ഷാ​റൂ​ഖ് സെ​യ്ഫി തീ​വ്ര മൗ​ലി​ക​വാ​ദി, അ​ക്ര​മം ന​ട​ത്തി​യ​ത് കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ! എ​ഡി​ജി​പി

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി തീ​വ്ര മൗ​ലി​ക​വാ​ദി​യെ​ന്ന് എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​ര്‍.

സാ​ക്കി​ര്‍ നാ​യ്ക്ക്, ഇ​സ്രാ​ര്‍ അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ ആ​ളു​ക​ളു​ടെ വീ​ഡി​യോ​ക​ള്‍ പ്ര​തി നി​ര​ന്ത​രം കാ​ണാ​റു​ണ്ടാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷാ​റൂ​ഖ് ത​ന്നെ​യാ​ണ് കു​റ്റ​കൃ​ത്യം ചെ​യ്ത​തെ​ന്ന് ഇ​തു​വ​രെ​യു​ള​ള അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. അ​ക്ര​മം ന​ട​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​​യാ​ണ് പ്ര​തി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്.

പ്ര​തി​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി​യ​ത് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. പ്ര​തി​ക്ക് ഏ​തെ​ങ്കി​ലും സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​ക്കെ​തി​രെ​യു​ള്ള ശാ​സ്ത്രീ​യ​​മാ​യ എ​ല്ലാ തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ഷാ​റൂ​ഖ് നാ​ഷ​ണ​ല്‍ ഓ​പ്പ​ണ്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ച്ച ആ​ളാ​ണ്. പ്ല​സ് ടു ​വി​ദ്യാ​ഭ്യാ​സം നേ​ടി​യി​ട്ടു​ണ്ടെ​ന്നും എ​ഡി​ജി​പി പ​റ​ഞ്ഞു.

Related posts

Leave a Comment