വൈ​വാ​ഹി​ക ബ​ന്ധ​ത്തി​ലൂ​ടെ​യു​ള്ള ഗ​ർ​ഭ​ധാ​ര​ണ​ത്തി​നു മാ​ത്ര​മ​ല്ല നി​യ​മം ബാ​ധ​കം; ഗർഭം അലസിപ്പിക്കാൻ അവിവാഹിതയ്ക്ക് അർഹതയുണ്ടെന്ന് സുപ്രീംകോടതി

സ്വ​ന്തം ലേ​ഖ​ക​ൻനൂ​ഡ​ൽ​ഹി: അ​വി​വാ​ഹി​ത​യാ​യ സ്ത്രീ​യു​ടെ ആ​റു മാ​സ​മാ​യ ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് സു​പ്രീം​കോ​ട​തി. ഡ​ൽ​ഹി എ​യിം​സി​ന്‍റെ കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് സ്ത്രീ​യു​ടെ ജീ​വ​നു ഹാ​നി​ക​ര​മാ​കാ​ത്ത വി​ധ​ത്തി​ൽ ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. മെ​ഡി​ക്ക​ൽ ഗ​ർ​ഭഛി​ദ്ര നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ളോ​ടും ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​യോ​ജി​ച്ചു. അ​വി​വാ​ഹി​ത​യാ​​ണെ​ന്ന കാ​ര​ണ​ത്താ​ൽ ഹ​ർ​ജി​ക്കാ​രി​ക്ക് ഗ​ർ​ഭഛി​ദ്ര​ത്തി​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ ഗ​ർ​ഭഛി​ദ്ര നി​യ​മ​ത്തി​ലു​ള്ള 2021ലെ ​ഭേ​ദ​ഗ​തി​യി​ൽ ഭ​ർ​ത്താ​വി​നു പ​ക​രം പ​ങ്കാ​ളി എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത് അ​വി​വാ​ഹി​ത​യാ​യ സ്ത്രീ​ക​ളെ പ​രി​ര​ക്ഷി​ക്കു​ന്ന​തി​നുവേ​ണ്ടി​യാ​ണെ​ന്നും സു​പ്രീം​കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു. വൈ​വാ​ഹി​ക ബ​ന്ധ​ത്തി​ലൂ​ടെ​യു​ള്ള ഗ​ർ​ഭ​ധാ​ര​ണ​ത്തി​നു മാ​ത്ര​മ​ല്ല നി​യ​മം ബാ​ധ​കം.

Read More

ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​തി​യാ​ക്കാം; ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് വന്നതോടെ ഏകദിനങ്ങൾ മടുപ്പുളവാക്കുന്നു

ന്യൂ​ഡ​ൽ​ഹി: ഏ​ക​ദി​ന ഫോ​ർ​മാ​റ്റ് ക്രി​ക്ക​റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ൻ താ​ര​ങ്ങ​ൾ. ഇം​ഗ്ലീ​ഷ് ഓ​ൾ​റൗ​ണ്ട​ർ ബെ​ൻ സ്റ്റോ​ക്സി​ന്‍റെ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ര​വി ശാ​സ്ത്രി​യും വ​സീം അ​ക്ര​വും ഏ​ക​ദി​ന ക്രി​ക്ക​റ്റ് നി​ർ​ത്ത​ലാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് വ​ന്ന​തി​ന് ശേ​ഷം ഏ​ക​ദി​ന​ങ്ങ​ൾ വ​ലി​യ മ​ടു​പ്പു​ള​വാ​ക്കു​ന്നു. സ്റ്റോ​ക്സി​ന്‍റെ 50 ഓ​വ​ർ ഫോ​ർ​മാ​റ്റി​ൽ നി​ന്ന് വി​ര​മി​ക്കാ​നു​ള്ള തീ​രു​മാ​നം വേ​ദ​നി​പ്പി​ക്കു​ന്നു.  എ​ന്നാ​ൽ ആ ​തീ​രു​മാ​ന​ത്തോ​ട് യോ​ജി​ക്കാ​തി​രി​ക്കാ​നാ​വി​ല്ല. കാ​ര​ണം, ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.  ഈ ​ഫോ​ർ​മാ​റ്റി​ൽ ക​ളി​ക്കു​ന്ന​ത് താ​ര​ങ്ങ​ൾ ക്ഷീ​ണി​പ്പി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് താ​ര​ങ്ങ​ൾ ട്വ​ന്‍റി-2 ക്രി​ക്ക​റ്റ് കൂ​ടു​ത​ലാ​യി പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് വ​സീം അ​ക്രം പ​റ​ഞ്ഞു.    നേ​ര​ത്തെ മു​ൻ ഇ​ന്ത്യ​ൻ താ​രം പ്ര​ഗ്യാ​ൻ ഓ​ജ​യും ഇ​തേ അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ചി​രു​ന്നു. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ചാ​യി​രു​ന്നു ന​മ്മ​ളെ​ല്ലാം ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്ന​ത്.  എ​ന്നാ​ൽ ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ നി​ല​വി​ൽ ആ​വേ​ശ​ക​ര​മാ​ണ്. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ന്‍റെ ഭാ​വി​യാ​ണ് ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​തെ​ന്നും ഓ​ജ ട്വി​റ്റി​ൽ…

Read More

പിന്നിൽ നിന്നും കുത്തിയ കട്ടപ്പയാര്? രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ വോ​ട്ട് ചോ​ർ​ച്ച; ദ്രൗ​പ​ദി മു​ർ​മു​വി​ന് ഒ​രു വോ​ട്ട് നൽകിയത് എംഎൽഎ

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലും വോ​ട്ട് ചോ​ർ​ച്ച. 140 അം​ഗ നി​യ​മ​സ​ഭ​യി​ൽ മു​ഴു​വ​ൻ എം​എ​ൽ​എ​മാ​രു​ടെ​യും പി​ന്തു​ണ പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യാ​യ യ​ശ്വ​ന്ത് സി​ൻ​ഹ​യ്ക്ക് ല​ഭി​ക്കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും ഫ​ലം വ​ന്ന​പ്പോ​ൾ ഒ​രു വോ​ട്ട് ചോ​ർ​ന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യ ദ്രൗ​പ​ദി മു​ർ​മു​വി​ന് സം​സ്ഥാ​ന​ത്തെ ഒ​രു എം​എ​ൽ​എ വോ​ട്ട് ന​ൽ​കി​യെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​കു​ന്ന​ത്. 139 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്നും യ​ശ്വ​ന്ത് സി​ൻ​ഹ​യ്ക്ക് ല​ഭി​ച്ച​ത്. അ​തേ​സ​മ​യം 2,824 വോ​ട്ടു​ക​ൾ നേ​ടി ദ്രൗ​പ​ദി മു​ർ​മു തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചു. ഇ​തോ​ടെ ആ​ദി​വാ​സി-​ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ നി​ന്നു രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത പ​ദ​വി​യി​ൽ എ​ത്തു​ന്ന ആ​ദ്യ​ത്തെ വ്യ​ക്തി​ത്വ​മാ​ണ് ദ്രൗ​പദി മു​ർ​മു. രാ​ഷ്ട്ര​പ​തി​യാ​കു​ന്ന ര​ണ്ടാ​മ​ത്ത വ​നി​ത​യു​മാ​ണ്.  

Read More

ഇ​ന്ത്യ​യി​ൽ കാ​ലി​ട​റി ഫേ​സ്ബു​ക്ക്; പു​രു​ഷ മേ​ധാ​വി​ത്വവും സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ; എഫ് ബി അക്കൗണ്ടിനെ കൈവിട്ട് സ്ത്രീകൾ…

  ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഫേ​സ്ബു​ക്കി​ന്‍റ വ​ള​ർ​ച്ചാ​നി​ര​ക്ക് കു​റ​യു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഫേ​സ്ബു​ക്കി​ന്‍റെ മാ​തൃ​ക​ന്പ​നി​യാ​യ മെ​റ്റാ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം ആ​ളു​ക​ൾ ഫേ​സ്ബു​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ.പോ​യ 10 വ​ർ​ഷ​ക്കാ​ലം ഫേ​സ്ബു​ക്കി​ന് രാ​ജ്യ​ത്ത് അ​തി​വേ​ഗ​ത്തി​ലു​ള്ള വ​ള​ർ​ച്ച​യു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​റോ​ടെ ഇ​ന്ത്യ​യി​ൽ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 45 കോ​ടി ക​വി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ വ​ള​ർ​ച്ച മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ സ്ത്രീ ​ഉ​പ​യോ​ക്താ​ക്ക​ളി​ൽ പ​ല​രും കൈ​യൊ​ഴി​ഞ്ഞ​താ​ണ് ഫേ​സ്ബു​ക്കി​ന് തി​രി​ച്ച​ടി​യാ​യ​ത്. സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും പു​രു​ഷ മേ​ധാ​വി​ത്വം കൂ​ടു​ത​ലാ​ണെ​ന്ന​തു​മാ​ണ് ഭൂ​രി​ഭാ​ഗം സ്ത്രീ​ക​ളും ഫേ​സ്ബു​ക്ക് ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി വി​ല​യി​രു​ത്തു​ന്ന​ത്. പു​തി​യ​താ​യി ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​തും വ​ലി​യ തോ​തി​ൽ മൊ​ബൈ​ൽ ഡേ​റ്റ നി​ര​ക്ക് രാ​ജ്യ​ത്ത് വ​ർ​ധി​ച്ച​തും ആ​ളു​ക​ളി​ൽ താ​ത്പ​ര്യം കു​റ​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വി​പ​ണി​യാ​യ ഇ​ന്ത്യ​യി​ൽ ഫേ​സ്ബു​ക്കി​ന് കൂ​ടു​ത​ൽ ത​ള​ച്ച​യു​ണ്ടാ​കു​മെ​ന്നും മെ​റ്റ​യു​ടെ പ​ഠ​നം…

Read More