മ​ഴ​യി​ൽ മാ​റ്റി​വെച്ച തൃ​ശൂ​ർ​പൂ​രം വെ​ടി​ക്കെ​ട്ട് ഇ​ന്നു രാ​ത്രി ഏ​ഴി​ന്




തൃ​ശൂ​ർ: ക​ന​ത്ത മ​ഴ‍​യെ​ത്തു​ട​ർ​ന്നു മാ​റ്റി​വ​ച്ച തൃ​ശൂ​ർ​പൂ​രം വെ​ടി​ക്കെ​ട്ട് ഇ​ന്നു വൈ​കി​ട്ട് ഏ​ഴി​ന്. പ​ക​ൽ വെ​ടി​ക്കെ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ൽ​പ്പ സ​മ​യ​ത്തി​ന​കം തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും.

ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പാ​റ​മേ​ക്കാ​വ്-​തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ങ്ങ​ളു​ടെ തീ​രു​മാ​ന​പ്ര​കാ​രം വെ​ടി​ക്കെ​ട്ട് മാ​റ്റി​വ​ച്ച​ത്.

പു​ല​ർ​ച്ചെ മൂ​ന്നി​നു ന​ട​ത്താ​നി​രു​ന്ന വെ​ടി​ക്കെ​ട്ടാ​ണ് മ​ഴ മൂ​ലം രാ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. ഇ​തോ​ടെ വെ​ടി​ക്കെ​ട്ട്‌ കാ​ണാ​നെ​ത്തി​യ പ​തി​നാ​യി​ര​ങ്ങ​ൾ നി​രാ​ശ​യോ​ടെ മ​ട​ങ്ങി​യി​രു​ന്നു.

പ​ക​ല്‍​പ്പൂ​ര​വും അ​നു​ബ​ന്ധ ച​ട​ങ്ങു​ക​ളും നേ​ര​ത്തെ നി​ശ്ച​യി​ച്ച പ്ര​കാ​രം ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച കു​ട​മാ​റ്റ സ​മ​യം മു​ത​ല്‍ തൃ​ശൂ​രി​ല്‍ നേ​രി​യ മ​ഴ ഉ​ണ്ടാ​യി​രു​ന്നു. രാ​ത്രി വൈ​കി​യും മ​ഴ തു​ട​ര്‍​ന്ന​തോ​ടെ​യാ​ണ് വെ​ടി​ക്കെ​ട്ട് മാ​റ്റി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

Related posts

Leave a Comment