ഇടുക്കി: ഇടുക്കി രാജകുമാരിയില്‍ കാണാതായ മൂന്നരവയസുകാരിയെ കണ്ടെത്തി. മണിക്കൂറുകളുടെ തെരച്ചിലിനൊടുവില്‍ വീടിന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള തേയിലക്കാട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രണ്ട് കുട്ടികള്‍ ഒരുമിച്ച് തേയിലതോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. മൂന്നു മണിയോടെയാണ് കുട്ടിയെ കാണാതായത്. രാത്രി വൈകിയും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിനൊടുവിലാണ് കാണാതായ സ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റര്‍ അകലെ കുട്ടിയെ കണ്ടെത്തിയത്. കുട്ടി തനിയെ നടന്ന് ഇവിടെ എത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ മാതാപിതാക്കള്‍ തേയിലതോട്ടത്തിലെ ജീവനക്കാരാണ്.
Read MoreDay: June 15, 2022
ചക്കപ്പഴത്തിന്റെ മണം കാടാകെ പരക്കുന്നു; മണം തേടി കാട്ടാനക്കൂട്ടം നാട്ടിലേക്കിറങ്ങുന്നു; ആനകളെ തുരത്താൻ ചക്കവേട്ട നടത്തി വനം വകുപ്പ്
വരന്തരപ്പിള്ളി കുന്നത്തുപ്പാടം, കുട്ടഞ്ചിറ പ്രദേശത്ത് കുട്ടംതെറ്റിയെത്തിയ കാട്ടാനയെ കാടുകയറ്റാനാണ് വനം വകുപ്പിന്റെ പുതിയ തന്ത്രം. മേഖലയിൽ വ്യാപകമായി പ്ലാവുകളിൽ കായ്ച്ചു നിൽക്കുന്ന ചക്കകൾ ശേഖരിച്ച് ഉൾവനത്തിൽ കൊണ്ടിടുകയാണ് ചെയ്യുന്നത്. ആനകളെ തിരികെ കാട്ടിലേക്ക് എത്തിക്കുകയും കൂടെ ഭക്ഷണം ലഭ്യമാക്കുകയുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇന്നലെ രാവിലെ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ ചക്ക പറിക്കാനെത്തിയിരുന്നു. ഒരു പ്ലാവിൽ നിന്നുതന്നെ അന്‍പതിലേറെ ചക്ക പറിച്ചതായി പാലപ്പിള്ളി റേഞ്ച് ഓഫീസർ പ്രേം ഷെമീർ പറഞ്ഞു. പറിച്ച ചക്കകൾ പ്രത്യേകം ഏർപ്പാടാക്കിയ വാഹനത്തിലാണ് ഉൾക്കാട്ടിൽ എത്തിക്കുന്നത്. പ്രദേശത്തെ പറന്പുകളിൽ കായ്ച്ചു നിൽക്കുന്ന ചക്കയാണ് ആനകളെ ജനവാസ മേഖലയിലേക്ക് ആകർഷിക്കുന്നത്. പഴുത്ത ചക്കയുടെ മണം തേടിയെത്തുന്ന ആനകൾ സമീപത്തെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവാണ്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ വീട്ടുപറന്പുകളിലാണ് കൂട്ടം തെറ്റിയ കാട്ടാനയിറങ്ങിയത്. കാര്യമായി നാശനഷ്ടങ്ങൾ…
Read Moreമുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും..! സ്വപ്നയ്ക്കെതിരേ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെന്നു സർക്കാർ
കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ വെളിപ്പെടുത്തലുകളുടെ പേരില്‍ തനിക്കെതിരെ ഗൂഢാലോചന ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ സ്വപ്ന സുരേഷ് നല്കിയ ഹര്‍ജിയില്‍ കേസിലെ പരാതിയുടെ പകര്‍പ്പും പ്രഥമവിവര മൊഴിയും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി ഹര്‍ജി 21നു പരിഗണിക്കാന്‍ മാറ്റി. ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജി പരിഗണിക്കവേ സര്‍ക്കാരിനെതിരെ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും മാധ്യമങ്ങളിലൂടെ ലഹളയുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നുമാരോപിച്ചാണ് കേസെടുത്തതെന്ന് സ്വപ്നയുടെ അഭിഭാഷകന് അഡ്വ. ആര്. കൃഷ്ണരാജ് കോടതിയില്‍ വ്യക്തമാക്കി. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തതെന്നും ഹര്‍ജിയില്‍ വിശദീകരണം നല്‍കാമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി വ്യക്തമാക്കി. മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമാണ് സ്വപ്ന നടത്തിയതെന്നും വ്യാജപ്രചാരണമാണിതെന്നും ചൂണ്ടിക്കാട്ടി മുന്‍മന്ത്രി കെ.ടി. ജലീല്‍ നല്കിയ…
Read Moreസംസ്ഥാനത്ത് ശനിയാഴ്ചവരെ വ്യാപക മഴ; 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യത; 24 മണിക്കൂറിനുള്ളിൽ 11 സെന്റീമീറ്റർ മഴ പെയ്തേക്കും
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ശനിയാഴ്ചവരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും. വടക്ക് മധ്യകേരളത്തിൽ കൂടുതൽ മഴ ലഭിക്കും. ഇന്നു കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് ഭാഗത്തും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ഈ ഭാഗങ്ങളിൽ കടലിൽ പോകരുത്.ശനിയാഴ്ചവരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും അലർട്ട് പ്രഖ്യാപിച്ച ജില്ലകൾക്കു പുറമേ നാളെ കാസർഗോഡ് ജില്ലയിലും വെള്ളിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലും യെല്ലോഅലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ ആറുമുതൽ 11 വരെ സെന്റീമീറ്റർ മഴയാണു പ്രവചിച്ചിട്ടുള്ളത്.
Read More“കൃപേഷിനെയും ശുഹൈബിനെയും ഓർമയില്ലേ”… യൂത്ത്കോൺഗ്രസുകാരെ കൊത്തിക്കീറുമെന്ന കൊലവിളിയുമായി സംസ്ഥാനത്ത് സിപിഎം അഴിഞ്ഞാട്ടം
കോഴിക്കോട്: കോഴിക്കോട്ട് കൊലവിളി മുദ്രാവാക്യവുമായി സിപിഎം. തീക്കൊടിയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി കൊത്തിക്കീറുമെന്ന് സിപിഎം മുദ്രാവാക്യം വിളിച്ചു. കൃപേഷിനെയും ശുഹൈബിനെയും ഓർമയില്ലേയെന്നും സിപിഎം ഭീഷണി മുഴക്കി. അതേസമയം, സംസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടിന് നേരെയും ഓഫീസുകൾക്ക് നേരെയും ആക്രമണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുകയാണ്. കെഎസ്യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെ ഡിവൈഎഫ്ഐ കുപ്പിയെറിഞ്ഞു. സംഭവത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ഈസമയം അനന്തകൃഷ്ണന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് അനന്തകൃഷ്ണൻ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട്; കുറ്റ്യാടി അമ്പലത്തുകുളങ്ങര മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായി. ഇന്ന് പുലർച്ചെയാണ് സംഭവം. തീവ്രത കുറഞ്ഞ പെട്രോൾ ബോംബാണ് എറിഞ്ഞതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ആക്രമണത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം…
Read More