ഹമ്പ് കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടി;  പി​താ​വ് ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു ഏ​ഴു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു;സഹോദരനും മുത്തച്ഛനും പരിക്ക്


വെ​ഞ്ഞാ​റ​മൂ​ട് : നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു ഏ​ഴു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. വെ​ഞ്ഞാ​റ​മൂ​ട് വെ​ള്ളു​മ​ണ്ണ​ടി മേ​ല​തി​ൽ വീ​ട്ടി​ൽ ബി​നു​മോ​ൻ- രാ​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ന​വ് (7) ആ​ണ് മ​രി​ച്ച​ത്.

സ​ഹോ​ദ​ര​ൻ വൈ​ഷ്ണ​വ് (11), മു​ത്ത​ച്ഛ​ൻ ധ​ർ​മ്മ​രാ​ജ് (65)എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കു പ​റ്റി​യ​ത്. അ​ഭി​ന​വി​ന്‍റെ പി​താ​വ് ബി​നു​മോ​നാ​യി​രു​ന്നു വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

പു​ള്ളി​പ്പ​ച്ച​യി​ലെ ബ​ന്ധു​വി​ന്‍റെ വീ​ട് പാ​ലു​കാ​ച്ച് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വെ ഇ​ന്ന​ലെ വൈ​കി​ട്ട് 7 ന് ​മേ​ലാ​റ്റ്മൂ​ഴി ജം​ഗ്ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡി​ലെ ഹ​മ്പ് ക​ണ്ട് പൊ​ടു​ന്ന​നെ ബ്രേ​ക്ക് ച​വി​ട്ടു​ന്ന​തി​ട​യി​ൽ ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ​യും വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ മൂ​ന്നി​ന് അ​ഭി​ന​വ് മ​രി​ച്ചു.

വെ​ള്ളു​മ​ണ്ണ​ടി ഗ​വ. എ​ൽ പി ​സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ്സ് വി​ദ്യാ​ർ​ത്ഥി​യാ​ണ് അ​ഭി​ന​വ് . വൈ​ഷ്ണ​വ് ഏ​ക സ​ഹോ​ദ​ര​നാ​ണ്.

Related posts

Leave a Comment