കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ(24)യെ ആശുപത്രിയില്‍ കൊല്ലാന്‍ശ്രമിച്ച സംഭവത്തില്‍ മരുമകന് അരുണിനെ സംശയമില്ലെന്ന പ്രതികരണവുമായി സ്നേഹയുടെ അച്ഛന്. ആശുപത്രിയില്‍ പ്രസവിച്ച് കിടക്കുകയായിരുന്ന സ്നേഹയെ കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ സ്വദേശി അനുഷ(30)യാണ് നഴ്സിന്റെ വേഷത്തിലെത്തി കൊല്ലാന്‍ ശ്രമിച്ചത്. ‘മരുമകനെ സംശയമില്ല. അവന് അങ്ങനെയൊരുരീതിയിലേക്ക് പോകുമെന്ന് 95 ശതമാനവും ഞാന്‍ വിശ്വസിക്കുന്നില്ല. അവനെ എനിക്ക് വിശ്വാസമാണ്. ബാക്കി അഞ്ചുശതമാനം പറയാന്‍ പറ്റില്ല. മനുഷ്യന്റെ കാര്യമല്ലേ’, സ്നേഹയുടെ അച്ഛന് മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ വേസ്റ്റ് ഇടാന്‍ പോയപ്പോളാണ് അവര്‍ അകത്തുകയറിയത്. ആദ്യം ഒന്ന് കുത്തി, രണ്ടുകുത്തി. മൂന്നാമതും കുത്താന്‍ശ്രമിച്ചപ്പോളാണ് മകള്‍ക്ക് സംശയം തോന്നി ചോദിച്ചത്. താന്‍ രണ്ടുദിവസം ലീവായിരുന്നുവെന്നും ലീവ് കഴിഞ്ഞ് ഇന്നാണ് വന്നതെന്നുമായിരുന്നു അവരുടെ മറുപടി. ഇത് എന്തിനുള്ള കുത്തിവെയ്പ്പാണെന്ന് ചോദിച്ചപ്പോള്‍ പ്രസവം കഴിഞ്ഞവര്‍ക്ക് സാധാരണ എടുക്കുന്നതാണെന്നും പറഞ്ഞു. ഇതോടെ മകള്‍ അമ്മയെ വിളിച്ച് അവര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കണമെന്നും…
Read MoreTag: murder attempt
വിവാഹാലോചന നിരസിച്ചു ! പ്രതികാരമായി പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമം;യുവാവ് അറസ്റ്റില്‍…
മുണ്ടക്കയം: വിവാഹാലോചന നിരസിച്ചതിനു പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഇടുക്കി കണയങ്കവയല്‍ മതന്പ കപ്പലുമാക്കല്‍ വിശാഖി (21) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടിയുടെ അമ്മയെയാണ് ആക്രമിച്ചത്. പ്രതി നേരത്തേ പെണ്‍കുട്ടിയെ വിവാഹം കഴിക്കണം എന്ന ആഗ്രഹത്തോടെ വീട്ടില്‍ ചെന്നെങ്കിലും വിവാഹാലോചനയോടു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമ്മതിക്കാതെ മടക്കി അയയ്ക്കുകയായിരുന്നു. ഇതിലുള്ള വിരോധംമൂലം വിശാഖ് കഴിഞ്ഞ ദിവസം വെളുപ്പിനെ പെണ്‍കുട്ടിയുടെ വീടിനു പുറകുവശത്ത് പതുങ്ങിയിരുന്ന് അമ്മ പുറത്തിറങ്ങുന്ന തക്കംനോക്കി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ശബ്ദംകേട്ട് അടുത്ത് താമസിക്കുന്ന ബന്ധുക്കള്‍ ഓടിക്കൂടുകയും തുടര്‍ന്നു പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുണ്ടക്കയം എസ്എച്ച്ഒ എ. ഷൈന്‍ കുമാര്‍, എസ്ഐമാരായ പി.എസ്. അനീഷ്, അനൂപ് കുമാര്‍, മാമന് വി. ഏബ്രഹാം, എഎസ്ഐ അനില്‍കുമാര്‍, സിപിഒമാരായ രേഖ റാം, നൂറുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ്…
Read Moreവീട്ടില്‍ അതിക്രമിച്ച് കയറി 14കാരിയെ കൊല്ലാന്‍ അയല്‍വാസിയായ യുവാവിന്റെ ശ്രമം; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍;പ്രതി ഒളിവില്‍…
14കാരിയെ കൊലപ്പെടുത്താന്‍ അയല്‍വാസിയായ യുവാവിന്റെ ശ്രമം. മണ്ണാര്‍ക്കാടാണ് സംഭവം. പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താനാണ് യുവാവ് ശ്രമിച്ചത്. ഇക്കാര്യം പൊലീസില്‍ ലഭിച്ച പരാതിയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസിയായ യുവാവാണ് ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തിരുവിഴാംകുന്നില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആ സമയത്ത് വീട്ടില്‍ പെണ്‍കുട്ടിയും മുത്തശ്ശിയും അനിയനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ട് മുത്തശ്ശി ഓടിയെത്തിയപ്പോള്‍ യുവാവ് പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്തശ്ശിയെ വയറ്റില്‍ ചവിട്ടി വീഴ്ത്തിയ ശേഷം യുവാവ് കടന്നു കളയുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍…
Read Moreരഹസ്യക്കാരിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവ് ! യുവതിയെ കനാലില്‍ മുക്കിക്കൊല്ലാന്‍ ഗുണ്ട ശ്രമിച്ചെങ്കിലും വെള്ളം കുറവായതിനാല്‍ പണിപാളി; പിന്നെ നടന്നത്…
ഭര്‍ത്താവിന്റെ നല്‍കിയ ക്വട്ടേഷനെത്തുടര്‍ന്ന് യുവതിയെ കനാലില്‍ തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി. മുളങ്കുന്നത്തുകാവ് പള്ളത്തിശേരി ഷെറിന്റെ ഭാര്യ സാറ(32)യെയാണ് കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് പുളിനാംപറമ്പില്‍ അനില്‍കുമാര്‍(34) അറസ്റ്റിലായി. കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം. സാറയും ഭര്‍ത്താവും അത്താണിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു സാധനങ്ങള്‍ വാങ്ങി രണ്ടു സ്‌കൂട്ടറുകളിലായി തിരികെവരുമ്പോള്‍ പകുതിക്കുവച്ചു ഭര്‍ത്താവ് മറ്റൊരുവഴി പോയി. സാറ അല്‍പ്പദൂരം മുന്നോട്ടുപോയപ്പോള്‍ കറുത്ത കോട്ടും ഹെല്‍മെറ്റും ധരിച്ചയാള്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് വാഹനം നിര്‍ത്തിയ സാറയുടെ കഴുത്തില്‍ ഇയാള്‍ പിടിത്തമിട്ടു. മാല പൊട്ടിക്കാനെന്നു കരുതി ബഹളംവച്ചെങ്കിലും റോഡില്‍വീണ യുവതിയെ ഇയാള്‍ സമീപത്തെ കനാലിലേക്കു തള്ളിയിട്ടു. അരയ്ക്കൊപ്പം വെള്ളത്തില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു. യുവതിയുടെ നിലവിളികേട്ട് അയല്‍വാസികളെത്തിയെങ്കിലും ഇവരെ കണ്ടെത്തനായില്ല. ഈ സമയം മറ്റൊരു ബൈക്ക് യാത്രികന്‍ സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്നതു കണ്ടു നോക്കിയപ്പോഴാണു യുവതിയെയും യുവാവിനെയും കണ്ടത്. പ്രതി ഓടി…
Read Moreക്വട്ടേഷനില്‍ പി. ജയരാജന് പങ്കൊന്നുമില്ല ! തന്നെ വധിക്കാന്‍ ശ്രമിച്ചയാളുടെ പേര് പറയാതെ പറഞ്ഞ് സിഒടി നസീര്‍; ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി വരുന്ന ആ അജ്ഞാതന്‍ ആര് ?
കോഴിക്കോട്: വടകരയില്‍ വെട്ടേറ്റ സിപിഎം വിമത സ്ഥാനാര്‍ഥി സിഒടി നസീറിനെതിരായ വധശ്രമത്തിനു പിന്നില്‍ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് പങ്കൊന്നുമില്ലെന്ന് നസീര്‍ തന്നെ പറഞ്ഞതോടെ സംശയത്തിന്റെ മുന മറ്റൊരു നേതാവിലേക്ക് നീളുകയാണ്. നസീര്‍ വടകരയില്‍ വിമതനായതോടെ മറ്റൊരു ഒഞ്ചിയം ആവര്‍ത്തിക്കുമോയെന്ന ഭയത്തെത്തുടര്‍ന്നാണ് ആക്രമണം നടന്നതെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. വധശ്രമത്തിനു പിന്നില്‍ ഒരു തലശ്ശേരിയിലെ ഒരു ജനപ്രതിനിധിയും തലശ്ശേരിയിലെയും കൊളശ്ശേരിയിലെയും ഓരോ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമാണെന്നു നസീര്‍ പറയുന്നു. ആശുപത്രി വിട്ടു തലശ്ശേരിയിലെ വീട്ടിലെത്തിയപ്പോവാണ് നസീര്‍ ഇക്കാര്യം സൂചിപ്പിച്ചത്. ജനപ്രതിനിധിയുടെ പേര് അന്വേഷണ ഉദ്യോഗസ്ഥനോടു പറഞ്ഞിട്ടുണ്ടെന്നും പോലീസില്‍ അന്വേഷിച്ചാല്‍ പേരു ലഭിക്കുമെന്നും നസീര്‍ പറഞ്ഞു. ആര്‍ക്കുനേരെയാണ് നസീര്‍ വിരല്‍ ചൂണ്ടുന്നതെന്ന കാര്യവും ഇതിനകം ചര്‍ച്ചാവിഷയമായി കഴിഞ്ഞു. ചാനല്‍ ചര്‍ച്ചകലില്‍ സജീവമായ എംഎല്‍എയുടെ നേര്‍ക്കാണ് ആരോപണമുന ഉയരുന്നത്. തലശ്ശേരി സ്‌റ്റേഡിയത്തിന്റെ നവീകരവുമായി ബന്ധപ്പെട്ട അഴിമതിയ്‌ക്കെതിരേ രംഗത്തു…
Read Moreകാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ തട്ടിക്കളയാന്‍ ഭാര്യയുടെ പദ്ധതി ! ബീച്ചിലെത്തി കണ്ണുപൊത്തിക്കളിയെന്നു പറഞ്ഞ് ഭര്‍ത്താവിന്റെ കണ്ണുകെട്ടി; പിന്നീടു നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍
കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍. ചെന്നൈ സ്വദേശിനിയായ അനിതയാണ് അറസ്റ്റിലായത്. അനിതയും ഭര്‍ത്താവ് ജഗനും ചേര്‍ന്ന് അനിതയുടെ ഭര്‍ത്താവ് കതിരവനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. എംസിഎ ബിരുദധാരിയായ അനിതയും ജഗനും കോളേജ് കാലം മുതലേ അടുപ്പത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് കതിരവനുമായുള്ള വിവാഹത്തിന് അനിതയ്ക്ക് സമ്മതം മൂളേണ്ടി വന്നു. എന്നാല്‍ വിവാഹ ശേഷവും ജഗനുമായി അനിത തന്റെ പ്രണയബന്ധം തുടരുന്നുണ്ടായിരുന്നു. ഇതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം ജീവിക്കാന്‍ അനിത തീരുമാനിക്കുന്നത്. നീലഗിരിയിലെ കോതാഗിരിയില്‍ വെച്ച് കതിരവനെ കൊല്ലാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ പദ്ധതി നടക്കാതെ വന്നതിനെത്തുടര്‍ന്നാണ്. മറ്റൊരു പദ്ധതി തയ്യാറാക്കിയത്. തുടര്‍ന്ന് അനിത കതിരവനെയും കൂട്ടി ബിച്ചിലെത്തിയത്. ബീച്ചിലെത്തിയ അനിതയും കതിരവനും കണ്ണുകെട്ടി കളിച്ചു. കളിക്കുന്നതിനിടെ കതിരവനെ ജഗനും സംഘവും ഇരുമ്പുകമ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് സംശയം തോന്നാതിരിക്കാനായി കതിരവന്റെ ഫോണും…
Read More