ട്രെ​യി​ന്‍ തീ​വയ്പ്! കേ​ര​ള​ത്തി​നു പു​റ​ത്ത് ആ​സൂ​ത്ര​ണം ന​ട​ന്നു; ഒ​ടു​വി​ല്‍ എ​ന്‍​ഐ​എ എ​ത്തു​ന്നു

കോ​ഴി​ക്കോ​ട്:​ എ​ലത്തൂ​രി​ലെ ട്രെ​യി​ന്‍ തീ​വ​യ്പ് കേ​സി​ല്‍ പ്ര​തി ഷാ​റൂ​ഖി​നെ​തി​രേ കേ​ര​ള പോ​ലീ​സ് യു​എ​പി​എ ചു​മ​ത്തി​യ​ത് കേ​സി​ല്‍ അ​ന്ത​ര്‍​സം​സ്ഥാ​ന ബ​ന്ധം ബോ​ധ്യ​പ്പെ​ട്ട​തി​നാ​ല്‍.

സം​സ്ഥാ​ന​ത്തി​നു പു​റ​ത്ത് വ​ലി​യരീ​തി​യി​ലു​ള്ള ആ​സൂ​ത്ര​ണം ന​ട​ന്നു​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം എ​ത്തി നി​ല്‍​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ തെ​ളി​വെ​ടു​പ്പ് ഇ​ന്ന​ത്തോ​ടെ പോ​ലീ​സ് പൂ​ര്‍​ത്തി​യാ​ക്കും. സം​ഭ​വം ന​ട​ന്ന എ​ല​ത്തൂര്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ഇ​നി തെ​ളി​വെ​ടു​പ്പ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ആ​ന്ധ്രാ പ്ര​ദേ​ശി​ലെ തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന പ്ര​തി ഷാ​റൂ​ഖി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നു ല​ഭി​ച്ച സ​ഹാ​യ​ത്തെക്കുറി​ച്ചും ഡ​ല്‍​ഹി​ല്‍നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​മാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍.

കേ​ര​ള പോ​ലീ​സും കേ​ന്ദ്ര എ​ജ​ന്‍​സി​ക​ളും പ്ര​തി ഷാ​റൂ​ഖി​ന്‍റെ നാ​ടാ​യ ഡ​ല്‍​ഹി​യി​ലെ ഷ​ഹീ​ന്‍​ബാ​ഗ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് യു​എ​പി​എ ചു​മ​ത്തി​യ​ത്.

കേ​ര​ള​ത്തി​ല്‍ പ്ര​തി​ക്ക് സ​ഹാ​യം ല​ഭി​ച്ചോ എ​ന്ന കാ​ര്യ​ത്തി​ല്‍ തെ​ളി​വു​ക​ളൊ​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നി​ല്ല.

തു​ട​ര്‍​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ ഇ​ത​ര​സം​സ്ഥാ​ന​ത്തെ വേ​രു​ക​ള്‍ തേ​ടി ര​ണ്ടു​ദി​വ​സ​ത്തി​ല​ധി​കം തു​ട​ര്‍​ച്ച​യാ​യ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ചോ​ദ്യം ചെ​യ്യ​ലി​ല്‍നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളെ മാ​ത്രം ആ​ശ്ര​യി​ക്കാ​തെ​യു​ള്ള ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ന​ട​ത്തി​യ​ത്.

ആ​ക്ര​മ​ണത്തി​ന് പി​ന്നി​ലെ തീ​വ്രാ​ദ​ബ​ന്ധം ത​ള്ളാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് എ​ന്‍​ഐ​എ ഡി​ഐ​ജി എ​സ്.​ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ര്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

ഇ​നി സാ​ങ്കേ​തി​ക​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് കേ​സ് ഏ​റ്റെ​ടു​ക്കാ​ന്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക്ക് മു​ന്നി​ലു​ള്ള​ത്. അ​തേ​സ​മ​യം പ്ര​തി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നാ​ളെ അ​വ​സാ​നി​ക്കും. ​പ്ര​തി​ക്കാ​യു​ള്ള ജാ​മ്യാ​പേ​ക്ഷ​യും നാ​ളെ പ​രി​ഗ​ണി​ക്കും.

Related posts

Leave a Comment