ചേര്‍ത്തല: പണ്ട് അര്‍ത്തുങ്കല്‍ ഗ്രാമത്തിന്റെയും സമീപ പ്രദേശങ്ങളുടെയും ഘടികാരമായിരുന്നു അര്‍ത്തുങ്കല്‍ പള്ളിയില്‍ സ്ഥാപിച്ചിരുന്ന മണി. പൂര്‍ണമായും വിദേശനിര്‍മിതമായ മണിയുടെ നാദം എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ കേള്‍ക്കാമായിരുന്നു. കെട്ടിടങ്ങളും മറ്റും പെരുകിയതോടെയാണു മണിനാദത്തിന്റെ വ്യാപനം കുറഞ്ഞത്. വാച്ചുകളും ക്ലോക്കുകളും വ്യാപകമല്ലാതിരുന്ന കാലത്തു പുലര്‍ച്ചെ അഞ്ചിനുള്ള മണിനാദമാണു ജനങ്ങളെ പ്രഭാതത്തിന്റെ വരവറിയിച്ചിരുന്നത്. തുടര്‍ന്ന് ഉച്ചയ്ക്ക് 12നും സന്ധ്യയ്ക്കും രാത്രി എട്ടിനും മണിനാദം മുഴങ്ങും. പഴയപള്ളിയില്‍ 1867ല്‍ സ്ഥാപിക്കപ്പെട്ട ഈ അദ്ഭുതമണിയില് യേശുവിന്റെ ക്രൂശിതരൂപവും ഉണ്ണിയേശുവിനെ വഹിക്കുന്ന മാതാവിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. ഒരു മീറ്ററിലേറെ വ്യാസവും ഒരു ടണ്ണോളം ഭാരവുമുള്ള മണി തൂക്കിയിടാനുള്ള ഭാഗത്ത് ആറു മനുഷ്യമുഖങ്ങള്‍ കൊത്തിയിട്ടുണ്ട്. 2012 ല്‍ പുതിയ മണി സ്ഥാപിച്ചു. അന്നുമുതല്‍ പഴയമണി തീര്‍ഥാടകര്‍ക്കു കാഴ്ച വിസ്മയമൊരുക്കി പഴയപള്ളിയുടെ ബാല്‍ക്കണിയില്‍ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുകയാണ്.
Read MoreDay: January 21, 2022
പ്രമേഹരോഗികളിലെ ഹൃദ് രോഗസാധ്യത കുറയ്ക്കുന്നതിലേക്ക് വെളിച്ചം വീശുന്ന ഗവേഷണവുമായി ആര്‍ജിസിബി
തിരുവനന്തപുരം: പ്രമേഹരോഗികളിലെ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതില്‍ ’സൈക്ലോഫിലിന്‍ എ’ പ്രോട്ടീന്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്ന കണ്ടെത്തലുമായി ആര്‍ജിസിബി (രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി) ഗവേഷകര്‍. വിവിധ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഈ പ്രോട്ടീന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിച്ച് കൃത്യമായ മരുന്നുകളിലൂടെ ഹൃദ്രോഗസാധ്യത കുറയ്ക്കാനാകും. ഹൃദയ ധമനികളുടെ ഭിത്തികളില്‍ അടിഞ്ഞുകൂടുന്ന കൊളസ്ട്രോള്‍ പാളിയിലെ വിള്ളല്‍ മൂലമാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. പാളിയിലെ വിള്ളല്‍ സ്വാഭാവികമായി ശരിയാകുന്നതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നത് രക്തം കട്ടപിടിക്കുന്നതിന് കാരണമാകും. അത്തരം രക്തക്കട്ടകള്‍ ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും തടയുകയും ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യും. പ്രമേഹമുള്ളവര്‍ക്ക് രക്തക്കുഴലുകള്‍ സംബന്ധമായ രോഗങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവരിലെ അപകട സാധ്യത വര്‍ധിപ്പിക്കുന്നതില്‍ സൈക്ലോഫിലിന്‍ എയ്ക്ക് സുപ്രധാന പങ്കുണ്ടെന്നാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയതെന്ന് ആര്‍ജിസിബി കാര്‍ഡിയോവാസ്കുലാര്‍ ഡിസീസസ് ആന്‍ഡ് ഡയബെറ്റിസ് ബയോളജി പ്രോഗ്രാം സയന്റിസ്റ്റ് ഡോ. സൂര്യ രാമചന്ദ്രന് പറഞ്ഞു. ഈ ഗവേഷണ കണ്ടെത്തല്‍ രാജ്യാന്തര…
Read More30 ഡോക്ടർമാർ അടക്കം 80 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ! കോട്ടയം മെഡിക്കൽ കോളജ് അടച്ചു; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക…
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ 30 ഡോക്ടർമാർ അടക്കം 80 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് കോളജിലെ റെഗുലർ ക്ലാസ് രണ്ടാഴ്ചത്തേയ്ക്ക് നിർത്തിവച്ചു. മുൻകൂട്ടി നിശ്ചയിച്ച തടക്കമുള്ള മുഴുവൻ വിഭാഗങ്ങളിലേയും ശസ്ത്രക്രിയകളും മാറ്റി. ഒരറിയിപ്പുണ്ടാകുന്നതുവരെ അതീവ ഗൗരവമുള്ള ശസ്ത്രക്രിയകൾ മാത്രമേ നടത്തുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗി സന്ദർശനം പൂർണമായി നിരോധിച്ചു. ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കൂ. ഒന്നിൽ കൂടുതൽ കൂട്ടിരിപ്പുകാർ വേണമെങ്കിൽ ബന്ധപ്പെട്ട ഡോക്ടറുടെ അനുമതി വാങ്ങണം. ആശുപത്രി പരിസരത്ത് കൂട്ടം കൂടാൻ അനുവദിക്കില്ല. ഒപിയിലെ തിരക്ക് ഒഴിവാക്കാൻ നിയന്ത്രണം ഏർപ്പെടുത്തും. രോഗികളുമായി വരുന്ന വാഹനങ്ങൾ രോഗികളെ ഇറക്കിയ ശേഷം വളപ്പിന് വെളിയിൽ പോകണം. ചെറിയ രോഗങ്ങൾക്ക് മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്താതെ അതാത് മേഖലകളിലെ ആശുപത്രികളിൽ പോകേണ്ടതാണെന്നും മറ്റ് ആശുപത്രികളിൽനിന്നും വളരെ അടിയന്തിര സ്വഭാവമുള്ള രോഗികളെ മാത്രമേ മെഡിക്കൽ കോളജിലേക്ക് അയാക്കാവൂ…
Read Moreസാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റ ഭാഗമായി ‘അമേരിക്കയിൽ’ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം; മുഖ്യമന്ത്രിയെ കുത്തി സുധാകരന്റെ കത്തെഴുത്ത്
തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കത്തെഴുതി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും തങ്ങളുടെ ഉത്തരവാദിത്തം ‘നന്നായി’ തന്നെ നിർവഹിക്കുന്നുണ്ടെന്നും അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നുവെന്നും സുധാകരൻ പരിഹസിച്ചു. വിജയന്റെ അമേരിക്കയിലേക്കുള്ള യാത്രയ്ക്കുശേഷം കേരള പോലീസിനും സുഖമാണ് എന്നറിയുമല്ലോ. കാരണം, കുത്തിമലർത്തിയ ശവശരീരങ്ങൾ ഇപ്പോൾ നിങ്ങളുടെ ഗുണ്ടകൾ പോലീസ് സ്റ്റേഷനിൽ തന്നെ എത്തിക്കുന്നതിനാൽ അവരുടെ ജോലിയും സമാധാനപരമായി നടക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. തിരുവനന്തപുരം പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവർക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തിൽ പ്രമേയം പാസാക്കിയിട്ടും ‘അങ്ങേർക്കത്’ മനസിലായില്ലെന്ന് തോന്നുന്നുവെന്നും സുധാകരൻ കുറിച്ചു. എല്ലാത്തിനും ‘കാരണഭൂതനായ’ അങ്ങ് എ.കെ. ബാലൻ ഇന്ന് ദേശാഭിമാനിയിൽ പറഞ്ഞതുപോലെ സാമ്രാജ്യത്വ…
Read Moreലഹരിയുടെ അതിതീവ്രവ്യാപനം, പിന്നാലെ പോലീസിന്റെ റൂട്ട്മാപ്പ് ! ഡോക്ടറുടെ കുറിപ്പടിയിൽ വില്‍ക്കുന്ന മരുന്നുകൾ ലഹരി സംഘത്തിന്റെ പക്കൽ
കോട്ടയം: ഗുണ്ടാ ക്രിമിനൽ സംഘങ്ങൾ കഞ്ചാവും മയക്കുമരുന്നും അടക്കമുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്പോൾ പോലീസ് പിടിച്ചെടുക്കുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം. ലഹരിവസ്തുക്കൾ പിടിക്കുടുന്നതിനായി പോലീസിൽ ലഹരി വിരുദ്ധ സ്ക്വാഡുകൾ നിരവധിയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ ലക്ഷ്യമിട്ടുള്ള എൻഡിപിഎസ് നിയമപ്രകാരം പോലീസ് നടപടികൾ ക്രീയാത്മകമാകുന്പോഴും കൂണുപോലെ മുളക്കുന്ന ഗുണ്ടാ ക്രിമിനൽ സംഘങ്ങൾ വെല്ലുവിളികളാകുകയാണ്. കഞ്ചാവ്, മാരക മയക്കുമരുന്നുകളായ മെത്താംഫെറ്റമിൻ, എൽഎസ്ഡി, ചികിത്സാ ആവശ്യങ്ങൾക്കുവേണ്ടി മാത്രമുപയോഗിക്കുന്ന മോർഫിൻ, ഡയാസെപാം തുടങ്ങിയവ കൈവശം സൂക്ഷിക്കുന്നവരുമുണ്ട്. ഗുണ്ടാ സംഘങ്ങളുടെ വരുമാന ശ്രോതസ് ലഹരി കടത്തായിരിക്കുന്നതോടെ വലിയ അളവിലാണ് ലഹരി വസ്തുക്കൾ അതിർത്തി കടന്ന് ജില്ലയിലെത്തുന്നത്. ഡോക്ടറുടെ കുറിപ്പടിയിൽ വില്‍ക്കുന്ന മരുന്നുകൾ ലഹരി സംഘത്തിന്റെ പക്കൽ ഡോക്ടറുടെ കുറിപ്പടി പ്രകാരം വിൽക്കേണ്ട സൈക്കോട്രോപിക്ക് മരുന്നുകളും വ്യാപകമായി മയക്കുമരുന്നു സംഘത്തിന്റെ കൈകളിൽ എത്തുന്നുണ്ട്. വേദന സംഹാരികളും മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിനുള്ള മരുന്നുകളുമാണ് ലഹരിക്കായി ഉപയോഗിക്കുന്നത്.…
Read Moreഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു! പലരും യുട്യൂബ് ചാനല്‍ ആരംഭിക്കുന്നത് തന്റെ ഫോട്ടോയും റമ്പൂട്ടാന്റെ ചിത്രവും വെച്ച് നെഗറ്റീവ് പറഞ്ഞുകൊണ്ട്; നടി അഹാന
ചെറുപ്പത്തില്‍ താന്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് പിച്ചും പേയും പറയാറുണ്ടായിരുന്നുവെന്ന് നടി അഹാന കൃഷ്ണ കുമാര്‍. ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് സംസാരിക്കാറുണ്ടായിരുന്നുവെന്നും താരം പറയുന്നു. ഒരഭിമുഖത്തിലാണ് താരം രസകരമായ ഇക്കാര്യം പറഞ്ഞത്. ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ട്- അഹാന പറഞ്ഞു. 2014-ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. പിടികിട്ടാപ്പുള്ളിയാണ് നടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ. അടി, നാന്‍സി റാണി തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. അഹാന സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബം ഏറെ ശ്രദ്ധേയമായിരുന്നു. അതേസമയം ഇടയ്ക്കിടെ സൈബര്‍ ആക്രമണത്തിന് അഹാനയും ഇരയാകാറുണ്ട്. ഏറ്റവുമൊടുവില്‍ തനിക്കുനേരേ ഉയര്‍ന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് നടി അടുത്തിടെ മനസ് തുറന്നിരുന്നു. തന്റെ ഫോട്ടോയും റന്പൂട്ടാന്റെ ചിത്രവും…
Read Moreകച്ചവടക്കാരെ കടക്കെണിയിലേക്കും മരണത്തിലേക്കും തള്ളിവിടാന്‍ ഇനി അനുവദിക്കില്ല; എന്തു നിയന്ത്രണം വന്നാലും കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കടുപ്പിക്കുന്ന സാഹചര്യത്തില്‍ കടകള്‍ അടയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കരുതെന്ന ആവശ്യവുമായി വ്യാപാരികള്‍. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വ്യാപാരികള്‍ എന്തു വിലകൊടുത്തും കടകള്‍ തുറക്കുമെന്ന് കോഴിക്കോട് ചേര്‍ന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കഴിഞ്ഞ അശാസ്ത്രീയമായ ലോക്ക് ഡൗണ്‍ മൂലം അനവധി കച്ചവട സ്ഥാപനങ്ങള്‍ പൂട്ടിപ്പോകുകയും ഉടമകൾ കടക്കെണിയിലാകുകയും ആത്മഹത്യ ചെയ്യേണ്ടി വരുകയും ചെയ്തു. ഇനി ആ സാഹചര്യത്തിലേക്കു കച്ചവടക്കാരെ തള്ളിവിടാന്‍ അനുവദിക്കില്ല. അതല്ല പൂര്‍ണമായും മാനദണ്ഡങ്ങള്‍ പാലിച്ചു തുറക്കുന്ന കടകള്‍ക്കെതിരേ കേസ് എടുക്കാനും കടകള്‍ അടപ്പിക്കാനും മുതിര്‍ന്നാലും തീരുമാനത്തില്‍നിന്നും പിന്നോട്ടു പോകില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
Read Moreഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി! ചടങ്ങിൽ സംബന്ധിച്ചത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം
നടൻ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് ഉത്തമൻ. നോർത്ത് 24 കാതം, ലുക്ക ചുപ്പി, കസബ എന്നീ സിനിമകളിലൂടെയാണ് ചിന്നു ശ്രദ്ധേയയായി മാറിയത്. പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായി കൂടിയാണ് ചിന്നു. മാമാങ്കം ഉൾപ്പടെയുള്ള സിനിമകളിൽ ചിന്നു ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുമുണ്ട്. മാവേലിക്കരയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്. ഹരീഷ് തെന്നിന്ത്യയിലെ ശ്രദ്ധേയനായ താരമാണ്. മലയാള സിനിമകളിലും ഹരീഷ് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തുന്ന ‘ഭീഷ്മ പർവം’ ആണ് ഹരീഷ് ഉത്തമന്റെ വരാനിരിക്കുന്ന സിനിമ. പിസാസ്, തനി ഒരുവൻ, തൊടരി, കവചം. നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ, വിനയ വിധേയ രാമ എന്നിവയുൾപ്പെടെ അൻപതിലധികം തമിഴ്, തെലുങ്കു് സിനിമകളിൽ ഹരീഷ് അഭിനയിച്ചിട്ടുണ്ട്.
Read Moreഉദ്യോഗസ്ഥർക്ക് കൈക്കൂലിയും മറ്റ് ആവശ്യങ്ങളും! പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ബിസിനസ് തുടങ്ങാൻ എത്തിയ യുവതിയുടെ ഞെട്ടിക്കുന്ന അനുഭവം
പ്രവാസ ജീവിതം അവസാനിപ്പിച്ച് കേരളത്തിൽ സ്വന്തമായി ബിസിനസ് തുടങ്ങാൻ എത്തിയ യുവതിയുടെ കുറിപ്പ് വൈറലാകുന്നു. മിനി ജോസി എന്ന യുവതിയാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പൊടിമില്ല് തുടങ്ങാനായിട്ടുള്ള ലൈസൻസിന് സർക്കാർ ഓഫീസുകളിലൂടെ കയറിയ യുവതിക്ക് മോശം അനുഭവമാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ചിലർ കൈക്കൂലി ആവശ്യപ്പെട്ടപ്പോൾ മറ്റു ചിലർ അപമര്യാദയായി പെരുമാറിയെന്ന് മിനി ജോസി കുറിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം എന്റെ പ്രവാസി സഹോദരൻ സഹോദരി മാരോട് എനിക്ക് കുറച്ചു കാര്യം പറയാൻ ഉണ്ട്. ആരും ജോലി കളഞ്ഞു നമ്മുടെ നാട്ടിൽ ബിസനസ് ചെയ്യാൻ കരുതി ഇങ്ങോട്ട് കയറി വരരുത്. എന്റെ അനുഭവം ഞാൻ ഇവിടെ പറയുന്നു. ഇന്ന് നടന്ന സംഭവം ആണ് കേട്ടോ, ഞാൻ എന്റെ 14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു flour മില്ല് ഇടാൻ തീരുമാനിച്ചു. അതിന് എല്ലാം…
Read Moreരണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച വി.എസ്.അച്യുതാനന്ദന് കോവിഡ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. വി.എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങളെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വി.എസ് രണ്ടു ഡോസ് വാക്സിൻ എടുത്തിരുന്നു. മാർച്ച് ആറിനാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നും വി.എസ് ആദ്യഡോസ് സ്വീകരിച്ചത്. കൊവിഷിൽഡ് വാക്സിനാണ് വി.എസിന് നൽകിയത്. ആദ്യഡോസ് സ്വീകരിച്ച് 42 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ എടുത്തിരുന്നു.
Read More