പയ്യന്നൂര്‍: വീടുവിട്ടിറങ്ങി റോഡില്‍ ഒറ്റപ്പെട്ടുപോയ പത്തുവയസുള്ള കുട്ടിക്ക് പയ്യന്നൂര്‍ പോലീസ് തുണയായി. നൈറ്റ് ഓഫീസര്‍ പയ്യന്നൂര്‍ എഎസ്ഐ മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുണ്ടായിരുന്ന വിജു മോഹന്‍, അനൂപ് എന്നിവരടങ്ങിയ സംഘമാണ് കുട്ടിക്ക് തുണയായി മാറിയത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ വളപട്ടണം പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. ജയിലിലാക്കേണ്ട പ്രതിക്ക് എസ്കോര്‍ട്ട് പോയി തിരിച്ചുവരുന്നതിനിടയിലാണ് റോഡില്‍ പരിഭ്രമിച്ച് നില്ക്കുന്ന കുട്ടിയെ കണ്ടത്. വാഹനം നിര്‍ത്തി കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് വീട്ടില്‍നിന്നും നടക്കാനിറങ്ങി റോഡില്‍ ഒറ്റപ്പെട്ടുപോയതെന്ന് മനസിലായത്. ഗള്‍ഫിലുള്ള അച്ഛന്റെയോ വീട്ടിലെ മറ്റുള്ളവരുടെയോ ഫോണ്‍ നമ്പറും കുട്ടിക്ക് അറിയില്ലായിരുന്നു. ഇതേതുടര്‍ന്ന് കുട്ടിയെ വാഹനത്തില്‍ കയറ്റി വളപട്ടണം പോലീസ് സ്റ്റേഷനിലേല്‍പ്പിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍നിന്നും ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ കുട്ടിയുടെ അച്ഛന്റെ തിരിച്ചറിഞ്ഞതിലൂടെയാണ് കുട്ടിയുടെ അമ്മയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിവരം ധരിപ്പിച്ചത്. കുട്ടിയെ കാണാതെ പരിഭ്രാന്തിയിലായിരുന്ന അമ്മ ഉടന്‍ പോലീസ് സ്റ്റേഷനിലെത്തുകയും കുട്ടിയെ തിരിച്ചറിയുകയും…
Read MoreDay: August 13, 2022
യുവാവിനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത! പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത് ഞെട്ടിക്കുന്ന കാര്യം
തളിപ്പറമ്പ്: തളിപ്പറമ്പ് സലാമത്ത് നഗറിൽ ക്വാട്ടേഴ്സിനുള്ളിൽ യുവാവിനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മരണം തലയ്ക്കേറ്റ ക്ഷതം മൂലമുണ്ടായ രക്തം കട്ട പിടിച്ചതിനാലാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സലാമത്ത് നഗറിലെ ക്വാട്ടേഴ്സിൽ താമസിക്കുന്ന ഇസ്ഹാഖ് (33) ആണ് മരിച്ചത്. മരണത്തിലാണ് ദുരൂഹത യുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഈ മാസ് 10 നാണ് ഇസ്ഹാഖിനെ വഴിയിൽ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. മദ്യപാന ശീലമുള്ള യുവാവ് മദ്യപിച്ച് കിടക്കുകയാണെന്നാണ് വീട്ടുകാർ കരുതിയത്. തുടർന്ന് യുവാവിനെ വീട്ടിലെത്തിക്കുകയും പിറ്റേന്ന് രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോൾ മരിച്ചതായി കാണപ്പെടുകയുമായിരുന്നു. യുവാവ് ഹൃദയാഘാതം മൂലം മരിച്ചതായാണെന്നാണ് ബന്ധുക്കൾ കരുതിയത്. പോസ്റ്റ് മോർട്ട ത്തിലാണ് യുവാവിന്റെ തലയ്ക്ക് ക്ഷതമേറ്റതായും തലയോട്ടിക്കുള്ളിൽ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയത്. യുവാവ് മരിക്കുന്നതിന് മണിക്കുറുകൾക്ക് മുമ്പ് കണ്ണൂരിൽ വച്ച് ഒരാളുമായി സംഘർഷമുണ്ടായിരുന്നെന്നും സംഘർഷത്തിൽ യുവാവിന് മർദ്ദനം ഏറ്റിരുന്നതായും സൂചനയുണ്ട്.…
Read More20 ദശലക്ഷത്തോളം അനുയായികള്‍ ! കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ഇന്‍സ്റ്റഗ്രാം മോഡല്‍ കോര്‍ട്ട്‌നി ക്ലെന്നി അറസ്റ്റില്‍
ഹവായ് : സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ 20 ദശലക്ഷത്തോളം അനുയായികളുള്ള പ്രശസ്ത ഇന്‍സ്റ്റാഗ്രാം മോഡല്‍ കോര്‍ട്ട്‌നി ക്ലെന്നിയെ കാമുകന്‍ കുത്തേറ്റ് മരിച്ച കേസില്‍ അറസ്റ്റു ചെയ്തു. മയാമി സ്റ്റേറ്റ് അറ്റോര്‍ണി കാതറിന്‍ ഫെര്‍ണാണ്ടസ് വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് പത്തിന് ഹാവായില്‍ വെച്ചാണ് കോര്‍ട്ട്‌നി ക്ലെന്നിയെ അറസ്റ്റു ചെയ്തത്. ഇവര്‍ക്കെതിരെ സെക്കന്റ് ഡിഗ്രി മര്‍ഡറിനു കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഈസ്റ്റ് ഹവായ് ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. ഏപ്രില്‍ മൂന്നിനു ഫ്ളോറിഡയിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ പുലര്‍ച്ചെ നാലരക്കും അഞ്ചിനും ഇടയിലാണ് കാമുകനായ ക്രിസ്റ്റ്യന്‍ ടോബി ഒബംസെലി കുത്തേറ്റു മരിച്ച്. പൊലീസെത്തി ടോബിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2020ല്‍ തുടങ്ങിയ ഇവരുടെ ബന്ധം പലപ്പോഴും പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. ഇവര്‍ തമ്മില്‍ പലപ്പോഴും കുടുംബകലഹങ്ങള്‍ ഉണ്ടായിരുന്നതായും അറസ്റ്റ് വാറന്റില്‍ പറയുന്നു. സംഭവ ദിവസം ക്രിസ്റ്റ്യന്‍ ടോബി തന്റെ കഴുത്തിനു കുത്തിപിടിച്ചു…
Read Moreപട്ടാപ്പകൽ ചെന്നൈ നഗരത്തിൽ വൻ ബാങ്ക് കൊള്ള! 20 കോടി കവർന്നു; ബാങ്കിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ടു
ചെന്നൈ: പട്ടാപ്പകൽ ചെന്നൈ നഗരത്തിൽ വൻ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്‍റെ അരുമ്പാക്കം ശാഖയിൽ നിന്ന് 20 കോടി രൂപയാണ് കവർന്നത്. സുരക്ഷാ ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മയക്കുമരുന്ന് നൽകി മയക്കിയാണ് കൊള്ള നടന്നത്. ബാങ്കിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിടുകയും ചെയ്തു. ബാങ്കിലെ ജീവനക്കാരന്‍റെ നേതൃത്വത്തിലാണ് കവർച്ച നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.
Read Moreഅമ്മയ്ക്ക് ആരോടോ പ്രണയ ബന്ധമുണ്ടായിരുന്നു..! കുത്തിക്കൊന്ന് മൃതദേഹം വാടകവീട്ടില്‍ ഒളിപ്പിച്ചു; മകന്‍ അറസ്റ്റില്‍; സംഭവത്തെക്കുറിച്ച് മകന്‍ നല്‍കിയ മൊഴി ഇങ്ങനെ…
ഗുരുഗ്രാം: അമ്മയ്ക്ക് പ്രണയബന്ധമുണ്ടെന്ന് സംശയിച്ച് മകന്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ചു. ഹരിയാനയിലെ ഹിസാറ്‍ എന്ന ഗ്രാമത്തിലാണ് സ്വന്തം അമ്മയെ മകന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഗുരുഗ്രാമിലെ സോനാദേവി(40) ആണ് മകന്‍റെ കൊലക്കത്തിക്ക് ഇരയായത്. സംഭവത്തില്‍ സോനാദേവിയുടെ മകന്‍ പര്‍വേഷിനെ (21) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് പര്‍വേഷ് പൊലീസിന്‍റെ പിടിയിലായത്. ഹിസാറിലെ ഗാര്‍ഹിയില്‍ ആയിരുന്നു കൊല്ലപ്പെട്ട സോനാദേവി വാടകയ്ക്ക് താമസിച്ച് വന്നിരുന്നത്. രണ്ട് ദിവസമായി വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ദുര്‍ഗന്ധം സഹിക്കാനാവാതായതോടെ അയല്‍വാസികള്‍ വിവരം കെട്ടിട ഉടമയെ അറിയിച്ചു. ഉടമ സ്ഥലത്തെത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് സോനാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച് നാല് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് മകന്‍ പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സോനാദേവിയുടെ ഭര്‍ത്താവ്…
Read Moreആരാണ് സൽമാൻ റുഷ്ദി ? എന്താണ് അയാളുടെ ജീവിതത്തിൽ സംഭവിച്ചത് എന്ത് ?അറിയേണ്ടതെല്ലാം
ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സർ അഹ്മദ് സൽമാൻ റുഷ്ദി. മിഡ്നൈറ്റ്സ് ചിൽഡ്രൻ, സാറ്റാനിക് വേർസസ് എന്നീ കൃതികളിലൂടെയാണ് റുഷ്ദിയെ ലോകം അറിയുന്നത്. 1947 ജൂൺ 19ന് ബോംബെയിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെയായിരുന്നു തുടർപഠനം. 1968 ൽ പാക്കിസ്ഥാനിലേക്ക് കുടിയേറിയ കുടുംബത്തോടൊപ്പം റുഷ്ദിയും ഇവിടെ എത്തിയെങ്കിലും പിന്നീട് തിരികെ പോയി. സയൻസ് ഫിക്ഷൻ നോവലായ ഗ്രിമസ് എന്ന കൃതിയിലൂടെ 1975 കാലത്താണ് അദ്ദേഹം സാഹിത്യ രംഗത്തേക്ക് കടന്നത്. മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന രണ്ടാമത്തെ പുസ്തകം തലവര മാറ്റി. 1981ൽ പുറത്തിറങ്ങിയ മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന നോവലിലൂടെ വിശ്വപ്രസിദ്ധനായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിർണായക സന്ധികളിലൂടെയും മുന്നേറുന്ന വ്യക്തിയുടെ ജീവിതമായിരുന്നു ഇതിവൃത്തം. ഈ കൃതിക്ക് ബുക്കർ പ്രൈസ്, അടക്കം ലഭിച്ചു. 1988 ആണ് റുഷ്ദിയുടെ ജീവിതത്തെ…
Read Moreമുണ്ടു മാത്രം..! ആഭരണങ്ങള്‍കൊണ്ട് മാറിടം മറച്ച്, അര്‍ദ്ധനഗ്നയായി ജാനകി! ചര്‍ച്ചയായി ഫോട്ടോഷൂട്ട്
ലെസ്ബിയൻ പ്രണയം പ്രമേയമായി എത്തിയ ചിത്രം ഹോളി വൂണ്ടിലെ പ്രധാന കഥാപാത്രമാണ് ജാനകി സുധീർ. ചിത്രത്തിലെ ബോൾഡായ രംഗങ്ങൾ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച നടി. ഇപ്പോഴിതാ ഒരു വൈറൽ ഫോട്ടോഷൂട്ടുമായി ഇൻസ്റ്റഗ്രാമിൽ ചർച്ചയായുകയാണ് ഈ താരം. അർധനഗ്നയായുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ജാനകി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മുണ്ടു മാത്രം ധരിച്ചിരിക്കുന്ന ജാനകി ആഭരണങ്ങൾകൊണ്ടാണ് മാറിടം മറച്ചിരിക്കുന്നത്. ഒപ്പം കൈയിലും കാതിലും നിറയെ ആഭരണങ്ങളും ചുവന്ന വട്ടപ്പൊട്ടും തലയിൽ മുലപ്പൂവും ചൂടിയിട്ടുണ്ട്. ഓണത്തോട് അനുബന്ധിച്ചുള്ളതാണ് ഈ ഫോട്ടോഷൂട്ട്. രൗണത് ശങ്കറാണ് ചിത്രങ്ങൾ പകർത്തിയത്. ഇത്തരം ബോൾഡ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ നേരത്തേയും ജാനകി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് പ്രയാസമല്ലാത്ത രീതിയിലുള്ള, ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതിനോട് യാതൊരു എതിർപ്പുമില്ലെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു.
Read Moreവീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട സംഭവം! മോഷ്‌ടിച്ച സ്വർണം നഷ്ടപ്പെട്ടെന്ന് പ്രതി; ആദം അലി പോലീസിനോട് പറഞ്ഞത് ഇങ്ങനെ…
തിരുവനന്തപുരം : കേശവദാസപുരത്ത് മനോരമ എന്ന വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതി ആദം അലിയെ കൂടുതല്‍ തെളിവെടുപ്പിനായി ചെന്നൈയിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിനിടയിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീടിന് പുറത്ത് ഓടയില്‍ കുത്തി നില്ക്കുന്ന നിലയിൽ കണ്ടെത്തിയിരുന്നു. അതേസമയം മോഷ്‌ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഇതുവരേയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബാഗില്‍ സൂക്ഷിച്ച മനോരമയുടെ സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് പ്രതി പറയുന്നത്. എന്നാൽ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകത്തിനുശേഷം കത്തി വീടിന്റെ കോമ്പൗണ്ടിലെ ഓടയിലാണിട്ടതെങ്കിലും കഴിഞ്ഞ ദിവസം ഓടവൃത്തിയാക്കിയപ്പോള് കത്തി പുറത്തെ ചാലില്‍ വീണതാകാമെന്ന് പോലീസ് പറഞ്ഞു. തെളിവെടുപ്പിനിടെ മനോരമയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പ്രതി വിവരിച്ചു. മനോരമ ഒറ്റക്കാണെന്ന് മനസിലാക്കിയാണ് വീട്ടില്‍ എത്തിയതെന്നും പ്രതി പോലീസിനോടു പറഞ്ഞു. മുന്‍പരിചയമുള്ളത് കൊണ്ട് പ്രതി വിളിച്ചപ്പോള്‍ മനോരമ പുറത്തേക്ക് വന്നു. പൂക്കൾ വേണമെന്ന് ആവശ്യപ്പെട്ടു. വീടിന്റെ പിന്‍വശത്തെ ചെമ്പരത്തി…
Read Moreഎല്ലാം വന്നുകയറിയ പെണ്ണിന്‍റെ ഐശ്വര്യം..! പെട്ടെന്നാണ് കുടുംബത്തിന്റെ തലേവര മാറിയത്; ആർജെഡി പ്രവർത്തകർ പറയുന്നു…
നിയാസ് മുസ്തഫ ബിഹാറിൽ വീണ്ടും ലാലു പ്രസാദ് യാദവിന്റെ കുടുംബം അധികാരത്തിൽ തിരിച്ചെത്തിയതിന്റെ സന്തോഷം ആഘോഷിക്കുകയാണ് ആർജെഡി നേതാക്കളും പ്രവർത്തകരും. ഏറെക്കാലമായി അധികാരത്തിൽനിന്ന് അകന്നുനിൽക്കേണ്ടി വന്നിരുന്നു ലാലു കുടുംബത്തിന്. പെട്ടെന്നാണ് കുടുംബത്തിന്റെ തലേവര മാറിയത്. എല്ലാം വന്നുകയറിയ പെണ്ണിന്‍റെ ഐശ്വര്യമത്രേയെന്ന് ആർജെഡി പ്രവർത്തകർ അടക്കം പറയുന്നു. 2021 ഡിസംബർ 10നാണ് തേജസ്വി ബാല്യകാല സുഹൃത്തും ക്രിസ്തുമത വിശ്വാസിയുമായ റേച്ചൽ ഗോഡിഞ്ഞോയെ വിവാഹം കഴിച്ചത്. ഈ വിവാഹത്തിനെതിരേ ലാലു കുടുംബത്തിൽ മുറുമുറുപ്പ് ഉണ്ടായിരുന്നു. രാജശ്രീ യാദവ് വിവാഹശേഷം രാജശ്രീ യാദവ് എന്നാണ് ഇപ്പോൾ റേച്ചൽ അറിയപ്പെടുന്നത്. ബിഹാർ ജനതയ്ക്ക് വിളിക്കാനുള്ള സൗകര്യത്തിനുവേണ്ടിയാണ് രാജശ്രീ എന്നു റേച്ചലിന്റെ പേരു മാറ്റിയത്. വിവാഹം കഴിഞ്ഞ് ഒന്‍പതു മാസത്തിന് ശേഷം തേജസ്വി യാദവ് വീണ്ടും ഉപമുഖ്യമന്ത്രിയായി. തേജസ്വിയുടെ ജീവിതത്തിലേക്ക് രാജശ്രീ കടന്നുവന്നതുമുതൽ തേജസ്വിക്ക് നല്ലകാലമാണത്രേ. കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദ് യാദവിന് ആരോഗ്യപരമായ…
Read Moreവിഎല്‍സിയും നിരോധിച്ചോ..? ജനപ്രീയ മീഡിയ പ്ലെയര്‍ വിഎല്‍സി ഇന്ത്യയില്‍ നിരോധിച്ചുവെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ജനപ്രീയ മീഡിയ പ്ലെയര്‍ വിഎല്‍സി ഇന്ത്യയില്‍ നിരോധിച്ചുവെന്ന് റിപ്പോര്‍ട്ട്. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച ചിലരാണ് ആപ്പ് രാജ്യത്തു നിരോധിച്ച വിവരം കണ്ടെത്തിയത്. വിഡിയോലാന്‍ പ്രോജക്ട് വികസിപ്പിച്ചെടുത്ത വിഎല്‍സി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് വിഡിയോ കാണാനായി ആശ്രയിക്കുന്ന പ്ലെയറാണ്. എന്നാല്‍, നിരോധനം സംബന്ധിച്ചു ഒരു വിവരവും കേന്ദ്ര സര്‍ക്കാര്‍ പരസ്യമാക്കിയിട്ടില്ല. ചൈന ബന്ധമാണ് ആപ്പിന്റെ നിരോധനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് വിഎല്‍സി എന്നാണ് ആരോപണം.
Read More