വടക്കഞ്ചേരി: കുടുംബത്തിലെ അച്ഛനും അമ്മയും മക്കളുമടക്കം നാലുപേർ വിഷംകഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു. ഭാര്യയും രണ്ട് മക്കളും ഗുരുതരാവസ്ഥയിൽ തുടരുന്നു. നെന്മാറ ഒലിപ്പാറ സ്വദേശി കൊമ്പനാൽ രാജപ്പനാണ് (68) ഇന്ന് പുലർച്ചെ നാലിന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ ആനന്ദവല്ലി (60), മകൻ തോട്ടം സൂപ്രണ്ട് അനീഷ് (38) മകൾ ആശ (34) എന്നിവരാണ് ജില്ലാ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ളത്. കിഴക്കഞ്ചേരി കോട്ടേകുളം ഒടുകിൻചുവട്ടിൽ താമസിക്കുന്ന ഇവർ ഇന്നലെയാണ് വിഷം കഴിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെ ടാപ്പിംഗിനായി ഇവർ താമസിക്കുന്ന ഈരൂരിക്കൽ തോട്ടത്തിലുള്ള വീട്ടിൽ നാലുപേരെയും അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ഇവരെ വടക്കഞ്ചേരിലെ ആശുപത്രിയിലും ആലത്തൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് സംശയിക്കുന്നതായി വടക്കഞ്ചേരി പോലീസ് പറഞ്ഞു. തോട്ടത്തിൽ നിന്നു രണ്ട്…
Read MoreDay: August 17, 2022
പരാതിക്കാരി അന്ന് ധരിച്ചത് ലൈംഗിക പ്രചോദനമുണ്ടാക്കുന്ന വസ്ത്രം ! സിവിക് ചന്ദ്രനെതിരേ പരാതി നിലനില്‍ക്കില്ലെന്ന് കോടതി…
എഴുത്തുകാരന് സിവിക് ചന്ദ്രന് ലൈംഗിക അതിക്രമം കാണിച്ചുവെന്ന കേസില്‍ പ്രതിക്ക് ജാമ്യം നല്കിയ വിധിയില്‍ കോടതി നടത്തിയ വിവാദ പരാമര്‍ശം ചര്‍ച്ചയാകുന്നു. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കിയത്. കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണകുമാറിന്റെ വിധിയിലാണ് വിവാദ പരാമര്‍ശമുള്ളത്. പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി 354-എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ജാമ്യാപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച ഫോട്ടോകളില്‍ ഇരയുടെ വസ്ത്രധാരണ രീതി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാണെന്നും പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിലിരുത്തി മാറിടം അമര്‍ത്താന്‍ എഴുപത്തിനാല് വയസ്സുള്ള അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ചന്ദ്രന് ലൈംഗികാതിക്രമം…
Read Moreടിപ്പർ ലോറികൾക്കു പെട്ടി ഓട്ടോറിക്ഷകളുടെയും മിനി ബസുകൾക്കു ടാക്സി കാറുകളുടെയും ഇൻഷുറൻസ്; പോളിസിയിൽ കൃത്രിമം കാട്ടി യുവാവ് തട്ടിയത് ലക്ഷങ്ങൾ
കട്ടപ്പന: വാഹനങ്ങളുടെ ഇൻഷ്വറൻസ് പോളിസിയിൽ കൃത്രിമം കാട്ടി വൻ തുക വെട്ടിച്ച യുവാവ് പിടിയിൽ. തൊടുപുഴ, തടിയന്പാട്, കട്ടപ്പന, കുമളി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു വാഹനങ്ങളുടെ ഇൻഷ്വറൻസ് ഇടപാട് നടത്തുന്ന ഇടുക്കി തങ്കമണി പാണ്ടിപ്പാറ വെള്ളാരംപൊയ്കയിൽ വിശാഖി(29)നെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. തങ്കമണി സ്വദേശിയായ ടിപ്പർ ലോറി ഡ്രൈവറുടെ പരാതിയെത്തുടർന്നാണ് തട്ടിപ്പ് പുറത്തുവന്നത്. പുറത്തറിഞ്ഞതോടെ സമാനമായ നിരവധി പരാതികൾ എത്തി. ലോറിക്ക് ഓട്ടോയുടെ ഇൻഷ്വറൻസ്കട്ടപ്പന, തങ്കമണി, മുരിക്കാശേരി ഉൾപ്പെടെ പല സ്റ്റേഷനുകളിലായാണ് പരാതികൾ. തങ്കമണി സ്വദേശിയുടെ ടിപ്പർ ലോറിക്ക് ഇൻഷ്വറൻസ് എടുക്കാനായി വിശാഖിനെ സമീപിച്ചിരുന്നു. വിശാഖ് ഇൻഷ്വറൻസ് തുകയായ 39,000 രൂപ വാങ്ങി. തുടർന്ന് ഒരു ആപ്പ ഓട്ടോറിക്ഷയുടെ നന്പർ വച്ച് ഇൻഷ്വറൻസ് എടുത്ത ശേഷം പോളിസി കംപ്യൂട്ടറിൽ എഡിറ്റ് ചെയ്തു ടിപ്പർ ലോറിയുടെ നന്പർ ആക്കി നൽകി. ഇൻഷ്വറൻസ് ക്ലെയിമിനായി ലോറി…
Read Moreലഹരിത്തേന്‍ കുടിച്ച് ‘പാമ്പായി’ ! ലക്കുകെട്ട കരടിക്കുഞ്ഞിനെ ഒരുവിധത്തില്‍ രക്ഷിച്ചെടുത്ത് അധികൃതര്‍; വീഡിയോ വൈറല്‍…
ലഹരിത്തേന്‍ കുടിച്ച് ലക്കുകെട്ട കരടിക്കുഞ്ഞിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഡൂസിലാണ് സംഭവം. ലഹരിത്തേന്‍ കുടിച്ച ശേഷം ചലിക്കാനാകാതെ ഒരു വാഹനത്തിന്റെ പിറകിലാണ് പെണ്‍കരടി കയറിയിരുന്നത്. മാഡ് ഹണി എന്നും ഡേലി ബാല്‍ എന്നുമറിയപ്പെടുന്ന ലഹരിത്തേന്‍ ഹിമാലയന്‍ താഴ്വരകളിലും തുര്‍ക്കിയിലും മാത്രമാണ് കണ്ടുവരുന്നത്. ഇവിടെയുള്ള ചില റോഡോഡെന്‍ഡ്രണ്‍ സസ്യങ്ങള്‍ തങ്ങളുടെ തേനില്‍ ഗ്രേയാനോ ടോക്സിന് എന്ന ലഹരിയുള്ള രാസസംയുക്തം ഉത്പാദിപ്പിക്കും. ഈ ചെടികളിലെ പൂന്തേന്‍ തേനീച്ചകള്‍ കുടിക്കുന്നതാണ് ലഹരിത്തേന്‍ അഥവാ മാഡ് ഹണിക്ക് കാരണമാകുന്നത്. ചുവന്ന ചെളിയുടെ നിറമുള്ള ഈ തേനിന് ചവര്‍പ്പു രുചിയും ശക്തമായ ഗന്ധവുമാണ്. ഇത് സസ്തനികളില്‍ ലഹരിക്ക് വഴിവയ്ക്കും. ഇത്തരം തേന്‍ ഒരു സ്പൂണ്‍ അളവില്‍ പോലും നേരിട്ടോ വെള്ളത്തില്‍ കലര്‍ത്തിയോ ഭക്ഷിക്കുന്നത് ശക്തമായ മത്തിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡൂസിലെ പെണ്‍കരടി ഈ തേന്‍ അളവില്‍ കൂടുതല്‍…
Read Moreസ്വിസ് സോളാർ കമ്പനിയുടെ ഫണ്ടുകൾ ബിജുരാധാകൃഷ്ണന് ശാലുവിനു വേണ്ടി ഫ്ലാറ്റ് വാങ്ങാൻ തട്ടിയെടുത്തു; സോളാർ കേസിൽ സാക്ഷിയായി സരിത നൽകിയ മൊഴിയിങ്ങനെ…
തിരുവനന്തപുരം: സോളാർ ഉപകരണങ്ങളുടെ വിതരണ അവകാശം നേടിക്കൊടുക്കാമെന്നു പറഞ്ഞു 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത എസ്. നായർ സാക്ഷിയായി മൊഴി നൽകി. കേസിലെ 32 -ാം സാക്ഷിയായിട്ടാണു സരിത മൊഴി നൽകിയത്. സ്വിസ് സോളാർ കന്പനിയുടെ ഫണ്ടുകൾ രണ്ടാം പ്രതി ശാലുവിനു വേണ്ടി ബിജു വഴി വിട്ടു എടുത്തതായി സരിത മൊഴി നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – മൂന്നിൽ ആണു വിചാരണ നടക്കുന്നത്.തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണൻ നേരത്തെ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. മൂന്നു പ്രതികളുള്ള കേസിൽ ഇപ്പോൾ വിചാരണ നേരിടുന്നതു കേസിലെ രണ്ടും മുന്നും പ്രതികളായ ശാലു മേനോൻ, ശാലുവിന്റെ അമ്മ കലാദേവി എന്നിവരാണ്. രണ്ടു പ്രതികളും ഇല്ലാതെയാണ് ഇന്നലെ വിചാരണ നടന്നത്. 2013 കാലഘട്ടത്തിൽ സോളാർ പാനലുകൾ നൽകാമെന്നു പറഞ്ഞ് തിരുവനന്തപുരം സ്വദേശി ഡോ.…
Read Moreവിവാഹാലോചന നിരസിച്ചു ! പ്രതികാരമായി പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമം;യുവാവ് അറസ്റ്റില്‍…
മുണ്ടക്കയം: വിവാഹാലോചന നിരസിച്ചതിനു പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഇടുക്കി കണയങ്കവയല്‍ മതന്പ കപ്പലുമാക്കല്‍ വിശാഖി (21) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടിയുടെ അമ്മയെയാണ് ആക്രമിച്ചത്. പ്രതി നേരത്തേ പെണ്‍കുട്ടിയെ വിവാഹം കഴിക്കണം എന്ന ആഗ്രഹത്തോടെ വീട്ടില്‍ ചെന്നെങ്കിലും വിവാഹാലോചനയോടു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമ്മതിക്കാതെ മടക്കി അയയ്ക്കുകയായിരുന്നു. ഇതിലുള്ള വിരോധംമൂലം വിശാഖ് കഴിഞ്ഞ ദിവസം വെളുപ്പിനെ പെണ്‍കുട്ടിയുടെ വീടിനു പുറകുവശത്ത് പതുങ്ങിയിരുന്ന് അമ്മ പുറത്തിറങ്ങുന്ന തക്കംനോക്കി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ശബ്ദംകേട്ട് അടുത്ത് താമസിക്കുന്ന ബന്ധുക്കള്‍ ഓടിക്കൂടുകയും തുടര്‍ന്നു പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുണ്ടക്കയം എസ്എച്ച്ഒ എ. ഷൈന്‍ കുമാര്‍, എസ്ഐമാരായ പി.എസ്. അനീഷ്, അനൂപ് കുമാര്‍, മാമന് വി. ഏബ്രഹാം, എഎസ്ഐ അനില്‍കുമാര്‍, സിപിഒമാരായ രേഖ റാം, നൂറുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ്…
Read Moreഐടിക്കാരന്റെ പശുഫാം ഹൈടെക്കാണ്! പശുക്കളുടെ കാര്യങ്ങളറിയാൻ ആപ്പ്; വിവിധ സംസ്ഥാനങ്ങളിലെ എട്ടിനം പശുക്കൾ ഫാമിൽ…
അനുമോൾ ജോയ്കണ്ണൂർ: ഐടി മേഖലയിലാണു ജോലിയെന്നതിനാൽത്തന്നെ പയ്യന്നൂർ ചൂരൽ സ്വദേശി ജിജീഷ് തുടങ്ങിയ പശു ഫാം അല്പം ഹൈടെക്കാണ്. തന്റെ ഫാമിലെ പശുക്കളുടെ കാര്യങ്ങളറിയാൻ ഒരു ആപ്പും നിർമിച്ചുകഴിഞ്ഞു. ജോലിക്കിടെ ജിജീഷ് നാട്ടിലില്ലാത്തപ്പോൾ ഫാമിന്റെ ചുമതലകൾ നോക്കിനടത്തുന്നത് ഈ ആപ്പിന്റെ സഹായത്തോടെയാണ്. ഫാമിലെ പശുക്കളുടെ എണ്ണവും പരിപാലനവും ആരോഗ്യസ്ഥിതിയുമെല്ലാം കൃത്യതയോടെ ആപ്പിലൂടെ ശേഖരിക്കും. ഒപ്പം പശുക്കളുടെ പ്രസവതീയതിയും ഈ ആപ്പിലൂടെ കൃത്യമായി അറിയാൻ കഴിയുമെന്ന് ജിജീഷ് പറയുന്നു. ആപ്പിലൂടെ നൽകുന്ന വിവരങ്ങൾ പ്രകാരം സഹോദരൻ പ്രജീഷാണു ഫാമിന്റെ ചുമതലകൾ നിർവഹിക്കുന്നത്.സാങ്കേതികവിദ്യയുടെയും യന്ത്രവത്കരണത്തിന്റെയും സാധ്യതകളെല്ലാം ഉപയോഗിച്ചാണു ജിജീഷ് ഫാം തുടങ്ങിയത്. മൂന്ന് പശുക്കളുമായി ചെറിയതോതിൽ തുടങ്ങിയ ഫാമാണ് ഇന്ന് 100 പശുക്കളുള്ള ഹൈടെക് ഫാമായി വളർന്നിരിക്കുന്നത്. പയ്യന്നൂർ ചൂരലിനടുത്ത് അരിയിൽ വെള്ളച്ചാട്ടത്തിനു സമീപം അഞ്ചേക്കർ സ്ഥലത്താണ് ഫാമുള്ളത്. ടൂറിസം സാധ്യതകൾ മുൻനിർത്തിയാണ് അരിയിൽ വെള്ളച്ചാട്ടത്തിന് സമീപം ഫാം തുടങ്ങിയതെന്ന്…
Read Moreചിങ്ങം പുലർന്നത് കൊച്ചിയെ നടുക്കുന്ന കൊലപാതക വാർത്തയുമായി; ഫ്ലാറ്റിൽ യുവാവിനെ കൊന്ന് പൈപ്പ് ഡക്ടിൽ ഒളിപ്പിച്ച നിലയിൽ; കൂടെ താമസിച്ചിരുന്ന യുവാവിനെ കാണാനില്ല
കാക്കനാട്: ഇൻഫോപാർക്കിനു സമീപത്തെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂർ അമ്പലപ്പടി സ്വദേശി സജീവ് കൃഷ്ണയാണ് (23) കൊല്ലപ്പെട്ടത്. മൃതദേഹം ഫ്ലാറ്റിലെ പൈപ്പ് ഡക്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോഴിക്കോട് സ്വദേശി അർഷദിനെ കാണാനില്ല. ഇൻഫോപാർക്കിനു സമീപം ഇടച്ചിറ ഒക്സോണിയ ഫ്ലാറ്റിലാണ് സംഭവം. സജീവ് ഉൾപ്പെടെ അഞ്ച് പേരായിരുന്നു വാടകയ്ക്കെടുത്തിരുന്ന ഫ്ലാറ്റിൽ താമസിച്ചിരുന്നത്. അവധിക്കു വിനോദയാത്രയ്ക്കു പോയിരുന്ന സഹതാമസക്കാരായ രണ്ടു പേർ മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം പുതപ്പും മറ്റും ഉപയോഗിച്ച് കെട്ടി മറച്ചനിലയിലായിരുന്നു. ശരീരത്തിൽ പലയിടത്തും വെട്ടേറ്റ മുറിവുകളുണ്ടെന്നു പോലീസ് പറഞ്ഞു. തിങ്കളാഴ്ച വിനോദയാത്ര കഴിഞ്ഞ് സുഹൃത്തുക്കൾ മടങ്ങിയെത്തിയപ്പോൾ ഫ്ളാറ്റിലെ മുറി പൂട്ടിയനിലയിലായിരുന്നു. തുടർന്നു സജീവിനെയും അർഷദിനെയും ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്ഥലത്തില്ലെന്ന സന്ദേശം ഫോണിൽ ലഭിച്ചു. തുടർന്ന് ഇവർ സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. പിന്നീട്…
Read MoreHow to Find a Ukrainian Wife Web page
Ukrainian spouses have a lot to offer guys. They are incredibly intelligent and witty. They really know what they want and what they require. They are ready to take the next step and marry a guy who can offer it. Should you be thinking about http://www.spacecomconsultancy.com/ways-to-meet-really-asian-ladies/ finding the ideal wife, you should look for a website that will allow you to pick from a vast variety of mail order brides. There are many websites out there for you to explore. There are some that deliver professional dating services, while other…
Read More