ്റ്റി​ലാ​യ​ത്. ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് 2019ൽ ​യു​വ​തി​യെ പ​ത്ത് വ​ർ​ഷ​ത്തെ ത​ട​വി​ന് റ​വ​ല്യൂ​ഷ​ന​റി കോ​ട​തി ശി​ക്ഷി​ച്ചു.

സാം​സ്കാ​രി​ക ത​ല​ത്തി​ൽ ഇ​റാ​നെ സ്വാ​ധീ​നി​ക്കാ​ൻ യു​വ​തി ക​ലാ-​നാ​ട​ക ഗ്രൂ​പ്പു​ക​ളു​മാ​യു​ള്ള ബ​ന്ധം ഉ​പ​യോ​ഗി​ച്ചെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

എ​ന്നാ​ൽ അ​മി​രി​യും ബ്രി​ട്ടീ​ഷ് കൗ​ൺ​സി​ലും ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചി​രു​ന്നു.

കോ​ട​തി മോ​ചി​പ്പി​ച്ച അ​മി​രി ഇ​പ്പോ​ൾ യു​കെ​യി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി ബ്രി​ട്ടീ​ഷ് കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

Related posts

Leave a Comment