വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട സംഭവം! മോഷ്‌‌ടിച്ച സ്വർണം നഷ്ടപ്പെട്ടെന്ന് പ്രതി; ആ​ദം അ​ലി​ പോലീസിനോട് പറഞ്ഞത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം : കേ​ശ​വ​ദാ​സ​പു​ര​ത്ത് മ​നോ​ര​മ എ​ന്ന വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി കി​ണ​റ്റിലി​ട്ട സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ആ​ദം അ​ലി​യെ കൂ​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പി​നാ​യി ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന തെ​ളി​വെ​ടു​പ്പി​നി​ട​യി​ൽ കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി വീ​ടി​ന് പു​റ​ത്ത് ഓ​ട​യി​ല്‍ കു​ത്തി നി​ല്‍​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം മോ​ഷ്ടി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഇ​തു​വ​രേ​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ബാ​ഗി​ല്‍ സൂ​ക്ഷി​ച്ച മ​നോ​ര​മ​യു​ടെ സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ടെന്നാ​ണ് പ്ര​തി പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ അ​ന്വേ​ഷ​ണ സം​ഘം ഇ​ത് വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ക​ത്തി വീ​ടി​ന്‍റെ കോ​മ്പൗ​ണ്ടി​ലെ ഓ​ട​യി​ലാ​ണി​ട്ട​തെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം ഓ​ട​വൃ​ത്തി​യാ​ക്കി​യ​പ്പോ​ള്‍ ക​ത്തി പു​റ​ത്തെ ചാ​ലി​ല്‍ വീ​ണ​താ​കാ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

തെ​ളി​വെ​ടു​പ്പി​നി​ടെ മ​നോ​ര​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് എ​ങ്ങ​നെ​യെ​ന്ന് പ്ര​തി വി​വ​രി​ച്ചു. മ​നോ​ര​മ ഒ​റ്റ​ക്കാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് വീ​ട്ടി​ല്‍ എ​ത്തി​യ​തെ​ന്നും പ്ര​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

മു​ന്‍​പ​രി​ച​യ​മു​ള്ള​ത് കൊ​ണ്ട് പ്ര​തി വി​ളി​ച്ച​പ്പോ​ള്‍ മ​നോ​ര​മ പു​റ​ത്തേ​ക്ക് വ​ന്നു. പൂ​ക്ക​ൾ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

വീ​ടി​ന്‍റെ പി​ന്‍​വ​ശ​ത്തെ ചെ​മ്പ​ര​ത്തി ചെ​ടി​യി​ല്‍ നി​ന്ന് പൂ ​പ​റി​ച്ച് ന​ല്‍​കു​ന്ന​തി​നി​ടെ മേ​നാ​ര​മ​യെ പി​ന്നി​ല്‍ നി​ന്ന് ആ​ക്ര​മി​ച്ചെ​ന്ന് ആ​ദം അ​ലി പ​റ​ഞ്ഞു.

ക​ത്തി​കൊ​ണ്ട് ക​ഴു​ത്ത് മു​റി​ച്ചു. നി​ല​വി​ളി​ച്ച​പ്പോ​ള്‍ സാ​രി ചു​റ്റി ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു. ഏ​ഴ​ടി​യോ​ളം താ​ഴ​ച​യു​ള്ള അ​യ​ല്‍​വീ​ടി​ന്‍റെ മ​തി​ല്‍​ക്കെ​ട്ട് ക​ട​ന്ന് മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ എ​ത്തി​ച്ച​ത് എ​ങ്ങ​നെ​യെ​ന്നും പ്ര​തി കാ​ണി​ച്ചു​കൊ​ടു​ത്തു.

വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നും ചോ​ദ്യം ചെ​യ്യാ​നും കോ​ട​തി ഒ​ന്പ​ത് ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment