കോ​ഴി​ക്കോ​ട്ട് ജീ​വ​നൊ​ടു​ക്കാ​ൻ റ​ഷ്യ​ൻ യു​വ​തിയുടെ ശ്രമം! ഇവര്‍ താമസിച്ചിരുന്നത്‌ മ​ല​യാ​ളി​യാ​യ ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം; കാരണം…

കോ​ഴി​ക്കോ​ട്: കൂ​രാ​ച്ചു​ണ്ടി​ൽ മ​ല​യാ​ളി​യാ​യ ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന റ​ഷ്യ​ൻ യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് ചാ​ടി​യ യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. കാ​ള​ങ്ങാ​ലി​യി​ലെ വ​സ​തി​യി​ൽ സു​ഹൃ​ത്തി​നൊ​പ്പം വ​സി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി ഇ​ന്ന​ലെ​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. സു​ഹൃ​ത്തി​ന്‍റെ പ​ക്ക​ൽ നി​ന്നു​ള്ള മാ​ന​സി​ക​പീ​ഡ​നം മൂ​ല​മാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് അ​ഭ്യൂ​ഹ​മു​ണ്ട്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​മാ​യി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ പ​രി​ച​യം സ്ഥാ​പി​ച്ച യു​വ​തി, മൂ​ന്ന് മാ​സം മു​മ്പാ​ണ് ഇ​യാ​ളെ തേ​ടി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. യു​വ​തി​യു‌​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

പു​ഷ്പ​യി​ലെ സാ​മി സാ​മി ഗാ​ന​ത്തി​നൊ​പ്പം ഇ​നി ഡാ​ൻ​സ് ക​ളി​ക്കി​ല്ല! ഞെട്ടിക്കുന്ന കാരണം വെളിപ്പെടുത്തി നടി ര​ശ്മി​ക മ​ന്ദാ​ന

സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം പു​ഷ്പ​യി​ലെ സാ​മി സാ​മി എ​ന്ന ഗാ​ന​ത്തി​ന് ഇ​നി ചു​വ​ടു​ക​ൾ വ​യ്ക്കി​ല്ലെ​ന്ന് ന​ടി ര​ശ്മി​ക മ​ന്ദാ​ന. പാ​ട്ടി​നൊ​പ്പം പ​ല​പ്പോ​ഴാ​യി താ​ൻ ചു​വ​ടു​ക​ൾ വ​യ്ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ ഇ​നി​യും അ​ത് ആ​വ​ർ​ത്തി​ച്ചാ​ൽ പു​റം​വേ​ദ​ന​യും ന​ടു​വേ​ദ​ന​യും അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ പ്രാ​യം കൂ​ടു​ന്തോ​റു​മു​ണ്ടാ​കു​മെ​ന്നും ര​ശ്മി​ക പ​റ​ഞ്ഞു. നേ​രി​ട്ട് കാ​ണു​ന്പോ​ൾ ത​ന്‍റെ കൂ​ടെ സാ​മി സാ​മി നൃ​ത്തം ചെ​യ്യാ​മോ എ​ന്ന ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​നാ​ണ് താ​രം ഉ​ത്ത​രം ന​ൽ​കി​യ​ത്. ഇ​തി​നോ​ട​കം ത​ന്നെ ഒ​രു​പാ​ട് ത​വ​ണ സാ​മി സാ​മി​ക്കൊ​പ്പം നൃ​ത്തം ചെ​യ്തു. ഇ​നി​യും ആ ​ചു​വ​ടു വ​ച്ചാ​ൽ ഭാ​വി​യി​ൽ ന​ടു​വേ​ദ​ന വ​രു​മെ​ന്നാ​ണു തോ​ന്നു​ന്ന​ത്. നേ​രി​ട്ട് കാ​ണു​മ്പോ​ൾ മ​റ്റെ​ന്തെ​ങ്കി​ലും ചെ​യ്യാം. ര​ശ്മി​ക പ​റ​ഞ്ഞു. 2021ൽ ​റി​ലീ​സ് ചെ​യ്ത പു​ഷ്പ​യി​ലെ ഗാ​നം അ​ത്ര​യ​ധി​കം ഹി​റ്റാ​യി​രു​ന്നു. 500 മി​ല്യ​നി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ടു തീ​ർ​ത്ത ഈ ​ഗാ​ന​ത്തി​ന്‍റെ സി​ഗ്നേ​ച്ച​ർ സ്റ്റെ​പ്പു​ക​ൾ​ക്ക് പ​ല​വേ​ദി​ക​ളി​ലാ​യി ര​ശ്മി​ക ചു​വ​ടു​വ​യ്ച്ചി​രു​ന്നു. 26കാ​രി​യാ​യ ര​ശ്മി​ക തെ​ന്നി​ന്ത്യ​യി​ലെ ഏ​റ്റ​വും…

Read More

പ​റ​ന്ന​ക​ന്ന പ​ക്ഷി​ക​ൾ, സ​ന്തോ​ഷ​മു​ള്ള പ​ക്ഷി​ക​ൾ! പ്ര​ണ​യ​നി​മി​ഷ​ങ്ങ​ളു​മാ​യി അ​മൃ​ത സു​രേ​ഷും ഗോ​പി​സു​ന്ദ​റും

ഗാ​യി​ക അ​മൃ​ത സു​രേ​ഷി​ന്‍റെ​യും പ​ങ്കാ​ളി​യും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ ഗോ​പി സു​ന്ദ​റി​ന്‍റെ​യും ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ ഏ​റെ മ​നോ​ഹ​ര​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​മ​ന്‍റു​ക​ൾ. ഗോ​പി സു​ന്ദ​റാ​ണ് ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പ​റ​ന്ന​ക​ന്ന പ​ക്ഷി​ക​ൾ, സ​ന്തോ​ഷ​മു​ള്ള പ​ക്ഷി​ക​ൾ എ​ന്നാ​ണ് ചി​ത്ര​ത്തി​നൊ​പ്പം ഗോ​പി സു​ന്ദ​ർ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ല്‍ ആ​ണ് ത​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ഒ​രു​മി​ച്ചു ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്നും ഗോ​പി സു​ന്ദ​റും അ​മൃ​ത സു​രേ​ഷും വെ​ളി​പ്പെ​ടു​ത്തി​യ​ത്. ജീ​വി​ത​ത്തി​ലെ വി​ഷ​മ​ഘ​ട്ട​ങ്ങ​ള്‍ പി​ന്നി​ട്ട് ഒ​രു​മി​ച്ചു മ​നോ​ഹ​ര യാ​ത്ര ആ​രം​ഭി​ക്കു​ക​യാ​ണെ​ന്നും ആ​രാ​ധ​ക​രു​ടെ സ്നേ​ഹ​വും പ്രാ​ർ​ഥ​ന​യും എ​ന്നും ത​ങ്ങ​ളു​ടെ കൂ​ടെ ഉ​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​മൃ​ത കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

വി​മ​ര്‍​ശി​ച്ച് പാ​ടി​യ ഷ​ക്കീ​റ​യ്ക്ക് ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ്! മു​ന്‍ പ​ങ്കാ​ളി​യും കാ​മു​കി​യും പാ​ടു​പെ​ടു​ന്നു…

ഷ​ക്കീ​റ എ​ന്ന ഗാ​യി​ക​യെ അ​റി​യാ​ത്ത​വ​ര്‍ ചു​രു​ക്ക​മാ​യി​രി​ക്കും. “വക്ക വക്ക’ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം​ക​വ​ര്‍​ന്ന ഈ ​വി​ഖ്യാ​ത കൊ​ളം​ബി​യ​ന്‍ ഗാ​യി​ക പി​ന്നീ​ട് ലോ​ക​ത്തെ സ്വ​ന്തം ശ​ബ്ദം​കൊ​ണ്ട് കീ​ഴ​ട​ക്കി​യെ​ന്ന് പ​റ​യാം. ഷ​ക്കീ​റ സ്വ​ന്തം ജീ​വി​തപ​ങ്കാ​ളി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് ഒ​രു കാ​ല്‍​പ​ന്ത് ക​ളി​ക്കാ​ര​നെ​യാ​ണ്. ജെ​റാ​ഡ് പി​ക്വെ എന്ന ഫു​ട്‌​ബോ​ള​റെ​യാ​ണ് അ​വ​ര്‍ പ​ങ്കാ​ളി​യാ​ക്കി​യ​ത്. സ്പാ​നി​ഷ് താ​ര​മാ​യ പി​ക്വെ ബാ​ര്‍​സ​ലോ​ണ​യ്ക്കു​മാ​യി ക​ളി​ച്ചി​രു​ന്നു. 2010ല്‍ ​തു​ട​ങ്ങി​യ പി​ക്വെ- ഷ​ക്കീ​റ പ്ര​ണ​യബ​ന്ധം പ​ക്ഷേ ക​ഴി​ഞ്ഞ​വ​ര്‍​ഷം ജൂ​ണി​ല്‍ അ​വ​സാ​നി​ച്ചു. ഫോ​ര്‍​ബ്‌​സ് മാ​സി​ക ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​വ​ര്‍​ഫു​ള്‍ ക​പ്പി​ള്‍ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​വ​രാ​ണ് ഷ​ക്കീ​റയും ജെ​റാ​ഡ് പി​ക്വെ​യും. ഈ ​ബ​ന്ധ​ത്തി​ല്‍ ഇ​വ​ര്‍​ക്ക് ര​ണ്ട് കു​ട്ടി​ക​ളും ഉ​ണ്ടാ​യി. ഈ ​വേ​ര്‍​പി​രി​യ​ല്‍ ഷ​ക്കീ​റ​യെ വ​ല്ലാ​തെ നൊ​മ്പ​ര​പ്പെ​ടു​ത്തി. മാ​ത്ര​മ​ല്ല പി​ക്വെ ഷ​ക്കീ​റ​യെ കു​റ്റ​പ്പെ​ടു​ത്തു​ക​യും പു​തി​യ കാ​മു​കി​യെ ക​ണ്ടെ​ത്തു​ക​യു​മു​ണ്ടാ​യി. ഇ​തോ​ടെ പി​ക്വെ​യു​മാ​യു​ള്ള ഷ​ക്കീ​റ​യു​ടെ അ​ക​ല്‍​ച്ച കൂ​ടു​ത​ലാ​യി. എ​ന്നാ​ല്‍ ത​ന്നെ വി​ട്ടു​പി​രി​ഞ്ഞ പ​ങ്കാ​ളി​യെ അ​ങ്ങ​ന​ങ്ങ് വി​ട്ടു​ക​ള​യാ​ന്‍ ഷ​ക്കീ​റ…

Read More

ഏറ്റവും താഴെനിന്ന് ഏറ്റവും ഉയരങ്ങളിലേക്ക് ടേക്ക് ഓഫ് ചെയ്ത ഒരു ഇന്ത്യന്‍ പെണ്‍കുട്ടി! സിനിമാകഥപോലെ ആവേശം കൊള്ളിക്കുന്ന യഥാര്‍ഥ കഥ

വിലക്കുകളും നിയന്ത്രണങ്ങളും ഏറെയുണ്ടായിരുന്ന രാജസ്ഥാനിലെ ഒരു ഗ്രാമം. ആ ഗ്രാമത്തിൽനിന്നാണ് മമതാ ചൗധരി എന്ന പെൺകുട്ടി ആകാശത്തിൽ മേഘ കീറുകൾക്കിടയിലൂടെ ഇപ്പോൾ പറന്നു നടക്കുന്നത്. അതവളുടെ സ്വപ്നമായിരുന്നു, ലക്ഷ്യമായിരുന്നു. കൈയെത്തും ദൂരത്തല്ലെങ്കിലും ആ മരച്ചില്ലയിലേക്ക് അവൾ പറന്നു കൊണ്ടേയിരുന്നു.. ഇത്തിഹാദ് എയർവേയ്സിലെ കാബിൻക്രൂ മമത ചൗധരിയുടെ സ്വപ്ന കഥ.. ഫ്ലാഷ്ബാക്ക്… അരുത് എന്ന വാക്ക് ഏറെ മുഴങ്ങിക്കേട്ടിരുന്ന രാജസ്ഥാനിലെ ഒരു ഗ്രാമം. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏറെ കൽപ്പിച്ചു കൊടുത്ത ഒരു നാട്. മമതയുടെ കുട്ടിക്കാലം അവിടെയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും ഒട്ടും എളുപ്പമല്ലായിരുന്ന സാഹചര്യം. ദിവസവും അഞ്ചു കിലോമീറ്ററോളം നടന്നാണ് മമത സ്കൂളിൽ പോയിരുന്നത് . എന്തിനാണ് പെൺകുട്ടികൾ പഠിക്കുന്നത് എന്ന് ചോദ്യം പോലും ഉയർന്നിരുന്നു. പാചകം ചെയ്യാനും വീട് വൃത്തിയാക്കാനും മാത്രം പഠിച്ചാൽ പോരെ എന്നായിരുന്നു ആ ഗ്രാമത്തിലുള്ള പലരും മമതയോട് ചോദിച്ച…

Read More

കാമുകി ജയിൽ വാർഡൻ, കാമുകൻ തടവുപുള്ളി! ജോലി രാജിവച്ച് അവള്‍ കാത്തിരിക്കുന്നു, കാമുകന്‍ പുറത്തിറങ്ങുന്നതും കാത്ത്…

പ്രണയം യുദ്ധമാണ്, രണ്ടു പേർ ചുംബിക്കുന്പോൾ ലോകം മാറുന്നു… വിഖ്യാത മെക്സിക്കൻ കവി ഒക്ടാവിയോ പാസിന്‍റെ വരികളാണിത്. പ്രണയത്തിൽ എല്ലാമടങ്ങിയിരിക്കുന്നു. ചിലപ്പോൾ നിശബ്ദമായ മലകളായി തോന്നാം ചിലപ്പോൾ അലയടിക്കുന്ന സമുദ്രമായും. പ്രണയം എന്ന വികാരത്തെ നിർവചനങ്ങളിലൊതുക്കുക എന്നതു പ്രയാസകരം. അർജന്‍റീനയിൽനിന്നു പുറത്തുവന്ന ഒരു പ്രണയകഥ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കാമുകി ജയിൽ വാർഡൻ, കാമുകനാകട്ടെ അതേ ജയിലിൽ കൊലപാതകക്കുറ്റത്തിനു ശിക്ഷയനുഭവിക്കുന്ന തടവുപുള്ളിയും..! കൊലപാതകിയുമായി പ്രണയത്തിലായ ജയിൽ വാർഡൻ ബന്ധം തുടരുന്നതിന് വേണ്ടി ഒടുവിൽ ജോലി രാജിവച്ചു. ജയിലിൽ വച്ച് ഇരുവരും കണ്ടിട്ടേയില്ല എന്നതാണ് ഏറ്റവും കൗതുകകരം. അർജന്‍റീനിയൻ പ്രവിശ്യയായ ചാക്കോയിലെ ബാരൻക്വറാസ് ജയിലിലെ വാർഡറായ ആൻഡ്രിയ ഫെരെയ്റിയ എന്ന യുവതിയാണ് കൊലപാതക്കുറ്റത്തിന് ജയിലിൽ കഴിയുന്ന ഹാവിയർ ഡ്വാർട്ടെ എന്നയാളുമായി പ്രണയത്തിലായത്. ജയിലിൽ വച്ച് പരസ്പരം കാണാത്ത ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. ഡ്വാർട്ടെ ഫേസ്ബുക്കിൽ ആൻഡ്രിയയ്‍ക്ക് മെസേജ് അയക്കുകയായിരുന്നു.…

Read More

വി​രു​ന്നു​സ​ത്കാ​ര​ങ്ങ​ളി​ലെ ചെ​ളി​വാ​രി എ​റി​യ​ൽ..! നല്ല പാതിയെക്കുറിച്ചു വര്‍ണിക്കുന്നത് കേട്ടാലും തല പെരുക്കും; വി​നീ​ത ശേ​ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ചി​ല വീ​ടു​ക​ളി​ൽ വി​രു​ന്നു​സ​ൽ​കാ​ര​ത്തി​ന് പോ​യാ​ൽ പ​തി​വാ​യി കാ​ണു​ന്ന ചി​ല കാ​ഴ്ച​ക​ളു​ണ്ട്… ഭ​ക്ഷ​ണം ക​ഴി​ച്ചു​ക​ഴി​ഞ്ഞ് സ​ഭ കൂ​ടി​യി​രി​ക്കു​മ്പോ​ൾ വീ​ട്ടി​ലെ ഗൃ​ഹ​നാ​ഥ​നും നാ​യി​ക​യും കൂ​ടി അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും പ​ര​സ്പ​രം ചെ​ളി​വാ​രി എ​റി​യ​ൽ… ഗൃ​ഹ​നാ​ഥ​ൻ അ​ടു​ത്തി​രി​ക്കു​ന്ന ഭാ​ര്യ​യെ​ക്കു​റി​ച്ച് അ​വ​രു​പോ​ലും വി​ചാ​രി​ക്കാ​ത്ത കാ​ര്യ​ങ്ങ​ൾ എ​ണ്ണി​യെ​ണ്ണി വ​ന്നി​രി​ക്കു​ന്ന അ​തി​ഥി​ക​ളോ​ടു പ​റ​യും. ചി​ല​പ്പോ​ൾ അ​വ​രു​ടെ വീ​ട്ടു​കാ​രെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കും. ഇ​ങ്ങ​നെ പ​റ​യു​മ്പോ​ൾ എ​ന്ത് സാ​യൂ​ജ്യം ആ​ണോ കി​ട്ടു​ന്ന​തെ​ന്ന് എ​ത്ര ആ​ലോ​ചി​ച്ചി​ട്ടും മ​ന​സി​ലാ​കു​ന്നി​ല്ല… “ഈ ​വീ​ട്ടി​ൽ എ​ന്താ​ണ് ജോ​ലി.. ഞാ​ൻ നോ​ക്കി​യി​ട്ട് ഒ​ന്നും കാ​ണു​ന്നി​ല്ല..  ര​ണ്ടോ, മൂ​ന്നോ കൂ​ട്ടാ​ൻ വ​യ്ക്ക​ണം, കു​ഞ്ഞു​ങ്ങ​ൾ​ക്ക് വ​ല്ല​തും പ​റ​ഞ്ഞു കൊ​ടു​ക്ക​ണം.. ” ഇ​തൊ​ക്ക ഒ​രു ജോ​ലി​യാ​ണോ.. എ​ന്നു തു​ട​ങ്ങി വി​ചാ​ര​ണ നീ​ളും…രാ​വി​ലെ എ​ണീ​റ്റു സ​ർ​വ​മാ​ന പ​ണി​യും ചെ​യ്ത് കു​ട്ടി​ക​ളെ കു​ളി​പ്പി​ച്ചൊ​രു​ക്കി ടി​ഫി​നും ഒ​രു​ക്കി ഭ​ർ​ത്താ​വി​നും മ​ക്ക​ൾ​ക്കും കൊ​ടു​ത്ത്, അ​വ​രെ സ്കൂ​ളി​ലും ഓ​ഫീ​സി​ലും യാ​ത്ര​യാ​ക്കി, അ​തി​നി​ട​യി​ൽ ഒ​രു കാ​ക്ക​ക്കു​ളി കു​ളി​ച്ച് വ​ല്ല​തും ക​ഴി​ച്ചെ​ന്നു വ​രു​ത്തി,…

Read More

പതിനഞ്ചുകാരനുമായി യുവതി പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു! ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടയില്‍ പോലീസ് പൊക്കി

ഇന്‍ഡോര്‍: 15 കാരനുമായി നാടുവിട്ട ശേഷം ഒരുമിച്ച് താമസിക്കുന്നതിനിടയില്‍ പലതവണ പീഡനത്തിനിരയാക്കിയ 19 കാരിക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ സെഷന്‍സ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. യുവതി 15 കാരനുമായി നാടുവിട്ടതിന് പിന്നാലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. മകനെ കാണാനില്ലെന്ന് മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ യുവതിയെയും 15 കാരനെയും ഗുജറാത്തില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. ഗുജറാത്തിലേക്ക് 15 കാരനുമായി കടന്ന യുവതി അവിടുത്തെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്ത് വരുകയായിരുന്നു. ഒരുമിച്ച് താമസിക്കുന്നതിനിടയില്‍ പല ദിവസങ്ങളിലായി യുവതി ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇവരെ കസ്റ്റഡിയിലെടുത്ത പോലീസ് 15 കാരനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ യുവതിയെ പോക്‌സോ ചുമത്തി റിമാന്‍ഡ് ചെയ്തിരുന്നു.

Read More

ഭാര്യ വേണ്ട, കാമുകി മതി..! കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയുടെ പ്രോട്ടീൻ ഷെയ്ക്കിൽ സയനൈഡ് കലർത്തി; ഒടുവില്‍…

വാഷിംഗ്ടൺ: കാമുകിക്കൊപ്പം ജീവിക്കാൻ പ്രോട്ടീൻ ഷെയ്ക്കിൽ വിഷം കലർത്തി നൽകി ഭാര്യയെ കൊന്ന് ദന്ത ഡോക്ടർ. യു എസിലെ കൊളറാഡോയിലാണ് സംഭവം. 43കാരിയായ ആഞ്ചല ക്രെയ്ഗ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആഞ്ചലയുടെ ഭർത്താവ് ജെയിംസ് താലിവർ ക്രെയ്ഗ് (45)നെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കൗട്ടിന് ശേഷം ആഞ്ചല സ്ഥിരമായി പ്രോട്ടീൻ ഷെയ്ക്ക് കുടിക്കുമായിരുന്നു. ജെയിംസാണ് എന്നും ഈ ഷെയ്ക്ക് ഉണ്ടാക്കി നൽകിയിരുന്നത്. ഈ അവസരം മുതലെടുത്താണ് ഇയാൾ ഭാര്യയ്ക്ക് വിഷം നൽകാനായി തീരുമാനിച്ചത്. ഇതിനായി സയനൈഡും ആഴ്‌സനിക്കും ഓൺലൈനായി വരുത്തി. ആദ്യം ആഴ്‌സനിക്ക് കലർത്തി നൽകിയെങ്കിലും ആഞ്ചലയ്ക്ക് ഒന്നും സംഭവിച്ചില്ല. തുടർന്ന് ആഴ്‌സനിക്കും സയനൈഡും ഒരുമിച്ച് കലർത്തി കൊടുക്കുകയായിരുന്നു. കടുത്ത തലവേദനയും ക്ഷീണവും അനുഭവപ്പെട്ട ഇവരെ ഇക്കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ആഞ്ചല മരിച്ചു. ഡോക്ടർമാർക്കും പെട്ടെന്നുള്ള മരണത്തിന്റെ കാരണം കണ്ടെത്താനായിരുന്നില്ല.…

Read More

വിരമിക്കലിന് ശേഷം ആത്മീയതയിലേക്ക്..! കുടുംബസമേതം ഉംറ നിർവഹിച്ച് സാനിയ മിർസ

ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തി ടെന്നീസ് ഇതിഹാസ താരം സാനിയ മിർസ. ടെന്നിസിൽ നിന്നും വിരമിച്ച ശേഷം കുടുംബസമേതമായിട്ടായിരുന്നു സാനിയ ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയത്. കഴിഞ്ഞ മാസം ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പായിരുന്നു അവസാന മത്സരം. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം വിവരം അറിയിച്ചത്. മകൻ ഇഷാൻ മിർസ മാലികിന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മദീനയിലെ പ്രവാചകന്റെ പള്ളി മസ്ജിദുന്നബവയിൽനിന്നുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ‘അല്ലാഹുവിന് നന്ദി, നമ്മുടെ ആരാധനകൾ അവൻ സ്വീകരിക്കട്ടെ’ എന്നാണ് ചിത്രങ്ങളുടെ അടിക്കുറിപ്പായി ചേർത്തിരിക്കുന്നത്.

Read More