തു​ര്‍​ക്കി സെ​ന്‍​ട്ര​ല്‍ ബാ​ങ്കി​നെ ന​യി​ക്കാ​ന്‍ വ​നി​ത ! ച​രി​ത്ര​ത്തി​ല്‍ ആ​ദ്യം

അ​ങ്കാ​റ: തു​ര്‍​ക്കി​യി​ലെ സെ​ന്‍​ട്ര​ല്‍ ബാ​ങ്കി​ന്റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി വ​നി​താ ഗ​വ​ര്‍​ണ​ര്‍. സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​യാ​യ ഡോ. ​ഹാ​ഫി​സ് ഗ​യേ എ​ര്‍​കാ​നെ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യി​ബ് ഉ​ര്‍​ദു​ഗാ​ന്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ചു. സ​ഹ​പ് സ​ഹ​പ് കാ​വ്‌​സി​യോ​ഗ്ലു പി​ന്‍​ഗാ​മി​യാ​യാ​ണ് ഹാ​ഫി​സ് ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്. സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ ആ​സ്ഥാ​ന​മാ​യു​ള്ള ഫ​സ്റ്റ് റി​പ്പ​ബ്ലി​ക് ബാ​ങ്കി​ന്റെ സ​ഹ സി​ഇ​ഒ​യും ഗോ​ള്‍​ഡ്മാ​ന്‍ സാ​ഷെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു 41കാ​രി​യാ​യ ഹാ​ഫി​സ് യേ. ​രാ​ജ്യ​ത്തെ പ​ര​മ്പ​രാ​ഗ​ത ധ​ന​കാ​ര്യ ന​യം ഉ​ര്‍​ദു​ഗാ​ന്‍ പൊ​ളി​ച്ചെ​ഴു​തു​ന്നു എ​ന്ന​തി​ന്റെ സൂ​ച​ന​യാ​ണ് ഹാ​ഫി​സ് ഗ​യേ​യു​ടെ നി​യ​മ​ന​മെ​ന്നാ​ണു ക​രു​തു​ന്ന​ത്.

Read More

തു​ര്‍​ക്കി-​സി​റി​യ ഭൂ​ക​മ്പം മൂ​ന്നു ദി​വ​സം മു​മ്പു​ത​ന്നെ ഒ​രാ​ള്‍ കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ചി​രു​ന്നു ! ഡ​ച്ച് ഗ​വേ​ഷ​ക​ന്റെ ട്വീ​റ്റ് ച​ര്‍​ച്ച​യാ​കു​ന്നു…

തു​ര്‍​ക്കി​യി​ലും സി​റി​യ​യി​ലും വ​ന്‍​ദു​ര​ന്തം വി​ത​ച്ച ഭൂ​ക​മ്പ​ത്തി​നു പി​ന്നാ​ലെ ച​ര്‍​ച്ച​യാ​യി ഡ​ച്ച് ഗ​വേ​ഷ​ക​ന്റെ പ്ര​വ​ച​നം. നെ​ത​ര്‍​ലാ​ന്‍​ഡ്സി​ലെ ആം​സ്റ്റ​ര്‍​ഡാം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സോ​ളാ​ര്‍ സി​സ്റ്റം ജോ​മെ​ട്രി സ​ര്‍​വേ​യി​ലെ (എ​സ്.​എ​സ്.​ജി.​ഇ.​ഒ.​എ​സ്) ശാ​സ്ത്ര​ജ്ഞ​നാ​യ ഫ്രാ​ങ്ക് ഹൂ​ഗ​ര്‍​ബീ​റ്റ്സി​ന്റെ പ്ര​വ​ച​ന​മാ​ണ് ച​ര്‍​ച്ച​യാ​വു​ന്ന​ത്. ഉ​ട​നെ​യോ കു​റേ​ക്കൂ​ടി ക​ഴി​ഞ്ഞോ മ​ധ്യ-​തെ​ക്ക​ന്‍ തു​ര്‍​ക്കി, ജോ​ര്‍​ദാ​ന്‍, സി​റി​യ, ലെ​ബ​ന​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 7.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തു​ന്ന ഭൂ​ച​ല​ന​മു​ണ്ടാ​വാ​മെ​ന്നാ​യി​രു​ന്നു ഹൂ​ഗ​ര്‍​ബീ​റ്റ്സി​ന്റെ പ്ര​വ​ച​നം. ഫെ​ബ്രു​വ​രി മൂ​ന്നി​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ച​നം. ട്വി​റ്റ​റി​ല്‍ ത​ന്റെ പ്ര​വ​ച​നം ഹൂ​ഗ​ര്‍​ബീ​റ്റ്സ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നി​ല്ല. ഈ ​പ്ര​വ​ച​ന​ത്തി​നു പി​ന്നാ​ലെ ഹൂ​ഗ​ര്‍​ബീ​റ്റ്സ് വ്യാ​ജ ശാ​സ്ത്ര​ജ്ഞ​നാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​വും പ​ല ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി. എ​ന്നാ​ല്‍, പ്ര​വ​ച​നം പു​റ​ത്ത് വ​ന്ന് മൂ​ന്നാം ദി​വ​സം തി​ങ്ക​ളാ​ഴ്ച​യാ​ണ് തു​ര്‍​ക്കി​യേ​യും സി​റി​യ​യേ​യും സാ​ര​മാ​യി ബാ​ധി​ച്ച ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ഭൂ​ച​ല​ന​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ല്‍ ഇ​തു​വ​രെ 5,000ത്തി​ലേ​റെ മ​ര​ണ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു ആ​ദ്യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. 7.8 തീ​വ്ര​ത​രേ​ഖ​പ്പെ​ടു​ത്തി​യ…

Read More

‘പൂ​ച്ച​ക്കു​ട്ടി​ക​ള്‍’ എ​ന്ന് വി​ളി​ച്ച് അ​ല്‍​പ​വ​സ്ത്ര​ധാ​രി​ക​ളാ​യ സ്ത്രീ​ക​ള്‍​ക്കൊ​പ്പം പ​രി​പാ​ടി ! അ​വ​താ​ര​ക​നാ​യ മ​ത​പ​ണ്ഡി​ത​ന് 8,658 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ

അ​ല്‍​പ്പ വ​സ്ത്ര​ധാ​രി​ക​ളാ​യ സ്ത്രീ​ക​ള്‍​ക്കൊ​പ്പം പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​തി​ന് തു​ര്‍​ക്കി​യി​ല്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​മാ​യ മ​ത​പ​ണ്ഡി​ത​ന് 8,658 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. അ​ല്പ​വ​സ്ത്ര​ധാ​രി​ക​ളും അ​മി​ത​മാ​യി മേ​ക്ക​പ്പ് ചെ​യ്ത​തു​മാ​യ സ്ത്രീ​ക​ള്‍​ക്കൊ​പ്പം ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു​വെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് ഇ​സ്താം​ബൂ​ള്‍ പ​ര​മോ​ന്ന​ത ക്രി​മി​ന​ല്‍ കോ​ട​തി ഇ​ദ്ദേ​ഹ​ത്തെ ശി​ക്ഷി​ച്ച​ത്. അ​ദ്നാ​ന്‍ ഒ​ക്താ​ര്‍ എ​ന്ന അ​വ​താ​ര​ക​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. അ​ല്പ​വ​സ്ത്ര​ധാ​രി​ക​ളാ​യ സ്ത്രീ​ക​ളെ ചു​റ്റും​നി​ര്‍​ത്തു​ക​യും അ​വ​രെ ‘പൂ​ച്ച​ക്കു​ട്ടി​ക​ള്‍’ എ​ന്നു​വി​ളി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. പ്ര​പ​ഞ്ച സൃ​ഷ്ടി​യെ കു​റി​ച്ചും യാ​ഥാ​സ്ഥി​തി​ക മൂ​ല്യ​ങ്ങ​ളെ കു​റി​ച്ചും പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന പ​ണ്ഡി​ത​നാ​ണ് അ​ദ്നാ​ന്‍ ഒ​ക്താ​ര്‍. 2018 ല്‍ ​സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ന്നീ​ട് പീ​ഡ​ന​ക്കു​റ്റ​ങ്ങ​ളും ചു​മ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പി​ടി​ക്ക​പ്പെ​ട്ട 66കാ​ര​ന് 1,075 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ലൈം​ഗി​ക കു​റ്റ​ങ്ങ​ളും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രെ പീ​ഡി​പ്പി​ച്ച​തും ത​ട്ടി​പ്പും രാ​ഷ്ട്രീ​യ, സൈ​നി​ക അ​ട്ടി​മ​റി​ക്കും ശ്ര​മി​ച്ചു​വെ​ന്ന കു​റ്റ​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. എ​ന്നാ​ല്‍ ഈ…

Read More

ല​ഹ​രി​ത്തേ​ന്‍ കു​ടി​ച്ച് ‘പാ​മ്പാ​യി’ ! ല​ക്കു​കെ​ട്ട ക​ര​ടി​ക്കു​ഞ്ഞി​നെ ഒ​രു​വി​ധ​ത്തി​ല്‍ ര​ക്ഷി​ച്ചെ​ടു​ത്ത് അ​ധി​കൃ​ത​ര്‍; വീ​ഡി​യോ വൈ​റ​ല്‍…

ല​ഹ​രി​ത്തേ​ന്‍ കു​ടി​ച്ച് ല​ക്കു​കെ​ട്ട ക​ര​ടി​ക്കു​ഞ്ഞി​ന്റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ തു​ര്‍​ക്കി​യി​ലെ ഡൂ​സി​ലാ​ണ് സം​ഭ​വം. ല​ഹ​രി​ത്തേ​ന്‍ കു​ടി​ച്ച ശേ​ഷം ച​ലി​ക്കാ​നാ​കാ​തെ ഒ​രു വാ​ഹ​ന​ത്തി​ന്റെ പി​റ​കി​ലാ​ണ് പെ​ണ്‍​ക​ര​ടി ക​യ​റി​യി​രു​ന്ന​ത്. മാ​ഡ് ഹ​ണി എ​ന്നും ഡേ​ലി ബാ​ല്‍ എ​ന്നു​മ​റി​യ​പ്പെ​ടു​ന്ന ല​ഹ​രി​ത്തേ​ന്‍ ഹി​മാ​ല​യ​ന്‍ താ​ഴ്വ​ര​ക​ളി​ലും തു​ര്‍​ക്കി​യി​ലും മാ​ത്ര​മാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. ഇ​വി​ടെ​യു​ള്ള ചി​ല റോ​ഡോ​ഡെ​ന്‍​ഡ്ര​ണ്‍ സ​സ്യ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ തേ​നി​ല്‍ ഗ്രേ​യാ​നോ ടോ​ക്‌​സി​ന്‍ എ​ന്ന ല​ഹ​രി​യു​ള്ള രാ​സ​സം​യു​ക്തം ഉ​ത്പാ​ദി​പ്പി​ക്കും. ഈ ​ചെ​ടി​ക​ളി​ലെ പൂ​ന്തേ​ന്‍ തേ​നീ​ച്ച​ക​ള്‍ കു​ടി​ക്കു​ന്ന​താ​ണ് ല​ഹ​രി​ത്തേ​ന്‍ അ​ഥ​വാ മാ​ഡ് ഹ​ണി​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. ചു​വ​ന്ന ചെ​ളി​യു​ടെ നി​റ​മു​ള്ള ഈ ​തേ​നി​ന് ച​വ​ര്‍​പ്പു രു​ചി​യും ശ​ക്ത​മാ​യ ഗ​ന്ധ​വു​മാ​ണ്. ഇ​ത് സ​സ്ത​നി​ക​ളി​ല്‍ ല​ഹ​രി​ക്ക് വ​ഴി​വ​യ്ക്കും. ഇ​ത്ത​രം തേ​ന്‍ ഒ​രു സ്പൂ​ണ്‍ അ​ള​വി​ല്‍ പോ​ലും നേ​രി​ട്ടോ വെ​ള്ള​ത്തി​ല്‍ ക​ല​ര്‍​ത്തി​യോ ഭ​ക്ഷി​ക്കു​ന്ന​ത് ശ​ക്ത​മാ​യ മ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്. ഡൂ​സി​ലെ പെ​ണ്‍​ക​ര​ടി ഈ ​തേ​ന്‍ അ​ള​വി​ല്‍ കൂ​ടു​ത​ല്‍…

Read More

ഇടവേളയ്ക്കു ശേഷം പ്രാചീന ലിപിയിലുള്ള എഴുത്തുമായി ഏകശില വീണ്ടും ! ഇത്തവണ പ്രത്യക്ഷമായത് തുര്‍ക്കിയിലെ 12000 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിനു സമീപം; അന്യഗ്രഹജീവികളുടെ കളിയോ…

ഒരു സമയത്ത് ലോകത്തെ ആശങ്കപ്പെടുത്തിയ ഏകശില വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇപ്രാവശ്യം തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ സന്‍ലി ഉര്‍ഫയിലാണ് ഏകശില കണ്ടെത്തിയത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉയര്‍ന്ന ഏകശില കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അപ്രത്യക്ഷമാവുകയും ചെയ്തു.തുര്‍ക്കിയിലെ പുരാതന ക്ഷേത്രമായ ഗോപെക്ലിടെപെയ്ക്ക് സമീപമാണ് ഏകശില ഉയര്‍ന്നിരിക്കുന്നത്. 12000 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം യുനെസ്‌ക്കോയുടെ പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടതാണ്. മൂന്ന് മീറ്ററോളം ഉയരമുണ്ട് ലോഹനിര്‍മിതമായ ഈ ഏകശിലയ്ക്ക്. 45 സെന്റീമീറ്ററോളം വീതിയുള്ള ഏകശിലയുടെ മുകളിലായി പ്രാചീന ഭാഷയായ ഗോതുര്‍ക്ക് ലിപിയില്‍ എഴുതിയിട്ടുമുണ്ട്. ‘ചന്ദ്രനെ കാണണമെങ്കില്‍ ആകാശത്തേക്ക് നോക്കൂ’ എന്നാണ് ഇതില്‍ എഴുതിയിരിക്കുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഫ്യുവട്ട് ഡെമിര്‍ഡില്‍ എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഏകശില സ്ഥാപിച്ചിരിക്കുന്നത്. കൃഷിയിടത്തില്‍ നിന്നും മടങ്ങുവഴിയാണ് ഇത് കണ്ടതെന്നും ഉടന്‍തന്നെ സുരക്ഷാസേനയെ വിവരമറിയിച്ചെന്നും ഡെമിര്‍ഡില്‍ വ്യക്തമാക്കി. ഏകശിലകാണാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുംപോലും ആളുകളെത്തുന്നുണ്ട്. എത്രയും വേഗം ഏകശില സ്ഥാപിച്ചവര്‍ തന്റെ…

Read More

ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെ യൂറോപ്പിലോട്ട് തുറന്നുവിട്ട് തുര്‍ക്കി ! രാജ്യത്തേക്കു കയറാന്‍ എത്തിയവരെ വെടിവെച്ചു തുരത്തി ഗ്രീസും ബള്‍ഗേറിയയും; യൂറോപ്പ് അഭിമുഖീകരിക്കുന്നത് ഗുരുതരമായ അഭയാര്‍ഥി പ്രവാഹത്തിന്…

ഒരിടവേളയ്ക്കു ശേഷം അഭയാര്‍ഥി പ്രവാഹം യൂറോപ്പിനെ കലുഷിതമാക്കാനൊരുങ്ങുന്നു. രാജ്യത്ത് തങ്ങിയിരുന്ന ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെ തുര്‍ക്കി തുറന്നു വിട്ടതാണ് യൂറോപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 3.6 ദശലക്ഷം അഭയാര്‍ഥികളെയാണ് എങ്ങോട്ടു വേണമെങ്കിലും പൊയ്‌ക്കൊള്ളാന്‍ പറഞ്ഞ് തുര്‍ക്കി തുറന്നു വിട്ടത്. ഇതോടെ ബ്രിട്ടനടക്കമുള്ള രാജ്യത്തേക്ക് വന്‍ അഭയാര്‍ഥി പ്രവാഹത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഭാണ്ഡക്കെട്ടുമായി ഗ്രീസിലേക്കും ബള്‍ഗേറിയയിലേക്കും നീങ്ങിയ അഭയാര്‍ഥികളെ ഈ രാജ്യങ്ങള്‍ നേരിട്ടത് തോക്കു കൊണ്ടായിരുന്നു. അഭയാര്‍ഥികളെ വെടിവെച്ചു ഭയപ്പെടുത്തിയാണ് ഈ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യാതിര്‍ത്തിയില്‍ നിന്നും അകറ്റിയത്. ഇത്തരം അഭയാര്‍ത്ഥികള്‍ ഗ്രീസിന്റെയും ബള്‍ഗേറിയയുടെയും അതിര്‍ത്തികള്‍ വിജയകരമായി മറി കടന്നാല്‍ അവര്‍ക്ക് യൂറോപ്പിലെ ഏത് രാജ്യത്തേക്കും അനായാസം എത്തിച്ചേരാനാവുമെന്ന ഭീഷണിയും മുമ്പില്ലാത്ത വിധത്തില്‍ ശക്തമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് തുര്‍ക്കിയുടെ അയല്‍രാജ്യങ്ങളെല്ലാം അതിര്‍ത്തി സുരക്ഷ കര്‍ക്കശമാക്കിയിരിക്കുകയാണ്. ഇവര്‍ തങ്ങളുടെ രാജ്യത്തേക്ക് കടന്ന് കയറാതിരിക്കാന്‍ കര-കടല്‍ അതിര്‍ത്തികളിലെ സുരക്ഷ പരമാവധിയാക്കിയിരിക്കുന്നുവെന്നാണ് ഗ്രീസ് പ്രതികരിച്ചിരിക്കുന്നത്. പ്രതിരോധത്തിന്റെ ഭാഗമായി ബള്‍ഗേറിയ…

Read More

പയ്യന്റെ ദയനീയത കണ്ട് ജിംനേഷ്യം ഉടമയുടെ മനസ്സലിഞ്ഞു; അഭയാര്‍ഥി ബാലന് ജിംനേഷ്യത്തില്‍ ആജീവനാന്ത അംഗത്വം…

തുര്‍ക്കിയിലെ പാതയോരത്തു നിന്ന് ജിംനേഷ്യത്തിലേക്കു നോക്കി നില്‍ക്കുന്ന സിറിയന്‍ അഭയാര്‍ഥി ബാലന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഈ ചിത്രത്തിന് ഒരു ഗംഭീര ക്ലൈമാക്‌സ് ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ്. അഭയാര്‍ഥിബാലന് ഇതേ ജിംനേഷ്യത്തില്‍ സൗജന്യമായി ആജീവനാന്ത അംഗത്വം ലഭിച്ചു. സിറിയയിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് തുര്‍ക്കിയിലേക്കു പലായനം ചെയ്ത മൊഹമ്മദ് ഖാലിദ് എന്ന പന്ത്രണ്ട് വയസുകാരനായിരുന്നു ഈ ചിത്രത്തില്‍. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ജിമ്മിന്റെ ഉടമയും കാണുവാന്‍ ഇടയായി. തുടര്‍ന്ന് ഈ ബാലനെ ആര്‍ക്കെങ്കിലും അറിയാമോ എന്നു ചോദിച്ച് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. ആളെ കണ്ടെത്തിയതോടെ ബാലന് ഈ ജിമ്മില്‍ ആജിവനാന്ത അംഗത്വം സൗജന്യമായി നല്‍കുമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. മൊഹമ്മദിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു. ശരീരത്തിന്റെ അമിതവണ്ണം കുറയ്ക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്നാണ് മൊഹമ്മദ് പറയുന്നത്. ഇതിനായി ജിംനേഷ്യം അധികൃതര്‍ അവന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.…

Read More

ആമിര്‍ഖാനെ ഐസാക്കി ‘ഐസ്‌ക്രീം കച്ചവടക്കാരന്‍’ ! തുര്‍ക്കിയിലെത്തിയ ആമീറിനെ ഐസ്‌ക്രീം കച്ചവടക്കാരന്‍ വട്ടു കളിപ്പിക്കുന്ന വീഡിയോ വൈറലാവുന്നു…

പയ്യെത്തിന്നാല്‍ പനയും തിന്നാം എന്നാണ് ചൊല്ല്. എന്നാല്‍ ഒരു ഐസ്‌ക്രീം തിന്നാന്‍ ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാന്‍ പെട്ട പാട് കണ്ടറിയേണ്ടതാണ്. തുര്‍ക്കിയിലെത്തിയ ആമിര്‍ഖാന്‍ ഒരു ഐസ്‌ക്രീം കടയില്‍ എത്തിയപ്പോഴാണ് സംഭവം. ഐസ്‌ക്രീം വാങ്ങാന്‍ വരുന്നയാളെ തന്ത്രപരമായി കബളിപ്പിക്കുന്ന വില്‍പനക്കാരന്റെ വീഡിയോ നമ്മള്‍ മുമ്പും കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് അതുക്കും മേലെയാണെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. ഓരോ തവണ ആമിര്‍ ഐസ്‌ക്രീം കഴിക്കാനൊരുങ്ങുമ്പോഴും കച്ചവടക്കാരന്‍ തന്ത്രപൂര്‍വം ഐസ്‌ക്രീം തട്ടിയെടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഒക്ടോബര്‍ 7ന് പോസ്റ്റ് ചെയ്ത വീഡിയോ ഫെയ്‌സ്ബുക്കില്‍ ഇതുവരെയും 60 ലക്ഷത്തില്‍ അധികം പേര്‍ കണ്ടു കഴിഞ്ഞു. ട്വിറ്ററിലും വീഡിയോ റീട്വീറ്റ് ചെയ്യപ്പെടുകയാണ്.

Read More