യു​വാ​വി​നെ ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത! പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നത് ഞെട്ടിക്കുന്ന കാര്യം

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് സ​ലാ​മ​ത്ത് ന​ഗ​റി​ൽ ക്വാ​ട്ടേ​ഴ്സി​നു​ള്ളി​ൽ യു​വാ​വി​നെ ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത.

മ​ര​ണം ത​ല​യ്ക്കേ​റ്റ ക്ഷ​തം മൂ​ല​മു​ണ്ടാ​യ ര​ക്തം ക​ട്ട പി​ടി​ച്ച​തി​നാ​ലാ​ണെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സ​ലാ​മ​ത്ത് ന​ഗ​റി​ലെ ക്വാ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ഇ​സ്ഹാ​ഖ് (33) ആ​ണ് മ​രി​ച്ച​ത്. മ​ര​ണ​ത്തി​ലാ​ണ് ദു​രൂ​ഹ​ത യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ഈ ​മാ​സ് 10 നാ​ണ് ഇ​സ്ഹാ​ഖി​നെ വ​ഴി​യി​ൽ ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. മ​ദ്യ​പാ​ന ശീ​ല​മു​ള്ള യു​വാ​വ് മ​ദ്യ​പി​ച്ച് കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് വീ​ട്ടു​കാ​ർ ക​രു​തി​യ​ത്.

തു​ട​ർ​ന്ന് യു​വാ​വി​നെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യും പി​റ്റേ​ന്ന് രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ൾ മ​രി​ച്ച​താ​യി കാ​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

യു​വാ​വ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​താ​യാ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ക​രു​തി​യ​ത്. പോ​സ്റ്റ് മോ​ർ​ട്ട ത്തി​ലാ​ണ് യു​വാ​വി​ന്റെ ത​ല​യ്ക്ക് ക്ഷ​ത​മേ​റ്റ​താ​യും ത​ല​യോ​ട്ടി​ക്കു​ള്ളി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​താ​യും ക​ണ്ടെ​ത്തി​യ​ത്.

യു​വാ​വ് മ​രി​ക്കു​ന്ന​തി​ന് മ​ണി​ക്കു​റു​ക​ൾ​ക്ക് മു​മ്പ് ക​ണ്ണൂ​രി​ൽ വ​ച്ച് ഒ​രാ​ളു​മാ​യി സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നെ​ന്നും സം​ഘ​ർ​ഷ​ത്തി​ൽ യു​വാ​വി​ന് മ​ർ​ദ്ദ​നം ഏ​റ്റി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

ബ​ന്ധു​ക്ക​ൾ ഇ​ക്കാ​ര്യം പോ​ലീ​സി​ൽ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.

Related posts

Leave a Comment