കൊച്ചി: ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ കൂടുതൽപേരെ കെണിയിൽപ്പെടുത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിനി നസ്രിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീൻ എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊച്ചിയിലെ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായാണ് നസ്രിയ എത്തിയത്. തുടർന്ന് ഇവർ മൊബൈൽ ഫോണ്‍ വഴി ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ചു. സൗഹൃദത്തിലായ ഇരുവരും ചാറ്റിംഗ് തുടർന്നു. ഇതിനിടെ തന്റെ ചികിത്സയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് യുവതി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഈ സമയത്ത് രണ്ടാം പ്രതിയായ അമീനും ഇവിടെയെത്തി. ഇയാൾ ഇരുവരുടെയും സ്വകാര്യചിത്രങ്ങൾ ഫോണിൽ പകർത്തി. ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 45,000 രൂപ ഡോക്ടറിൽനിന്ന് ഗൂഗിൾപേ വഴി കൈക്കലാക്കി. ഡോക്ടർ വന്ന…
Read MoreDay: April 17, 2023
ഷാറൂഖ് സെയ്ഫി തീവ്ര മൗലികവാദി, അക്രമം നടത്തിയത് കൃത്യമായ ആസൂത്രണത്തോടെ! എഡിജിപി
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി തീവ്ര മൗലികവാദിയെന്ന് എഡിജിപി എം.ആര്.അജിത് കുമാര്‍. സാക്കിര്‍ നായ്ക്ക്, ഇസ്രാര്‍ അഹമ്മദ് തുടങ്ങിയ ആളുകളുടെ വീഡിയോകള്‍ പ്രതി നിരന്തരം കാണാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഷാറൂഖ് തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് ഇതുവരെയുളള അന്വേഷണത്തില്‍ വ്യക്തമായി. അക്രമം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കേരളത്തിലെത്തിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമം നടത്തിയത്. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പ്രതിക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കെതിരെയുള്ള ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായും സഹകരിച്ചാണ് അന്വേഷണം നടത്തിയത്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്. ഷാറൂഖ് നാഷണല്‍ ഓപ്പണ്‍ സ്കൂളില്‍ പഠിച്ച ആളാണ്. പ്ലസ് ടു വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.
Read Moreവിശ്വാസം തന്നെയാണ് എല്ലാം..! പച്ചക്കറിക്കടയുടെ പ്രവർത്തനവും അങ്ങനെതന്നെ…
ഒറ്റപ്പാലം: വിശ്വാസം അതാണ് എല്ലാം….. ഇതൊരു പരസ്യവാചകമല്ല, പനമണ്ണ സെൽഫി പച്ചക്കറി കടയുടെ പ്രവർത്തനം ഇത്തരത്തിലാണ്. ഉപഭോക്താക്കൾ സ്വയം പച്ചക്കറി തെരഞ്ഞെടുത്ത് തുക പണപ്പെട്ടിയിൽ നിക്ഷേപിക്കുന്ന പരസ്പര വിശ്വാസ ’സെൽഫി പച്ചക്കറിക്കട’യുടെ കഥയാണിത്. ഉപഭോക്താക്കളെ പൂർണമായും വിശ്വാസത്തിലെടുത്താണ് ഇവിടുത്തെ കച്ചവടം. ഇതൊരു ശുഭദായകമായ തുടക്കമാണ്. കേട്ടുകേൾവിയില്ലാത്ത ഈ നൂതന ഉദ്യമത്തിന് തുടക്കം കുറിച്ചത് പനമണ്ണ അന്പലവട്ടം പള്ളത്തുപടി പച്ചക്കറി ഉത്പാദകസംഘത്തിലെ കർഷകരായ പി. സംപ്രീത്, കെ. അനിൽകുമാർ, കെ.പി. ചാമി, മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് സി.പി. മുരളി എന്നിവരാണ്. വിഷു തലേന്നും വൻ കച്ചവടമാണ് ഇവിടെ ഉണ്ടായത്. ഒറ്റപ്പാലം സർവീസ് സഹകരണ മാർക്കറ്റിംഗ് സൊസൈറ്റിയുമായി സഹകരിച്ചാണ് പച്ചക്കറിക്കടയുടെ പ്രവർത്തനം. തൂക്കവും വിലയുമെഴുതി, കെട്ടുകളാക്കിവെയ്ക്കുന്ന പച്ചക്കറികൾ ആവശ്യക്കാർക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. തുക മൊത്തം കൂട്ടി പണപ്പെട്ടിയിൽ നിക്ഷേപിക്കാം. മത്തൻ, കുന്പളം, വെണ്ട, പാവൽ, പയർ തുടങ്ങി സംഘം ഉത്പാദിപ്പിക്കുന്ന…
Read Moreസെമിനാരി പഠനത്തിനിടെ ഗുരുക്കൻമാരെ അനുകരിച്ച് തുടങ്ങി! അനുകരണകലയും വ്രതമാക്കി ഫാ. എബിൻ എന്ന മിമിക്രി അച്ചൻ
സ്വന്തം ലേഖകൻ ഇരിട്ടി: സെമിനാരി പഠനത്തിനിടെ ഗുരുക്കൻമാരെ അനുകരിച്ച് തുടങ്ങിയ ഫാ. എബിൻ മടപ്പാംതോട്ട്കുന്നേൽ ടിവി സ്ക്രീനിലെ കോമഡി വേദികളിലും താരമായി മാറിയിരിക്കുകയാണ്. മിമിക്രി, പാട്ട്, ഡാൻസ്..അങ്ങനെ സർവകലാ വല്ലഭനായാണ് കോമഡി വേദിയിൽ ഈ കൊച്ചച്ചൻ തിളങ്ങുന്നത്. സിനിമാ താരങ്ങളായ മധുവിനെയും ജനാർദനനെയും വേദിയിൽ അച്ചൻ അവതരിപ്പിക്കുന്പോൾ നിറഞ്ഞ കൈയടികളാണ് ഉയരുന്നത്. മാലോം ആനമഞ്ഞൾ ഇടവകയിലെ മടപ്പാംതോട്ടുകുന്നേൽ ആന്റണി-ജെസി ദമ്പതികളുടെ മൂത്ത മകനായ എബിൻ 2011 ലാണ് തലശേരി അതിരൂപതയുടെ കീഴിലുള്ള സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ചത്. 2022 ജനുവരിയിലായിരുന്നു വൈദികപട്ടം സ്വീകരണം. ആദ്യം മേരിഗിരി ഇടവകയിൽ സഹവൈദികനായി നിയമിതനായ എബിനച്ചൻ ഇപ്പോൾ ഇരിട്ടി വെളിമാനം ഇടവകയിലെ അസി.വികാരിയാണ്. സെമിനാരി പഠനകാലയളവിലെ മത്സരവേദികളിലായിരുന്നു മിമിക്രി അവതരിപ്പിച്ച് തുടങ്ങിയത്.ആദ്യം അനുകരിച്ചുതുടങ്ങിയത് അന്നത്തെ റെക്ടർ അച്ചനായിരുന്ന ഫാ. സ്റ്റീഫൻ കുളങ്ങരമുറിയെ ആണ്. കോട്ടയത്ത് തിയോളജി പഠിക്കുന്ന സമയത്ത് ഫുട്ബോൾ കളിക്കിടയിൽ…
Read Moreപത്ത് വർഷം മുമ്പ് വാങ്ങിയ പണം തിരിച്ചു നൽകിയില്ല; വിഷുദിനത്തിൽ ബിജെപി നേതാവിന്റെ വീടിന് മുന്നിൽ ഉപവാസം
മുക്കം: പത്ത് വർഷം മുമ്പ് വാങ്ങിയ പണം തിരിച്ചു നൽകിയില്ലെന്നാരോപിച്ച് വിഷുദിനത്തിൽ ബിജെപി നേതാവിന്റെ വീടിന് മുമ്പിൽ മറ്റൊരു ബിജെപി നേതാവിന്റെ ഉപവാസ സമരം. ഊർങ്ങാട്ടീരി പഞ്ചായത്തിലെ മൈത്ര സ്വദേശിയുമായ സോമസുന്ദരൻ എന്ന ബിജെപി സംസ്ഥാന കൗൺസിൽ അംഗമാണ് ബിജെപി മലപ്പുറം ജില്ലാ ഭാരവാഹി കീഴുപറമ്പ് തൃക്കളയൂർ സ്വദേശി ജയകൃഷ്ണൻ എന്ന സോമന്റെ വീടിനു മുൻപിൽ ഉപവാസം നടത്തിയത്. 2014 ൽ മൂന്നു ലക്ഷം രൂപ വാങ്ങുകയും അതിൽ രണ്ട് ലക്ഷം രൂപതിരിച്ചു നൽകിയില്ല എന്നുമാരോപിച്ചായിരുന്നു ഉപവാസം. 2014ൽ ജയകൃഷ്ണൻ എന്ന സോമൻ മണ്ഡലം പ്രസിഡന്റും പരാതിക്കാരനായ സോമസുന്ദരൻ സെക്രട്ടറിയുമായ സമയത്താണ് പണം കൈമാറിയത്. നിരവധി തവണ ബന്ധപ്പെട്ടതിനെ തുടർന്ന് 2018ൽ മകളുടെ വിവാഹ സമയത്ത് ഒരു ലക്ഷം രൂപ തിരിച്ചുനൽകിയതായും പരാതിക്കാരൻ പറയുന്നു. ബാക്കി പണത്തിനായി നിരവധി നേതാക്കളെ ഉൾപ്പെടെ ബന്ധപ്പെടുത്തി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലന്നും…
Read Moreട്രെയിന്‍ തീവയ്പ്! കേരളത്തിനു പുറത്ത് ആസൂത്രണം നടന്നു; ഒടുവില്‍ എന്‍ഐഎ എത്തുന്നു
കോഴിക്കോട്: എലത്തൂരിലെ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതി ഷാറൂഖിനെതിരേ കേരള പോലീസ് യുഎപിഎ ചുമത്തിയത് കേസില്‍ അന്തര്‍സംസ്ഥാന ബന്ധം ബോധ്യപ്പെട്ടതിനാല്‍. സംസ്ഥാനത്തിനു പുറത്ത് വലിയരീതിയിലുള്ള ആസൂത്രണം നടന്നുവെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തി നില്‍ക്കുന്നത്. കേരളത്തിലെ തെളിവെടുപ്പ് ഇന്നത്തോടെ പോലീസ് പൂര്‍ത്തിയാക്കും. സംഭവം നടന്ന എലത്തൂര്‍ റെയില്‍വേ ട്രാക്കിലും പരിസര പ്രദേശങ്ങളിലുമാണ് ഇനി തെളിവെടുപ്പ് അവശേഷിക്കുന്നത്. കഴിഞ്ഞ ദിവസം ആന്ധ്രാ പ്രദേശിലെ തീവ്രവാദ വിരുദ്ധ സേന പ്രതി ഷാറൂഖിനെ ചോദ്യം ചെയ്തിരുന്നു. കേരളത്തിനു പുറത്തുനിന്നു ലഭിച്ച സഹായത്തെക്കുറിച്ചും ഡല്ഹില്നിന്നു ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുമായിരുന്നു ചോദ്യം ചെയ്യല്‍. കേരള പോലീസും കേന്ദ്ര എജന്‍സികളും പ്രതി ഷാറൂഖിന്റെ നാടായ ഡല്‍ഹിയിലെ ഷഹീന്‍ബാഗ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുഎപിഎ ചുമത്തിയത്. കേരളത്തില്‍ പ്രതിക്ക് സഹായം ലഭിച്ചോ എന്ന കാര്യത്തില്‍ തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു പ്രതിയുടെ ഇതരസംസ്ഥാനത്തെ വേരുകള്‍ തേടി രണ്ടുദിവസത്തിലധികം തുടര്‍ച്ചയായ…
Read Moreശരീരമാസകലം പൊള്ളല്‍, ടോയ്ലറ്റില് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും..! ദുരൂഹ സാഹചര്യത്തിൽ വയോധിക മരിച്ച നിലയിൽ
ചെങ്ങന്നൂർ: ദുരൂഹ സാഹചര്യത്തിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പിരളശേരി ഒലേപ്പുറത്ത് മേലത്തേതിൽ രാജുവില്ലയിൽ പരേതനായ രാജു വർഗീസിന്റെ ഭാര്യ ആലീസ് വർഗീസിനെ (68)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് വീട്ടിലെ ടോയ്ലറ്റിലാണ് മൃതദേഹം കണ്ടത്. ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ടോയ്ലറ്റിൽ ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെത്തി.അത്മഹത്യയാകാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. രാവിലെ തോനയ്ക്കാട്ടുള്ള മകൾ ജീന ഫോൺ വിളിച്ചപ്പോൾ എടുക്കാതിരുന്നതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് അയൽവാസികളാണ് വീടിനുള്ളിൽ മുതദേഹം കണ്ടെത്തിയത്. ചെങ്ങന്നൂർ എസ്.ഐ എം .സി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പ്രാഥമിക അന്വേഷണം നടത്തി മേൽനടപടികൾ സ്വീകരിച്ചു .
Read Moreഅപ്പം വിൽക്കാൻ നല്ലത് വന്ദേഭാരത്..! സിപിഎമ്മിനെ കവിതയിലൂടെ ആക്ഷേപിച്ച് പന്ന്യന്റെ മകൻ
കണ്ണൂർ: കെ- റെയില്‍ വരാന്‍ വേണ്ടി വന്ദേഭാരതിനെ എതിര്‍ക്കുന്ന സിപിഎമ്മിന് കവിതയുടെ ഭാഷയില്‍ രാഷ്ട്രീയ മറുപടി നല്കി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന് രൂപേഷ് പന്ന്യൻ. കെ റെയില്‍ കാരറ്റ് പോലെ കേരളത്തെ വെട്ടിമുറിക്കുമ്പോള്‍ ഒരു പ്രശ്നവും സൃഷ്ടിക്കാതെ ചീറിപ്പായുന്ന വന്ദേഭാരതിനെ നോക്കി വരട്ടെ ഭാരത് എന്ന് പറയാത്തവര്‍ മലയാളികളല്ല എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ച കവിതയിൽ രൂപേഷ് പറയുന്നത്. വന്ദേഭാരതിനോടുള്ള എതിര്‍പ്പ് സിപിഎം തുടരുമ്പോഴാണ് ഇവരൊന്നും മലയാളികളല്ല എന്ന് മുതിര്‍ന്ന സിപിഐ നേതാവിന്റെ മകന് കവിതയിലൂടെ ആക്ഷേപിക്കുന്നത്. കെ റെയിലിനെ സിപിഐ എതിര്‍ക്കുമ്പോള്‍ ആ നിലപാടിനൊപ്പംനിന്നു സിപിഎമ്മിനെ വിമര്‍ശിക്കുകയാണ് കവിതയിലൂടെ. വന്ദേ ഭാരത്.. വരട്ടെ ഭാരത് എന്നാണ് കവിതയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും കവിതയിൽ പരാമർശിക്കുന്നുണ്ട്. അപ്പം വില്ക്കണമെങ്കില് വന്ദേഭാരത് പോരാ കെ റെയില്‍തന്നെ വേണമെന്നും വന്ദേഭാരതില്‍ അപ്പം…
Read Moreകാണാന്‍ കിട്ടുമോ ഇനി കടലാമകളെ..? കോഴിക്കോടന്‍ പെരുമയും അവസാനിക്കുന്നു; സംഭവിച്ചത്…
കടലാമകളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ… കേട്ടാലും ഇല്ലെങ്കിലും ഇനി അധികകാലം നിങ്ങള്‍ ഈ ജീവിയെക്കുറിച്ച് അധികം കേള്‍ക്കേണ്ടിവരില്ല. അത്രമാത്രം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിയായി കടലാമകള്‍ മാറിക്കഴിഞ്ഞു. മാംസത്തിനുവേണ്ടി, മുട്ടയ്ക്കുവേണ്ടി, പുറന്തോടിനുവേണ്ടി വലിയതോതില്‍ ഇവ വേട്ടയാടപ്പെടുന്നുണ്ട്. മലിനീകരണം, തീരദേശ വികസം, ആഗോളതാപനം തുടങ്ങിയ കാരണങ്ങളും ഇവയുടെ വംശനാശത്തിന് ആക്കം കൂട്ടി. കടലാമകള്‍, കടലിന്റെ ആരോഗ്യപരമായ സന്തുലനാവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇങ്ങ് മലബാറില്‍ കടലാമകളുടെ സാനിധ്യത്താല്‍ പേരു കേട്ട മലബാറിലെ കോഴിക്കോട് പയ്യോളിയിലെ കൊളാവിപാലത്തെ തീരത്ത് ഇന്ന ്കടലാമകളുടെ ദൗര്‍ലബ്യം കടലോളം കൂടുതലാണ്. ഒരു കാലത്ത് 65ലധികം ആമകള്‍ എത്തുകയും 50,000 വരെ മുട്ടകള്‍ ഇടുകയും ചെയത് തീരത്ത് ഈ വര്‍ഷം ഒരു കടലാമ മാത്രമാണ് പ്രജനനത്തിനായി എത്തിയത്. ഈ ആമ ഇട്ട 126 മുട്ടകളെ ‘തീരം സംരക്ഷണ സമിതി ‘ പ്രവര്‍ത്തകര്‍ തീരത്തെ ഹാച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ തീരം തേടിയെത്തുന്ന ആമകളുടെ…
Read Moreസിനിമയില്‍ പിടിച്ചുനില്ക്കാന് അഭിനയിക്കാനുള്ള കഴിവ് മാത്രം മതി എന്നാണ് ഞാന്‍ കരുതിയത്, പക്ഷ..! വിൻസി അലോഷ്യസ് പറയുന്നു…
സിനിമയില്‍ പിടിച്ചുനില്ക്കാന് അഭിനയിക്കാനുള്ള കഴിവ് മാത്രം മതി എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അത് അങ്ങനെയല്ല എന്ന് വൈകാതെ തിരിച്ചറിഞ്ഞു. എന്റെ തടിയാണ് എല്ലാവര്ക്കും പ്രശ്നം. നടിയാകണമെങ്കില്‍ മെലിഞ്ഞിരിക്കണം എന്നൊരു നിയമം ഉള്ളത് പോലെ. തടി കാരണം ഞാന്‍ പുതിയകാലത്തിന് യോജിച്ച ആളല്ല എന്നൊക്കെയുള്ള വിമര്‍ശനം കേട്ടു. അതെന്തുകൊണ്ടാ അങ്ങനെ എന്ന് ആലോചിച്ചു. ആ പതിവ് മാറ്റിയെടുക്കണമെന്ന് ഉറപ്പിച്ചു. അതിനിടയ്ക്ക് ജനഗണമനയിലേക്ക് വിളിച്ചു. തടി നോക്കണം ഫോട്ടോ അയയ്ക്കണം എന്ന് പറഞ്ഞു. അപ്പോഴാണ് സുപ്രിയ ചേച്ചി എന്റെ മാലാഖയായി വരുന്നത്. തടിയൊക്കെയുണ്ട് അതിനെന്താ ഈ കൂട്ടി നന്നായി അഭിനയിക്കും എന്ന് ചേച്ചി പറഞ്ഞു. അതോടെ ആ റോള്‍ ഓക്കെയായി. പിന്നെ ഭീമന്റെ വഴി, കനകം കാമിനി കലഹം, കരിക്ക് വെബ് സീരീസ്. കാമറാപ്പേടി മാറുന്നത് കനകം കാമിനി കലഹത്തില്‍ വച്ചാണ്. –വിൻസി അലോഷ്യസ്
Read More