ബൈക്കിന് സമീപത്തുകൂടി നടന്നു പോകുന്നതിനിടെ വയോധികയുടെ മാലകവർന്നു; പ്രതിരോധിച്ച് നിൽക്കുന്നതിനിടെ വഴിയിലൂടെ പോയ ഒരു വാഹനവും നിർത്തിയില്ലെന്ന്  വയോധിക

കാ​ട്ടാ​ക്ക​ട: ബൈ​ക്കി​ലെ​ത്തി​യ സം​ഘം വ​യോ​ധി​ക​യു​ടെ മാ​ല ക​വ​ർ​ന്നു. കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നും പാ​റ​ശാ​ല​യി​ൽ ഉ​ള്ള മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യു​ടെ മാ​ല​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ആ​ൾ പി​ടി​ച്ചു പ​റി​ച്ച​ത്.

പൊ​ട്ടി​യ മാ​ല​യു​ടെ പ​കു​തി​യോ​ളം ക​ള്ള​ൻ കൊ​ണ്ട് പോ​യി. കു​ന്താ​ണി സ്വ​ദേ​ശി​നി ഗീ​ത​യു​ടെ മാ​ല​യാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്.

കി​ള്ളി​യി​ൽ നി​ന്നും ബ​സ് ക​യ​റാ​നാ​യി ഇ​ന്ന​ലെ രാ​വി​ലെ ആ​റു മ​ണി​യോ​ടെ ഗീ​ത ന​ട​ന്നു വ​രു​മ്പോ​ഴാ​ണ് സം​ഭ​വം. ഈ ​സ​മ​യം വ​ഴി​യി​ൽ ര​ണ്ട് പേ​ർ ബൈ​ക്ക് നി​ർ​ത്തി സം​സാ​രി​ച്ചു നി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​വ​രു​ടെ സ​മീ​പ​ത്ത് കൂ​ടെ ക​ട​ന്നു പോ​കു​ന്ന സ​മ​യം ഞൊ​ടി​യി​ട​യി​ൽ ഇ​വ​ർ ത​ന്നെ ത​ള്ളി നി​ല​ത്തി​ടു​ക​യും ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല പൊ​ട്ടി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് ഗീ​ത പ​റ​യു​ന്ന​ത്.

പ​ക്ഷേ ഗീ​ത പൊ​ട്ടി​യ മാ​ല​യി​ൽ നി​ന്ന് പി​ടി വി​ട്ടി​ല്ല. പി​ടി​വ​ലി​ക്കി​ട​യി​ൽ ര​ണ്ട​ര പ​വ​നോ​ളം തൂ​ക്ക​മു​ള്ള മാ​ല ര​ണ്ടാ​യി പൊ​ട്ടി. ഇ​തി​ന്‍റെ ഒ​രു ഭാ​ഗ​വും കൊ​ണ്ട് മോ​ഷ്ടാ​ക്ക​ൾ ക​ട​ക്കു​ക​യാ​യി​രു​ന്നു.

ക​ള്ള​ന്മാ​രു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​പ്പോ​ൾ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ നി​ല​വി​ളി​ച്ചു ബ​ഹ​ളം ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും ഈ ​സ​മ​യം ഇ​തു​വ​ഴി ക​ട​ന്നു പോ​യി വാ​ഹ​ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ നി​റു​ത്തി​യി​ല്ലെ​ന്ന് ഗീ​ത പ​റ​ഞ്ഞു.

സം​ഭ​വം ന​ട​ന്ന ഉ​ട​നെ ഗീ​ത കാ​ട്ടാ​ക്ക​ട പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ പ​രാ​തി​യും ന​ൽ​കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ്ര​ദേ​ശ​ത്തെ സി​സി​ടി​വി​ക​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​വീ​ട്ടു​ജോ​ലി​ക്ക് പോ​യാ​ണ് ഗീ​ത​യു​ടെ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment