ചിങ്ങം പുലർന്നത് കൊച്ചിയെ നടുക്കുന്ന കൊലപാതക വാർത്തയുമായി; ഫ്ലാറ്റിൽ യുവാവിനെ കൊന്ന് പൈ​​​​പ്പ് ഡ​​​​ക്ടി​​​​ൽ ഒളിപ്പിച്ച നിലയിൽ; കൂടെ താമസിച്ചിരുന്ന യുവാവിനെ കാണാനില്ല

കാ​​​​ക്ക​​​​നാ​​​​ട്: ഇ​​​​ൻ​​​​ഫോ​​​​പാ​​​​ർ​​​​ക്കി​​​​നു സ​​​​മീ​​​​പ​​​​ത്തെ ഫ്ലാ​​​​റ്റി​​​​ൽ യു​​​​വാ​​​​വി​​​​നെ കൊ​​​​ല​​​​പ്പെടുത്തി ഒ​​​​ളി​​​​പ്പി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. മ​​​​ല​​​​പ്പു​​​​റം വ​​​​ണ്ടൂ​​​​ർ അ​​​​മ്പ​​​​ല​​​​പ്പ​​​​ടി സ്വ​​​​ദേ​​​​ശി സ​​​​ജീ​​​​വ് കൃ​​​​ഷ്​​​​ണ​​​​യാ​​​​ണ് (23) കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

മൃ​​​​ത​​​​ദേ​​ഹം ഫ്ലാ​​​​റ്റി​​​​ലെ പൈ​​​​പ്പ് ഡ​​​​ക്‌ടി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ച നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ഫ്ലാ​​​​റ്റി​​​​ൽ ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സു​​​​ഹൃ​​​​ത്ത് കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി അ​​​​ർ​​​​ഷ​​​​ദി​​​​നെ കാ​​​​ണാ​​​​നി​​​​ല്ല. ഇ​​​​ൻ​​​​ഫോ​​​​പാ​​​​ർ​​​​ക്കി​​​​നു സ​​​​മീ​​​​പം ഇ​​​​ട​​​​ച്ചി​​​​റ ഒ​​​​ക്സോ​​​​ണി​​​​യ ഫ്ലാ​​​​റ്റി​​​​ലാ​​​​ണ് സം​​​​ഭ​​​​വം.

സ​​​​ജീ​​​​വ് ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ച് പേ​​​​രാ​​​​യി​​​​രു​​​​ന്നു വാ​​​​ട​​​​ക​​​​യ്ക്കെ​​​​ടു​​​​ത്തി​​​​രു​​​​ന്ന ഫ്ലാ​​​​റ്റി​​​​ൽ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. അ​​​​വ​​​​ധി​​​​ക്കു വി​​​​നോ​​​​ദ​​​​യാ​​​​ത്ര​​​​യ്ക്കു പോ​​​​യി​​​​രു​​​​ന്ന സ​​​​ഹ​​​​താ​​​​മ​​​​സ​​​​ക്കാ​​​രാ​​​യ ര​​​ണ്ടു പേ​​​ർ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ട​​​​ത്.

ര​​​​ണ്ടു ദി​​​​വസം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള മൃ​​​​ത​​​​ദേ​​​​ഹം പു​​​​ത​​​​പ്പും മ​​​​റ്റും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് കെ​​​​ട്ടി മ​​​​റ​​​​ച്ച​​​​നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ശ​​​​രീ​​​​ര​​​​ത്തി​​​​ൽ പ​​​​ല​​​​യി​​​​ട​​​​ത്തും വെ​​​​ട്ടേ​​​​റ്റ മു​​​​റി​​​​വു​​​​ക​​​​ളു​​​​ണ്ടെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

തി​​​​ങ്ക​​​​ളാ​​​​ഴ്ച വി​​​​നോ​​​​ദ​​​​യാ​​​​ത്ര ക​​​​ഴി​​​​ഞ്ഞ് സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ഫ്ളാ​​​​റ്റി​​​​ലെ മു​​​​റി പൂ​​​​ട്ടി​​​​യ​​​​നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നു സ​​​​ജീ​​​​വി​​​​നെ​​​​യും അ​​​​ർ​​​​ഷ​​​​ദി​​​​നെ​​​​യും ബ​​​​ന്ധ​​​​പ്പെ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​പ്പോ​​​​ൾ സ്ഥ​​​​ല​​​​ത്തി​​​​ല്ലെ​​​​ന്ന സ​​​​ന്ദേ​​​​ശം ഫോ​​​​ണി​​​​ൽ ല​​​ഭി​​​​ച്ചു.

തു​​​​ട​​​​ർ​​​​ന്ന് ഇ​​​​വ​​​​ർ സ​​​​മീ​​​​പ​​​​ത്തെ ഹോ​​​​ട്ട​​​​ലി​​​​ൽ മു​​​​റി​​​​യെ​​​​ടു​​​​ത്തു താ​​​​മ​​​​സി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ട് ര​​​​ണ്ട് ഫോ​​​​ണു​​​​ക​​​​ളും സ്വി​​​​ച്ച് ഓ​​​​ഫ് ഓ​​​​ഫാ​​​​യ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് സം​​​​ശ​​​​യം തോ​​​​ന്നി​​​​യ​​​​തോ​​​​ടെ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ ഫ്ലാ​​​​റ്റി​​​​ലെ​​​​ത്തി ഡ്യൂ​​​​പ്ലി​​​​ക്കറ്റ് താ​​​​ക്കോ​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ക​​​​ത്ത് ക​​​​യ​​​​റി.

ഹാ​​​​ളി​​​​ൽ ര​​​​ക്ത​​​​ക്ക​​​​റ ക​​​​ണ്ട ഇ​​​​വ​​​​ർ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് ഫ്ലാ​​​​റ്റി​​​​ലെ പൈ​​​​പ്പ് ഡ​​​​ക്ടി​​​​ൽ ത​​​​ങ്ങി നി​​​​ൽ​​​​ക്കു​​​​ന്ന നി​​​​ല​​​​യി​​​​ൽ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടത്.

മൃ​​​​ത​​​​ദേ​​​​ഹം ഡ​​​​ക്ടി​​​​ലൂ​​​​ടെ താ​​​​ഴേ​​​​ക്കി​​​​ടാ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​യി​​​​രു​​​​ന്നു എ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്. ര​​​​ക്ത​​​​ക്ക​​​​റ ക​​​​ഴു​​​​കി​​​​ക്ക​​​​ള​​​​യാ​​​​ൻ ശ്ര​​​​മി​​​​ച്ചി​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Related posts

Leave a Comment