ശ്രീലങ്കയില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെ അടക്കമുള്ള നേതാക്കള്‍ ഇന്ത്യയിലേക്കു കടന്നതായി വ്യാപക പ്രചാരണം. രാജപക്സെ അനുകൂലികള്‍ രാജ്യം വിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിമാനത്താവളത്തിലേക്കുള്ള റോഡ് ഉപരോധിച്ചു ജനക്കൂട്ടം പരിശോധന നടത്തുന്നതിനിടെയാണ് ഇത്തരം പ്രചാരണങ്ങള്‍ ശക്തമായത്. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്നും ശ്രീലങ്കയില്‍ നിന്നുള്ള രാഷ്ട്രീയനേതാക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അഭയം നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന് ട്വീറ്റ് ചെയ്തു. ചൊവ്വ പുലര്‍ച്ചെ ഔദ്യോഗിക വസതി വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലി നാവികതാവളത്തിലേക്കാണു പോയതെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രക്ഷോഭകര്‍ അവിടം വളഞ്ഞിരുന്നു. മഹിന്ദ രാജപക്സെ നാടു വിടുമെന്ന് അഭ്യൂഹം പരന്നതോടെ നാവികതാവളവും അവിടേക്കുള്ള റോഡും പ്രക്ഷോഭകര്‍ വളഞ്ഞു. സൈന്യം ഏറെ പണിപെട്ടാണ് മഹിന്ദ രാജപക്സെയെയും കുടുംബത്തെയും പ്രക്ഷോഭകാരികളുടെ പിടിയില്‍ പെടാതെ ടെംപിള്‍ ട്രീസ് ഔദ്യോഗിക വസതിക്കു പുറത്തെത്തിച്ചത്. പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ കൊളംബോ നഗരത്തില്‍…
Read MoreDay: May 11, 2022
‘ഷാബാ ഷെരീഫിന്റെ മൃതദേഹം മുറിച്ചത് ഇറച്ചിവെട്ടുന്ന കത്തികൊണ്ട്..!’ മലപ്പുറത്ത് വൈദ്യനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞത് ഒറ്റമൂലിരഹസ്യം ചോർത്താൻ!
മലപ്പുറം: ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ കൂടുതല്‍ തെളിവെടുപ്പിന് പോലീസ്. ഇതിനു മുന്നോടിയായി ചാലിയാർ പുഴയോരത്തും മുഖ്യപ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റെ ബന്ധുക്കളെ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ നാലംഗ സംഘം കഴിഞ്ഞ ദിവസം നിലമ്പൂരില്‍ അറസ്റ്റിലായിരുന്നു. മൂലക്കുരുവിന്റെ ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാനാണു മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയതെന്നു പോലീസ്പറഞ്ഞു. നിലമ്പൂരിലെ പ്രവാസി വ്യവസായി ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം. ഒരു വര്‍ഷം ബന്ദിയാക്കി പീഡിപ്പിച്ച ശേഷം2020 ഒക്ടോബറിൽ ഷൈബിന്റെ വീട്ടിൽവച്ചായിരുന്നു സംഭവം. ഒരു വര്‍ഷം ബന്ദിയാക്കി പീഡിപ്പിച്ച ശേഷമായിരുന്നു ഷാബാ ശരീഫിനെ കൊന്നത്. കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാർ ചാലിയാർ പുഴയിൽ തള്ളുകയായിരുന്നു. ഒറ്റമൂലി മനസ്സിലാക്കി കച്ചവടം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതിയെന്നു പോലീസ് പറഞ്ഞു. വ്യവസായി നിലമ്പൂർ മുക്കട്ട…
Read Moreവടക്കാഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു; 30 വിദ്യാർഥികൾക്കു പരിക്ക് ;മറിഞ്ഞത് 20 അടി താഴ്ചയുള്ള തോട്ടിലേക്ക്
വടക്കാഞ്ചേരി (തൃശൂർ): അകമലയിൽ വിനോദയാത്രയ്ക്കുപോയ ബസ് റോഡിൽ നിന്ന് തെന്നിമറിഞ്ഞുണ്ടായ അപകടത്തിൽ 30 വിദ്യാർഥിനികൾക്കു പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്നുരാവിലെ ഏഴിനായിരുന്നു അപകടം. പെരുന്തൽമണ്ണയിൽ നിന്നും തിരുവനന്തപുരത്തേക്കു വിനോദയാത്ര പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ടോറസ് ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ റോഡിൽ നിന്ന് തെന്നിമറിഞ്ഞ് അകമല ക്ഷേത്രത്തിന് സമീപം 20 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ബസ് മറിഞ്ഞ ഉടനെ കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ബസിനുള്ളിൽ നിന്ന് കുട്ടികളെ പുറത്തെത്തിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ ആക്ട്സ് പ്രവർത്തകർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെരിന്തൽമണ്ണ ആനമങ്ങാട് യത്തീംഖാനയിൽ നിന്ന് തിരുവനന്തപുരം ബീമാപള്ളിയിലേക്ക് വിനോദയാത്ര പോകുകയായിരുന്നു ഇവർ. ബസിൽ 35 പെൺകുട്ടികളും മുതർന്ന 15 പേരുമടക്കം 50 പേർ യാത്രക്കാരായി ഉണ്ടായിരുന്നു.അപകടത്തെ തുടർന്ന് തൃശൂർ – ഷൊർണ്ണൂർ സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരി പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കും…
Read Moreപൂരം പൊടിപൂരം… പൂരപ്പറമ്പ് ജനസമുദ്രമായി… പൂരത്തിരക്കിൽപ്പെട്ട് പലർക്കും പരിക്ക്; ആരോഗ്യ വകുപ്പിന്റെ കൗണ്ടറിൽ ചികിത്സതേടിയത് നൂറിലേറെപ്പേർ
തൃശൂർ: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമെത്തിയ തൃശൂർ പൂരത്തെ ആവേശത്തോടെ വരവേറ്റപ്പോള്‍ പൂരപ്പറന്പ് ജനസമുദ്രമായി. മുൻപൊന്നും കണ്ടിട്ടിട്ടില്ലാത്തത്ര അധികം ജനങ്ങളാണ് പൂരപ്പറന്പിലേക്ക് ഒഴുകിയെത്തിയത്. പതിവിനു വിപരീതമായി സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യം ഇത്തവണ കൂടുതലായിരുന്നു. ചെറിയ കുഞ്ഞുങ്ങളെയും തോളത്തെടുത്തു പൂരം കാണാൻ അമ്മമാരുടെ തിരക്ക് എവിടെയും കാണാൻ കഴിഞ്ഞു.പൂരത്തിനു തിക്കിലും തിരക്കിലുംപെട്ട് ഏതാനും പേർക്കു പരിക്കേറ്റു. ഒട്ടേറെപ്പേർ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് ആശുപത്രികളിൽ ചികി ത്സയിലാണ്. ഒട്ടേറെപ്പേർ തേക്കിൻകാട് മൈതാനിയിൽ സജ്ജമാക്കിയ ആരോഗ്യവകുപ്പിന്റെ വിവിധ കൗണ്ടറുകളിൽ ചികിത്സ തേടിയെത്തി. തിരക്കിൽപ്പെട്ട് കൈകാലുകൾ ഒടിഞ്ഞവരും കൂട്ടത്തിലുണ്ട്. തേക്കിൻകാട് മൈതാനിയിലെ കണ്ട്രോൾ റൂമിനോടു ചേർന്ന ആരോഗ്യ വകുപ്പിന്റെ മുഖ്യകൗണ്ടറിൽ രാത്രി എട്ടോടെ തന്നെ ചികിത്സതേടി നൂറോളം പേരെത്തി. ആളുകളുടെ തിരക്കിൽ പോലീസ് ബാരിക്കേഡുകൾ തകർന്നും മറ്റും വീണവരുടെ കാലുകളാണു പൊട്ടിയത്. ഇതോടൊപ്പം നെഞ്ചുവേദനയെതുടർന്ന് ചികിത്സ തേടിയ എആർ ക്യാന്പിലെ എസ്ഐയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കു…
Read Moreസ്ത്രീയും പുരുഷനും തുല്യര്‍…പണ്ഡിതന് തെറ്റ് തിരുത്തണം ! സമസ്തയുടെ പണ്ഡിതനെതിരേ ആഞ്ഞടിച്ച് ഐഷ സുല്‍ത്താന…
മലപ്പുറത്ത് നടന്ന ചടങ്ങില്‍ പെണ്‍കുട്ടി വേദിയില്‍ വന്നതിനെ രൂക്ഷമായി വിമര്‍ശിച്ച സമസ്ത പണ്ഡിതനെതിരേ ആഞ്ഞടിച്ച് സംവിധായക ഐഷ സുല്‍ത്താന. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ഒരു മുസ്ലിം പെണ്‍കുട്ടിയെ വേദിയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള അധികാരം ആര്ക്കുമില്ലെന്നുമായിരുന്നു ഐഷയുടെ പ്രതികരണം. മതമാണ് പ്രശ്നമെങ്കില്‍ ഇസ്ലാം മതത്തില്‍ സ്ത്രീയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും പറ്റി പറയുന്നുണ്ടെന്നും ഐഷ ചൂണ്ടിക്കാട്ടി. ”ഇസ്ലാമില്‍ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശമാണെന്നും ഒരു സ്ത്രീ കല്യാണം കഴിക്കുവാണേല്‍ അവളുടെ ഭര്‍ത്താവ് ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കാണെന്ന ഇസ്ലാം പറയുന്നുണ്ട്”, ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു. പണ്ഡിതന് ഒരു തെറ്റ് പറ്റിയെങ്കില്‍ അത് തിരുത്തേണ്ടതാണെന്നും ഇല്ലേല് ഈ സമൂഹത്തിലെ ആളുകള്‍ക്കിടയില്‍ അതൊരു തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലായിരുന്നു വിവാദസംഭവം അരങ്ങേറിയത്. മുതിര്‍ന്ന സമസ്ത നേതാവ് ശാസിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് സ്റ്റേജില്‍നിന്ന് മടങ്ങി…
Read Moreകാടിറങ്ങുന്ന കാട്ടുപോത്തുകള്‍; വിതുരയിൽ കാട്ടുപോത്തുകൾ നാട്ടിലേക്കിറങ്ങുന്നു; ഭയപ്പാടോടെ നാട്ടുകാർ
വിതുര: കാട്ടുപോത്തുകള്‍ കൂട്ടമായി നാട്ടിലേക്കിറങ്ങുന്നത് ഭീഷണിയാകുന്നു. വിതുര മൂന്നാം നമ്പര്‍ ജംഗ്ഷനോട് ചേര്‍ന്ന റബര്‍തോട്ടത്തിലും ജനവാസ മേഖലയിലുമാണ് കഴിഞ്ഞ ദിവസം കാട്ടുപോത്ത് ഇറങ്ങിയത്. ടാപ്പിംഗ് തൊഴിലാളികള്‍ അറിയിച്ചതിനനുസരിച്ച് പാലോട് നിന്നും റാപിഡ് ഫോഴ്സും നാട്ടകാരും ചേര്‍ന്ന് കാട്ടു പോത്തുകളെ വനമേഖലയിലേക്ക്കയറ്റി വിട്ടെങ്കിലും മണിക്കൂറുകൾക്കകം കാട്ടുപോത്ത് നാട്ടിലേക്കിറങ്ങുകയായിരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പ്രദേശത്ത് കാട്ടുപോത്തുകൾ വിഹരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. റബർതോട്ടങ്ങളിൽ കാട്ടുപോത്തുകൾ തന്പടിച്ചതുമൂലം ടാപ്പിംഗിനു പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് ടാപ്പിംഗ് തൊഴിലാളികൾ പറയുന്നു.
Read Moreമഴയിൽ മാറ്റിവെച്ച തൃശൂർപൂരം വെടിക്കെട്ട് ഇന്നു രാത്രി ഏഴിന്
തൃശൂർ: കനത്ത മഴയെത്തുടർന്നു മാറ്റിവച്ച തൃശൂർപൂരം വെടിക്കെട്ട് ഇന്നു വൈകിട്ട് ഏഴിന്. പകൽ വെടിക്കെട്ടിന്റെ കാര്യത്തിൽ അൽപ്പ സമയത്തിനകം തീരുമാനം ഉണ്ടായേക്കും. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ തീരുമാനപ്രകാരം വെടിക്കെട്ട് മാറ്റിവച്ചത്. പുലർച്ചെ മൂന്നിനു നടത്താനിരുന്ന വെടിക്കെട്ടാണ് മഴ മൂലം രാത്രിയിലേക്കു മാറ്റിയത്. ഇതോടെ വെടിക്കെട്ട് കാണാനെത്തിയ പതിനായിരങ്ങൾ നിരാശയോടെ മടങ്ങിയിരുന്നു. പകല്‍പ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച കുടമാറ്റ സമയം മുതല്‍ തൃശൂരില്‍ നേരിയ മഴ ഉണ്ടായിരുന്നു. രാത്രി വൈകിയും മഴ തുടര്‍ന്നതോടെയാണ് വെടിക്കെട്ട് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
Read Moreശാരീരിക, മാനസിക പീഡനങ്ങൾ മകൾക്ക് അനുഭവിക്കേണ്ടിവന്നു; പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും മക്കളും മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ
ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും രണ്ടു മക്കളെയും പോലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. വണ്ടാനം മെഡിക്കൽ കോളജ് ഔട്ട്പോസ്റ്റിലെ സിവിൽ പോലീസ് ഓഫീസർ റെനീസിന്റെ ഭാര്യ നെജില, മക്കളായ ടിപ്പു സുൽത്താൻ (അഞ്ച്), മലാല (ഒന്നര) എന്നിവരാണ് മരിച്ചത്. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മരിച്ച നെജിലയുടെ കുടുംബം ആരോപിച്ചു. ശാരീരിക, മാനസിക പീഡനങ്ങളാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം പറയുന്നു. റെനീസ് പോലീസ് ഉദ്യോഗസ്ഥനായതിനാൽ ഉന്നതതല അന്വേഷണം നടത്തണമെന്നും ആവശ്യമുണ്ട്.രണ്ടു മക്കളിൽ ഇളയ കുട്ടിയായ മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ടിപ്പു സുൽത്താനെ മുഖത്ത് തലയിണ അമർത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് നെജിലയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം നജില ജീവനൊടുക്കിയതാണെന്നാണ് നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Read More