തിരുവനന്തപുരം: മെഗാ തിരുവാതിരയുടെ പൊല്ലാപ്പും നാണക്കേടും മാറും മുന്‍പേ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നടന്ന ഗാനമേളയും വിവാദത്തിൽ. പൊതുപരിപാടികൾക്കും ആളുകൾ കൂട്ടം ചേരുന്നതിനും സംസ്ഥാന സർക്കാരും ജില്ലാ കളക്ടറും ഏർപ്പെടുത്തിയിരുന്ന പൂർണ വിലക്ക് തള്ളിക്കളഞ്ഞു കൊണ്ടാണ് ജില്ലാ സമ്മേളനത്തിന്റെ സമാപനത്തിൽ ഗാനമേള നടത്തിയത്. പാറശാലയിൽ ഇന്നലെ വരെ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തിനായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എത്തുന്നതിനു മുന്‍പേയാണ് പരിപാടി നടന്നത്. ജില്ലാ സമ്മേളനത്തിലെ സ്വാഗത സംഘം സംഘടിപ്പിച്ച ഗാനമേളയിൽ പ്രതിനിധികളും റെഡ് വോളന്റിയർമാരും പ്രാദേശിക നേതാക്കളും പങ്കെടുക്കുകയും ചെയ്തു. കോവിഡ് വ്യാപനം അതി രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ ഒരു തരത്തിലുമുള്ള പൊതു പരിപാടിയും നടത്താൻ പാടില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഇതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളും വിലക്കുകളും വിശദമാക്കി ജില്ലാ കളക്ടറും പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെയാണ് നിരവധി ആളുകൾ…
Read MoreDay: January 17, 2022
വീണ്ടും ലവ് ജിഹാദ് ! 20കാരിയെ പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചത് 40 ദിവസം; രക്ഷപ്പെട്ടു വന്നപ്പോള്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും ക്രൂരമായി പീഡിപ്പിച്ചു…
സംസ്ഥാനത്ത് വീണ്ടും ലവ് ജിഹാദ് ആരോപണം. 20 വയസുകാരി ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് 40 ദിവസം തന്നെ ബലമായി പാര്‍പ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. യുവതി പോത്താനിക്കാട് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. കോതമംഗലം സ്വദേശിയായ അസ്ലം(33) ആണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ സ്ത്രീധന പീഡനം, ബലമായി തടവില്‍ വയ്ക്കല്‍, ശാരീരിക പീഡനം തുടങ്ങിയ പരാതികളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. യുവതിയുടെ പരാതിയിന്മേല് 2021 ഡിസംബര്‍ ഏഴിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവും കുടുംബാംഗങ്ങളും മുന്‍കൂര്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ജനുവരി 10 കോടതി ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ യുവതിയെ ബലമായി 40 ദിവസം പാര്‍പ്പിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read Moreകോവിഡ് മൂലം മാതാപിതാക്കൾ നഷ്ട്ടമായ അലീനയ്ക്കും അനീനയ്ക്കും ഇനി സ്വന്തം വീട്ടിൽ കിടന്നുറങ്ങാം; വീട് നിർമിച്ച് നൽകിയത് പോലീസ് ഉദ്യേഗസ്ഥരുടെ സംഘടനയായ മേഴ്സി കോപ്സ്
പുത്തൂർ: പോലീസ് ഉദ്യേഗസ്ഥരുടെ സംഘടനയായ മേഴ്സി കോപ്സ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം പുത്തൂർ വെട്ടുകാടിൽ റവന്യു മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. കോവിഡ് മൂലം മാതാപിതാക്കൾ നഷ്ട്ടമായ അലീന, അനീന എന്നി വിദ്യാർഥികൾക്കാണ് മന്ത്രി കെ. രാജൻ വീടിന്റെ താക്കോൽ കൈമാറിയത്. മാതാപിതാക്കളുടെ മരണം മൂലം ജീവിത യാത്രയിൽ തനിച്ചായി പോയ ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് തൃശൂർ കമ്മീഷണർ ആർ ആദിത്യയുടെ നിർദേശത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ കാരുണ്യ സംഘടനയായ മേഴ്സി കോപ്പ് വീട് നിർമാണം ഏറ്റെടുത്തത്. സ്ഥലം എംഎൽഎയും റവന്യു മന്ത്രിയും കൂടെയായ അഡ്വ. കെ. രാജന്റെ ഇടപെടലിൽ പുത്തൂർ പഞ്ചായത്തിലെ വെട്ടുകാട് കണ്ടെത്തിയ മൂന്നു സെന്റ് സ്ഥലത്താണ് ഏഴു ലക്ഷം രൂപ ചെലവഴിച്ച് മനോഹരമായ വീട് അലീനക്കും, അനീനക്കുമായി പണി കഴിച്ചത്. തുടർന്ന് ഇവർക്കുള്ള എല്ലാ സഹകരണങ്ങളും…
Read Moreബാംഗാളിൽ നിന്ന് ഭർത്താവ് അറിയാതെ കൊരട്ടിയിൽ എത്തിയത് ആൺസുഹൃത്തിനെ കാണാൻ; സുഹൃത്തിനെക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്നു വാഗ്ദാനംനൽകി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമം; ബാംഗാളി സുന്ദരി പിടിയിൽ
കൊരട്ടി: അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാവാത്ത മകളെ സുഹൃത്തിനെക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്നു വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കൊരട്ടിയിലെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിനി സാത്തി ബീവി (25)യെ കൊരട്ടി സിഐ ബി.കെ. അരുണ്‍ അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണു കേസിനാസ്പദമായ സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയ സമയം പെണ്‍കുട്ടിയുടെ ബംഗാൾ സ്വദേശിയായ സുഹൃത്തിനെ ക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്നു പ്രലോഭിപ്പിച്ചാണു പെരുന്പാവൂരിലേക്കു കൊണ്ടുപോയത്. പരാതിയുടെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നിർദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണു കാണാതായ പെണ്‍കുട്ടിയേയും പ്രതിയേയും ശനിയാഴ്ച രാത്രി പെരുന്പാവൂരിൽ നിന്നും കണ്ടെത്തിയത്. മൂർഷിദാബാദിലുള്ള ഭർത്താവ് അറിയാതെ പെരുന്പാവൂരിൽ ജോലി ചെയ്യുന്ന പുരുഷ സുഹൃത്തിനെ കാണാൻ വന്നതാണെന്നും, പെണ്‍കുട്ടിയേയും കൂട്ടി കോൽക്കത്തയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും സാത്തി ബീവി പോലീസിനോടു സമ്മതിച്ചു. ട്രെയിൻ മാർഗം കൊൽക്കത്തയിലേക്കു പോകുന്പോൾ പോലീസ് പരിശോധനയിൽ…
Read Moreഇരുട്ടിന്റെ മറവിൽ റോഡിൽ മാലിന്യം നിക്ഷേപിച്ച് യുവാവ്; ഓടിച്ചിട്ട് പിടിച്ച് കൗൺസിലർ സുരകുമാരി; ഒപ്പം ചേർന്ന് നാട്ടുകാരും; പിന്നെ സംഭവിച്ചതറിഞ്ഞാൽ…
പേരൂര്‍ക്കട: രാത്രിയുടെ മറവില്‍ മാലിന്യനിക്ഷേപം നടത്തിയ ആളെ കിണാവൂർ വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പിന്തുടര്ന്നു പിടികൂടി. വാര്‍ഡ് പരിധിയില്‍ പഴയ മുടിപ്പുര റോഡിലാണ് മാലിന്യം നിക്ഷേപിച്ചത്. പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം കൊണ്ടുവന്ന മുട്ടട സ്വദേശിയായ യുവാവിനെയാണ് കഴിഞ്ഞദിവസം രാത്രി കൗണ്‍സിലര്‍ ആര്. സുരകുമാരിയും നാട്ടുകാരും ചേര്‍ന്നു പിടികൂടിയത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ 100 മീറ്ററോളം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മാലിന്യം ഇയാളെക്കൊണ്ട് എടുപ്പിച്ചു. മുടിപ്പുര റോഡില്‍ മാലിന്യനിക്ഷേപം രൂക്ഷമായതോടെയാണ് നാട്ടുകാര്‍ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. റോഡിന്റെ വശങ്ങളില് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കൊണ്ടിട്ട മാലിന്യം പിന്നീട് ഹെല്‍ത്ത് അധികൃതർ ചേര്‍ന്ന് നീക്കി.
Read Moreകെ-റെയിൽ വരുമ്പോൾ ആരും വഴിയാധാരമാകില്ല; നടപ്പിലാകുന്നത് അമ്പതു വർഷത്തേക്കുള്ള വികസനമാണെന്ന് കോടിയേരി ബാലകൃഷ്ണൻ
പാറശാല: കെ-റെയിലിനായി ഭൂമി വിട്ടു നൽകുന്നവരുടെകൂടെ സർക്കാരും പാർട്ടിയും കൂടെയുണ്ടാകുമെന്നും ആരും വഴിയാധാരമാകില്ലന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭൂമി വിട്ടു കൊടുക്കുന്നവർക്ക് മാർക്കറ്റുവിലയുടെ നാലിരട്ടിയും മുനിസിപ്പാലിറ്റി മേഖലയിൽ രണ്ടര ഇരട്ടിയും നൽകും. സിപിഎം ജില്ലാ സമാപന സമ്മേളനം വെർച്വലായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ പദ്ധതിയുടെ ഇരട്ടി തുക മുടക്കി ഹൈ സ്പീഡ് ട്രെയിൻ സർവീസ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നവരാണ് കഴിഞ്ഞ യുഡിഎഫ് സർക്കാർ. വികസന പദ്ധതികൾ നടപ്പിലായാൽ ഇനി കേരളത്തിൽ കോൺഗ്രസും ബിജെപിയും കാണില്ലന്നുള്ള തിരിച്ചറിവാണ് പദ്ധതിയെ എതിർക്കാൻ കാരണമെന്നും പറഞ്ഞ അദ്ദേഹം അടുത്ത അഞ്ചു വർഷത്തേക്കുള്ള വികസനമല്ല മറിച്ചു അമ്പതു വർഷത്തെ വികസനമാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഇന്ത്യയെ സർവനാശത്തിലേക്ക്നയിക്കുന്നു: പാറശാല : കേന്ദ്ര സർക്കാർ നിരന്തിരമായി ജനവിരുദ്ധ തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ സമീപനമാണ് സ്വീകരിച്ചുവരുന്നതെന്നും ബിജെപി ഭരണം രാജ്യത്തെ…
Read Moreആനാവൂർ നാഗപ്പൻ വീണ്ടും സിപിഎം ജില്ലാ സെക്രട്ടറി; സംഘടനാ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിൽ എ സമ്പത്ത് ജില്ലാ കമ്മറ്റിക്ക് പുറത്ത്
തിരുവനന്തപുരം: ആനാവൂർ നാഗപ്പനെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയെയും 12 അംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു. മൂന്ന് വനിതകളേയും മൂന്ന് യുവജന സംഘടന നേതാക്കളേയും ജില്ല കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തി. സംഘടനാ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടർന്ന് മുൻ എംപിയായ സന്പത്തിനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. നിലവിൽ മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സന്പത്ത്. കെ.പി.പ്രമോഷ്, ജെ.എസ്. ഷിജുഖാൻ, വി.അന്പിളി, ഷൈലജബീഗം,എസ്.കെ.പ്രീജ, ഡി.കെ.ശശി, ആർ. ജയദേവൻ, വി.എ. വിനീഷ്, എസ്.പി.ദീപക് എന്നിവരാണ് ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ. എസ്.കെ.പ്രീജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജ ബീഗം, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ വി.അന്പിളി എന്നിവരെയാണ് പുതുതായി ഉൾപ്പെടത്തിയ വനിതകൾ. 13 ന് ആരംഭിച്ച ജില്ല സമ്മേളനം ഇന്നലെ…
Read Moreമുളങ്കാടുകളുടെ ജ്യോതി കാമ്പസ്; ശ്വസിക്കാൻ ശുദ്ധമായ ഓക്സിജൻ നൽകുന്ന ഫാക്ടറി, ഇളംകാറ്റിൽ സംഗീതം പൊഴിക്കുന്ന മുളങ്കൂട്ടങ്ങൾ; ഹരിതാഭ കാമ്പസിനെ പരിപാലിച്ച് ഫാ. റോയി ജോസഫ്
അനിൽ തോമസ് തൃശൂർ വടക്കാഞ്ചേരി വെട്ടിക്കാട്ടിരി ജ്യോതി എൻജിനിയറിംഗ് കോളജിന്റെ വിശാലമായ കാന്പസിലെ കാറ്റിനൊരു സംഗീതമുണ്ട്. ചുളമടിക്കുന്ന ഇളംകാറ്റിൽ സംഗീതം പൊഴിച്ച് നൃത്തമാടുന്ന മുളങ്കൂട്ടങ്ങൾ. ഉയരത്തിലും നിറത്തിലും പടർപ്പിലും ഇലച്ചാർത്തിലും വ്യത്യസ്തമായ മുളങ്കൂട്ടങ്ങൾ ഇവിടെ കാനനപ്രതീതി ജനിപ്പിക്കുന്നു. ഹരിതാഭ കാന്പസിന്റെ ഓരോ ഇടങ്ങളിലും കാഴ്ചയുടെ വിരുന്നൊരുക്കുന്ന മുളങ്കാടുകളുടെ പരിപാലകൻ കോളജിന്റെ ഡയറക്ടറായ ഫാ. വടക്കൻ ഇട്ടൂപ്പ് റോയ് എന്ന റോയ് ജോസഫ് അച്ചനാണ്. പതിനൊന്ന് വർഷങ്ങൾക്കു മുൻപ് അസിസ്റ്റന്റ് പ്രഫസറായി ഫാ. റോയി ജോസഫ് എത്തുന്പോൾ ജ്യോതി കാന്പസ് നിറയെ റബർ മരങ്ങളായിരുന്നു. പത്ത് മുളകൾ നട്ട് തുടങ്ങിയ പരിശ്രമത്തിലൂടെ ജ്യോതി എൻജിനിയറിംഗ് കോളജിന് മുളങ്കാടിന്റെ അപാര സൗന്ദര്യം പകർന്നുനൽകാനായ സംതൃപ്തിയിലാണ് ഫാ. റോയി. ഒരോ ഇനം വ്യത്യസ്ത മുളയുടെയും തൈകൾ അതിസൂക്ഷ്മതയോടെയാണ് നട്ടുപരിപാലിച്ചത്. കാലത്തിന്റെ വളർച്ചയിൽ അതു മുളങ്കൂട്ടങ്ങളായി പന്തലിച്ചു കാന്പസിനു കുളിർമ പകരുന്നു.37 ഏക്കറിൽ…
Read Moreശ്രീകാന്ത് വെട്ടിയാര്‍ വീണ്ടും വെട്ടില്‍ ! യൂട്യൂബര്‍ക്കെതിരേ വീണ്ടും മീടു ആരോപണം; ശ്രീകാന്ത് ‘പോളിഗാമിസ്റ്റ്’ എന്ന് യുവതി…
യൂട്യൂബര്‍ ശ്രീകാന്ത് വെട്ടിയാറിനെതിേേരാ വീണ്ടും മീടു ആരോപണം. (വിമെന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ്) Women Against Sexual Harassment എന്ന ഫേസ്ബുക്ക് പേജിലാണ് പേര് വെളിപ്പെടുത്താത്ത സ്ത്രീയുടേതെന്ന നിലയില്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. പരിചയപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഇയാള്‍ തന്നോട് പ്രണയമാണെന്ന് പറഞ്ഞെന്നും യുവതി പറയുന്നു. തന്നോട് പണം വാങ്ങിയിട്ട് അത് ഇയാള്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്ന മറ്റു സ്ത്രീകള്‍ക്കു വേണ്ടി ചിലവഴിച്ചെന്നും യുവതി പറയുന്നു. യുവതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… This post is from a different person who approached us – WASH. ശ്രീകാന്ത് വെട്ടിയാർ ഒന്നല്ല പല സ്ത്രീകളുമായും ഒരെ സമയം പ്രണയം നടിച്ചു അയാളുടെ പല ആവശ്യങ്ങൾക്കും ഉപയോഗിച്ച് എന്ന് പൂർണമായും മനസിലായത് ഇപ്പോൾ വന്ന Me too പോസ്റ്റ് വായിച്ചപ്പോളാണ് . പലരിൽ ഒരാൾ ആയിരുന്നു ഞാൻ എന്ന്…
Read Moreടെസ്റ്റ് ക്യാപ്റ്റൻ ആര് ? രോഹിത്, രാഹുൽ, പന്ത്…
ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം അപ്രതീക്ഷിതമായി വിരാട് കോഹ്ലി രാജിവച്ചതോടെ അടുത്ത ക്യാപ്റ്റൻ ആരെന്ന ചോദ്യം സ്വാഭാവികമായി ഉദിച്ചു. ട്വന്റി-20, ഏകദിന ക്യാപ്റ്റനായ രോഹിത് ശർമയെ ടെസ്റ്റ് ക്യാപ്റ്റൻസികൂടി ബിസിസിഐ സെലക്ടർമാർ ഏൽപ്പിക്കുമോ എന്നതും സുപ്രധാന ചോദ്യമാണ്. കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കാൻ ബിസിസിഐ മുന്നോട്ടുവച്ച ന്യായവാദം വൈറ്റ് ബോൾ ക്രിക്കറ്റിനു രണ്ട് ക്യാപ്റ്റന്മാരുടെ ആവശ്യമില്ലെന്നായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ഫോർമാറ്റിലും രോഹിത് ക്യാപ്റ്റൻ ആയിക്കൂടെന്നില്ല. നിലവിൽ ടെസ്റ്റ് ഉപനായക സ്ഥാനവും രോഹിത്തിനാണ്. കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരും ക്യാപ്റ്റൻസി രംഗത്തുണ്ട്. കോഹ്ലി, രോഹിത് എന്നിവരുടെ അഭാവത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ രാഹുൽ ആയിരുന്നു ഇന്ത്യയെ നയിച്ചത്. അന്ന് ഉപനായകനായത് ബുംറയും. ഇവരെ പിന്തള്ളി ഋഷഭ് പന്ത് ക്യാപ്റ്റനാകാനുള്ള സാധ്യതയുമുണ്ട്. മൂന്ന് ഫോർമാറ്റിലും പന്തിന്റെ നിർണായക സാന്നിധ്യമാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ്. ശ്രേയസ്…
Read More