നെയ്യാറ്റിന്‍കര : വയോധികയെ കബളിപ്പിച്ച് വസ്തുവും സ്വര്‍ണവും കൈക്കലാക്കിയെന്ന ആരോപണത്തിന് വിധേയനായ സിപിഎം കൗണ്‍സിലറെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര നഗരസഭ തവരവിള വാര്‍ഡ് കൗണ്‍സിലര്‍ സുജിനെതിരെയാണ് സസ്പെന്ഷന് നടപടി സ്വീകരിച്ചത്.വസ്തു ഇടപാടുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രാഥമിക പരിശോധന നടത്തുന്നതിന് പി.കെ രാജമോഹനന്, ആര്.വി വിജയബോസ്, കെ. മോഹന്‍ എന്നിവരെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നു. കേസ് കോടതിയുടെ പരിശോധനയിലാണെന്നും കോടതിയുടെ തീരുമാനങ്ങള്‍ വിലയിരുത്തി മാത്രമേ മറ്റു നടപടികള്‍ സ്വീകരിക്കാനാവൂയെന്നും സിപിഎം നെയ്യാറ്റിന്‍കര ഏര്യാ സെക്രട്ടറി ടി. ശ്രീകുമാര്‍ അറിയിച്ചു. നഗരസഭയുമായി ബന്ധമില്ലാത്ത വിഷയത്തില്‍ നഗരസഭ ഭരണത്തെ അട്ടിമറിക്കാന്‍ അനാവശ്യ സമരം നടത്തുന്ന യുഡിഎഫ്- ബിജെപി സമരങ്ങളെ ഒറ്റപ്പെടുത്തണമെന്നും ശ്രീകുമാര്‍ ആവശ്യപ്പെട്ടു
Read MoreDay: January 27, 2023
ക്ഷേത്രഭരണത്തില്‍ എന്തിന് സര്‍ക്കാര്‍ ഇടപെടുന്നു ! ഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കണമെന്ന് സുപ്രീം കോടതി…
ക്ഷേത്രങ്ങളുടെ ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ട് നല്‍കണമെന്നും സുപ്രീം കോടതി. ആന്ധ്ര പ്രദേശിലെ അഹോബില ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചത്തിന് എതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ വിധി. മഠത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ക്ഷേത്രം. മഠം തമിഴ്നാട്ടിലും ക്ഷേത്രം ആന്ധ്രയിലും ആയതിനാല്‍ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്ക് എതിരെയാണ് ആന്ധ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ആന്ധ്ര സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. എന്തിനാണ് സര്‍ക്കാര്‍ ക്ഷേത്ര ഭരണത്തില്‍ ഇടപെടുന്നതെന്ന്…
Read Moreബൈക്കിന് സമീപത്തുകൂടി നടന്നു പോകുന്നതിനിടെ വയോധികയുടെ മാലകവർന്നു; പ്രതിരോധിച്ച് നിൽക്കുന്നതിനിടെ വഴിയിലൂടെ പോയ ഒരു വാഹനവും നിർത്തിയില്ലെന്ന് വയോധിക
കാട്ടാക്കട: ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു. കാട്ടാക്കടയിൽ നിന്നും പാറശാലയിൽ ഉള്ള മകളുടെ വീട്ടിലേക്ക് പോവുകയായിരുന്ന വയോധികയുടെ മാലയാണ് ബൈക്കിലെത്തിയ ആൾ പിടിച്ചു പറിച്ചത്. പൊട്ടിയ മാലയുടെ പകുതിയോളം കള്ളൻ കൊണ്ട് പോയി. കുന്താണി സ്വദേശിനി ഗീതയുടെ മാലയാണ് മോഷ്ടാക്കൾ കവർന്നത്. കിള്ളിയിൽ നിന്നും ബസ് കയറാനായി ഇന്നലെ രാവിലെ ആറു മണിയോടെ ഗീത നടന്നു വരുമ്പോഴാണ് സംഭവം. ഈ സമയം വഴിയിൽ രണ്ട് പേർ ബൈക്ക് നിർത്തി സംസാരിച്ചു നിക്കുന്നുണ്ടായിരുന്നുവെന്നും ഇവരുടെ സമീപത്ത് കൂടെ കടന്നു പോകുന്ന സമയം ഞൊടിയിടയിൽ ഇവർ തന്നെ തള്ളി നിലത്തിടുകയും കഴുത്തിൽ കിടന്ന മാല പൊട്ടിക്കുകയും ചെയ്തു എന്നാണ് ഗീത പറയുന്നത്. പക്ഷേ ഗീത പൊട്ടിയ മാലയിൽ നിന്ന് പിടി വിട്ടില്ല. പിടിവലിക്കിടയിൽ രണ്ടര പവനോളം തൂക്കമുള്ള മാല രണ്ടായി പൊട്ടി. ഇതിന്റെ ഒരു ഭാഗവും കൊണ്ട് മോഷ്ടാക്കൾ…
Read Moreകുടുംബശ്രീയുടെ പരിപാടിയ്ക്ക് വാങ്ങിച്ച ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ! എട്ടുപേര്‍ ആശുപത്രിയില്‍…
കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് എട്ടുപേര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് പൊറോട്ടയും വെജിറ്റബിള്‍ കറിയും പാഴ്സലായി നല്‍കിയിരുന്നു. ഇത് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചാത്തന്നൂര്‍ ഗണേഷ് ഫാസ്റ്റ്ഫുഡില്‍ നിന്നാണ് പരിപാടിക്ക് പൊറോട്ടയും കറിയും വാങ്ങിയത് . കടയില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി പരിശോധന നടത്തി. ഒമ്പത് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.
Read MoreLuckycrush Evaluate For 2022: Options, Professionals, And Cons Dumblittleman
For finding a random partner, LuckyCrush is programmed with a high-efficiency algorithm that matches you with the other individual on-line. So all in all, LuckyCrush works on a Random Algorithm quite than depending on filters. Thanks to the internet, communicating with different folks from everywhere in the world is now a lot easier than it used to. The major technique for communication on LuckyCrush is through video chats. Though there may be provision for private LuckyCrush messages, many of its users use the video platform extra often. It doesn’t have…
Read Moreനിങ്ങളാണ് ഈ കട പൂട്ടാന്‍ കാരണം ! പൂട്ടിയ കോഴിക്കടയ്ക്കു മുമ്പില്‍ ഫ്ളക്സ് അടിച്ച് ഉടമ…
കുഴിമന്തി വിവാദങ്ങള്‍ ഒട്ടൊന്ന് കെട്ടടങ്ങിയതിന്റെ ആശ്വാസത്തിലാണ് കോഴിക്കച്ചവടക്കാര്‍. വിവാദങ്ങള്‍ വന്‍തോതില്‍ കോഴിവില ഇടിച്ചിരുന്നു. ഒരാഴ്ചകൊണ്ട് 40 രൂപയോളമാണ് കോഴിവില ഇടിഞ്ഞത്. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും ഏറെയുള്ള സീസണാണെങ്കിലും ആരോപണങ്ങള്‍ ആളുകളെ കോഴിയില്‍ നിന്ന് പിന്തിരിപ്പിക്കുകയാണുണ്ടായത്. ഇതോടെ ബുദ്ധിമുട്ടിലായതാവട്ടെ കര്‍ഷകരും കച്ചവടക്കാരുമാണ്. അതോടെ ഫാം റേറ്റ് ജനുവരി 1ന് 115 രൂപയില്‍ നിന്ന കോഴിവില കൂപ്പുകുത്തി. നാലു ദിവസം മുന്‍പ് 65 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ ഫാം റേറ്റ്. ഇപ്പോള്‍ 71ല്‍ എത്തിനില്‍ക്കുന്നു കോഴിവില ഇടിഞ്ഞതോടെ കുഞ്ഞുങ്ങളുടെ വിലയും താണു. നിരവധി കോഴിക്കര്‍ഷകരാണ് പ്രതിസന്ധിയിലായത്. ഇപ്പോഴിതാ കോഴിക്കച്ചവടവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ‘കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാന്‍ കാരണം’ എന്നാണ് പോസ്റ്ററിലെ പ്രധാന വാചകം. സി.എ. നഗര്‍ ചിക്കന്‍കട എന്നും പോസ്റ്ററിലുണ്ട്. എന്നാല്‍, ഇത് എവിടുള്ളതാണെന്ന് വ്യക്തമല്ല. ‘നിങ്ങള്‍…
Read Moreഹമ്പ് കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടി; പിതാവ് ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞു ഏഴുവയസുകാരൻ മരിച്ചു;സഹോദരനും മുത്തച്ഛനും പരിക്ക്
വെഞ്ഞാറമൂട് : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു ഏഴുവയസുകാരൻ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. വെഞ്ഞാറമൂട് വെള്ളുമണ്ണടി മേലതിൽ വീട്ടിൽ ബിനുമോൻ- രാജി ദമ്പതികളുടെ മകൻ അഭിനവ് (7) ആണ് മരിച്ചത്. സഹോദരൻ വൈഷ്ണവ് (11), മുത്തച്ഛൻ ധർമ്മരാജ് (65)എന്നിവർക്കാണ് പരിക്കു പറ്റിയത്. അഭിനവിന്റെ പിതാവ് ബിനുമോനായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇയാൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുള്ളിപ്പച്ചയിലെ ബന്ധുവിന്റെ വീട് പാലുകാച്ച് ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ ഇന്നലെ വൈകിട്ട് 7 ന് മേലാറ്റ്മൂഴി ജംഗ്ഷന് സമീപത്തായിരുന്നു അപകടം. റോഡിലെ ഹമ്പ് കണ്ട് പൊടുന്നനെ ബ്രേക്ക് ചവിട്ടുന്നതിടയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ മൂന്നിന് അഭിനവ് മരിച്ചു. വെള്ളുമണ്ണടി ഗവ. എൽ പി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അഭിനവ് . വൈഷ്ണവ് ഏക സഹോദരനാണ്.
Read Moreഭാര്യയെ ഭഷണിപ്പെടുത്തി കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി; അഞ്ചംഗ സംഘം പിടിയില്‍; യുവാക്കളെ കുടുക്കാൻ സഹായകമായത് ആ അബദ്ധം
കൊച്ചി/കാക്കനാട്: വാഹന ഇടപാടുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച കേസില്‍ അഞ്ചുപേരെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മണക്കാല സ്വദേശി ചെറുവിള പുത്തന്‍വീട്ടില്‍ വിഷ്ണു ജയന്, കൊല്ലം ഏഴിപ്രം ആസിഫ് മന്‍സിലില്‍ അക്ബര്‍ ഷാ, കൊല്ലം മുളവന ലോപ്പേറഡെയില്‍ വീട്ടില്‍ പ്രതീഷ്, പനമ്പിള്ളിനഗര്‍ പെരുമ്പിള്ളിത്തറ സുബീഷ്, തേവര പെരുമാനൂര്‍ കുരിശുപറമ്പില്‍ ലിജോ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചെങ്ങന്നൂര്‍ സ്വദേശിയായ ലെവിന്‍ വര്‍ഗീസിനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. മൂന്ന് പേരെ അടൂര്‍ പോലീസും രണ്ട് പേരെ എറണാകുളം പോലീസുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ; ലെവിന്‍ വര്‍ഗീസ് പ്രതികളിലൊരാളായ വിഷ്ണുവിന്റെ സുഹൃത്തിന്റെ പക്കല്‍നിന്ന് ഒരു കാര്‍ വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കം ഏറെ നാളായി തുടരുകയായിരുന്നു. ഇതിനിടയില്‍ പണം നല്‍കിയില്ലെങ്കില്‍ കാര്‍…
Read MoreWireclub Chat Room
We don’t make some tasks after which try to be joyful instantly. Sometimes the safety might be breached as a end result of too many individuals use the chat rooms, and no one can trace out a fake explicit person or scammer. The blocking possibility on this platform is not one of those “I’ll never see him/her once more on Wireclub”. If you want to make your profile look even better, there are a number of extra options to add more worth to it. At the time being, there are…
Read Moreകസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയില്‍; കിലോമീറ്ററുകൾ താണ്ടി കറങ്ങിത്തിരിഞ്ഞ് രാത്രിയിൽ വീടിന് സമീപത്തെത്തിയപ്പോൾ വീണ്ടും പണിപാളി
ഇടുക്കി: നെടുങ്കണ്ടത്ത് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുന്നതിനിടെ കടന്നു കളഞ്ഞ പോക്സോ കേസ് പ്രതി പോലീസ് പിടിയിലായി. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച കേസില്‍ നെടുങ്കണ്ടം പോലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്ത പിതാവാണ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ വീടിനു സമീപത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു. തിങ്കളാഴ്ച രാത്രി നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് കേസിലെ രണ്ടു പ്രതികളില്‍ ഒരാളായ പിതാവ് വീട്ടുവളപ്പില്‍നിന്ന് ഓടി രക്ഷപ്പെട്ടത്. നെടുങ്കണ്ടം സിവില്‍സ്റ്റേഷനു സമീപം കാടുപിടിച്ചു കിടന്നിരുന്ന സ്ഥലത്തു കൂടി രക്ഷപെട്ട പ്രതി, കല്ലാര്‍, പാമ്പാടുംപാറ മേഖലയിലെ ഏലത്തോട്ടത്തിലേക്കു കടക്കുകയായിരുന്നു. നാട്ടുകാരുടെയും പോലീസ് നായയുടെയും സഹായത്തോടെ, പോലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം രാത്രിയില്‍ നെടുങ്കണ്ടത്തുനിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള വീടിന്റെ പരിസരത്ത് പ്രതി എത്തുകയും പോലീസിന്റെ പിടിയിലാകുകയുമായിരുന്നു. കസ്റ്റഡിയില്‍നിന്നു പ്രതി രക്ഷപ്പെട്ട സംഭവത്തില്‍…
Read More