കൊച്ചി: തിയറ്ററുകള്‍ വേണ്ടന്നു പറയുന്ന താരങ്ങളെ തിയറ്ററുകാര്‍ക്കും വേണ്ടെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള(ഫിയോക്). ഒടിടിയിലേക്ക് പോകുന്തോറും താരങ്ങള്‍ ജനഹൃദയങ്ങളില്‍ നിന്ന് മാറിപ്പോകും. തിയറ്റര്‍ റിലീസിന് ശേഷം ചുരുങ്ങിയത് 42 ദിവസത്തിനുശേഷം സിനിമ ഒടിടിയിലേക്ക് എന്ന തീരുമാനം ശക്തമായി നടപ്പാക്കുമെന്നും കൊച്ചിയില്‍ ചേര്‍ന്ന ഫിയോക് ജനറല്‍ ബോഡിയോഗത്തിന് ശേഷം പ്രസിഡന്റ് കെ. വിജയകുമാര്‍ പറഞ്ഞു. വിശദീകരണം തൃപ്തികരം; ദുല്‍ഖറിന്റെ വിലക്ക് പിന്‍വലിച്ചു കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ കമ്പനിക്ക് ഫിയോക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ദുല്‍ഖറിന്റെ കമ്പനിയുമായും അദ്ദേഹത്തിന്റെ ചിത്രങ്ങളുമായും വീണ്ടും സഹകരിക്കാനും ഇന്നലെ കൊച്ചിയില്ചേര്ന്ന ജനറല്‍ബോഡി യോഗത്തില്‍ തീരുമാനമായി. ദുല്‍ഖറിന്റെ പുതിയ ചിത്രം സല്യൂട്ട് ഒടിടിയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. ഈ വിഷയത്തില്‍ ദുല്‍ഖര്‍ നല്കിയ വിശദീകരണം തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് വിലക്ക് പിന്‍വലിക്കുന്നതെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു
Read MoreDay: April 1, 2022
നടൻ ജഗദീഷിന്റെ ഭാര്യ ഡോ. രമ അന്തരിച്ചു! കേരളത്തെ ഏറെ പിടിച്ചു കുലുക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസിലെ വാദിഭാഗം സാക്ഷിയാണ് രമ
തിരുവനന്തപുരം: നടന് ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയുമായിരുന്ന ഡോ. രമ. പി(61) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍. കേരളത്തെ ഏറെ പിടിച്ചു കുലുക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസിലെ വാദിഭാഗം സാക്ഷിയാണ് രമ. രോഗാവസ്ഥയെ തുടര്‍ന്ന് കിടപ്പിലായതിനാല്‍ വീട്ടിലെത്തിയാണ് മജിസ്ട്രേറ്റ് ഇവരുടെ സാക്ഷി മൊഴി രേഖപ്പെടുത്തിയത്.
Read Moreവനിതാ ലോകകപ്പ് ക്രിക്കറ്റ് : ഓസ്ട്രേലിയയും ഇംഗ്ലണ്ടും നേർക്കുനേർ
ക്രൈസ്റ്റ്ചർച്ച്: 2022 വനിതാ ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലണ്ട് ഫൈനലിൽ. സെമിയിൽ ദക്ഷിണാഫ്രിക്കയെ 137 റണ്‍സിന് തകർത്താണ് ഇംഗ്ലണ്ടിന്റെ ഫൈനൽ പ്രവേശം. സ്കോർ: ഇംഗ്ലണ്ട് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 293. ദക്ഷിണാഫ്രിക്ക 38 ഓവറിൽ 156നു പുറത്ത്. എട്ട് ഓവറിൽ 36 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് സ്വന്തമാക്കിയ സോഫീ എക്ലെസ്റ്റണ്‍ ആണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 77 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ ഡാനി വ്യാട്ട് സെഞ്ചുറിയിലൂടെ കരകയറ്റി. 125 പന്തിൽ 12 ഫോറിന്റെ സഹായത്തോടെ 129 റണ്‍സ് വ്യാട്ട് നേടി. സോഫിയ ഡങ്ക്ലി 72 പന്തിൽ 60 റണ്‍സ് എടുത്ത് വ്യാട്ടിന് മികച്ച പിന്തുണ നൽകി. 30 റണ്‍സ് നേടിയ മിഗ്നൂൻ ഡു പ്രീസ് ആണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ…
Read Moreഅന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയം! ഭാര്യയെ കൊലപ്പെടുത്തി, തുടര്‍ന്ന് മക്കളെയും ഭാര്യയുടെ മുത്തശിയെയും കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
അഹമ്മദാബാദ്: ഭാര്യയെയും മക്കളെയും ഭാര്യയുടെ മുത്തശിയെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. സൊനാല്‍ബെന്‍ ഗെയ്ക് വാദ്(37), മകന് ഗണേഷ്(17), മകള്‍ പ്രഗതി(15), മുത്തശി സുഭദ്രാബെന്‍(70) എന്നിവരാണ് മരിച്ചത്. അഹമ്മദാബാദിലെ ഒധവ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം നടന്നത്. കണ്ടെത്തിയപ്പോള്‍ മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിനോദ് ഗെയ്ക് വാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും ഗുജറാത്തിലെ ദാഹോദിലെക്ക് വരവെയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചു. അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭാര്യയെ കൊന്നതെന്ന് ഇയാള്‍ പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷമാണ് മക്കളെയും ഭാര്യയുടെ മുത്തശിയെയും കൊലപ്പെടുത്തിയതെന്നും ഇയാള്‍ മൊഴി നല്കി.
Read More‘കേരളത്തിലെ പിള്ളേർ ആറാടുകയാണ് ’
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2022 സീസണിലെ ആദ്യ മത്സരങ്ങളിൽ കിടിലൻ പ്രകടനം നടത്തിയ മലയാളി സൂപ്പർ താരങ്ങളായ സഞ്ജു സാംസണിന്റെയും ബേസിൽ തന്പിയുടെയും ചിത്രം ട്വീറ്റ് ചെയ്ത് മുംബൈ ഇന്ത്യൻസ്. നാളെ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസിനെ നേരിടും. ഇതിന് മുന്നോടിയായാണ് രാജസ്ഥാൻ ക്യാപ്റ്റനായ സഞ്ജുവിന്റെയും മുംബൈ ഇന്ത്യൻസിന്റെ പേസറായ ബേസിൽ തന്പിയുടെയും ഒന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്തത്. ‘കേരളത്തിലെ പിള്ളേർ ആറാടുകയാണ്’ എന്ന കുറിപ്പോടെയാണ് ഇരുവരുടെയും ചിത്രം മുംബൈ ട്വീറ്റ് ചെയ്തത്. സഞ്ജുവും ബേസിലും ആദ്യ മത്സരത്തിൽ കിടലൻ പ്രകടനവും പുറത്തെടുത്തു. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ അർധ സെഞ്ചുറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. 27 പന്തിൽ 55 റണ്‍സടിച്ച താരം പ്ലെയർ ഓഫ് ദ മാച്ചുമായി. മുംബൈ ഇന്ത്യൻസിന്റെ പേസ് ബൗളറായ ബേസിൽ തന്പി…
Read Moreപോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കു പരിശീലനം നൽകിയതു മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിനെന്ന പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കു പരിശീലനം നൽകിയ അഗ്നിശമന സേനയുടെ പ്രവൃത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാക്കിസ്ഥാനെ പോലെ ഭീകരവാദ സംഘടനകൾക്കു സർക്കാർ തന്നെ പരിശീലനം നൽകുന്ന സ്ഥലമായി കേരളം മാറി. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനതല പരിപാടിയിലാണ് അഗ്നിശമന സേനയിലെ അംഗങ്ങൾ എത്തിയും പരിശീലനം നൽകിയതുമെന്നത് ഉന്നത ഭരണ നേതൃത്വത്തിന്റെ അറിവോടെയാണെന്നതിന് ഉദാഹരണമാണ്. ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്ക്ക് പരിശീലനം നൽകിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പുറത്താക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Read Moreപൾസർ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനൽ കണ്ടെത്തി! സുനിയുടെ കൈയക്ഷരവുമായി ഒത്തുനോക്കും; വിശദമായി പരിശോധിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നടന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. സുനിയുടെ സഹതടവുകാരന് കുന്നംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നുമാണ് കത്ത് ലഭിച്ചത്. കത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സുനിയുടെ കൈയക്ഷരവുമായി ഒത്തുനോക്കും. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ജയിലിലെത്തി സുനിയുടെ കൈയക്ഷരത്തിന്റെ സാംമ്പിള്‍ ശേഖരിച്ചിരുന്നു. അതേസമയം, കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ആലുവ പോലീസ് ക്ലബിൽ ക്രൈംബ്രാഞ്ച് ദിലീപിനെ രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു.
Read Moreബാങ്കുകൾ ഓവർ സ്മാർട്ടാകരുത്; സിൽവർ ലൈനിന്റെ പേരിൽ പ്രദേശവാസികൾക്ക് വായ്പ നിഷേധിച്ചാൽ നടപടിയെടുക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി പ്രദേശത്തെ താമസക്കാര്‍ക്ക് വായ്പ നിഷേധിക്കുന്ന ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വായ്പ തടയാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല. ബാങ്കേഴ്സ് സമിതി അടക്കമുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തുണ്ട്. അതിരടയാള കല്ലിട്ട സ്ഥലം ഈടുവച്ച് വായ്പയെടുക്കാൻ തടസമില്ലെന്നും ധനമന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ സിൽവർ ലൈൻ പദ്ധതിക്കായി കല്ലിട്ട സ്ഥലം ഭൂമിയിൽ ഉൾപ്പെട്ടതിനാൽ ബാങ്ക് വായ്പ നിഷേധിച്ചിരുന്നു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ബാങ്കുകൾ ഓവർ സ്മാർട്ടാകരുതെന്നും മന്ത്രി പറഞ്ഞു. സ്ഥലങ്ങൾക്ക് വായ്പ നിഷേധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും. സിൽവർ ലൈൻ വിഷയത്തിൽ പ്രതിപക്ഷം ജനങ്ങളുടെ മനസിൽ തീ കോരിയിടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
Read MoreSteps to create a Internet dating Profile That Attracts Complements
When deciding what to place in your online dating profile, remember that most likely marketing yourself. It’s your likelihood to meet people and scores dates. Yet , you should also be honest and show your accurate personality. This will help attract people who would like to meet you for you. http://blog.vfn.in/compared-no-hassle-hot-bride-systems Being funny is also significant, but ensure it’s not really interpreted as a sarcastic or funny remark. Photos invariably is an important part of any kind of dating account. They give viewers an idea of who you are, consequently…
Read More