കായംകുളം: ബൈക്കിൽ കറങ്ങി മൊബൈൽ ഫോൺ പിടിച്ചുപറിക്കുന്ന യുവാക്കൾ അറസ്റ്റിൽ. കായംകുളം പത്തിയൂർ എരുവ കുട്ടേത്ത് തെക്കതിൽ ബിലാദ് (20), കീരിക്കാട് തെക്കുമുറിയിൽ എരിയപുറത്ത് വീട്ടിൽ ഷിഹാസ് (20), പത്തിയൂർ എരുവ വലിയത്ത് കിഴക്കതിൽ വീട്ടിൽ അജിംഷാ (20) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഓച്ചിറ- ചൂനാട് റോഡിൽ കഴിഞ്ഞ ദിവസം വൈകുന്നേരം ആറിന് കെഎൽ 23- 9874 നമ്പർ മോട്ടർസൈക്കിളിൽ എത്തിയ സംഘം കൃഷ്ണപുരം മുളവേലിൽ വടക്കതിൽ ആദിത്യൻ (17) സൈക്കിൾ ചവിട്ടി വരുമ്പോൾ ബൈക്ക് കുറുകെ നിർത്തി ആദിത്യനെ തടഞ്ഞു ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 28,000 രൂപ വിലവരുന്ന സാംസംഗ് കമ്പനിയുടെ എ52 മോഡൽ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിലാണ് ഇവർ അറസ്റ്റിലായത്. ഇവർ നിരവധി മൊബൈൽ ഫോണുകൾ പിടിച്ചുപറിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.കായംകുളം ഡിവൈഎസ്പി അജയ്നാഥിന്റെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്…
Read MoreDay: March 16, 2023
മൂന്നാം ലോകമഹായുദ്ധം ഉണ്ടാകും; അത് തടയാൻ തനിക്ക് മാത്രമേ കഴിയൂ; താൻ അമേരിക്കന്‍ പ്രസിഡന്റായാല്‍ ട്രംപിന്റെ തുറന്നു പറച്ചിൽ
അയോവ: മൂന്നാം ലോക മഹായുദ്ധം തടയാൻ കഴിവുള്ള ഏക പ്രസിഡന്റ് സ്ഥാനാർഥി താനാണെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി അയോവയിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്നു താൻ ശരിക്കും വിശ്വസിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ലോകത്തിന് ഇതിലും അപകടകരമായ ഒരു കാലം മുമ്പുണ്ടായിട്ടില്ല. ജോ ബൈഡൻ റഷ്യയെ ചൈനയുടെ കൈകളിലേക്കു നയിച്ചു. ആണവ യുദ്ധത്തിലേക്കാണു സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നതെന്നും ട്രംപ് പറഞ്ഞു. 2024ൽ താൻ അമേരിക്കന്‍ പ്രസിഡന്റായാല്‍ റഷ്യ-യുക്രെയ്ന് തർക്കം 24 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി തനിക്കു മികച്ച ബന്ധമുണ്ടെന്നും അദ്ദേഹം തന്നെ കേള്‍ക്കുമെന്നും ട്രംപ് പറഞ്ഞു. നേരത്തെയും, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
Read Moreവിദേശ വിനോദ സഞ്ചാരികള്‍ക്ക് ഇനി ചൈനയിലേക്കു വരാം; മൂന്നു വര്‍ഷത്തിനു ശേഷം അതിർത്തികൾ തുറന്നു
ബെയ്ജിംഗ്: കോവിഡ് വ്യാപനത്തെത്തുടർന്നു വിദേശ വിനോദസഞ്ചാരികള്‍ക്കു മുന്നിൽ അടച്ചിട്ട അതിർത്തികൾ മൂന്ന് വര്‍ഷത്തിനുശേഷം ചൈന തുറന്നു. രാജ്യം കോവിഡില്‍നിന്നു മുക്തമായെന്നും 2020 മാർച്ച് 28 ന് മുമ്പ് നല്കിയ വിസകളില്‍ സാധുവായവയ്ക്ക് മാര്‍ച്ച് 15 മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്നും ചൈന അറിയിച്ചു. ഹൈനാന്‍ ദ്വീപിലും ഷാങ്ഹായിലും ക്രൂയിസ് കപ്പലുകള്‍ക്ക് വിസരഹിത പ്രവേശനവും അനുവദിക്കും.ഹോങ്കോങ്ങില്‍നിന്നും മക്കാവുവില്നിന്നുമുള്ള ടൂര്‍ ഗ്രൂപ്പുകള്‍ക്ക് വിസരഹിത പ്രവേശനവും പുനരാരംഭിക്കും. വിദേശത്തുള്ള ചൈനീസ് കോണ്‍സുലേറ്റുകള്‍ വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് പുനഃരാരംഭിച്ചിട്ടുണ്ട്. പുതിയ മാറ്റങ്ങളെല്ലാം ഇന്നലെ മുതൽ മുതല്‍ പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തിന് മുമ്പ് ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് വിദേശ വിനോദ സഞ്ചാരികളാണ് ചൈനയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ കോവിഡിന് പിന്നാലെ സീറോ കോവിഡ് പദ്ധതി കൊണ്ടുവന്നതോടെ വിനോദ സഞ്ചാര മേഖല കുത്തനെ ഇടിഞ്ഞു. വീണ്ടും അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ രാജ്യത്തേക്കുള്ള വിദേശ നാണ്യത്തിന്റെ വരവില്‍ ഗണ്യമായ…
Read Moreകെട്ടാൻ പെണ്ണില്ല..! ബിഹാറിലെ നാലുഗ്രാമങ്ങളിൽ പുര നിറഞ്ഞു പുരുഷന്മാർ; പെൺകുട്ടികൾ ഇല്ലാത്തതല്ല കാരണമെന്ന് നാട്ടുകാർ…
ലഖിസാര: ബിഹാറിലെ നാലു ഗ്രാമങ്ങളിൽപ്പെട്ട യുവാക്കൾക്കു വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടുന്നില്ല! വധുവാകാൻ പെൺകുട്ടികൾ ഇല്ലാത്തതല്ല കാരണം. രൂക്ഷമായ യാത്രാപ്രശ്നം കാരണം ഈ ഗ്രാമങ്ങളിലെ യുവാക്കൾക്കു തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ചുകൊടുക്കാൻ ആരും തയാറാകുന്നില്ലത്രേ.. ഈ അവസ്ഥ തുടങ്ങിയിട്ട് പത്തു വര്ഷത്തോളമായെന്നു ഗ്രാമവാസികള്‍ പറയുന്നു. ബിഹാറിലെ ലഖിസാരായിയിലെ പാത്വ, കൻഹായ്പുർ, പിപാരിയ ദിഹ്, ബസൗന എന്നീ ഗ്രാമങ്ങളിൽപ്പെട്ട യുവാക്കള്‍ക്കാണു ദുരവസ്ഥ. 30 വയസിനു മുകളില്‍ പ്രായമുള്ള അവിവാഹിതരായ ആണുങ്ങളാണ് ഇവിടെയുള്ളവരില്‍ ഏറെയും. കാര്‍ഷിക മേഖലയായ ഈ ഗ്രാമങ്ങളിൽ ഒരിടത്തും സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നോളം ഒരു റോഡ് പോലും പണിതിട്ടില്ല. റോഡുകൾ ഇല്ലാത്തതിനാൽ വിദ്യാലയങ്ങളിൽ പോകാനോ ആശുപത്രി സൗകര്യങ്ങൾ കൃത്യസമയത്ത് നേടാനോ ഇവർക്ക് സാധിക്കാറില്ല. നിരവധിത്തവണ തങ്ങളുടെ ഗ്രാമങ്ങളുടെ ദുരവസ്ഥ പ്രധാനമന്ത്രിയും എംപിമാരും ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരും അത് കേട്ടതായിപോലും ഭാവിക്കുന്നില്ലത്രെ. എന്താണ് തങ്ങളുടെ ഗ്രാമങ്ങളോടു മാത്രം ഈ അവഗണനയെന്നു…
Read More28-ാം വയസില്‍ ഒമ്പത് കുട്ടികളുടെ അമ്മ; ആദ്യത്തെ കണ്മണി 17-ാം വയസില്‍; കൊറ ഡ്യൂക് സ്ത്രീയുടെ കഥ സോഷ്യല്‍ മീഡിയയിൽ വൈറൽ
ലാസ് വേഗാസ് (യുഎസ്): ഇരുപത്തിയെട്ടാമത്തെ വയസില്‍ ഒമ്പതു കുട്ടികളുടെ അമ്മയായ കൊറ ഡ്യൂക് എന്ന സ്ത്രീയുടെ കഥ സോഷ്യല്‍ മീഡിയയിൽ ആഘോഷമായി. ടിക് ടോക്കിലൂടെ കൊറ തന്നെയാണ് തന്റെ എട്ടു മക്കളെയും പരിചയപ്പെടുത്തുന്നത് (മൂന്നാമത്തെ കുട്ടി ഏഴു ദിവസം പ്രായമായപ്പോഴേക്കും മരിച്ചു). കൊറയ്ക്ക് 17 വയസുള്ളപ്പോഴാണ് ആദ്യത്തെ കുഞ്ഞു പിറക്കുന്നത്. 2012ൽ ഇരുപത്തിയെട്ടാം വയസില്‍ ഒമ്പതാമത്തെ കുട്ടിയും പിറന്നു. കൊറയ്ക്ക് ഇപ്പോള്‍ 39 വയസുണ്ട്. നാല്പത്തിയെന്നുകാരനായ ആന്‍ഡ്രേ ഡ്യൂക്ക് ആണ് കൊറയുടെ ഭര്‍ത്താവ്. ബിസിനസുകാരനായ ആന്‍ഡ്രേയും കൊറയും എട്ടു മക്കളും താമസിക്കുന്നത് അമേരിക്കയിലെ ലാസ് വേഗാസിൽ. താന്‍ ഒരിക്കലും ഒമ്പതു കുട്ടികളുടെ അമ്മയാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നു കൊറ പറയുന്നു. എന്നാൽ, തനിക്കു ധാരാളം കുട്ടികളുണ്ടാകുമെന്നു തന്റെ ഭാവി പ്രവചിച്ച ആള് പറഞ്ഞിരുന്നെന്നും അവർ കൂട്ടിച്ചേർക്കുന്നു. കൊറ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് ആന്‍ഡ്രേയെ കാണുന്നതും തുടര്‍ന്നു പ്രണയത്തിലാകുന്നതും. യൗവനാരംഭത്തില്‍ത്തന്നെ കുടുംബജീവിതം…
Read Moreകെട്ടുതാലി തിരികെ ആവശ്യപ്പെട്ട് അഭിഭാഷകനെതിരേ ഗുമസ്ത; മാവേലിക്കര കോടതിയിലെ അഭിഭാഷകനെതിരെ പ്ലക്കാർഡുമായി മുൻ ജീവനക്കാരി വരാനുണ്ടായ കാരണം ഇങ്ങനെ…
മാവേലിക്കര: കെട്ടുതാലി തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനെതിരേ മുന്‍ ഗുമസ്ത കോടതിക്കു മുന്പില് പ്ലക്കാര്‍ഡും ഏന്തി പ്രതിഷേധിച്ചു. മാവേലിക്കര കോടതിയിലെ അഭിഭാഷകനായ മുജീബ് റഹ്മാനും അയാളുടെ മറ്റൊരു ഗുമസ്തയായ രശ്മിക്കുമെതിരേ പ്രതിഷേധവുമായാണ് അഭിഭാഷകന്റെ മുന്‍ ഗുമസ്തയായ മായ രംഗത്തെത്തിയിരിക്കുന്നത്. തന്റെ സ്വര്‍ണാഭരണങ്ങള്‍ രശ്മി എന്ന ഗുമസ്ത വഴി പണയം വച്ച് പണം വാങ്ങിയെടുത്തശേഷം ആഭരണങ്ങള്‍ തിരികെ എടുത്തു നല്‍കാതെ കബളിപ്പിക്കുകയാണെന്നാണ് മായ പറയുന്നത്. ഇതു കാരണം തന്റെ കുടുംബ ജീവിതവും പ്രതിസന്ധിയിലായതായി അവര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച പ്ലക്കാര്‍ഡും ഏന്തിയാണ് രാവിലെ മുതല്‍ മായ കോടതിക്കു മുന്പില്നിന്നു പ്രതിഷേധിച്ചത്.
Read Moreനെഞ്ച് തകർന്ന്… പിതാവ് മരിച്ചതറിയാതെ ജിൻസ് പരീക്ഷ എഴുതി, ദുഃഖം ഉള്ളിലൊതുക്കി അനാമികയും; ആശ്വസിപ്പിച്ച് അധ്യാപകരും സുഹൃത്തുക്കളും
തിരുവാർപ്പ്: പിതാവ് മരിച്ചതറിയാതെ മകൻ എട്ടാം ക്ലാസിലെ പരീക്ഷ എഴുതി, വേർപാടിന്റെ വേദനയിൽ മകൾ പത്താം ക്ലാസ് പരീക്ഷയും. കാത്തിരം എസ്എൻഡിപി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ജിൻസാണ് ചൊവ്വാഴ്ച ഫൈനൽ പരീക്ഷ എഴുതിയത്. പിതാവ് കാഞ്ഞിരം വട്ടപ്പള്ളി നാൽപതിൽ വി.എ. റെജി (54) സമീപത്തുള്ള ജെ ബ്ലാേക്ക് പാടത്ത് കൊയ്ത്തിനായി പോയി തലചുറ്റിവീണു മരിച്ചതറിയാതെയാണ് ജിൻസ് പരീക്ഷ പൂർത്തിയാക്കിയത്. സഹോദരി അനാമിക ഇതേസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്നലെ സ്കൂളിൽനിന്ന് അധ്യാപകരെത്തി ആശ്വസിപ്പിക്കാൻ ശ്രമം നടത്തി സ്കൂളിലെത്തിച്ച് എസ്എസ്എൽസി പരീക്ഷ എഴുതിച്ച് വീട്ടിൽ തിരിച്ചെത്തിക്കുകയായിരുന്നു. കുട്ടി പരീക്ഷ പൂർത്തിയാക്കി വീട്ടിൽ എത്തിയതിനു ശേഷമാണ് പിതാവിന്റെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. വേളൂർ സിഎസ്ഐ പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. ഭാര്യ: അനു.
Read Moreപാലായിലും കോട്ടയത്തും വ്യാജ ബോംബ് വച്ചയാൾ പിടിയിൽ; ശാസ്ത്രീയ അന്വേഷണത്തിൽ പോലീസ് എത്തിയത് 62കാരനായ വൃദ്ധനരികിൽ; കൈയോടെ പൊക്കി പോലീസ്
കോട്ടയം: പാലായിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് വ്യാജ ഭീഷണിക്കത്ത് അയച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവിത്താനം പാമ്പാക്കൽ ജയിംസ് തോമസി (62) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ 11നു പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണ പൊതുസമ്മേളനം നടക്കാനിരുന്ന വേദിയിൽ തുടർച്ചയായ മൂന്ന് ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകുമെന്നും നേതാക്കന്മാരെയും മറ്റ് ഉദ്യോഗസ്ഥരും ഈ സ്ഫോടനങ്ങളിൽ ഇരയാകും എന്നുമായിരുന്നു കത്തിൽ എഴുതിയിരുന്നത്. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നു ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് ചീഫ് കെ. കാർത്തികിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ഇയാളാണ് കോട്ടയം, കെഎസ്ആർടിസിയിലും പ്രസ് ക്ലബിലും ഭീഷണിക്കത്ത് ഇട്ടതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന്…
Read Moreബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് എഐഎഫ്എഫ് നോട്ടീസ്
മുംബൈ: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമനോവിച്ചിനു നോട്ടീസ് അയച്ച് എഐഎഫ്എഫ്. ഐഎസ്എല്ലിൽ 2023 സീസണിൽ ബംഗളൂരു എഫ്സിക്ക് എതിരായുള്ള നിർണായക മത്സരം ബഹിഷ്കരിച്ചതിനാണ് നോട്ടീസ്. പരിശീലകൻ മത്സരത്തെ അപകീർത്തിപ്പെടുത്തി എന്നതാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കണ്ടെത്തിയത്. തുടർന്നാണ് വാക്കൗട്ട് ചെയ്തതിനു പരിശീലകന് നോട്ടീസ് പുറപ്പെടുവിച്ചത്. എഐഎഫ്എഫിന്റെ 2021 ലെ ഡിസ്സിപ്ലിനറി കോഡിലെ സെക്ഷൻ രണ്ട് പ്രകാരമുള്ള നടപടികളാണ് ഇവാനെതിരെ ചുമത്തിയിരിക്കുന്നത്.
Read Moreബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ലിജി…പക്ഷേ..! മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു; അമ്മയും മൂത്ത മകനും ജീവനൊടുക്കി
ഇടുക്കി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 28 ദിവസം പ്രായമായ കുഞ്ഞ് മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാലില്‍ രാവിലെ ആറിനാണ് സംഭവം. കൈതപ്പതാല്‍ സ്വദേശിനി ലിജി (38), മകന് ലിന് ടോം (7) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ലിജിയുടെ ഇളയകുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചത്. ബുധനാഴ്ചയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകള്‍ നടത്തിയത്. കുഞ്ഞിന്റെ മരണത്തെതുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ലിജി. ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ലിജി. എന്നാല്‍ രാവിലെ ബന്ധുക്കളെല്ലാം പള്ളിയില്‍ പോയ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടില്‍. പള്ളിയില്‍ നിന്ന് മടങ്ങിയെത്തിയ ബന്ധുക്കള്‍ ലിജിയേയും മകനെയും കണ്ടില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇരുവരേയും വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Read More