ക​സ്റ്റ​ഡി​യി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ട്ട പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ല്‍; കിലോമീറ്ററുകൾ താണ്ടി കറങ്ങിത്തിരിഞ്ഞ് രാത്രിയിൽ വീടിന് സമീപത്തെത്തിയപ്പോൾ വീണ്ടും പണിപാളി

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്ത് മ​ജി​സ്ട്രേ​റ്റി​ന് മു​മ്പാ​കെ ഹാ​ജ​രാ​ക്കു​ന്ന​തി​നി​ടെ ക​ട​ന്നു ക​ള​ഞ്ഞ പോ​ക്‌​സോ കേ​സ് പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യി.

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ഞാ​യ​റാ​ഴ്ച രാ​ത്രി അ​റ​സ്റ്റ് ചെ​യ്ത പി​താ​വാ​ണ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ വീ​ടി​നു സ​മീ​പ​ത്തു​നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി നെ​ടു​ങ്ക​ണ്ടം ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ വീ​ട്ടി​ല്‍ ഹാ​ജ​രാ​ക്കാ​നെ​ത്തി​ച്ച​പ്പോ​ഴാ​ണ് കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ പി​താ​വ് വീ​ട്ടു​വ​ള​പ്പി​ല്‍​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്.

നെ​ടു​ങ്ക​ണ്ടം സി​വി​ല്‍​സ്റ്റേ​ഷ​നു സ​മീ​പം കാ​ടു​പി​ടി​ച്ചു കി​ട​ന്നി​രു​ന്ന സ്ഥ​ല​ത്തു കൂ​ടി ര​ക്ഷ​പെ​ട്ട പ്ര​തി, ക​ല്ലാ​ര്‍, പാ​മ്പാ​ടും​പാ​റ മേ​ഖ​ല​യി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സ് നാ​യ​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ, പോ​ലീ​സ് വ്യാ​പ​ക തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ക​ലെ​യു​ള്ള വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് പ്ര​തി എ​ത്തു​ക​യും പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ക​യു​മാ​യി​രു​ന്നു.

ക​സ്റ്റ​ഡി​യി​ല്‍​നി​ന്നു പ്ര​തി ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ര​ണ്ട് സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​യു. കു​ര്യാ​ക്കോ​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

ഷാ​നു എം.​വാ​ഹി​ദ്, ഷ​മീ​ര്‍ എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ഇ​തി​നി​ടെ പ്ര​തി​യു​ടെ ചി​ത്രം നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ല്‍​നി​ന്നു ചോ​ര്‍​ന്ന​തി​ലും വ​കു​പ്പു​ത​ല ന​ട​പ​ടി​യു​ണ്ടാ​കും.

പോ​ക്‌​സോ കേ​സി​ല്‍ അ​തി​ജീ​വി​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വി​വ​ര​വും പു​റ​ത്തു​വി​ടാ​ന്‍ പാ​ടി​ല്ലെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശം നി​ല നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചി​ത്രം പു​റ​ത്തു​വ​ന്ന​ത്.

Related posts

Leave a Comment