പരീക്ഷണം ഒരു വരുമാനമാർഗമായി..! പ്രവീണയുടെ വീ​ട്ടു​വ​ള​പ്പി​ൽ താരമായി സ​ഹ​സ്ര​ദ​ളം ഉൾപ്പെടെ  39  ഇനം താ​മ​ര​ക​ൾ  

ആ​ല​ങ്ങാ​ട് : കു​ള​ങ്ങ​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും മാ​ത്രം ക​ണ്ടി​രു​ന്ന 39 ഇ​നം താ​മ​ര ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ലും മ​ട്ടു​പ്പാ​വി​ലും കൃ​ഷി ചെ​യ്യാ​മെ​ന്ന് കാണിച്ചുതരികയാണ് ആ​ല​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നീ​റി​ക്കോ​ട് സ്വ​ദേ​ശി​നി പ്ര​വീ​ണ പ്ര​ജീ​ഷും കു​ടും​ബ​വും. ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ കൊ​ടു​ത്ത് വാ​ങ്ങി​യ വി​ത്തു​ക​ൾ വീ​ട്ടു​മു​റ്റ​ത്ത് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തിലാണ് കൃ​ഷി തു​ട​ങ്ങി​യത്. മ​നോ​ഹ​ര​മാ​യ പൂക്ക​ൾ വി​രി​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ , വേറിട്ട കൂ​ടു​ത​ൽ ഇ​ന​ങ്ങ​ൾ കൃ​ഷി ചെ​യ്യാ​ൻ തു​ട​ങ്ങി. ഇ​പ്പോ​ൾ 39 ഇ​ന​ങ്ങ​ളാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.​പ്ലാ​സ്റ്റി​ക്ക് ബെ​യ്സി​നു​ക​ളി​ൽ ചെ​ളി​യും വ​ള​വും നി​റ​ച്ച് താ​മ​ര​യു​ടെ കി​ഴ​ങ്ങു​ക​ളും, വി​ത്തും, റ​ണ്ണ​റും , ന​ട്ടാണ് കൃഷി. ആ​യി​രം ഇ​ത​ളു​ക​ളു​ള്ള താ​മ​ര​യാ​യ സ​ഹ​സ്ര​ദ​ള​പ​ത്മം വ​രെ പ്ര​വീ​ണ കൃ​ഷി ചെ​യ്യു​ന്നു.​ താ​മ​ര​ക​ളു​ടെ വ​ലി​യൊ​രു ശേ​ഖ​രം ഒ​രു​ക്കി​യ​തി​നൊ​പ്പം അ​വ​യു​ടെ കി​ഴ​ങ്ങു​ക​ൾ, വി​ത്തു​ക​ൾ ,റ​ണ്ണ​ർ , ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​റ്റും ഈ ​വീ​ട്ട​മ്മ വ​രു​മാ​ന മാ​ർ​ഗം ക​ണ്ടെ​ത്തു​ന്നു​. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് വി​ൽ​പ്പ​ന. ആ​വ​ശ്യ​ക്കാ​ർ​ക്ക് കൊ​റി​യ​ർ ചെ​യ്തും ന​ൽ​കും. 200…

Read More

തദ്ദേശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വ​ത​ന്ത്ര​നാ​യി ജ​യി​ച്ചശേഷം പാ​ര്‍​ട്ടിയിൽ ചേ​ര്‍​ന്നാ​ല്‍ അ​യോ​ഗ്യ​മാ​ക്കാമെന്ന് കോടതി

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വ​ത​ന്ത്ര​സ്ഥാനാർഥിയാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച​ശേ​ഷം ഏ​തെ​ങ്കി​ലും പാ​ര്‍​ട്ടി​യി​ലോ മു​ന്ന​ണി​യി​ലോ ചേ​ര്‍​ന്നാ​ല്‍ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അം​ഗ​ത്തെ അ​യോ​ഗ്യ​മാക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി. കോ​ത​മം​ഗ​ലം കീ​രം​പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ബ ജോ​ര്‍​ജി​നെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീഷ​ന്‍ അ​യോ​ഗ്യ​യാ​ക്കി​യ​തു ശ​രി​വ​ച്ചാ​ണ് ചീ​ഫ് ജ​സ്റ്റീസ് എ​സ്. മ​ണി​കു​മാ​ര്‍, ജ​സ്റ്റി​സ് ഷാ​ജി. പി. ​ചാ​ലി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് വി​ധി പ​റ​ഞ്ഞ​ത്. ഭ​ര​ണ​ഘ​ട​നാ ത​ത്ത്വ​ങ്ങ​ളും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​വും നി​യ​മ​വാ​ഴ്ച​യും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മം ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് ഡി​വി​ഷ​ന്‍ ബെ​ഞ്ച് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രി​ലും ജ​ന​ങ്ങ​ള്‍​ക്കു​ള്ള വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മം ശ​ക്ത​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യാ​ണ് ഷീ​ബ ജോ​ര്‍​ജ് മ​ത്സ​രി​ച്ചു ജ​യി​ച്ച​ത്. ഏ​തെ​ങ്കി​ലും പാ​ര്‍​ട്ടി​യു​ടെ​യോ മു​ന്ന​ണി​യു​ടെ​യോ ഭാ​ഗ​മ​ല്ലെ​ന്ന് പ​ത്രി​ക​യ്‌​ക്കൊ​പ്പം ന​ല്‍​കി​യ സ​ത്യ​പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു ച​ട്ട​ങ്ങ​ള​നു​സ​രി​ച്ച് പ​ഞ്ചാ​യ​ത്തി​ല്‍ ന​ല്‍​കി​യ…

Read More

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ ബാഗ് മോഷണം; ഉ​സ്മാ​ൻ എ​ന്ന കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ രേ​ണു​കയെന്ന ഹ​സീ​ന പോലീസ് പിടിയിൽ

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ നി​ന്നും ഭ​ക്ത​രു​ടെ പേ​ഴ്സും ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ക്കു​ന്ന യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട് മേ​പ്പാ​ടി താ​ഴെ അ​ര​പ്പ​റ്റ കൂ​രി​മ​ണ്ണി​ൽ വീ​ട്ടി​ൽ ഉ​സ്മാ​ൻ എ​ന്ന കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ രേ​ണു​ക എ​ന്ന ഹ​സീ​ന​യെ (40) യാ​ണ് ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ പോ​ലീ​സ് എ​സ്ഐ ഐ.എ​സ്. ബാ​ല​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ദ​ർ​ശ​ന​ത്തി​നും കു​ട്ടി​യു​ടെ ചോ​റൂ​ണി​നു​മാ​യി വ​ന്ന പാ​ല​ക്കാ​ട് പെ​രു​വ​ന്പ് ചോ​റ​ക്കോ​ട് സ്വദേശിയു ടെ ബാ​ഗി​ൽ നി​ന്നും പ​ണം മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ കൈയോടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ്ജ് ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യി​ൽ നി​ന്ന് മൂ​ന്ന് പേ​ഴ്സു​ക​ളും 13,244 രൂ​പ​യും ക​ണ്ടെ​ടു​ത്തു. ടെ​ന്പി​ൾ എ​സ്ഐ സി.ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, എഎ​സ്ഐ ​സി.​ജി​ജോ ജോ​ണ്‍, വ​നി​ത സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എം.​എ​സ്.​ഷീ​ജ,…

Read More

കാക്കിയിട്ട മാമ്പഴക്കള്ളൻ പോലീസുകാരൻ; വ​ഴി​യ​രി​കി​ലെ പ​ഴ​ക്ക​ട​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച​ത് പത്ത് കി​ലോ മാ​മ്പ​ഴം; കാഞ്ഞിരപ്പള്ളിയിലെ ഈ പോലീസുകാരൻ പണ്ടേ പ്രശ്നക്കാരൻ…

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ പ​ഴ​ക്ക​ട​യി​ല്‍ നി​ന്നും മാ​മ്പ​ഴം മോ​ഷ്ടി​ച്ച് പോ​ലീ​സു​കാ​ര​ന്‍. വ​ഴി​യ​രി​കി​ല്‍ വ​ച്ച് വി​ല്‍​ക്കു​ന്ന പ​ഴ​ക്ക​ട​യി​ല്‍ നി​ന്നു​മാ​ണ് മാ​മ്പ​ഴം മോ​ഷ​ണം പോ​യ​ത്. തു​ട​ര്‍​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​വ് പോ​ലീ​സാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ പി.​വി.​ഷി​ഹാ​ബാ​ണ് മാ​മ്പ​ഴം മോ​ഷ്ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ഷി​ഹാ​ബ് മാ​മ്പ​ഴം മോ​ഷ്ടി​ക്കു​ന്ന​ത്. ചു​റ്റും ആ​രു​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം കി​ലോ​യ്ക്ക് അ​റു​ന്നൂ​റ് രൂ​പ വി​ല വ​രു​ന്ന മാ​മ്പ​ഴം പ​ത്ത് കി​ലോ​യോ​ളം എ​ടു​ത്തു. വ​ഴി​യ​രി​കി​ല്‍ ആ​ളി​ല്ലെ​ന്നു ഉ​റ​പ്പു​വ​രു​ത്തി​യെ​ങ്കി​ലും ക​ട​യി​ലെ സി​സി​ടി​വി ക്യാ​മ​റ ഇ​ദ്ദേ​ഹം ക​ണ്ടി​ല്ല.കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മുണ്ടക്കയത്തെ വീട്ടിലേക്ക് മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു മോ​ഷ​ണം. പോ​ലീ​സ് യൂ​ണി​ഫോ​മി​ല്‍ ത​ന്നെ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ക്രിമിനൽ പശ്ചാത്തലമുള്ള  പോലീസുകാരനെതിരേ സ്ത്രീപീഡനക്കേസും സ്ത്രീകളെ അപമാനിച്ചതിനും കേസ് ഉണ്ട്.  ക​ട​യു​ട​മ നി​സാ​റി​ന്‍റെ പ​രാ​തി​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ്…

Read More

ഖാര്‍ഗെയെ സുധാകരൻ പിന്തുണച്ചത് തെരഞ്ഞെടുപ്പ് നിര്‍ദേശം വരുംമുമ്പ്; വിശദീകരണവുമായി കെപിസിസി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കെ.സുധാകരന്‍ ഖാര്‍ഗേയ്ക്ക് പരസ്യപിന്തുണ നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി കെപിസിസി. തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ നിര്‍ദേശം വരുംമുമ്പാണ് ഖാര്‍ഗെയെ പിന്തുണച്ചതെന്നാണ് വിശദീകരണം. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സുധാകരന്‍ പ്രസ്താവനയിറക്കിയത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെയ്ക്കൊപ്പമാണെന്നും സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട പദവി വഹിക്കുന്നവര്‍ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചരണം നടത്താന്‍ പാടില്ലെന്നാണ് ഹൈക്കമാന്‍ഡ് മാര്‍ഗനിര്‍ദേശം. ഇത് ലംഘിച്ചുകൊണ്ടുള്ള നടപടിക്കെതിരെ വിമർശനം ഉയർന്നതിനു പിന്നാലെയാണ് കെപിസിസിയുടെ വിശദീകരണം.

Read More

ശ്രീ​നാ​ഥ് ഭാ​സി വി​ഷയം ; വിലക്കിനെക്കുറിച്ച് മമ്മൂട്ടിക്ക് പറയാനുള്ളത് തുറന്ന് പറഞ്ഞു

കൊച്ചി: അ​വ​താ​ര​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ല്‍ ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യെ സിനിമകളിൽ നിന്നും വി​ല​ക്കി​യ​ത് തെ​റ്റെ​ന്ന് മ​മ്മൂ​ട്ടി. “തൊ​ഴി​ല്‍ നി​ഷേ​ധിക്കുന്നത് തെ​റ്റാ​ണ്. വി​ല​ക്കാ​ന്‍ പാ​ടി​ല്ല. വിലക്ക് നീക്കിയെന്നാണ് അറിഞ്ഞത്’മ​മ്മൂ​ട്ടി പ​റ​ഞ്ഞു. ശ്രീ​നാ​ഥ് ഭാ​സി​യെ താ​ല്‍​കാ​ലി​ക​മാ​യി സി​നി​മ​ക​ളി​ല്‍ നി​ന്നും മാ​റ്റി​നി​ര്‍​ത്താ​ന്‍ ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു. ഈ ​തീ​രു​മാ​ന​ത്തെ​യാ​ണ് മ​മ്മൂ​ട്ടി വി​മ​ര്‍​ശി​ച്ച​ത്. പു​തി​യ ചി​ത്ര​മാ​യ റോ​ഷാ​ക്കി​ന്‍റെ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

Read More

ആ​രും അ​റി​ഞ്ഞി​ല്ല, ക​ണ്ടി​ല്ല, കാ​മ​റ എ​ല്ലാം ക​ണ്ടു!  ഓട്ടോയിൽ മറന്നുവച്ചത് 20 പ​വ​ൻ; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി നൽകി പോലീസ്; നന്ദിയറിച്ച് കുടുംബം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കാ​മ​റാ ക​ണ്ണു​ക​ളു​ടെ ജാ​ഗ്ര​ത, പോ​ലീ​സി​ന്‍റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലും; ഉ​ട​മ​യ്ക്കു തി​രി​ച്ചു​കി​ട്ടി​യ​തു ന​ഷ്ട​പ്പെ​ട്ടെ​ന്നു ക​രു​തി​യ 20 പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ. പെ​രി​ങ്ങാ​വി​ലെ ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബം സ്വ​ദേ​ശ​ത്തേ​ക്കു വീ​ടു​പൂ​ട്ടി പോ​കു​മ്പോ​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 20 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കൈ​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​റ്റി​പ്പു​റ​ത്തേ​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര ബ​സി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് സ്വ​ർ​ണം സൂ​ക്ഷി​ച്ച ബാ​ഗ് കാ​ണാ​നി​ല്ലെ​ന്നു മ​ന​സി​ലാ​യ​ത്. ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​പ്പോ​ൾ ബാ​ഗ് എ​ടു​ക്കാ​ൻ മ​റ​ന്ന​താ​ണ്. ഓ​ടി​ച്ചെ​ന്ന​പ്പോ​ഴേ​ക്കും ഒാ​ട്ടോ​റി​ക്ഷ പോ​യി​രു​ന്നു. ഉ​ട​ന​ടി തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ എ​ത്തി. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​സി​സ്റ്റ​ന്‍റ് എ​സ്ഐ ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. സ​ഞ്ച​രി​ച്ച ഓ​ട്ടോ​യു​ടെ അ​ട​യാ​ള​ങ്ങ​ളോ ന​മ്പ​റോ അ​റി​യി​ല്ലാ​യി​രു​ന്നു. ഒാ​ട്ടോ സ​ഞ്ച​രി​ച്ച വ​ഴി പോ​ലീ​സ് ചോ​ദി​ച്ച​റി​ഞ്ഞു. ചെ​മ്പൂക്കാ​വി​ൽ​നി​ന്ന് പാ​റേ​മ​ക്കാ​വ് ക്ഷേ​ത്ര പ​രി​സ​ര​ത്ത് എ​ത്തു​ന്ന​തി​നി​ടെ പി​റി​കി​ൽ ഒ​രു അ​നൗ​ൺ​സ്മെ​ന്‍റ് വാ​ഹ​ന​മു​ണ്ടാ​യി​രു​ന്ന​തു കു​ടും​ബം ഒാ​ർ​ത്തെ​ടു​ത്തു. തു​ട​ർ​ന്ന് ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന്‍റെ കാ​മ​റ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​നു കൈ​മാ​റി.സ​ഞ്ച​രി​ച്ച സ​മ​യം മ​ന‌​സി​ലാ​ക്കി…

Read More

വെറുതെയിരിക്കുന്ന നായയെ ചൊറിയുന്ന ആമ; തമാശയായി തോന്നുന്ന വാടാപോടക്കളി ഒടുവിൽ സീരിയസാകുന്നു. പിന്നീട് സംഭവിച്ചത്( വീഡിയോ)

  വീട്ടിലേക്ക് അതിക്രമിച്ച് കടന്നു കയറി കട്ടിലിന് അടിയിൽ കിടക്കുന്ന നായയെ ചൊറിയുന്ന ആമ. ഒരു തമാശയായി തുടങ്ങുന്ന തോണ്ടൽ ഒടുവിൽ കട്ടക്കലിപ്പിലേക്ക് മാറുന്ന കാഴ്ച. രസകരമായ ഈ വീഡിയോ ഐപിഎസ് ഉദ്യോഗസ്ഥനായ ആരിഫ് ഷെയ്ഖ് തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് ഈ വാടാപോടാ ബന്ധം ശ്രദ്ധേയമാകുന്നത് ദൃശ്യങ്ങള്‍ തുടങ്ങുന്നിടത്ത് ഒരു വീടിനകത്തായി കട്ടിലിന് അടിയിലായി കിടക്കുന്ന നായയെ കാണാം. ഒരു ആമ അവിടേക്ക് എത്തുകയാണ്. എന്നാല്‍ ആമ നായയെ പ്രകോപിക്കുകയാണ്. സഹിക്കെട്ട നായ ആമയ്ക്കൊരു കടി കൊടുക്കുകയാണ്. എന്നാല്‍ അതോടെ ആമ ദേഷ്യത്തിലാവുകയാണ്. അത് നായയെ ആക്രമിക്കാന്‍ പിന്നെയും ശ്രമിക്കുകയാണ്. നായ നോട്ടം മാറ്റുമ്പോള്‍ കടിക്കാനുള്ള തയാറെടുപ്പിലാണ് ആമ. നായ ശാന്തനായി മുഖം താഴ്ത്തി കിടക്കുമ്പോള്‍ ആമ ഒരു കടി നല്‍കുകയാണ്. ആ കടിയോടെ നായയും കലിപ്പാവുകയാണ്. ദൃശ്യങ്ങളില്‍ ആമയെ പലവട്ടം നായ കടിക്കുന്നതായി കാണാം. ഏതായാലും…

Read More

കാമുകിയുടെ പ്രണയം കിട്ടാൻ വാരിക്കോരി പണം മുടക്കുന്ന കാമുകൻ;ആരെയും അത്ഭുതപ്പെടുത്തുന്ന  ഹന്ന ചാന്‍റെയും എഡ് റീയുടെയും പ്രണയകഥയിങ്ങനെ…

   കാമുകിയുടെ സ്നേഹം കിട്ടാൻ എന്തും സാഹസവും ചെയ്യുന്ന കാമുകൻമാർ ഉണ്ട്. എന്നാൽ ഇവിടെ അതിൽ നിന്നും വ്യത്യസ്തമായ ഒരു പ്രണയകഥയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കാമുകിക്ക് വേണ്ടി എന്തിനും ഏതിനും പണം മുടക്കുന്ന കാമുകൻ. അതാണ് ഹന്ന ചാന്‍റെയും എഡ് റീയുടെയും പ്രണയകഥ . ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു വല്ലാത്ത പ്രണയ കഥ. 27-കാരിയായ ഹന്ന ചാൻ ലണ്ടൻ സ്വദേശിനിയാണ്. 22-കാരനായ എഡ് റീ കാനഡക്കാരനും. ഇരുവരും പരിചയത്തിലാകുന്നത് കഴിഞ്ഞ വർഷമാണ്. ഒരു ക്ലൈന്‍റ് വെബ്സൈറ്റിലൂടെയാണ് ഇരുവരുടെ ബന്ധം ആരംഭിക്കുന്നത്. പരിചയത്തിലായ ഉടൻ തന്നെ ഇരുവരും തീവ്രമായ പ്രണയത്തിലേക്കു വീഴുകയായിരുന്നു. പ്രണയം തലയ്ക്കു പിടിച്ച എഡ് കാമുകിയെ കാണാൻ ലണ്ടനിലേക്കു വിമാനം കയറി. തുടർന്ന് ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. ഹന്നയിൽ പൂർണ സന്തോഷവനാണ് എഡ്. ഹന്നയുടെ സ്നേഹത്തിനു വേണ്ടി എഡ് കണക്കില്ലാതെ പണം ചെലവാക്കുന്നു. ഡേറ്റിങ്ങിനും…

Read More

പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഒ​രു ജീ​വ​നും പൊ​ലി​യ​രു​ത്; അ​ഞ്ചു ജീ​വ​നു​വേണ്ടി ഒ​രു ഗ്രാ​മം ഒ​ന്നി​ച്ചു; സ​മാ​ഹ​രി​ച്ചത് 50 ല​ക്ഷം രൂ​പ

  മാ​ന്നാ​ർ: പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഒ​രു ജീ​വ​നും പൊ​ലി​യ​രു​തെ​ന്ന വ​ലി​യ കാ​ഴ്ച​പ്പാ​ടി​ൽ ഒ​രു ഗ്രാ​മം ഒ​ന്നി​ച്ച​പ്പോ​ൾ ഒ​രുദി​നം ല​ഭി​ച്ച​ത് 50 ല​ക്ഷം രൂ​പ. ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ർ​ഡു​ക​ളും ഒ​രു മ​ന​സോ​ടെ ഒ​ന്നി​ച്ച​പ്പോ​ൾ ല​ഭി​ച്ച​ത് അ​ഞ്ചു പു​തു​ജീ​വ​നു​ക​ളാ​ണ്.ര​ണ്ടു യു​വ​തി​ക​ളു​ടെ​യും മൂ​ന്നു യു​വാ​ക്ക​ളു​ടെ​യും കി​ഡ്നി മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി പ​ണം ക​ണ്ടെ​ത്താ​നാ​ണ് ഗ്രാ​മം കൈ​കോ​ർ​ത്ത​ത്. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും 60 സ്ക്വാ​ഡു​ക​ളി​ലാ​യി 500 ഓ​ളം പേ​ർ ക​യ​റി​യി​റ​ങ്ങി​യാ​ണ് 50 ല​ക്ഷം രൂപ സ​മാ​ഹ​രി​ച്ച​ത്. പ​രു​മ​ല ക​ല്ലു​വാ​ര​ത്തി​ൽ മു​കേ​ഷ് (30), കോ​ട്ട​യ്ക്ക​ക​ത്ത് ര​വി​യു​ടെ മ​ക​ൻ കെ. ​ര​ഞ്ജി​ത്ത് (30), പ​രു​മ​ല ഇ​ട​യാ​ടി തു​ണ്ടി​യി​ൽ പ്ര​മോ​ദ് (48), പ​രു​മ​ല തെ​ക്കേ​ട​ത്ത് പ​റ​മ്പി​ൽ ശെ​ൽ​വ​ന്‍റെ മ​ക​ൾ മാ​ളൂ​ട്ടി (25), പ​രു​മ​ല ന​ടു​വി​ലെ തോ​പ്പി​ൽ ഗോ​പ​കു​മാ​റി​ന്‍റെ മ​ക​ൾ ശ​ര​ണ്യ (34) എ​ന്നി​വ​രു​ടെ കി​ഡ്നി മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി‌​യ​യ്ക്ക് പ​ണം ക​ണ്ടെ​ത്താ​നാ​ണ് ഒ​രു ദേ​ശം ഒ​രു ദി​നം…

Read More