ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡല്‍ഹിയിലെ കന്റോൺമെന്റ് ഏരിയയിലെ ഗോപിനാഥ് ബസാറില്‍ ഊര്‍ജസ്വലയായ ഒരു യുവതിയെ പരിചയപ്പെടാം. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് ആളുകളോട് ഇടപെടുന്ന ആ യുവതിയുടെ പേര് ശര്‍മിഷ്ഠ ഘോഷ് എന്നാണ്. തൊഴില്‍ ഉന്തുവണ്ടിയില്‍ ചായക്കച്ചവടം. എന്നാല്‍, ചായക്കച്ചവടം ചെയ്യുന്ന ശര്‍മിഷ്ഠ ഷോഷ് ആരാണെന്ന് അറിഞ്ഞാല്‍ ഒന്നന്പരക്കും! ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദമുള്ള യുവതിയാണ് അവര്‍. ബ്രിട്ടീഷ് കൗണ്‍സിലിലെ മികച്ച ഉദ്യോഗം ഉപേക്ഷിച്ചാണ് ശര്‍മിഷ്ഠ തന്റെ സഞ്ചരിക്കുന്ന ചായക്കട തുടങ്ങുന്നത്. ചായക്കടയും ലഘുഭക്ഷണവും വിളമ്പുന്ന കടകളുടെ ഒരു ശൃംഗലതന്നെ തുടങ്ങുകയാണ് ശര്‍മിഷ്ഠയുടെ ലക്ഷ്യം. അതിനായുള്ള കഠിനാധ്വാനത്തില്‍ ശര്‍മിഷ്ഠ ഒറ്റയ്ക്കല്ല, അടുത്ത കൂട്ടുകാരി കൂടിയായ ഭാവന റാവുവുമുണ്ട്. ലുഫ്താന്‍സ എയര്‍ലൈന്‍സിലെ ജീവനക്കാരിയാണ് വിദ്യാസമ്പന്നകൂടിയായ ഭാവന. വൈകുന്നേരങ്ങളില്‍ കുടുംബാംഗങ്ങളും സഹായിത്തിനായി എത്താറുണ്ട്. ചയക്കടയില്നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം തന്റെ കുടുംബത്തിനു നല്‍കുകയും ചെയ്യുന്നു ശര്‍മിഷ്ഠ. നാല് ദിവസം മുമ്പാണ് ശര്‍മിഷ്ഠ ഘോഷിന്റെ കഥ സോഷ്യല്‍…
Read MoreDay: January 17, 2023
ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായി; രണ്ടാം ഭാര്യ പഠാൻ യുവതി; വെളിപ്പെടുത്തൽ ഇങ്ങനെ…
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായെന്ന് വെളിപ്പെടുത്തൽ. സഹോദരീപുത്രൻ അലീഷ പാർക്കർ ആണ് ദാവൂദ് രണ്ടാമതും വിവാഹിതനായെന്ന വിവരം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) മുന്നിൽ വെളിപ്പെടുത്തിയത്. പാക്കിസ്ഥാനിലുള്ള പഠാൻ വംശജയായ യുവതിയാണ് ദാവൂദിന്റെ പുതിയ ഭാര്യ. ആദ്യ ഭാര്യ മെഹജബിൻ ഷെയ്ഖുമായുള്ള ബന്ധം നിലനിൽക്കവെയാണ് രണ്ടാമതും വിവാഹിതനായത്. മെഹജബിനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയെന്ന വാർത്ത വ്യാജമാണെന്നും അലീഷ പാർക്കർ എൻഐഎയോടു പറഞ്ഞു. മെഹജബിനിൽ ദാവൂദിന് മൂന്നു പെൺമക്കളുണ്ട്. വാട്സാപ് കോൾ വഴി മെഹജബിൻ പുറംലോകവുമായി ബന്ധപ്പെടുന്നുണ്ടെന്നും അലീഷ പറയുന്നു. ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിലാണ് അലീഷയെ എൻഐഎ ചോദ്യം ചെയ്തത്. കേസിൽ അലീഷയും പ്രതിയാണ്. വൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകനാണ് അലീഷ. ദാവൂദ് കുടുംബത്തോടൊപ്പം പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അബ്ദുല്ല ഗാസി ബാബ ദർഗയ്ക്ക് പിന്നിലെ പ്രതിരോധ മേഖലയിലാണ് താമസിക്കുന്നതെന്നും അലീഷ എൻഐഎയോടു പറഞ്ഞു.…
Read Moreഗ്ലാമറസ് എസ്തർ! ഹോട്ട് ചിത്രങ്ങൾ പങ്കുവച്ച് എസ്തർ അനിൽ
ഇടയ്ക്കിടെ സൂപ്പർ ഗ്ലാമറസ് ലുക്കിലെത്തി പ്രേക്ഷകരെ ഞെട്ടിക്കുന്ന താരമാണ് എസ്തർ അനിൽ. അതീവ സുന്ദരിയായാണ് നടി ചിത്രങ്ങളിൽ ഉള്ളത്. ലൈക്കും കമന്റും ഏറുകയാണ് ചിത്രങ്ങൾക്ക്. ബാലതാരമായാണ് നടി അഭിനയം തുടങ്ങുന്നത്. മലയാളത്തിൽ അഭിനയിച്ചു തുടങ്ങിയ താരത്തിന് ഇന്ന് തമിഴിലും തെലുങ്കിലും കൈനിറയെ സിനിമകളാണുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ നടി ഹോട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. നെഗറ്റീവ് കമന്റുകൾ നിരവധി ലഭിക്കാറുണ്ടെങ്കിലും ഇതിനു മറുപടി നൽകാൻ താരം നിൽക്കാറില്ല.
Read Moreഷെഫീക്കിന്റെ പോറ്റമ്മ രാഗിണിക്ക് സര്‍ക്കാര്‍ ജോലി! ഷെഫീക്കിനെ വിട്ടുമാറി നില്ക്കാന് കഴിയാത്ത അവസ്ഥയില്‍ രാഗിണി
തൊടുപുഴ: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തിനിരയായ കുമളി സ്വദേശി ഷെഫീക്കിനെ സംരക്ഷിക്കുന്ന വാഗമണ്‍ കോലാഹലമേട് സ്വദേശിനി രാഗിണിക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കി ഉത്തരവിറങ്ങി. ജില്ലയില്‍ വനിതാശിശുക്ഷേമവകുപ്പില് ആദ്യം ഒഴിവു വരുന്ന അറ്റന്‍ഡര്‍ തസ്തികയില്‍ രാഗിണിക്കു നിയമനം ലഭിക്കും. എന്നാല്‍ ഇപ്പോഴും പരസഹായമില്ലാതെ കിടക്കയില്‍ നിന്നുപോലും എഴുന്നേൽക്കാന് കഴിയാത്ത ഷെഫീക്കിനെ വിട്ടുമാറി നില്ക്കാന് കഴിയാത്ത അവസ്ഥയിലാണെന്നാണ് രാഗിണി പറയുന്നത്. 10 വര്‍ഷമായി രാഗിണിയുടെ സംരക്ഷണയിലാണ് ഷെഫീക്ക് കഴിയുന്നത്. തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജാണ് രാഗിണിയുടെയും ഷെഫീക്കിന്റെയും സംരക്ഷണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. 2013-ജൂലൈ 15-നാണ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തിന് ഷെഫീക്ക് ഇരയാകുന്നത്. മൃതപ്രായനായ നിലയിലാണ് നാലു വയസുകാരനെ ആശുപത്രിയിലെത്തിച്ചത്. പിന്നീട്, വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ച ഷെഫീക്ക് സാവധാനം ജീവിതത്തിലേക്കു തിരിച്ചുവരികയായിരുന്നു. തുടർന്ന്, അങ്കണവാടിയില്‍ ഹെല്‍പ്പറായി ജോലി നോക്കിയിരുന്ന രാഗിണി കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. 2015-ലാണ് രാഗിണിക്ക്…
Read Moreപറഞ്ഞാല്‍ തീരാത്ത പ്രശ്നങ്ങള്‍ ഉണ്ടോ? പക്ഷേ…! ഭാര്യവീട്ടിൽ സംഘർഷം; യുവാവ് അടിയേറ്റ് മരിച്ചു
എറണാകുളം: വൈപ്പിൻ എളങ്കുന്നപ്പുഴയിൽ ഭാര്യവീട്ടിലെ സംഘർഷത്തിനിടെ ബന്ധുക്കളുടെ അടിയേറ്റ് യുവാവ് മരിച്ചു. പുതുവൈപ്പ് സ്വദേശി ബിബിൻ ബാബു(35) ആണ് മരിച്ചത്. ബിബിനും ഭാര്യയുമായുള്ള കുടുംബപ്രശ്നത്തെപ്പറ്റി നടന്ന വാഗ്വാദത്തിനിടെയാണ് സംഭവം നടന്നത്. ബിബിന്റെ ഭാര്യാപിതാവ്, ഭാര്യാ സഹോദരൻ എന്നിവർ ചേർന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Read MoreFree Chat Rooms Online With No Registration , Online Chat
We don’t advocate this for your commonplace, old-fashioned Internet chat room expertise. A chat room differs from instant messaging software generally in that it permits customers to converse with numerous people at once in the identical session. Programs for immediate messaging are designed for one-on-one interplay. Users in a selected chat room, however, are usually linked together by a shared internet connection or other comparable connection. There are wonderful chat rooms that may accommodate a big selection of subjects. Additionally, new expertise has made it possible for webcams and media…
Read Moreചൈനയെ മറികടന്നോ ഇന്ത്യ? 60 വർഷത്തിനിടയിൽ ആദ്യമായി ജനസംഖ്യ കുറഞ്ഞ് ചൈന
ബെയ്ജിംഗ്: ഒറ്റ കുട്ടി നയത്തിന് അന്ത്യം കുറിച്ചിട്ടും ചൈനയിൽ ജനസംഖ്യ താഴേക്ക് പതിക്കുന്നതായി പുതിയ കണക്കുകൾ. 1961-ന് ശേഷം ആദ്യമായി രാജ്യത്ത് ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയതായി ചൈനീസ് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്(എൻബിഎസ്) അറിയിച്ചു. 141.17 കോടി ജനങ്ങളുള്ള ചൈനയിൽ 2022-ൽ മാത്രം 8,50,000 പേരുടെ കുറവ് രേഖപ്പെടുത്തിയതായി എൻബിഎസ് വ്യക്തമാക്കി. ചൈനയിലെ ജനനനിരക്ക് 7.52(2021) എന്ന നിലയിൽ നിന്ന് 6.52 ആയി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 1974-ലെ സാംസ്കാരിക വിപ്ലവ സമയുത്താണ്ടായിരുന്ന മരണനിരക്കിന് സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്. 1000 പേരിൽ 7.18 എന്ന നിലയിൽ മരണനിരക്ക് രേഖപ്പെടുത്തിയതോടെ ജനന – മരണ അനുപാതത്തിൽ വൻ അന്തരമാണ് വന്നിരിക്കുന്നത്. പുതിയ കണക്കുകൾ പുറത്ത് വന്നതോടെ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 2021-ൽ നടക്കേണ്ട സെൻസസ് ഇനിയും ആരംഭിക്കാത്തതിനാൽ നിലവിലെ ഇന്ത്യൻ ജനസംഖ്യ…
Read Moreവൈക്കത്ത് ഭിന്നശേഷിക്കാരിയായ യുവതിയെയും പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: വൈക്കം അയ്യർകുളങ്ങരയിൽ ഭിന്നശേഷിക്കാരിയായ യുവതിയെയും പിതാവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോർജ് ജോസഫ്(72), ജിൻസി(30) എന്നിവരാണ് മരിച്ചത്. ജോർജ് ജോസഫിനെ വീടിനെ സമീപത്തുള്ള തൊഴുത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ജിൻസിയുടെ മൃതദേഹം വീട്ടിലെ മുറിക്കുള്ളിലാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read MoreAccount4rs Com 1 Reviews, Complaints & Ripoffs At Defaulterscom
If you already own a DSLR, confirm alongside together with your digicam producer to see if they’ve webcam software program myfreevams on your model. With the shutter closed, you certainly not have to worry about joining a gathering along with your video on before you’re prepared. And when the camera’s not in use, you probably can relaxation assured you’re not inadvertently recording video, and also you don’t need to resort to taping the lens to protect your privacy. Wirecutter employees author Melanie Pinola has written about know-how and home-office matters…
Read Moreകോണ്‍ക്രീറ്റ് തൂണുകളില്‍ കമ്പിയ്ക്ക് പകരം ‘തടിവെച്ച്’ വാര്‍ത്തു ! നാട്ടുകാര്‍ ഇടപെട്ട് പാലം പണി തടഞ്ഞു; സംഭവം കേരളത്തില്‍ തന്നെ…
പത്തനംതിട്ട റാന്നിയില്‍ പാലം നിര്‍മാണത്തിനായുള്ള കോണ്‍ക്രീറ്റ് തൂണ് വാര്‍ക്കുന്നതിന് കമ്പിക്ക് പകരം കോണ്‍ക്രീറ്റില്‍ തടി ഉപയോഗിച്ചതായി പരാതി. പഴവങ്ങാടി വലിയപറമ്പില്‍പടിയിലുള്ള ബണ്ടുപാലം റോഡില്‍ പാലത്തിന്റെ ഡിആര്‍ നിര്‍മിക്കുന്നതിനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് തൂണുകളാണ് തടി ഉപയോഗിച്ച് വാര്‍ത്തതായി നാട്ടുകാര്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. റീബില്‍ഡ് കേരള പദ്ധതി പ്രകാരമാണ് നിര്‍മാണം നടക്കുന്നത്. പാലത്തിന്റെ തൂണിന് ചുറ്റുമുള്ള സംരക്ഷണ കവചമെന്ന നിലയ്ക്കാണ് ഡിആര്‍ പാക്കിംഗ് നിര്‍മിക്കുന്നത്. കോണ്‍ക്രീറ്റ് തൂണുകളില്‍ തടി തളളി നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ തടഞ്ഞത്. ഇരുവശങ്ങളിലും സ്ഥാപിക്കാനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് പീസുകള്‍ നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് സമീപത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇവയെല്ലാം വാര്‍ത്തിരിക്കുന്നത് തടി വെച്ച് തന്നെയാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
Read More