മണിക്കൂറുകളുടെ തെരച്ചില്‍! കാ​ണാ​താ​യ മൂ​ന്ന​ര​വ​യ​സു​കാ​രി​യെ ക​ണ്ടെ​ത്തി; ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെയുള്ള തേ​യി​ല​ക്കാ​ട്ടി​ല്‍ നിന്ന്‌

ഇ​ടു​ക്കി: ഇ​ടു​ക്കി രാ​ജ​കു​മാ​രി​യി​ല്‍ കാ​ണാ​താ​യ മൂ​ന്ന​ര​വ​യ​സു​കാ​രി​യെ ക​ണ്ടെ​ത്തി.

മ​ണി​ക്കൂ​റു​ക​ളു​ടെ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ വീ​ടി​ന് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെയുള്ള തേ​യി​ല​ക്കാ​ട്ടി​ല്‍ നി​ന്നാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച ര​ണ്ട് കു​ട്ടി​ക​ള്‍ ഒ​രു​മി​ച്ച് തേ​യി​ല​തോ​ട്ട​ത്തി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്.

രാ​ത്രി​ വൈകിയും ഫ​യ​ര്‍ ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കാ​ണാ​താ​യ സ്ഥ​ല​ത്തു​നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​ ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. 

കു​ട്ടി ത​നി​യെ ന​ട​ന്ന് ഇ​വി​ടെ എ​ത്തി​യ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ തേ​യി​ല​തോ​ട്ട​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ്.

Related posts

Leave a Comment