വൈ​വാ​ഹി​ക ബ​ന്ധ​ത്തി​ലൂ​ടെ​യു​ള്ള ഗ​ർ​ഭ​ധാ​ര​ണ​ത്തി​നു മാ​ത്ര​മ​ല്ല നി​യ​മം ബാ​ധ​കം; ഗർഭം അലസിപ്പിക്കാൻ അവിവാഹിതയ്ക്ക് അർഹതയുണ്ടെന്ന് സുപ്രീംകോടതി


സ്വ​ന്തം ലേ​ഖ​ക​ൻ
നൂ​ഡ​ൽ​ഹി: അ​വി​വാ​ഹി​ത​യാ​യ സ്ത്രീ​യു​ടെ ആ​റു മാ​സ​മാ​യ ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് സു​പ്രീം​കോ​ട​തി.

ഡ​ൽ​ഹി എ​യിം​സി​ന്‍റെ കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് സ്ത്രീ​യു​ടെ ജീ​വ​നു ഹാ​നി​ക​ര​മാ​കാ​ത്ത വി​ധ​ത്തി​ൽ ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

മെ​ഡി​ക്ക​ൽ ഗ​ർ​ഭഛി​ദ്ര നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ളോ​ടും ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​യോ​ജി​ച്ചു.

അ​വി​വാ​ഹി​ത​യാ​​ണെ​ന്ന കാ​ര​ണ​ത്താ​ൽ ഹ​ർ​ജി​ക്കാ​രി​ക്ക് ഗ​ർ​ഭഛി​ദ്ര​ത്തി​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ ഗ​ർ​ഭഛി​ദ്ര നി​യ​മ​ത്തി​ലു​ള്ള 2021ലെ ​ഭേ​ദ​ഗ​തി​യി​ൽ ഭ​ർ​ത്താ​വി​നു പ​ക​രം പ​ങ്കാ​ളി എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത് അ​വി​വാ​ഹി​ത​യാ​യ സ്ത്രീ​ക​ളെ പ​രി​ര​ക്ഷി​ക്കു​ന്ന​തി​നുവേ​ണ്ടി​യാ​ണെ​ന്നും സു​പ്രീം​കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

വൈ​വാ​ഹി​ക ബ​ന്ധ​ത്തി​ലൂ​ടെ​യു​ള്ള ഗ​ർ​ഭ​ധാ​ര​ണ​ത്തി​നു മാ​ത്ര​മ​ല്ല നി​യ​മം ബാ​ധ​കം.



Related posts

Leave a Comment