എന്റെ ഇക്കയുടെ ഒപ്പം ഞാന്‍ പോവുകയാണ്…അടുത്ത ദിവസം ഞങ്ങളുടെ നിക്കാഹാണ്; കാസര്‍ഗോട്ടെ സംഭവം ലവ് ജിഹാദെന്ന് ബന്ധുക്കള്‍ അല്ലെന്ന് പോലീസും…

കാസര്‍ഗോട്ട് പ്രതിശ്രുത വധു ആഭരണങ്ങളുമായി കാമുകനൊപ്പം പോയ സംഭവം ലവ് ജിഹാദെന്ന് ആരോപണം. സംഭവം ലൗ ജിഹാദാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുമ്പോള്‍ ഈ ആരോപണം പാടെ തള്ളുകയാണ് പോലീസ്. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. പെണ്‍കുട്ടി നാടുവിട്ടു ആറു ദിവസമായിട്ടും പോലീസിന് വിഷയത്തില്‍ തുമ്പുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പൊള്ളക്കടയില്‍ ഇരുപത്തിയൊന്നുകാരിയായ അഞ്ജലിയെയാണ് കാണാതായത്. പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയെന്നാണ് സൂചന. ഏപ്രില്‍ 25 ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലി 19 ന് ഉച്ചയ്ക്കാണ് വീട് വിട്ടിറങ്ങുന്നത്. ‘എന്റെ ഇക്കയുടെ ഒപ്പം ഞാന്‍ പോകുകയാണ്. അടുത്ത ദിവസം ഞങ്ങളുടെ നിക്കാഹാണ്, ഇക്കയ്ക്ക് എന്നോട് വലിയ സ്നേഹമാണ്’ എന്ന് എഴുതിയ ഒരുകുറിപ്പ് അഞ്ജലിയുടെ മുറിയില്‍ നിന്ന് ലഭിച്ചിരുന്നു. അഞ്ജലിയുടെ പിതാവ് ആലിന്‍കീഴിലെ ശ്രീധരന്റെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്തെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. പെണ്‍കുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലും സുഹൃത്തുക്കളുടെ അടുത്തും…

Read More

ഭര്‍ത്താവിന്റെ വഞ്ചന തിരിച്ചറിഞ്ഞത് ഗര്‍ഭിണിയായപ്പോള്‍ ! ലൗജിഹാദ് നിയമപ്രകാരം ഭര്‍ത്താവിനെതിരേ കേസെടുക്കണമെന്ന് യുവതി…

ലൗജിഹാദ് നിയമം ചുമത്തി ഭര്‍ത്താവിനെതിരേ കേസെടുക്കണമെന്ന പരാതിയുമായി യുവതി. മധ്യപ്രദേശിലെ ദ്വാരകാപുരി പോലീസ് സ്റ്റേഷനിലാണ് ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനെതിരേ പരാതി നല്‍കിയത്. യഥാര്‍ഥ പേരും മതവും മറച്ചുവെച്ച് ഭര്‍ത്താവ് തന്നെ വഞ്ചിച്ചുവെന്നാണ് യുവതിയുടെ ആരോപണം. പരാതിയില്‍ പുതിയ ലൗജിഹാദ് നിയമപ്രകാരം(മധ്യപ്രദേശ് ധര്‍മ സ്വതന്ത്ര ആദിനിയം 2020) കേസ് രജിസ്റ്റര്‍ ചെയ്തതായി ദ്വാരകാപുരി പോലീസ് അറിയിച്ചു. താന്‍ ഗര്‍ഭിണിയായതോടെയാണ് ഭര്‍ത്താവിന്റെ വഞ്ചന തിരിച്ചറിഞ്ഞതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഗര്‍ഭിണിയായ യുവതിയെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ഭര്‍ത്താവിന്റെ തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കേണ്ടതായി വന്നു. ഇത് പരിശോധിച്ചപ്പോഴാണ് മുസ്തഫ എന്നാണ് ഭര്‍ത്താവിന്റെ യഥാര്‍ഥ പേരെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. ജിംനേഷ്യത്തിലെ പരിശീലകനായ ഇയാള്‍ ഗബ്ബാര്‍ എന്ന പേരിലാണ് നേരത്തെ യുവതിയെ പരിചയപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് ഒരു ജന്മദിനാഘോഷ വേദിയില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഈ പരിചയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. യഥാര്‍ഥ…

Read More

ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നതിനെഭയപ്പെടുന്നതാര് ? പെണ്‍കുട്ടിയുടെ തിരോധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് മടിക്കുന്നതെന്തു കൊണ്ട്; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ലവ് ജിഹാദ് ആരോപണം സത്യമോ…

എരുമേലിയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസ് എവിടെയുണ്ടെന്ന് കേരളാ പോലീസിന് കൃത്യമായ വിവരം ലഭിച്ചുവെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടാന്‍ പോലീസ് മടിക്കുന്നത് പല സംശയങ്ങള്‍ക്കും ഇടയാക്കുകയാണ്. ജെസ്‌നയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ ജി സൈമണ്‍ കോവിഡ് വ്യാപനത്തിനും ലോക്ക്ഡൗണിനും മുമ്പുതന്നെ പറഞ്ഞതാണ്. എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞെങ്കിലും ഇതേക്കുറിച്ച് ഒന്നും തുറന്നു പറയാന്‍ സൈമണ്‍ തയ്യാറാകുന്നില്ല. ഇന്ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങുമ്പോഴും സൈമണ്‍ മൗനം പാലിക്കുന്നു. 2018 മാര്‍ച്ച് 22നാണ് 23കാരി ജെസ്‌നയെ കാണാതാകുന്നത്. വീട്ടില്‍ നിന്ന് ഫോണ്‍ പോലും എടുക്കാതെ ഇറങ്ങുമ്പോള്‍ ചെറിയ തോള്‍സഞ്ചി മാത്രമാണ് ജെസ്‌നയുടെ കൈവശമുണ്ടായിരുന്നത്. അധികം പണവും കൈയ്യിലുണ്ടായിരുന്നില്ല. എരുമേലിയില്‍ ബസിറങ്ങിയ ജെസ്‌നയ്ക്ക് ഏതോ വ്യക്തികളുടെ കൃത്യമായ…

Read More

ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടിക്കൊന്ന ശേഷം തീ കൊളുത്തി; ശംഭു ലാല്‍ എന്നയാളാണ് കൊലയാളിയെന്ന് പോലീസ്; ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലാവുന്നു…

ഉദയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് തൊഴിലാളിയെ കൊന്നതിനു ശേഷം തീ കൊളുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. കൃത്യം നടപ്പിലാക്കിയ ആള്‍ ഇതിനു ശേഷം ഓടി മറയുന്നതും വീഡിയോയില്‍ കാണാം.രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലുള്ള ഒരു ഹോട്ടലിന്റെ പരിസരത്തു നിന്ന് പകുതി കത്തിക്കരിഞ്ഞ നിലയില്‍ ഇന്നലെ ഒരു ശവശരീരം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലാളിയെ കൊല്ലുന്നയാള്‍ ലവ് ജിഹാദിനെതിരേ പറയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ബംഗാളിലെ മാല്‍ഡ സ്വദേശിയായ അഫ്രാസുള്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ കരാര്‍ ജോലിക്കാരനാണ് ഇയാള്‍. ശംഭു ലാല്‍ എന്നയാളാണ് കൊലയാളിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോയില്‍ കാണുന്നതും ഇയാളെ തന്നെയാണ്.സംഭവം വിശദമായി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കത്താരിയ അറിയിച്ചു.ശംഭു ലാല്‍ മഴു ഉപയോഗിച്ച് തൊഴിലാളിയെ വെട്ടി വീഴ്ത്തുന്നതും അതിനു ശേഷം ശരീരത്ത് തീ…

Read More

സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടെന്നു ഒടുവില്‍ ബെഹ്‌റയും സമ്മതിച്ചു; ഹിന്ദു യുവതികളെ ലക്ഷ്യം ഇട്ട് പ്രവര്‍ത്തിക്കുന്നത് ദവാ സ്‌ക്വാഡ് എന്ന് ഗ്രൂപ്പ്; പ്രധാനമായും ലക്ഷ്യമിടുന്നത് ഈഴവ പെണ്‍കുട്ടികളെ…

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സ്ഥിരീകരണം. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലാണ് ഇക്കാര്യം ബെഹ്‌റ തുറന്നു സമ്മതിച്ചത്. ഹിന്ദു യുവതികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാണ്. ഇത്തരക്കാരെ കണ്ടെത്താനും തുരത്താനും പോലീസില്‍ പ്രത്യേക വിഭാഗം തന്നെയുണ്ടെന്ന് ഡിജിപി പറയുന്നു. ലൗജിഹാദ് എന്നത് മിഥ്യയാണെന്നും വര്‍ഗ്ഗീയ പ്രചരണത്തിനുള്ള ഉപാധി മാത്രമാണെന്നും വിലയിരുത്തലുകള്‍ ഉയരുമ്പോഴാണ് ഡിജിപി ബെഹ്‌റയുടെ തുറന്നു പറച്ചില്‍. സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ലൗജിഹാജ് ഇല്ലെന്ന അഭിപ്രായക്കാരാണ്. ഇതിനിടെയാണ് ഇടത് സര്‍ക്കാരിന്റെ അതി വിശ്വസ്തനായ ബെഹ്‌റ തന്റെ നിലപാടുകള്‍ ദേശീയ പത്രത്തോട് വിശദീകരിക്കുന്നത്. കേരളത്തില്‍ ദവാ സ്‌ക്വാഡെന്ന പേരില്‍ ലൗജിഹാദ് ശക്തമാണ്. ഏറെ വര്‍ഷങ്ങളായി ഇതുണ്ട്. ഈഴവ യുവതികളെയാണ് ഇതിനായി തെരഞ്ഞെടുത്ത് ചതിക്കുഴിയില്‍ വീഴുന്നതെന്നാണ് കേരളാ പൊലീസിന്റെ അതീവ രഹസ്യ റിപ്പോര്‍ട്ടിലുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. തൃശൂരില്‍ 23 പ്രൊഫഷണലുകളെ…

Read More