ഞെ​ട്ടി​ച്ച കാ​ഴ്ച ! ഹ​മ്പ​മ്പൊ പെ​രു​മ്പാ​മ്പ്, എന്തൊരു നീളം; ജെയ് ബ്രൂവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു…

മി​ക്ക ജീ​വി​ക​ളി​ലും മ​നു​ഷ്യ​ര്‍​ക്ക് ഏ​റ്റ​വും പേ​ടി​യു​ള്ള ഒ​ന്നാ​ണ​ല്ലൊ പാ​മ്പു​ക​ള്‍. പ​ല​രു​ടെ​യും മ​ര​ണ​ത്തി​ന് പ​ല​പ്പോ​ഴും പാ​മ്പു​ക​ള്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ എ​ല്ലാ​യ്‌​പ്പോ​ഴും പാ​മ്പു​ക​ള്‍ അ​പ​ക​ട​കാ​രി​ക​ള​ല്ല. അ​വ​യി​ല്‍ പ​ല​തും വി​ഷ ര​ഹി​ത​മാ​യ​വ​യാ​ണ് താ​നും. ചി​ല രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ ഇ​ത്ത​രം പാ​മ്പു​ക​ളെ ആ​ളു​ക​ള്‍ വ​ള​ര്‍​ത്താ​റു​ണ്ട്. അ​മേ​രി​ക്ക​ന്‍ യൂ​ട്യൂ​ബ​റും റെ​പ്റ്റൈ​ല്‍ സൂ ​പ്രീ​ഹി​സ്റ്റോ​റി​ക് ഇ​ങ്കി​ന്‍റെ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ജെ​യ് ബ്രൂ​വ​ര്‍ അ​ടു​ത്തി​ടെ ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇപ്പോൾ വൈ​റ​ല്‍. അ​തി​ല്‍ ര​ണ്ട് പെ​രു​മ്പാ​മ്പു​ക​ളെ കാ​ണാം. ഒ​രു വെ​ള്ള​യും ഒ​രു ക​റു​പ്പും. ഇ​വ ര​ണ്ടും പ​ര​സ്പ​രം പി​ണ​ഞ്ഞാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​പാ​മ്പു​ക​ളു​ടെ വ​ലി​പ്പം കാ​ഴ്ച​ക്കാ​രെ ഞെ​ട്ടി​ച്ചു. വൈ​റ​ലാ​യി മാ​റി​യ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ച്ചു. “ഞെ​ട്ടി​ച്ച കാ​ഴ്ച’ എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Read More

ചൈനയിലെ ‘സ്വർണമുത്തച്ഛൻ’; അണിയുന്നത് 94 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ!പിന്നാലെ വിവാഹാലോചനകളുടെ പ്രളയം…

സ്വർണം മോഹിക്കാത്തവരില്ല. അതിൽ സ്ത്രീയെന്നോ, പുരുഷനെന്നോ വ്യത്യാസമില്ല. സ്വർണാഭരണങ്ങൾ ധരിക്കുന്നത് ഒരാളുടെ ധനാഢ്യതയെ സൂചിപ്പിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നത് ചൈനക്കാരാണ്. 2013 മുതലാണ് സ്വർണ ഉപയോഗത്തിൽ ചൈന മുന്നിലെത്തുന്നത്. ശരാശരി 945 ടൺ സ്വർണമാണ് ചൈനക്കാർ പ്രതിവർഷം വാങ്ങിക്കൂട്ടുന്നത്. ചൈനയിൽനിന്നുള്ള ഒരു മുത്തച്ഛനാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരം. അദ്ദേഹത്തിന് 90 വയസുണ്ട്. വൃദ്ധന്‍റെ പൂർണവിവരങ്ങളൊന്നും ലഭ്യമല്ല. 94 ലക്ഷം വിലവരുന്ന സ്വർണാഭരണങ്ങൾ ധരിക്കുന്ന വൃദ്ധന്‍റെ വീഡിയോ നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നു. തന്‍റെ സ്വന്തം സ്വർണമാണ് അ‍യാൾ ധരിക്കുന്നത്. ഫെബ്രുവരി 27നാണ് വീഡിയോ ആദ്യമായി സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ ഷാങ്ഷൗവിലെ ഒരു കടയിൽ വച്ചാണ് വൃദ്ധൻ തന്‍റെ സ്വർണാഭരണങ്ങൾ പ്രദർശിപ്പിക്കുന്നത്. ആഭരണങ്ങൾ കാണാൻ ആളുകൾ തടിച്ചുകൂടുകയും ചെയ്തിരുന്നു. തൂക്കം തോന്നിക്കുന്ന ബ്രേസ്‌ലെറ്റ്, മോതിരം തുടങ്ങിയ വിവിധ തരം ആഭരണങ്ങൾ വൃദ്ധൻ ധരിക്കുന്നു. അദ്ദേഹം…

Read More

ആ​ടു​ജീ​വി​തം അ​വ​സാ​നി​ച്ചു! യെ​മ​നി​ലെ “ഇ​രു​കൊ​മ്പ​ന്‍” മു​ത്ത​ച്ഛ​ന്‍ യാ​ത്ര​യാ​യി; 140 വ​ര്‍​ഷ​ങ്ങ​ള്‍ ഇ​ദ്ദേ​ഹം ജീ​വി​ച്ചി​രു​ന്ന​താ​യാ​ണ് ബ​ന്ധു​ക്ക​ള്‍

ഓ​രോ ജീ​വി​ത​വും നി​ര​വ​ധി ക​ഥ​ക​ളി​ലൂ​ടെ​യാ​ണ് മു​ഴു​മി​ക്കു​ക. നൂ​റ്റാ​ണ്ടു​ക​ള്‍ ജീ​വി​ച്ചി​രി​ക്കു​ന്ന ചി​ല​രു​ണ്ട്. അ​വ​ര്‍ ചി​ല​ര്‍​ക്ക് പാ​ഠ​പു​സ്ത​ക​വും മ​റ്റു ചി​ല​ര്‍ക്ക് കൗ​തു​ക​വും ആ​യി മാ​റും. ഇ​ത്ത​ര​ത്തി​ല്‍ ലോ​ക​ത്തി​ന് പ​ല​തു​മാ​യി മാ​റി​യ ഒ​രാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം യാ​ത്ര​യാ​യി​രു​ന്നു. യെ​മ​നി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ മ​നു​ഷ്യ​നെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന അ​ലി ആ​ന്ത​റി​നെ കു​റി​ച്ചാ​ണ്. ഏ​ക​ദേ​ശം 140 വ​ര്‍​ഷ​ങ്ങ​ള്‍ ഇ​ദ്ദേ​ഹം ജീ​വി​ച്ചി​രു​ന്ന​താ​യാ​ണ് ബ​ന്ധു​ക്ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. വ​ലി​യൊ​രു കു​ടും​ബ​ത്തി​ലെ കാ​ര​ണ​വ​രാ​ണ് ഇ​ദ്ദേ​ഹം. 70ല്‍​പ​രം പേ​ര​ക്കു​ട്ടി​ക​ള്‍ ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട​ത്രെ.​എ​ന്നാ​ല്‍ ഇ​ദ്ദേ​ഹം ലോ​ക​ശ്ര​ദ്ധ ആ​ക​ര്‍​ഷി​ച്ച​ത് പ്രാ​യം നി​മി​ത്ത​മ​ല്ല. 100 വ​യ​സി​ന് മു​ക​ളി​ലെ​ത്തി​യ​പ്പോ​ള്‍ ഇ​ദ്ദേ​ഹ​ത്തി​ന് ആ​ടിന്‍റേതുപോലുള്ള കൊ​മ്പ് വ​ള​ര്‍​ച്ച ഉ​ണ്ടാ​യി. നെ​റ്റി​യു​ടെ ഇ​രു​വ​ശ​ത്തു​മാ​ണ് കൊ​മ്പ് പോ​ലു​ള്ള ഈ വ​ള​ര്‍​ച്ച​ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വൈ​കാ​തെ ഇ​ത് വ​ള​ര്‍​ന്ന് പ​ട​രാ​നും തു​ട​ങ്ങി. ഇ​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന് “ഇ​രു കൊ​മ്പ​ന്‍’ എ​ന്നൊ​രു വി​ളി​പ്പേ​രു​മു​ണ്ടാ​യി. ക​ഴി​ഞ്ഞി​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​വ​ള​ര്‍​ച്ച മു​റി​ച്ചു മാ​റ്റി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​താ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​ക്കിയ​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം.…

Read More

വി​ശാ​ല​മാ​യ ഹൃ​ദ​യം എ​ന്ന​ത് ഇ​താണോ ? ആ​ഴ​ങ്ങ​ളി​ലെ വ​ലി​യ ഹൃ​ദ​യം; സ്പ​ന്ദ​നം കേ​ള്‍​ക്കാ​നാ​വു​ന്ന​ത് 3.2 കി​ലോ​മീ​റ്റ​ര്‍​വ​രെ…

നി​റ​യെ കൗ​തു​ക​ങ്ങ​ളും ര​ഹ​സ്യ​ങ്ങ​ളും നി​റ​ഞ്ഞ​താ​ണ​ല്ലൊ ഈ ​പ്ര​പ​ഞ്ചം. അ​തി​ലെ സ​മു​ദ്രം ഇ​ന്നും മ​നു​ഷ്യ​ന് പ​ഠി​ച്ചു​തീ​ര്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത ഒ​രു പാ​ഠ​പു​സ്ത​ക​മാ​ണ്. സ​മു​ദ്ര​ത്തെ​ക്കു​റി​ച്ച​റി​യാ​ന്‍ പ​ല​രും ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ പ്ര​മു​ഖ വ്യ​വ​സാ​യി ഹ​ര്‍​ഷ ഗൊ​യ​ങ്ക ത​ന്‍റെ ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ച ഒ​രു ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജീ​വി​യാ​യ നീ​ല​ത്തി​മിം​ഗ​ല​ത്തി​ന്‍റെ ഹൃ​ദ​യ​ത്തി​ന്‍റെ​താ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച ചി​ത്രം. കാ​ന​ഡ​യി​ലെ റോ​യ​ല്‍ ഒ​ന്‍റാരി​യോ മ്യൂ​സി​യ​ത്തി​ല്‍ സം​ര​ക്ഷി​ച്ചിട്ടു​ള്ള ഹൃ​ദ​യ​മാ​ണി​ത്. 2014ല്‍ ​കാ​ന​ഡ​യി​ലെ റോ​ക്കി ഹാ​ര്‍​ബ​ര്‍ എ​ന്ന തീ​ര​ദേ​ശ പ​ട്ട​ണ​ത്തി​ല്‍ ഒ​ഴു​കി​യെ​ത്തി​യ ഒ​രു നീ​ല​ത്തി​മിം​ഗ​ല​ത്തി​ന്‍റെ ശ​രീ​ര​ത്തി​ല്‍ നി​ന്നാ​ണ് ഈ ​ഹൃ​ദ​യം എ​ടു​ത്ത​ത്. 181 കി​ലോ ഭാ​ര​വും 1.5 മീ​റ്റ​ര്‍ നീ​ള​വും 1.2 മീ​റ്റ​ര്‍ വീ​തി​യും ഈ ​ഹൃ​ദ​യ​ത്തി​നു​ണ്ട്. 3.2 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മ​ക​ലെ വ​രെ ഈ ​ഹൃ​ദ​യ​ത്തി​ല്‍ നി​ന്നു​ള്ള സ്പ​ന്ദ​നം കേ​ള്‍​ക്കാ​നും സാ​ധി​ക്കും. ഈ സ​മു​ദ്ര ജീവിയെക്കുറിച്ചുള്ള പോ​സ്റ്റി​ന് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്. “വി​ശാ​ല​മാ​യ ഹൃ​ദ​യം…

Read More

എല്ലാം സിസിടിവിയില്‍ വ്യക്തം, പക്ഷേ..! വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ തീയിട്ടു നശിപ്പിച്ചു; പോലീസ് പറയുന്നത് ഇങ്ങനെ…

വെഞ്ഞാറമൂട്: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ തീയിട്ടു നശിപ്പിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്‍റെ രണ്ട് കാറുകളാണ് അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്. അക്രമി ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. ഇന്ധനവുമായി എത്തിയ ഒരാൾ കാറുകളുടെ മുകളിലേക്ക് ഒഴിക്കുന്നതും തീയിട്ട ശേഷം ഓടി മറയുന്നതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വെളുത്ത മാരുതി- 800 കാറിലാണ് അക്രമി എത്തിയത്. നമ്പർ പ്ലേറ്റ് ചുവന്ന തുണികൊണ്ട് മറച്ചിരുന്നു. കാറുകൾ ഭാഗികമായി കത്തി നശിച്ചു. പുറത്ത് തീ കത്തുന്നതറിഞ്ഞ് പുറത്തിറങ്ങിയ വീട്ടുകാരും അയൽവാസികളും ചേർന്ന് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അതിക്രമം കാട്ടിയ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മുരുകനുമായി ശത്രുതയുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Read More

അൾട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിൽ! അധികം സൂര്യപ്രകാശമേൽക്കണ്ട; സൂര്യാഘാതത്തിന് സാധ്യത

തിരുവനന്തപുരം: ഉയര്‍ന്ന താപനിലയേക്കാള്‍ കേരളം ഈ ദിവസങ്ങളില്‍ ഭയക്കേണ്ടത് അള്‍ട്രാവയലറ്റ് രശ്മികളെ. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിലാണ്. പകല്‍ നേരം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഗുരുതരമായ സൂര്യാഘാതത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തിരുവനന്തപുരത്ത് യുവി ഇന്‍ഡെക്‌സ് 12, പുനലൂരില്‍ 12, ആലപ്പുഴയില്‍ 12, കൊച്ചി, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കല്‍പ്പറ്റ, കാസര്‍കോഡ് എന്നിവിടങ്ങളിലും യുവി ഇന്‍ഡെക്‌സ് 12, തളിപ്പറമ്പില്‍ 11. യുകെ ഏജന്‍സിയായ വെതര്‍ ഓണ്‍ലൈന്റെ കണക്ക് പ്രകാരം, കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ബുധനാഴ്ച രേഖപ്പെടുത്തിയ അള്‍ട്രാ വയലറ്റ് വികിരണത്തിന്റെ തോതാണിത്. യുവി ഇന്‍ഡെക്‌സ് 10 ആണെങ്കില്‍ തന്നെ അപടകരം. അപ്പോഴാണ് സംസ്ഥാനത്തെ യുവി ഇന്‍ഡെക്‌സ് 10 ഉം കടന്ന് 12ലേക്ക് എത്തിനില്‍ക്കുന്നത്. സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരമാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം ഉയരാന്‍…

Read More

ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം അ​ല്ലെ​ങ്കി​ല്‍…! മാ​പ്പ് പ​റ​യാ​ന്‍ താ​ന്‍ ഒ​രി​യ്ക്ക​ല്‍ കൂ​ടി ജ​നി​ക്ക​ണം; സ്വപ്‌നയുടെ പ്രതികരണം…

ബം​ഗ​ളൂ​രൂ: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍റെ വ​ക്കീ​ല്‍ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് സ്വ​പ്‌​നാ സു​രേ​ഷ്. വി​ജേ​ഷ് പി​ള്ള​യ്‌​ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ മൊ​ഴി ന​ല്‍​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സ്വ​പ്‌​ന​യു​ടെ പ്ര​തി​ക​ര​ണം. ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം അ​ല്ലെ​ങ്കി​ല്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​ണ് ഗോ​വി​ന്ദ​ന്‍റെ ആ​വ​ശ്യം. മാ​പ്പ് പ​റ​യാ​ന്‍ താ​ന്‍ ഒ​രി​യ്ക്ക​ല്‍ കൂ​ടി ജ​നി​ക്ക​ണ​മെ​ന്നും സ്വ​പ്‌​ന പ​റ​ഞ്ഞു. സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍ വി​ജ​യ് പി​ള്ള​യ്‌​ക്കൊ​പ്പം ഒ​ത്തു​തീ​ര്‍​പ്പി​നെ​ത്തി​യ ആ​ളെ പോ​ലീ​സ് ക​ണ്ടെ​ത്തു​മാ​ണ് പ്ര​തീ​ക്ഷ. നേ​ര​ത്തെ ഷാ​ജ് കി​ര​ണ്‍ എ​ന്നൊ​രു അ​വ​താ​രം വ​ന്നു. താ​ന്‍ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തി എ​ല്ലാം തു​റ​ന്നു​പ​റ​ഞ്ഞ​പ്പോ​ള്‍ കൊ​ച്ചി ക്രൈ​ബ്രാ​ഞ്ച് അ​യാ​ളെ ര​ക്ഷ​പെ​ടു​ത്തി, ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്നും സ്വ​പ്‌​ന പ​റ​ഞ്ഞു. കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്താ​ലും അ​തി​നെ നേ​രി​ടും. എ​ല്ലാം വെ​ളി​ച്ച​ത്ത് കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യോ​ടും കു​ടും​ബ​ത്തോ​ടും പ​റ​യാ​നു​ള്ള​ത്. ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ ഹ​സ്‌​ക​ര്‍ എ​ന്നൊ​രാ​ള്‍ ത​ന്നെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ല്‍ സം​സാ​രി​ച്ചു. ത​ന്‍റെ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​യെ പ​രി​ഹ​സി​ക്കാ​ന്‍ ഹ​സ്‌​ക​ര്‍ ആ​രാ​ണ്.…

Read More

വി​ശ്വ​സ്ത​നാ​യ നേ​താവ്‌! ​ സ​മാ​ധാ​ന നൊ​ബേ​ലി​ന് ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഗ​ണി​ക്കു​ന്നു; റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ല്‍​ഹി: സ​മാ​ധാ​ന നൊ​ബേ​ല്‍ സ​മ്മാ​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. നൊ​ബേ​ല്‍ സ​മ്മാ​ന ക​മ്മി​റ്റി ഡ​പ്യൂ​ട്ടി ലീ​ഡ​ര്‍ അസ്‌ലെ തോ​ജെ സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. മോ​ദി​യു​ടെ വ​ലി​യൊ​രു ആ​രാ​ധ​ക​നാ​ണ് താ​നെ​ന്ന് തോ​ജെ പ​റ​ഞ്ഞു. മോ​ദി വി​ശ്വ​സ്ത​നാ​യ നേ​താ​വാ​ണ്. പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ത​യി​ലെ​ത്തി​ച്ച് യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​വു​ള്ള നേ​താ​വാ​ണ്. മോ​ദി​ക്ക് പു​ര​സ്‌​കാ​രം ല​ഭി​ച്ചാ​ല്‍ അ​ത് അ​ര്‍​ഹ​ത​യു​ള്ള നേ​താ​വി​ന് ല​ഭി​ക്കു​ന്ന അം​ഗീ​കാ​ര​മാ​യി​രി​ക്കു​മെ​ന്നും തോ​ജെ കൂ​ട്ടി​ചേ​ര്‍​ത്തു. 2018-ല്‍ ​മോ​ദി​ക്ക് സോ​ള്‍ സ​മാ​ധാ​ന പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​നും ആ​ഗോ​ള സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യ്ക്കും ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു പു​ര​സ്‌​കാ​രം.

Read More

‘വാ​ഴ​പ്പി​ണ്ടി’ പ്രയോഗം; റിയാസിനെ ലക്ഷ്യം വച്ചാൽ രണ്ടുണ്ട് കാര്യം; മരുമകനേയും മുഖ്യമന്ത്രിയെയും വിയർപ്പിക്കാൻ പ്ര​തി​പ​ക്ഷം

കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​രും പ്ര​തി​പ​ക്ഷ​വും ത​മ്മി​ലു​ള്ള പോ​ര് സ​ക​ല സീ​മ​ക​ളും ലം​ഘി​ച്ച് മു​ന്നേ​റ​വേ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ ടാ​ര്‍​ജ​റ്റ് ചെ​യ​്ത് സ​ര്‍​ക്കാ​രി​നെയും അ​തു​വ​ഴി മുഖ്യമന്ത്രിയെയും പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ന്‍ പ്ര​തി​പ​ക്ഷം. മാ​നേ​ജ് മെ​ന്‍റ് ക്വാ​ട്ട​യി​ല്‍ മ​ന്ത്രി​യാ​യ ആ​ളെ​ന്ന് മ​ന്ത്രി റി​യാ​സി​നെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ന്‍ വി​ശേ​ഷി​പ്പി​ച്ച​പ്പോ​ള്‍ അ​മ്മാ​യി അ​പ്പ​ന്‍-മ​രു​മ​ക​ന്‍ ഭ​ര​ണ​മാ​ണ് കേ​ര​ളം ഇ​പ്പോ​ള്‍ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ്‌​ന​മെ​ന്നാ​യി​രു​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ന്‍റെ വി​മ​ര്‍​ശ​നം.​ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍​ക്ക് വാ​ഴ​പ്പി​ണ്ടി ന​ട്ടെ​ല്ലാ​ണെ​ന്ന പ​രാ​മ​ര്‍​ശ​മാ​ണ് റി​യാ​സി​നെ​തി​രേ ശ​ക്ത​മാ​യി തി​രി​യാ​ന്‍ പ്ര​തി​പ​ക്ഷ​ത്തി​ന് ഊ​ര്‍​ജം പ​ക​ര്‍​ന്ന​ത്. റിയാസിനെ ലക്ഷ്യം വയ്ക്കുന്നതോടെ ഒന്നിലധികം ഗുണങ്ങൾ പ്രതിപക്ഷം കാണുന്നു. റി​യാ​സി​നെ​തി​രേ മ​ന്ത്രി​സ​ഭ​യി​ലെ​ മ​റ്റംഗങ്ങളിലും ഭരണപക്ഷ എം​എ​ല്‍​എ​മാ​രി​ലുമു​ള്ള നീ​ര​സം പു​റ​ത്തു​കൊ​ണ്ടു​വ​രുന്നതിനൊപ്പം മ​ന്ത്രിസ​ഭ​യി​ലും പു​റ​ത്തും അദ്ദേഹത്തിനു ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ന്‍ പ​രി​വേ​ഷം ത​ക​ര്‍​ക്കാമെന്നും പ്രതിപക്ഷം കണക്കുകൂട്ടുന്നു. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​സ്ഥാ​നം മോ​ഹി​ച്ച എ.​എ​ന്‍​. ഷം​സി​റി​നെ ക​ട​ത്തി​വെ​ട്ടി​യാ​ണ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ല്‍​സ​രി​ച്ചു ജയിച്ച മു​ഹ​മ്മ​ദ്…

Read More

വാ​ക്കു​ക​ൾകൊ​ണ്ട് പോ​രാ​ടി പിണറായിയും സതീശനും; മു​ഖ്യ​മ​ന്ത്രി​ക്ക് അ​ടി​യ​ന്ത​ര പ്ര​മേ​യ ച​ർ​ച്ച​ക​ളെ ഭ​യമെന്ന് വി.​ഡി.​ സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ത​മ്മി​ലു​ള്ള വാ​ക്പോ​രി​ന് സാ​ക്ഷ്യം വ​ഹി​ച്ച് സ്പീ​ക്ക​ർ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗം. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്പീ​ക്ക​ർ വി​ളി​ച്ച ക​ക്ഷി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് അ​നു​വ​ദി​ക്കാ​ൻ ആ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​താ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​നെ ചൊ​ടി​പ്പി​ച്ച​ത്. അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ സ​ഭ ന​ട​ക്കി​ല്ല എ​ന്ന് വി.​ഡി.​സ​തീ​ശ​ൻ തി​രി​ച്ച​ടി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വൈ​കാ​രി​ക​മാ​യും പ്ര​കോ​പ​ന​പ​ര​വു​മാ​യി സം​സാ​രി​ക്കു​ന്ന​ത് എ​ന്തി​നെ​ന്ന് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. ചോ​ദ്യ​ത്തി​ന് ആ​രാ​ണ് ബാ​ല​ൻ​സ് തെ​റ്റി സം​സാ​രി​ക്കു​ന്ന​ത് എ​ന്നാ​ണ് വി.​ഡി.​സ​തീ​ശ​ൻ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​ത്. എം​എ​ൽ​എ മാ​ത്യു കു​ഴ​ൽ നാ​ട​ൻ സം​സാ​രി​ച്ച​പ്പോ​ൾ എ​ത്ര ത​വ​ണ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടു എ​ന്നും വി.​ഡി.​സ​തീ​ശ​ൻ ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക് അ​ടി​യ​ന്ത​ര പ്ര​മേ​യ ച​ർ​ച്ച​ക​ളെ ഭ​യം: വി.​ഡി.​ സ​തീ​ശ​ൻതി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്ക് അ​ടി​യ​ന്തര പ്ര​മേ​യ ച​ർ​ച്ച​ക​ളെ ഭ​യ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.…

Read More