സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന്‍റ ഭാ​ഗ​മാ​യി ‘അ​മേ​രി​ക്ക​യി​ൽ’ സു​ഖ​മാ​യി​രി​ക്കു​ന്നു എ​ന്ന​റി​ഞ്ഞ​തി​ൽ സ​ന്തോ​ഷം; മു​ഖ്യ​മ​ന്ത്രി​യെ കു​ത്തി സു​ധാ​ക​ര​ന്‍റെ കത്തെഴുത്ത്

 

തി​രു​വ​ന​ന്ത​പു​രം: ചി​കി​ത്സ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പ​രി​ഹ​സി​ച്ച് ക​ത്തെ​ഴു​തി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ.

അ​ങ്ങ് അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ടു​മ്പോ​ൾ ഞ​ങ്ങ​ളു​ടെ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്ന​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ മ​രു​മ​ക​നും കോ​ടി​യേ​രി​യും ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ‘ന​ന്നാ​യി’ ത​ന്നെ നി​ർ​വ​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​സ​ഹ​നീ​യ​മാ​യ ചി​കി​ത്സ കൊ​ണ്ടാ​വാം കോ​ടി​യേ​രി​ക്ക് ചി​ല​പ്പോ​ഴൊ​ക്കെ ഉ​ച്ച​ക്കി​റു​ക്ക് സം​ഭ​വി​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പ​രി​ഹ​സി​ച്ചു.

വി​ജ​യ​ന്‍റെ അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു​ശേ​ഷം കേ​ര​ള പോ​ലീ​സി​നും സു​ഖ​മാ​ണ് എ​ന്ന​റി​യു​മ​ല്ലോ. കാ​ര​ണം, കു​ത്തി​മ​ല​ർ​ത്തി​യ ശ​വ​ശ​രീ​ര​ങ്ങ​ൾ ഇ​പ്പോ​ൾ നി​ങ്ങ​ളു​ടെ ഗു​ണ്ട​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ത​ന്നെ എ​ത്തി​ക്കു​ന്ന​തി​നാ​ൽ അ​വ​രു​ടെ ജോ​ലി​യും സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ളും പ്ര​തി​നി​ധി​ക​ളും കി​ട​പ്പി​ലാ​ണ്. എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് മ​ഹാ​മാ​രി ക​ട​ന്നു​പി​ടി​ച്ച​ത്രേ. കോ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടു​മെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടും ‘അ​ങ്ങേ​ർ​ക്ക​ത്’ മ​ന​സി​ലാ​യി​ല്ലെ​ന്ന് തോ​ന്നു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ കു​റി​ച്ചു.

എ​ല്ലാ​ത്തി​നും ‘കാ​ര​ണ​ഭൂ​ത​നാ​യ’ അ​ങ്ങ് എ.​കെ. ബാ​ല​ൻ ഇ​ന്ന് ദേ​ശാ​ഭി​മാ​നി​യി​ൽ പ​റ​ഞ്ഞ​തു​പോ​ലെ സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന്‍റ ഭാ​ഗ​മാ​യി ‘അ​മേ​രി​ക്ക​യി​ൽ’ സു​ഖ​മാ​യി​രി​ക്കു​ന്നു എ​ന്ന​റി​ഞ്ഞ​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ പ​രി​ഹ​സി​ച്ചു.

Related posts

Leave a Comment